ഒന്നായ്‌ ❣: ഭാഗം 13

onnay

രചന: SHOBIKA

ഇന്നാണ് ഞങ്ങളെ പ്ലാൻ നടപ്പിലാക്കുന്ന ദിവസം.ഞങ്ങടെ അച്ഛൻ അമ്മരോന്നും ആദ്യം സമ്മതിച്ചില്ല പിന്നെ അവരെയൊക്കെ convince ചെയ്ത സമ്മതിപ്പിച്ചു എന്നു വേണം പറയാൻ. "ചേച്ചി പൊണ്ടാ"മാളു "ചേച്ചി പോയിട്ട് പെട്ടെന്ന് വരാടാ"ചിക്കു. "ഞാനും വരട്ടെ എന്നാൽ"ചുണ്ട് പിളർത്തി കരഞ്ഞോണ്ട് മാളു ചോദിച്ചു "അയ്യോ മാളുസേ ചേച്ചിമാരൊക്കെ കൂടെയല്ലേ പോണേ.അവിടേക്ക് മാളുനെ കൊണ്ടുവാൻ പറ്റില്ല. അതൊണ്ടല്ലേ.ചേച്ചി പോയിട്ടുവരുമ്പോ മാളൂട്ടിക്ക് ചോക്ലേറ്റും പിന്നെ മോൾക്കിഷ്ടമുള്ള barbie ഒക്കെ വാങ്ങിട്ടു വരാം."ചിക്കു മാളുനെ അനുനയിപ്പിക്കാൻ വേണ്ടി ഓരോ കാര്യങ്ങൾ പറയാൻ തുടങ്ങി "ബർബിനെ കൊണ്ടുവരോ.എന്ന പൊയ്ക്കോ"മാളു എല്ലാരോടും യാത്ര പറഞ്ഞിറങ്ങിയപ്പോഴേക്കും പോവാനുള്ള വണ്ടിയും കൊണ്ട് അവര് മൂന്നും വന്നു. "ഹലോ uncle..."പാറു "ആ നിങ്ങൾ വന്നോ.സൂക്ഷിച്ചു പൊണോട്ടോ മക്കളെ."അച്ഛൻ ഞങ്ങള് അങ്കിളിന്റെ മകളെ സുരക്ഷിതമായി തിരികെ എത്തിച്ചിരിക്കും അതുപോരെ."പാറു "അതുമതി"അച്ഛൻ "നാലാളും ചേർന്നാൽ തരികിടയാണെന്ന് അറിയാം.എന്നാലും പറയാ സൂക്ഷിച്ചും കണ്ടും പോയ്‌കൊണ്ട്.പിന്നെ ഫോൺ വിളിച്ചോണം.പിന്നെ ഭക്ഷണം ഒക്കെ കഴിച്ചോളണം.

പിന്നെ"അമ്മയാണ്. "മതി ശ്രീദേവി അവർ പോയ്‌വരട്ടെ"അമ്മായി ആണ്. "അങ്ങനെ പറഞ്ഞുകൊടുക്കെന്റെ അമ്മായി.ഇപ്പോഴൊക്കെയല്ലേ ഇങ്ങനെ പറ്റു ലെ"ചിക്കു "പിന്നല്ലാ"അമ്മായി അച്ഛനും അമ്മയോന്നും ഈ യാത്രക്ക് സമ്മതിച്ചിണ്ടായില്ല. പിന്നെ അമ്മായിനെ സോപ്പിട്ട് സമ്മതിപ്പിച്ചതാണ്.അല്ല ഞങ്ങടെ പ്ലാൻ അറിഞ്ഞില്ലലോ. അപ്പൊ എന്ന നേരിട്ട് കണ്ടോ എന്ന. ഞങ്ങൾ എങ്ങോട്ടോ പോവാനുള്ള തത്രപാടിലാണ് മനസിലായില്ലേ.അതേ ഞങ്ങൾ ഒരു ട്രിപ്പ് പോക്കാണ്. ഒരു നാലഞ്ചു ദിവസത്തെ ട്രിപ്പ്.അതും റോയൽ എൻഫീൽഡ് ബുള്ളറ്റിൽ.ആരൊക്കെയുണ്ട് വെച്ചാല്. വേറാരുമില്ല.ഞങ്ങൾ നാലും കൂടെ.നാലാള്ക്കും ലൈസൻസുമുണ്ട് പിന്നെ ബുള്ളറ്റ് ഓടിക്കാനും അറിയാം.പിന്നെന്തേലും പ്രശ്നം ഉണ്ടായാൽ അതു തീർക്കാൻ ഞങ്ങടെ കൂടെ ഒരു കരാട്ടെ ബ്ലാക്ക്‌ ബെൽറ്റുമുണ്ടല്ലോ.അപ്പൊ പിന്നെ സീനില്ല.place എവിടന്നൊക്കെ കണ്ടറിയാം.എന്നാൽ നിങ്ങളും ഒരു ബുള്ളെറ്റോ കാറോ ബസ്സോ ന്തേലും എടുത്ത് ഞങ്ങടെ പുറകെ പോന്നൊളിൻ.ഞങ്ങടെ ഏറ്റവും വലിയ ഒരു സ്വപ്നമാണ് ഇന്ന് നടക്കാൻ പോണേ.ഞങ്ങൾ നാലും കൂടെ ഒരു ട്രിപ്പ് മുന്നേ പ്ലാൻ ചെയ്തതാണ്.പക്ഷെ അത് ഇതുവരെ നടന്നിട്ടില്ല.

