ഒന്നായ്‌ ❣: ഭാഗം 14

onnay

രചന: SHOBIKA

ഇന്നാണ് ഓണം വെക്കേഷൻ കഴിഞ്ഞ് കോളേജ് തുറക്കുന്ന ദിവസം.കോളേജിൽ എത്തിയപ്പോൾ തന്നെ കണ്ടത് നമ്മടെ ടീംസ് അതായത് കെമിസ്ട്രിയൻസ് അവിടെയിരുന്ന് കത്തിയടിക്കുന്നത്.അപ്പൊ നേരെ അങ്ങോട്ട് വിട്ടു. "എന്താണ് മക്കൾസ് വിശേഷം"ചിക്കു "വിശേഷം നിങ്ങൾക്കല്ലേ"ശ്രുതി "ഞങ്ങൾക്കെന്ത് വിശേഷം."പാറു "പിന്നെ നാലഞ്ചു ദിവസം നാലും കൂടെ ട്രിപ്പ് പോയില്ലേ.അതിന്റെ വിശേഷം"ദീപു "അതു ഞങ്ങൾ കൊറേ ആയി പ്ലാൻ ആക്കുന്നു തലേദിവസം പറഞ്ഞു എല്ലാം റെഡിയാക്കി .പോയി"സനു "എന്ന എന്നെ കൂടെ വിളിക്കാ അതിലാല്ലേ"അഖിൽ "അടുത്ത തവണ വിളികാടാ"അച്ചു "അപ്പോഴെങ്കിലും വിളിക്കോ"അഖിൽ "വിളികാടാ"ചിക്കു "എന്നാലും നിങ്ങൾ എന്തു ദുഷ്ടകളാടി.ട്രിപ്പോക്കെ പോയി.എന്നിട്ട് വരുമ്പോ ഞങ്ങക്കു വല്ലതും കൊണ്ടുവരണന്ന് എഹേ.. ലെ"അഖിൽ "ഡി അപ്പൊ നമ്മൾ കൊണ്ടുവന്ന സാധനം അപ്പുറത്തെ ക്ലാസ്സിലെ പിള്ളേർക്ക് കൊടുക്കാലെ"അച്ചു "അതേ കൊടുക്കാ അച്ചു"പാറു "അയ്യേ നിങ്ങൾ എന്താ ഇങ്ങനെ ഒരു തമാശയും പറയാൻ പറ്റില്ലേ"ദീപു "അത് തമാശ ആയിരുന്നോ.ഞങ്ങൾ കരുതി സീരിയസ് ആണന്ന്"ചിക്കു "എന്ന പിന്നെ അതൊക്കെ ഞങ്ങൾക്ക് തരുവല്ലേ"ദീപു

"ഇന്നാ പിടിച്ചോ ന്റെ പൊന്നോ.നിങ്ങൾക്കുള്ളത് തന്നെയാ.വേറാർക്കും കൊടുക്കത്തില്ല"സനു "അങ്ങനെയെങ്ങാനും കൊടുത്താല് നിന്റെ പണിക്കൂട് കഴിക്കും ഞങ്ങള്"ശ്രുതി പിന്നെ ഞങ്ങൾ നാലും കൂടെ ഇരുന്ന് കത്തിയടിച്ചു. ഉച്ചയായപ്പോ nss ഇന്റെ ഒരു മീറ്റിങ് ഉണ്ടായിരുന്നു.ഞങ്ങൾ നാലും nssൽ ഉള്ളോണ്ട് അതിനു പോയി. ഒരു മെഡിക്കൽ ക്യാമ്പ് വെക്കാൻ വേണ്ടിയുള്ള discussion ആയിരുന്നു മീറ്റിങ്ങിൽ. അപ്പൊ കാൻസർ ടെസ്റ്റിംഗ് ആണ് മെയിൻ.പിന്നെ ബ്ലഡ് donation അങ്ങനെ കുറച്ച് പരുപാടിസ്‌ ആണ് ഉണ്ടായിരുന്നെ.അപ്പൊ അതിന്റെ കാര്യമൊക്കെ കഴിഞ്ഞ് ഞങ്ങൾ ക്ലാസ്സിലോട്ട് പോയി. പക്ഷെ പിറ്റേന്നാണ് അതിൽ ഞങ്ങൾക്കൊരു പണി വന്നേ.എന്താന്നല്ലേ തൃശ്ശൂരിൽ medi city ഹോസ്പിറ്റലിൽ famous ഓങ്കോളജി ഡോക്ടർ ഉണ്ട്.ആളെ പോയി മീറ്റ് ചെയ്ത് കോളേജിലേക്ക് invite ചെയ്യേണ്ട ഡ്യൂട്ടി ഞങ്ങൾക്കായിരുന്നു കിട്ടിയത്.ടീച്ചർ വിളിച്ചെല്ലാം സെറ്റ് ആക്കിയിട്ടുണ്ടായിരുന്നു.പക്ഷെ അവിടെ ചെന്ന് ഡീറ്റൈൽസ് ഒക്കെ പറയാനും പിന്നെ date ഒക്കെ ഫിക്സ് ആകാനും വേണ്ടിയാണ് .ഞങ്ങൾ ഓക്കെ ഒക്കെ പറഞ്ഞുട്ടോ. 🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂 (പാറു)

