ഒന്നായ്‌ ❣: ഭാഗം 2

onnay

രചന: SHOBIKA

അപ്പൊ ഇനി പറയാൻ പോവുന്നത് സനു എന്ന ഞാനും പിന്നെ അച്ചുസും കൂടെയാണെ. അവരെ രണ്ടിനേം ഓടിച്ചു വിട്ടിട്ടുണ്ട്. അപ്പൊ ഞാനാണ് സന മെഹ്‌റിൻ . ഇവരുടെ സനു. നിങ്ങളും അങ്ങനെ വിളിച്ചോളിൻ.പിന്നെ എന്റെ വീട്ടിൽ ഉമ്മച്ചി ആയിഷയും പിന്നെ അനിയത്തിക്കുരിപ്പ് സിയയുമാണുള്ളത്.വാപ്പിച്ചി ബഷീർ ദുബായിലാണ്.പിന്നെ ന്റെ വാനരപടകളാണ് അച്ചു, ചിക്കുവും പാറുവും.രണ്ടെണ്ണത്തിനേ പരിജയപ്പെട്ടില്ലേ.അച്ചു ന്റെ കൂടെ തന്നെയുണ്ടട്ടോ. "അച്ചു നീ തന്നെ നിന്നെ കുറിച്ച് പറയ്."സനു "അഹ്ടി"അച്ചു അപ്പൊ ഞാനാണ് ആർദ്ര മഹേഷ് എന്ന അച്ചു.വീട്ടിൽ അച്ഛൻ മഹേഷ്,അമ്മ പ്രേമ പിന്നെ ഒരു അനിയൻ അധർവ് എന്നിവരാണ് ഉള്ളത്.അപ്പൊ വീട്ടുകാരെ മനസിലായില്ലേ.ഇനി ആ കുരിപ്പുകൾക്ക് രണ്ടെണ്ണത്തിനും കുറച്ച് കൊടുക്കാനുണ്ട്. ഞങ്ങള് ഇവിടെ എത്ര നേരായി അറിയോ അവറ്റകളെ നോക്കി നിക്കണ്.നിങ്ങള് തന്നെ പറ. കൊടുകണ്ടേ. "ദാ വരുന്നുണ്ട് രണ്ടുംകൂടെ ആടിപ്പാടി"സനു "എന്താണ് മക്കൾസ് ഇവിടെ ഒരു ചർച്ച"ചിക്കു "അന്റെ കുഞ്ഞമ്മ പെറ്റ്. അപ്പൊ എന്താ വാങ്ങികൊടുക്കാന്ന് ആലോജിക്കാ"സനു "അതിന് നമ്മളൊന്നും വാങ്ങേണ്ട.കുട്ട്യയച്ഛൻ വാങ്ങി കൊടുത്തോളും"ചിക്കു "ദുരന്തം"അച്ചു

"അല്ലാ നിങ്ങൾ വന്നിട്ട് കുറെ നേരായോ"പാറു "ഞാൻ കുറെ നേരയോ എന്നല്ലേ ചോദിച്ചേ.അതിന് എന്തിനാ ഇത്ര കലിപ്പാവുന്നെ."പാറു. "കൊടുക്കാനുള്ളതൊക്കെ അവൾക്ക് കൊടുത്തോ. ഞാനല്ല അവളാണ് നേരം വൈകിച്ചേ. അതു നിങ്ങക്കറിയാവുന്ന കാര്യമല്ലേ."ചിക്കു അതിന് പാറു വളിച്ച ഒരു ചിരി ചിരിച്ചു. "എന്നെങ്കിലും നീ നേരത്തെ വരുന്നത് കാണാൻ പറ്റോ"സനു "ആവശ്യമില്ലാത്ത ദിവസം അവള് നേരത്തെ എത്തിക്കോളും."ചിക്കു "അതും ശെരിയാ.പറഞ്ഞിട്ട് കാര്യമില്ലാ"അച്ചു. "അല്ല ക്ലാസ് തുറന്നില്ലേ"ചിക്കു "ആ തുറന്നു തോന്നുന്നു."അച്ചു "എന്ന വാ ബാഗ് വെച്ചിട്ട് നമ്മുക്ക് വാഷ്റൂം പോയിട്ട് വരാം"പാറു. "ന്റെ പാറുവേ.ഇതിന് മാത്രം ഒരു കുറവുമില്ല ലെ"സനു "ഞാൻ എന്താ ചോയ്ക്കാത്തെ വിചാരിച്ചിരിക്കായിരുന്നു."ചിക്കു. "എന്തു ചെയ്യാനാണ്.ശീലമായിപോയി."പാറു "നിന്റെ ശീലങ്ങളൊക്കെ മാറ്റേണ്ടിയിരിക്കുന്നു."അച്ചു "നമ്മുക്ക് നോക്കാന്നെ.നിങ്ങള് വാ"പാറു. 🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂 (ചിക്കു) അങ്ങനെ ഞങ്ങൾ വാഷ്റൂം ഒക്കെ പോയി.അവിടുന്ന് നേരെ ക്ലാസ്സിന്റെ ഫ്രണ്ടിലുള്ള മരച്ചോട്ടിലേക്ക് വിട്ടു.അവിടെ ക്ലാസ്സിലെ എല്ലാതുങ്ങളും ഉണ്ടായിരുന്നു. ഞങ്ങൾ നാലും മരത്തിന്റെ മറ്റേ സൈഡിൽ പോയിരുന്നു. "ഇവിടിരുന്ന നല്ല വ്യു ആണ്.freshers വരുന്നത് നമ്മുക്ക് മനസിലാവും"പാറു