ഇത്തവണ എന്തായാലും നടന്നു. നടത്തി എന്നു വേണം പറയാൻ. എല്ലാ പെണ്കുട്ടികളുടെയും ആഗ്രഹമാണ് ഇങ്ങനെ ഒരു യാത്ര അല്ലെന്ന് പറയാനുണ്ടോ ലെ.എന്തായാലും നമ്മുക്ക് പോയാലോ. എന്ന വാ. ഞങ്ങൾ നാലും റൈഡിങ് suit ഒക്കെ ഇട്ടിട്ടാണ് ഇറങ്ങിയെക്കുന്നെ.രണ്ടുമൂന്നു ബാഗ് കയ്യിലുണ്ട്.അത് ബുള്ളറ്റിൽ സെറ്റ് ആക്കി വെച്ചിട്ടുണ്ട്.അങ്ങനെ ദൈവത്തെയൊക്കെ വിളിച്ച് പ്രാർത്ഥിച്ച് ഞങ്ങൾ യാത്ര തുടങ്ങുവാണ്. ബുള്ളറ്റ് ഇപ്പൊ ഓടിക്കുന്നത് സനുവും പാറുവുമാണ്. പകുതി വെച്ച് exchange ആക്കാനാണ് പ്ലാൻ.അങ്ങനെ അങ്ങനെ ഞങ്ങൾ യാത്ര തുടർന്നു.നമ്മൾ നല്ല ദൂരെയൊരു സ്ഥലത്തേക്കാണ് പോണേ.അപ്പൊ വഴിയിൽ പല സ്ഥലങ്ങളിലും കാഴ്ചകൾ കാണാൻ ബുള്ളറ്റ് ഒതിക്കിയായിരുന്നു. *ഞങ്ങൾ ഒരുമിച്ചു കണ്ട സ്വപ്നങ്ങളെ കയടക്കാൻ പോവുന്ന യാത്രയുടെ തുടക്കമാണിത്.ഈ തുടക്കം നല്ലൊരു മാറ്റത്തിനാവട്ടെ ലെ* ഓരോ യാത്രയ്ക്കും ഓരോ അനുഭവമായിരിക്കും.ചിലത് കയ്പയിരിക്കും ചിലത് മധുരയിരിക്കും എന്തായാലും അത് ആസ്വദിച്ചു പോവുന്നത് ഒരു സുഖം തന്നെയാണ് ദൂഖത്തിനിടയിലും സന്തോഷം നല്കുന്ന ഒരു സുഖം..... *ഒന്നായ്‌ ❣.... ഒരു മനസായി ...... ഞങ്ങടെ സ്വപ്നങ്ങളെ.... കയടുക്കുവാനുള്ള..... കന്നി ദൂരയാത്ര......* ഓരോ സ്ഥലിത്തിറങ്ങി ഫോട്ടോയൊക്കെ എടുത്ത് ഞങ്ങടെ യാത്ര ഇങ്ങനെ തുടർന്നോണ്ടിരിക്കുവാണ്.

കുട്ടികാലം മുതൽകെയുള്ള ആഗ്രഹമാണ് ഒരു ദൂരയാത്ര.പക്ഷെ ഒരു പെണ്കുട്ടിയായി എന്ന പേരിൽ നിഷേധിക്കപ്പെട്ടതായിരുന്നു.പക്ഷെ അത് ഇന്ന് സാധ്യമായിരിക്കുന്നു. അതും ബുള്ളെറ്റിലുള്ള യാത്ര ഒരുപാട് കൊതിച്ചതാണ്.ഇന്ന് അങ്ങനെയൊരു യാത്ര സഫലമായത്.കോടമഞ്ഞുപുതച്ച താഴ്‌വരകളിലൂടെയാണ് യാത്രയെങ്കിലോ.അടിപൊളിയായിരിക്കില്ലേ.അങ്ങനെ ഒരു യാത്രയാണ് ഇപ്പൊ പൊയ്ക്കൊണ്ടിരിക്കുന്നത്. കോടമഞ്ഞുപുതച്ച മടക്കുകളിലൂടെ ഒരു ബുള്ളറ്റ് യാത്ര to മൂന്നാർ - കൊളുക്കുമല...... മലനിരകളുടെയും, തേയിലത്തോട്ടങ്ങളുടെയും ഇടയിലൂടെ കോടമഞ്ഞിനെ വകഞ്ഞു മാറ്റി കാഴ്ചകൾക്കു മുന്നേ പാഞ്ഞ ശബ്ദവുമായി ബുള്ളറ്റിൽ ഞങ്ങൾ മൂന്നാറിലെത്തിയപ്പോൾ പറഞ്ഞറിയിക്കാനാവാത്ത ഒരു പുത്തൻ അനുഭൂതിയായിരുന്നു. മൂന്നാറിൽ നിന്നും 32കിലോമീറ്റര്‍ to സൂര്യനെല്ലി . സൂര്യനെല്ലിയിൽ നിന്ന് പത്തു കിലോമീറ്ററോളമുണ്ട് കൊളുക്കു മലയിലേക്ക്. ടിക്കറ്റെടുത്ത് മലയിലേക്ക് ബുള്ളറ്റിൽ തന്നെ പോവണം എന്നുണ്ടായിരുന്നു.എന്നാലും അവിടെയുള്ളവരുടെ താകിത്‌ നിരസിക്കാൻ തോന്നിയില്ല. അവിടുന്ന് ജീപ്പിലായിരുന്നു യാത്ര. തേയിലത്തോട്ടങ്ങളുടെയും കാപ്പിത്തോട്ടങ്ങളും സമൃതമായിരുന്നു അവിടം. ഇത്ര ദൂരം വന്ന ഞങ്ങളുടെ ക്ഷീണം മാറ്റാന്‍ പര്യാപ്തമായിരുന്നു അവിടെ കണ്ട കാഴ്ചകൾ. പ്രകൃതി കനിഞ്ഞു നൽകിയ സൗന്ദര്യം .