ഇന്ന് ക്ലാസ്സുണ്ടായിരുന്നില്ല അപ്പൊ ഇന്ന് തന്നെ ടീച്ചർ പറഞ്ഞ ആ ഡോക്ടറെ കാണാൻ പോവ തീരുമാനിച്ചു. അച്ചുന് എന്തോ marriage ഉണ്ടായിരുന്നു പിന്നെ ചിക്കുന് തലവേദന ആയോണ്ട് വീട്ടിൽ ആരും പോരാൻ സമ്മതിച്ചില്ല.പിന്നെ ഞങ്ങളും വരണ്ടാ പറഞ്ഞു. വെറുതെ ആ തലവേദനയും വെച്ച് വന്നിട്ട് ഇരട്ടി പണിയക്കാനാ.അതോണ്ട് വരണ്ടാ പറഞ്ഞു. പിന്നെ ഞാനും സനുവും കൂടിയാണ് പോയേ.സനു പിന്നെ എന്ത് പ്രശ്നയാലും കൊഴപ്പമില്ല എന്തായാലും വരും അതുറപ്പാ.എന്താന്ന് വെച്ചാൽ ഞങ്ങളിപ്പോ എവിടേക്കാണ് പോണേ. Medicitiയിലേക്ക് അതെവിടാണ് ഉള്ളെ. തൃശ്ശൂരിൽ.അല്ലെ. ഈ സനുന് തൃശൂർ പറഞ്ഞാൽ ഭയങ്കര ഇഷ്ടാണ്.എവിടെ പോണം ചോദിച്ചാൽ തൃശൂർ പോവാം എന്ന പറയാ. ഇവൾക്ക് തൃശൂർ പ്രാന്ത് എങ്ങനെയാ ഉണ്ടായേ വെച്ചാൽ.സനും അച്ചും actually ഞങ്ങളെക്കാൾ മൂത്തതാണ്. അതായത് കിളവിസ് ആണെന്ന് . അതായത് അവര് രണ്ടും ഒരു വർഷം neet exam എഴുതാൻ വേണ്ടി കോച്ചിങ്ങിന് പോയിട്ടുണ്ടായിരുന്നു.എവിടെയാ പോയെന്ന് വെച്ചാൽ തൃശ്ശൂർ.അപ്പോയങ്ങനെ ഒരു വർഷം തൃശൂർ ഡെയിലി പോയിവരുമായിരുന്നു.അങ്ങനെയാണ് തൃശൂർ പ്രാന്ത് കേറിയെ. അപ്പൊ എന്തായാലും നമ്മുക്ക് പോവാം.

