ഒന്നായ്‌ ❣: ഭാഗം 21

onnay

രചന: SHOBIKA

ഞങ്ങൾ ഹോസ്പിറ്റലിൽ എത്തിട്ടോ.അപ്പോഴാണ് ഒരു കാൾ വന്നെ.നോക്കിപ്പോ ന്റെ ബെസ്റ്റി ബൂബൂസ് ആണ്. "അച്ഛാ ഒരു ഫോൺ ഉണ്ട് സംസാരിച്ചിട്ട് വരാം.ആ മാളൂട്ടിയെ ഞാൻ കൊണ്ടുവന്നോളാം."ചിക്കു "എന്ന ഞാനും അവൾടെ കൂടെ വരാം"സ്നേഹ "അതു വേണ്ട മോളെ നീയും അവരുടെ കൂടെ പൊയ്ക്കോ. ഞങ്ങൾ വന്നോളാം"ചിക്കു "ഓ ശെരി.നീ എന്തോ ചെയ്യ്"സ്നേഹ അവര് ഉള്ളിലോട്ട് പോയി.ഞാൻ ഫോൺ എടുത്തുട്ടോ. "ഹലോ മക്കൾസ് എന്താണ്..."ചിക്കു "ചുമ്മാ വിളിച്ചതാടി.അല്ല നിനക്കെന്താ പരിപാടി ഇന്ന്"അച്ചു "അല്ല ചേച്ചീടെ കുട്ടിനെ കാണാൻ പോണു പറഞ്ഞിട്ട് പോയില്ലേ"പാറു "അഹ്ടി.അവിടെ തന്നെയാണ്.കുഞ്ഞാവയെ കണ്ടിട്ടില്ല.അവരൊക്കെ ഉള്ളിലേക്ക് കേറിട്ടുണ്ട്.ഞാനും മാളുസും പുറത്തു നിക്കാണ്"ചിക്കു "ആണോ. അപ്പൊ ഏതു ഹോസ്പിറ്റലിൽ അഹ്ടി."സനു "മെഡി സിറ്റിയിലാണ്."ചിക്കു "അപ്പൊ അവിടെയല്ലേ കാർത്തിയേട്ടനും അഭിയെട്ടനും ഒക്കെയുള്ളെ"പാറു ആവേശത്തോടെ ചോദിച്ചു

"അവരിവടെയാണല്ലേ. എന്നാലും എന്തൊരു ഉത്സാഹാടി നിനക്ക്"ചിക്കു "അതിലാതിരിയ്ക്കോ."അച്ചു "പറയുന്ന ആൾക്ക് ഒട്ടുലല്ലോ ലെ"പാറു "അവിടെയാ അറിഞ്ഞിരുന്നേൽ ഞാനും വന്നേനെ.യോഗല്യാ അമ്മിണിയെ"പാറു. "എന്ന ശെരിടി ഞാൻ ഹോസ്പിറ്റലിലേക്ക് ഒന്നു കയറട്ടെ"ചിക്കു "അഹ് ശെരി" ഫോണും കട്ട് ചെയ്ത് മാളുന്റെ കയും പിടിച്ച് ഹോസ്പിറ്റലിന്റെ ഉള്ളിലേക്ക് കയറങ്ങുമ്പോഴാണ് എക്ക് കാഴ്ച കണ്ടേ.ദോണ്ടേ കലിപ്പൻ അവിടെ ക്യാഷ് കൗണ്ടറിന്റെ അവിടെ നിൽക്കുന്നു.ഇങ്ങേരെന്താ ഇവടെ. 'എടി മണ്ടി ഹോസ്പിറ്റലിൽ എന്തിനാ എല്ലാരും വരുന്നേ അതിനു തന്നെയാ കലിപ്പനും വന്നിട്ടുണ്ടാവാ.'ആത്മ നമ്മുക്ക് അവിടെ ന്താ നടക്കുന്നെ എന്ന് നോക്കാം. "എന്താ അമ്മ പ്രശനം"കലിപ്പൻ ഒരു വയസായ അമ്മയോട് ചോദിക്കുന്നുണ്ട്. "അതു മോനെ ന്റെ മോനൊരു അക്‌സിഡന്റ ആയി ഇവിടെയാണ് കൊണ്ടുവന്നിരിക്കുന്നെ.ഇവർ പറയാ അതവശ്യാമായി ഓപ്പറേഷൻ വേണം എന്ന്."that അമ്മ കരഞ്ഞോണ്ട് പറഞ്ഞു