മനസിനെ കുളിർമയേകുന്ന ദൃശ്യങ്ങൾ സൂര്യസ്തമന സമയത്തായിരുന്നു ഞങ്ങൾവിടെ എത്തിയിരുന്നത്.കണ്ണിനും മനസിനും കുളിർമയെക്കുന്ന കാഴ്ച്ച.വിവരണങ്ങൾക്കതിതമായ കാഴ്ച.ഞങ്ങടെ യാത്ര വെറുതെയായില്ല.ഒരിക്കലും മറക്കാനാവാത്ത അനുഭവം കൊളുക്കുമല ഞങ്ങൾക്ക് നൽകി.പിന്നീട് താഴോട്ടിറിങ്ങി ബുള്ളെടുമെടുത് അവിടുന്നു യാത്ര തിരിച്ചു.അങ്ങനെ നാലഞ്ചു ദിവസത്തെ യാത്ര.ഇന്നാണ് തിരിച്ചു നാട്ടിലേക്കുള്ള മടക്കം.എന്തോ അതു ഞങ്ങൾക്ക് ഇത്തിരി നൊമ്പരം നല്കുന്ന ഒന്നാണ്.ഞങ്ങൾ നാട്ടിലേക്ക് തിരിച്ചു.പാലക്കാട് നിന്നു മൂനറിലേക്കുള്ള യാത്ര.സത്യം പറയാലോ ഒരു ലോങ് റൈഡ് അതുമാത്രമാണ് ഞങ്ങൾ ഉദ്ദേശിച്ചത്.പക്ഷെ ഇത്രയും മനസ്സിനെ പിടിച്ചു കുലുക്കും വിധമുള്ള അനുഭവം ആവുമെന്ന് ഒരിക്കലും കരുതിയില്ല. ഞങ്ങൾ നാട്ടിലെത്തറായി. "ഇനി ഇതുപോലെ ഒരു ട്രിപ്പിന് വിളിച്ചാൽ വരുമാലോലെ"പാറു "എപ്പോ വന്നു ചോദിച്ചാൽ മതി"ചിക്കു "അതാണ്"പാറു. "പക്ഷെ ഇനി ഒരു യാത്ര അത് to ഹിമവാന്റെ മുകൾ തട്ടിലേക്ക്."അച്ചു

"മലയാളം ക്ലാസ് inspiration ലെ"സനു ചിരിച്ചുകൊണ്ട് ചോദിച്ചു. "ഏതൊരാളുടെയും ആഗ്രഹമല്ലേ അത്."അച്ചു "അത് നടപ്പാക്കാം.പക്ഷെ ഇപ്പോഴല്ലാ."പാറു "പിന്നെയെപ്പോ"ചിക്കു "നമ്മുടെയൊക്കെ കല്യാണം കഴിഞ്ഞ്. കെട്ടിയോന്മാരുടെ കൂടെ ബുള്ളറ്റിൽ പോവാടി."പാറു "ഇവളുടെ കലിപ്പൻ ചെക്കനെ കണ്ടു.ഇനി നമ്മടെയൊക്കെ എപ്പോഴാണാവോ ഒന്ന് കാണാ."പാറു "കണ്ടാൽ മാത്രം പോരല്ലോ കല്യാണവും കഴികണ്ടേ"സനു "നിങ്ങളിത് എങ്ങോട്ടാ പറഞ്ഞു പോവുന്നേ. നിന്നെ നിന്നെ.ആദ്യം മക്കൾ ഇപ്പൊ വീട് കേറാൻ നോക്ക്.എന്നിട്ടാവാം ബാക്കിയൊക്കെ"ചിക്കു. "അതുശരിയാ"അച്ചു അങ്ങനെ യാത്രയൊക്കെ കഴിഞ്ഞ് ഞങ്ങൾ വീട്ടിലേക്ക് എത്തിട്ടോ...തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story