"Dii നിന്റെ തലമണ്ട ഞാൻ അടിച്ചു പൊളിക്കും.ഞങ്ങൾ കിളവി ആണല്ലെടി"സനു കലിപ്പിൽ പാറുനോട് ചോദിച്ചു. ഈശ്വര ലവൾ കലിപ്പായല്ലോ.ഇനി വെറുതെ ആൾക്കാരുടെ കയിന്നും കൂടെ വാങ്ങേണ്ടുള്ളൂ.അത് ന്താ വെച്ചാൽ അവൾക്ക് കലിപ്പ് ആയാൽ ചുറ്റുള്ളത് ഒന്നും കാണുല്ലാ.അപ്പൊ പിന്നെ എന്താ ഉണ്ടാവാ എന്ന് പറയാൻ പറ്റില്ല.ഒരു pyscho ആയി മാറും.അതോണ്ട് ഓളെ സൈലന്റ് ആക്കുന്നത് നല്ലത്. "നിന്നോട് ആരാ അത് പറഞ്ഞേ"പാറു "പൂമ്പാറ്റ പറഞ്ഞല്ലോ എന്നോട് നീ അങ്ങനെയൊക്കെ റീഡേഴ്സിനോട് പറഞ്ഞു എന്ന്" ('ഈ പൂമ്പാറ്റയെ എന്താ വേണ്ടേ.ടി പറ്റി നിന്നെ നേരിട്ട് കാണുമ്പോ തന്നോളാം ഞാൻ'ലെ പാറു 'സത്യം സത്യമായി പറയുന്നതാ എന്റെ ശീലം.ന്തു ചെയ്യാൻ പറ്റും.മാമനോടൊന്നും തൊന്നേലെഡി'ലെ പൂമ്പാറ്റ 'ഒന്നു പോയേ നീ.ഞാൻ ആ സനുനെ ഒന്ന് കൂൾ ആക്കട്ടെ.'ലെ പാറു 'ചെല്ല് ചെല്ല്'ലെ പൂമ്പാറ്റ) "പൊന്നു സനുവേ ആ പൂമ്പാറ്റ നമ്മളെ തെറ്റിക്കാൻ വേണ്ടി പറയുവാ.ഞാൻ ചിക്കുനോട് പറയുന്നുണ്ട് അവളെ ശെരിയാക്കാൻ"പാറു

"നീ ഇങ്ങനെ നിക്കാതെ വന്നേ.ഇല്ലേൽ ആ ഡോക്ടറെ കാണാൻ പറ്റില്ല"പാറു "ഏതു ഡോക്ടർ"സനു "എന്റെ കെട്ടിയോൻ ഡോക്ടറെ"പാറു "സത്യം പറയടി ഞാനറിയാതെ നീയെപ്പോഴാ കല്യാണം കഴിച്ചെ"സനു "ഇന്നലെ രാത്രി 11.59ന്."പാറു "എന്നാലും ബെസ്റ്റി ആയ ഞങ്ങളെ വിളിച്ചില്ലലോ"ചുണ്ട് ചുളുക്കി കൊണ്ട് സനു പറഞ്ഞു. "ഡി നിനക്ക് വട്ടാന്ന് നാട്ടുകാരെ അറിയിക്കാതെ വന്നേ.നമ്മുക്ക് പോവാം"പാറു "ഡി സത്യം പറ നിന്റെ കെട്ടിയോനെ പോവാനാണോ അപ്പൊ പോണേ"സനു "ന്റെ പൊന്ന് സനു ന്റെ കല്യാണം ആണെങ്കിൽ ആദ്യം വിളിക്കുന്നത് നിന്നെയായിരിക്കും പോരെ.ഇപ്പൊ നമ്മൾ എന്തിനാ പോണേ"പാറു "Dr. അഭയിനെ കാണാൻ.അല്ലെ"സനു "അതേ.ആ ഡോക്ടറിന്റെ കാര്യമാണ് ഞാൻ പറഞ്ഞേ."പാറു "ശോ ഞാൻ നീ പെട്ടന്നങ്ങനെ പറഞ്ഞപ്പോ എന്തൊക്കെയോ കരുതി"സനു "നീ പലതും കരുതും. അതെനികറിയാലോ.എൻ പൊന്ന് കുഞ്ഞേ ഞാൻ സ്പാർക്ക് അടിച്ചാൽ മാത്രേ കെട്ടു എന്ന് അറിയാലോ.എനിക്കിതുവരെ ആരോടും അങ്ങനെയൊരു സംഭവം തോന്നിയിട്ടേയില്ല.പിന്നെങ്ങനെ കല്യാണം ഒക്കെ കഴിയാനാ.ആദ്യം ചെക്കനെ കാണട്ടെ.എന്നിട്ടല്ലേ കല്യാണം"പാറു "എന്റെ പൊന്നോ നീ അത് വിട്.