"അതിനെന്താ.ഓപ്പറേഷൻ ചെയ്താലേ ബേധമാവു എങ്കിൽ അതല്ലേ നല്ലത്"കലിപ്പൻ "അതല്ല മോനെ ഇപ്പൊ തന്നെ 30000 രൂപ അടച്ചാലെ ഓപ്പറേഷൻ നടത്തു എന്ന ഇവർ പറയണേ.ഞങ്ങൾ പാവപ്പെട്ട വീട്ടിലെയാണ്.അത്രയൊന്നും പണം ഞങ്ങടെ കയിലില്ല.പണം കൊണ്ടുവരുമ്പോഴേക്കും എന്റെ മകൻ ജീവനോടെ ഉണ്ടാവില്ല.രക്ഷിക്കണം. ആരുല്ലാതോണ്ടാ.എന്റെ മകനെ രക്ഷിക്കണം"ആ കൈകൂപ്പികൊണ്ട് കരഞ്ഞോണ്ട് പറഞ്ഞു. "ഏയ് അമ്മ കരയരുത്."കലിപ്പൻ "എത്രയാ അടക്കണ്ടേ."കലിപ്പൻ റീസെപ്ഷനിസ്റ്റിന്റെൽ ചോദിച്ചു. "30000 ആണ് സർ" "ഒക്കെ ദാ കാർഡ് പൈസ എടുത്ത് ഈ അമ്മയുടെ മകന്റെ ഓപ്പറേഷൻ എത്രയും പെട്ടന്ന് നടത്തി കൊടുത്തേരെ"കലിപ്പൻ "ഒത്തിരി നന്ദിയുണ്ട്.മോനെ.നീ ഞങ്ങക്കു ദൈവമാണ്"ആ 'അമ്മ "അങ്ങനെയൊന്നും പറയല്ലേ.അമമയുടെ മകനൊന്നും പറ്റില്ല"കലിപ്പൻ പിന്നെ എന്തൊക്കെയോ പറഞ്ഞു മൂപ്പര് വെളിയിലോട്ട് പോയി. ഈ കലിപ്പൻ ആള് കൊള്ളാല്ലോ.ശേരിക്കും ആ അമ്മേടെ കരച്ചിലൊക്കെ കണ്ടപ്പോ എനിക്ക് ഹെൽപ്പ് ചെയ്യണം എന്നൊക്കെ ഉണ്ടായിരുന്നു. പക്ഷെ അപ്പോഴേക്കും ആ കലിപ്പൻ പോയി ചെയ്തില്ലേ.എന്തയാലും നല്ല സ്വഭാവം ഒക്കെ ഉണ്ട്.

ഇനി അങ്ങേര് ഡോക്ടർ വല്ലോം ആയിരിക്കോ.ഏയ് ഒരിക്കലും ആയിരിക്കില്ല.ആ കലിപ്പ് സ്വഭാവവും വെച്ച് ഡോക്ടർ ആവാൻ പറ്റില്ല. "ചേച്ചി എന്താ ഇവിടെ തന്നെ നിന്നെ.നമ്മുക്ക് കുഞാവേ കാണണ്ടേ"മാളൂട്ടി കൊലുമിട്ടായി വായിലിട്ടൊണ്ട് പറഞ്ഞു. "ആ വാ നമ്മുക്കെ പൊത്തി കുഞ്ഞാവയെ കാണട്ടോ",ചിക്കു അതിന് മാളു ഒന്ന് തലയാട്ടി. അങ്ങനെ ഞാനും മാളുവും കോപ്‌ഡേ കുഞ്ഞാവയെ കാണാൻ പോയി.അവിടെ ചെന്നപ്പോ സ്നേഹയും കണ്ണനും പിന്നെ വല്യച്ഛന്റെ മകൻ സുധിയേട്ടനും കൂടെ കുഞ്ഞിനെ കളിപ്പിച്ചോണ്ടിരിക്കുന്നു. ഞങ്ങൾക്ക് സഹിക്കോ. ഞങ്ങൾ ഇടയിൽ കേറി കുഞ്ഞിനെ ഞാൻ എടുത്തു.ഒരു ക്യൂട്ട് കുഞ്ഞാവ.പെണ്കുഞ്ഞാട്ടോ. പിന്നെ കുഞ്ഞിനെ കളിപ്പിച്ചു ഇരുന്നു.പിന്നെ അമ്മടെന്ന് ചീത്ത കേട്ടപ്പോ ഞങ്ങൾ റൂമിന്ന് വെളിയിലേക്ക് ഇറങ്ങി. "ഇനിയെന്താ പ്ലാൻ"സ്നേഹ പുരികം പൊക്കി കൊണ്ട് ചോദിച്ചു. കെകാർത്തിയേട്ടനേം അഭിയെട്ടനേം കാണണം.പിന്നെ മറ്റേ രണ്ടുപേരില്ലേ കാർത്തിയേട്ടന്റെ ഫ്രണ്ട്സ് സത്യ ആൻഡ് ഷാഹി അവരെ കൂടെ കാണണം.മറ്റേ ന്റെ ബെസ്റ്റി കുരിപ്പുകളൊക്കെ അവരെ കണ്ടിട്ടുണ്ട്.