"ശരിയാ നല്ല വ്യു ആണ്.എടി സത്യം പറ നിനക്ക് mouth ലൂക്കാൻ അല്ലെ ഇവിടെ തന്നെ വന്നിരുന്നേ"അച്ചു "ഒന്നു പോയെടി.അതിനൊന്നുമല്ല.ഇപ്പൊ നമ്മൾ സെക്കന്റ് years ആയില്ലേ.നമ്മുക്ക് first yearsine ഒക്കെ ഒന്ന് റാഗ് ചെയാന്നെ."പാറു "പണിയാവോ"സനു "കരിനാക്കു വളച്ചൊന്നും പറയാതെ"ചിക്കു. "സിദ്ധി...സിദ്ധി...."ശിൽപ "ദെടി നിന്മേ ശിലു വിളിക്കുന്നു"അച്ചു "എന്തിനവോ.ഞാൻ പോയി നോക്കിട്ട് വരാം"ചിക്കു "ആ ചെല്ലുന്നേ"പാറു. അങ്ങനെ ഞാൻ ശിൽപ്പ വിളിച്ചപ്പോൾ അങ്ങോട്ട് പോയി.അവൾ ഞങ്ങടെ ഫ്രണ്ട് ആട്ടോ.ക്ലാസ്സിലെ എല്ലാരും ആയി ഞങ്ങൾ നല്ല കമ്പനി ആണ്.എല്ലാരും നല്ല കട്ട ഫ്രണ്ട്സ് ആണ്.but ഞങ്ങൾ നാലും ബെസ്റ്റി ബൂബൂസ് ആണ്. "എന്താ ശിലു"ചിക്കു "ഒന്നുല്ല സ്റ്റാഫ്‌റൂമിലേക്ക് വരാൻ വിളിച്ചതാ.ദാ ദിവ്യ വന്നു.അവൾടെ കൂടെ പോവാം."ശിലു "ആ ശെരിന്നാ ഞാൻ അവിടേക്ക് പോവട്ടെ" "അഹ്ടി"ശിലു. 🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂

(അച്ചു) ഞങ്ങള് ഇങ്ങനെ ഒരോ കാര്യങ്ങളും പറഞ്ഞോണ്ടിരിക്കുമ്പോഴാണ് രണ്ടുകുട്ടികൾ വരുന്നത് കണ്ടേ. "ഡി ദേ രണ്ടുപേർ വരുന്നുണ്ട്.അവരെ വിളിക്കാട്ടോ"സനു "ഏയ് ഇങ്ങു വാ"പാറു "എന്താ നിങ്ങടെ പേര്"സനു "ഏയ് നിങ്ങള് പേടിക്കണ്ട.ഞങ്ങൾ പിടിച്ചു തിന്നതോന്നുലാ. just പരിചയപ്പെടാൻ വിളിച്ചതാ"അച്ചു "ഇനി പറ എന്താ നിങ്ങടെ പേര്"പാറു "സ്നേഹ" "ആര്യ" "നിങ്ങള് ഏതു ഡിപ്പാർട്ട്‌മെന്റ് ആണ്"സനു "ബികോം" സ്നേഹ "ഠപ്പേ" ഇതിപ്പോ ന്താ ഉണ്ടായേ.ഞങ്ങൾ മൂന്നും ഞെട്ടി.എല്ലാരും ഇങ്ങോട്ട് തന്നെ നോക്കി നിക്കുവാ.എന്താന്നല്ലേ.ചിക്കു വന്ന് ആ സ്നേഹ പറഞ്ഞ കുട്ടിടെ പുറത്ത് ഒരടി കൊടുത്തു. അതിന്റെ സൗണ്ട് ആണ് കേട്ടെ.എല്ലാരും എന്താ പ്രശ്നം ചോദിച്ചു വരാൻ തുടങ്ങി.......തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story