അറിയാതെ പറഞ്ഞു പോയതാ.നീ വാ."സനു അങ്ങനെ അടിപിടി ഒക്കെ കഴിഞ്ഞ് ഞങ്ങൾ ഹോസ്പിറ്റലിൽ എത്തി.അവിടുന്ന് നേരെ റിസപ്ഷനിൽ പോയി ഡോക്ടറുടെ ക്യാബിൻ എവിടന്നൊക്കെ ചോദിച്ചു. എന്നിട്ട് അങ്ങോട്ടേക്ക് പോവാൻ റെഡി ആയി. ആ പിന്നെ നമ്മളിപ്പോ പോണത്.ഒരു dr.അഭയ് oncology ഡോക്ടർ ആണ്.അദേഹത്തെ കാണാൻ ആണ്.അപ്പൊ പോയാലോ .third ഫ്ളോറിൽ ആണ് ആൾടെ ഡിപാർട്മെന്റ് ഉള്ളെ.അപ്പൊ ഞങ്ങൾ അങ്ങോട്ട് പോവാനായി ലിഫ്റ്റിൽ കേറി.ഞാനും സനുവും മാത്രമേയുള്ളു.ലിഫ്റ്റ് ഡോർ ക്ലോസ് ആവാനായപ്പോഴാണ് ഒരാൾ ഓടി വന്നു കയറിയെ. ആള് ലിഫ്റ്റിൽ കേറിപ്പോ തന്നെ ന്റെ heart ഒക്കെ ഹൈ സ്പീഡിൽ മിടിക്കാൻ തുടങ്ങി.ആളെ ഒന്ന് നോക്കിയത്തും ന്റെ ഡെയ്‌വമേ ഒന്നും പറയേണ്ട ന്റെ ബോധം പോയില്ല എന്നേയുള്ളു.ഇത്രയും നാൾ ഞാൻ എന്താണ് തേടി കൊണ്ടിരുന്നെ അത് ദാ എന്റെ മുന്നിൽ നിൽക്കുന്നു.ഞാൻ അവളെ തന്നെ മിഴിചിമ്മാതെ നോക്കി കൊണ്ടേയിരുന്നു. ആൾ ഒരു ചുള്ളൻ ആണട്ടോ.

വെട്ടിയൊതിക്കിയാ മുടി. ട്രിം ചെയ്തു വെച്ചാ താടി.പിന്നെ എന്തോ ടെന്ഷനിൽ ആണ് തോന്നുന്നു.ഇടക്കിടെ കയ്യിലെ വാച്ചിലേക്കും ലിഫ്റ്റ് ഡോറിലേക്കും നോക്കുന്നുണ്ട്.അതുകാണാൻ തന്നെ ഒരു രസൊക്കെ ഉണ്ട്. 2nd ഫ്ളോറിൽ എത്തിയതും ആളിറങ്ങി പോയി.എന്നിട്ടും ഞാൻ അതേ നിർത്തം തന്നെയായിരുന്ന.പിന്നെ സനു എന്നെ കുലുക്കി വിളിച്ചപ്പോഴാണ് third ഫ്ലോർ എത്തിയത് കണ്ടേ. 🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂 (സനു) ഞങ്ങൾ ലിഫ്റ്റിൽ കേറിയപ്പോഴാണ് ഒരാൾ പെട്ടെന്ന് വന്ന് ലിഫ്റ്റിൽ കേറിയെ.ആളെ കണ്ടതിനുശേഷം ഉള്ള പാറുന്റെ കാട്ടികൂട്ടല് കണ്ട് ഇവൾക്ക് എന്താ പറ്റിയെ എന്നായിരുന്നു ഞാൻ ചിന്തിച്ചേ.അവളണെലോ അയാളെ തന്നെ നോക്കി നിൽക്കുന്നു.നോട്ടം മാറ്റുന്നു പോലുമില്ല.അവൾ എന്റെ കയൊക്കെ പിടിച്ചു തിരിക്കുന്നുണ്ട്.അത് ആ കുരിപ്പ് ശ്രെദ്ധിക്കുന്നിൽ. ആള് പോയെന് ശേഷവും അവൾ അവിടേക്ക് തന്നെ നോക്കി നിക്കുവായിരുന്നു.പിന്നെ 3rd flooril എത്തിയിട്ടും അവൾക്ക് ബോധം വന്നിട്ടില്ല. പിന്നെ ഒന്ന് കുലുക്കി വിളിച്ചു. "പാറുസേ നിനക്കെന്താ പറ്റിയെ"സനു ഞാൻ അതു ചോദിച്ചതും അവൾ വന്നെന് കെട്ടിപിടിച്ചു "എന്താടി.നിനക്കെന്താ പറ്റിയെ"സനു "എടി ഞാൻ കണ്ടു."പാറു "ആരെ"സനു സംശയത്തോടെ ചോദിച്ചു "ന്റെ ചെക്കനെ.എനിക്ക് സ്പാർക്ക് അടിച്ചെടി. നേരത്തെ ലിഫ്റ്റിൽ കേറിയില്ലേ അതാണ് ആള്"സനു