ഒരു ദിവസം കോളേജിലേക്ക് വന്നിട്ടുണ്ടായിരുന്നു അവര്. അന്ന് ഞാനാണേൽ പോയതുമില്ല.അഹ് ഇനി ഇവിടെ വെച്ച് കാണാനായിരിക്കും യോഗം . "എന്താടി ചിന്തിക്കുന്നെ"സ്നേഹ അവൾ ചോദിച്ചപ്പോഴാണ് ഞാൻ ഇത്ര നേരം ചിന്തിച്ചു നിൽക്കുവാ എന്ന മനസിലായെ. "അല്ലാ പ്ലാൻ ചിന്തിക്കുവായിരുന്നു"ചിക്കു "എന്നിട്ട് ന്താ പ്ലാൻ"സ്നേഹ "കാർത്തിയേട്ടനും അഭിയെട്ടനും ഇവിടെയാ വർക് ചെയ്യണേ.അപ്പൊ അവരെ കാണണം."ചിക്കു "ഒക്കെ എന്ന വിട്ടലോ"സ്നേഹ "എന്നെ കൂടെ കൊണ്ടുപോ"മാളു ചിണുങ്ങി കൊണ്ട് പറഞ്ഞു. "അയ്യടാ എന്താ ചിണുങ്ങൽ.വാ പെണ്ണേ"ചിക്കു മാളുന്റെ കയും പിടിച്ചോണ്ട് പറഞ്ഞു. "എടി എവിടന്നറിയാലോ ലെ"സ്നേഹ "Next ബ്ലോക്കിൽ ആണ് അഭിയെട്ടന്റെ ക്യാബിൻ.സോ നമ്മുക്കെ അങ്ങോട്ട് പോയി ഒരു സർപ്രൈസ് കൊടുക്കാം.ബാ"ചിക്കു അങ്ങനെ ഞങ്ങൾ അഭിയെട്ടന്റെ ക്യാബിന്റെ ഫ്രണ്ടിൽ എത്തി.അവിടെയൊന്നും ആരെയും കാണാനില്ല.

"നമുക്ക് ഉള്ളിക്ക് പോവ ചേച്ചി"മാളു "ആ കേറാം മുത്തേ"ചിക്കു ഞങ്ങൾ ഉള്ളിൽ കേറിപ്പോ കണ്ടത് ഫോണിൽ തൊണ്ടികൊണ്ടിരിക്കുന്ന അഭിയെട്ടനെ ആണ്.ഞങ്ങൾ ഉള്ളിൽ കേറിത്തൊന്നും അറിഞ്ഞിട്ടില്ല. "മാളൂട്ടി ആ ചേട്ടന്റെ അടുത്ത് പോയി ഒന്നു പേടിപ്പിച്ചേരേ"ചിക്കു മാളുന്റെ ചെവിയിൽ പതുക്കെ പറഞ്ഞു. പേടിപ്പിക്കാനൊക്കെ ബെസ്റ്റ് മാളുസാണ്. ഒന്നാം ക്ലാസ്സിലേക്കാണ് മാളു ഇനി.പക്ഷെ നാവും പ്രവർത്തിയൊക്കെ എന്നെക്കാളും ഉണ്ട്.എംത് ചെയ്യാനാ എന്റെ കൂടെ നടന്നിട്ടാ എന്ന എല്ലാരും പറയണേ.എന്തായാലും അവൾ ചെന്ന് പേടിപ്പിക്കട്ടെ.ഞങ്ങൾ രണ്ടും മെല്ലെ അഭിയെട്ടന്റെ പിറകിൽ പോയി നിന്നു.മാളു അഭിയെട്ടന്റെ ഫ്രണ്ടിലും "ഠോ..."മാളു സൗണ്ട് ഉണ്ടാക്കിത്തട്ടോ "അമ്മേ...."അഭി ഇത്ര വലിയ ഡോക്ടർ ആയിട്ടും പേടിച്ചു ഒന്നു നിലവിളിച്ചുട്ടാ. അതുകണ്ടതും ഞങ്ങൾ ചിരിക്കാൻ തുടങ്ങി.ആള് എന്നെ ഒന്ന് കലിപ്പിച്ചു നോക്കി......തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story