"ഹേ..നീയെന്തൊക്കെയ പറയണേ നിന്റെ കാട്ടികൂട്ടൽ ഒക്കെ കണ്ടപ്പോ തന്നെ എന്തൊക്കെയോ പറ്റിയ കാര്യം മനസിലായി.അത് സ്പാർക്ക് അടിച്ചതാണോ"സനു ചിരിച്ചോണ്ട് ചോദിച്ചു "നീ ചിരിക്കണ്ടാ.ഞാൻ സത്യ പറഞ്ഞേ.എനിക്ക് സ്പാർക്ക് അടിച്ചു.അതും അയാളോട്"പാറു അവൾ സീരിയസ് ആണ്.മക്കൾസ്.അവൾടെ മുഖം കാണുമ്പോ അറിയുന്നുണ്ട്.സത്യണെൽ അത് സെറ്റ് ആക്കി കൊടുക്കണം. "അല്ല അപ്പൊ അയാളെ കുറിച്ച് നിനക്ക് ഒന്നും അറിയണ്ടേ.ഡീറ്റൈൽസ് ഒക്കെ"സനു "അതൊക്കെ കണ്ടുപിടിക്കണം.നമ്മൾ ഇന് ഇവിടുന്ന് പോവുമ്പോ എല്ലാം കണ്ടുപിടിച്ചായിരിക്കും പോണേ.ഒക്കെ"പാറു "അത് നോക്കാം.ആദ്യം ഈ ഗുഡ് ന്യൂസ് ഞാൻ ചിക്കുനേയും അച്ചുനേയും കോണ്ഫറൻസ് കാൾ ഇട്ട് വിളിച്ചു പറയട്ടെ"സനു അവർക്ക് വിളിച്ചു . "ഹെലോ ഡി രണ്ടാളും ഉണ്ടല്ലോ" "അഹ്ടി ഉണ്ട്.നിങ്ങൾ പോയ കാര്യം ശെരിയായോ"ചിക്കു "അത് ശെരിയാക്കിട്ടില്ല. പക്ഷെ വേറൊരു കാര്യം ശെരിയായി"സനു "അതെന്താ"അച്ചു "നമ്മടെ പാറുന്റെ സ്പാർക്കിനെ കണ്ടുപിടിച്ചു"സനു

"What"അച്ചു,ചിക്കു "സത്യാടി"സനു പിന്നെ ഉണ്ടായാ കാര്യോക്കെ അവർക്ക് പറഞ്ഞു കൊടുത്തു. "എന്നിട്ട് അവൾ എവിടെ"ചിക്കു "ഇവിടുണ്ട്"സനു പാറുനെ ഒന്ന് നോക്കി കൊണ്ട് പറഞ്ഞു. "എടി വരുമ്പോ ഫുൾ ഡീറ്റൈൽസ് സെറ്റ് ആകിട്ടേ വരാവു.അയാളെ കാണാൻ ഒക്കെ എങ്ങനാ"ചിക്കു "പാറുന് മാച്ച് ആണ്.കാണാൻ കൊള്ളാം"സനു "പിന്നെ നിങ്ങൾ ചെല്ല് ഡോക്ടറെ കാണു. എന്നിട്ട് ഡീറ്റൈൽസ് നോക്കാൻ പോയമതി.കേട്ടല്ലോ"അച്ചു. അവരെ വിളിച്ചു വെച്ചിട്ട് ഞങ്ങൾ നേരെ ഒൻകോളജി ഡിപാർട്മെന്റിൽ പോയി.അവിടുന്ന് dr.അഭയുടെ ക്യാബിനിലേക്ക് പോയി. "Shall we get in doctor" "Coming" "അഹ് പറയു."അഭയ് "ഡോക്ടർ ഞങ്ങൾ Nss കോളേജിൽ നിന്നാണ്.ഒരു മെഡിക്കൽ ക്യാമ്പിനെ കുറിച്ച് പറയാനാ ഞങ്ങൾ വന്നേ"സനു ..തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story