ഒന്നായ്‌ ❣: ഭാഗം 24

onnay

രചന: SHOBIKA

(ചിക്കു) അങ്ങനെ ദിവസങ്ങൾ പൊയ്കൊണ്ടിരുന്നു.ഞങ്ങടെ result വന്നു.നല്ല മാർക്കോടെ തന്നെ നാലാളും പാസ്സായി.പിജിക്ക് apply ചെയ്തു.തൃശൂർ ഒരു കോളേജിൽ തന്നെ നാലാൾക്കും കിട്ടുകേം ചെയ്തു.അവിടെ പോയി ജോയിൻ ചെയ്തു.ഇന്നാണ് കോളേജിൽ ആദ്യദിവസം. "ടി പാറു ഒന്നെണീക്കോ"അച്ചു "കുറച്ചൂടെ കിടക്കട്ടെ അമ്മ"പാറു പുതപ്പ് തലവഴി മൂടി തിരിഞ്ഞു കിടന്നു. "എന്തായി എണീറ്റോ"ചിക്കു തല തുവർത്തി കൊണ്ട് ചോദിച്ചു. "എവിടെ എത്ര നേരയിന്നോ ഞങ്ങൾ രണ്ടും കൂടെ വിളിക്കാൻ തുടങ്ങിട്ട്"സനു. "ഇങ്ങോട്ട് നിലക്ക് ഞാൻ കാണിച്ചു തരാം അവളെ എങ്ങനെ എണിപ്പിക്കണം എന്ന്"അതും പറഞ്ഞ ചിക്കു അവിടെയുണ്ടായിരുന്ന ജഗിലെ വെള്ളമെടുത്ത് ഉറങ്ങി കിടക്കുന്ന പാറുന്റെ മുഖത്തൊഴിച്ചു. "അയ്യോ അമ്മേ സുനാമി വന്നേ.ഓടിക്കോ"പാറു പുതപ്പും താഴെയിട്ടു ഓടാൻ റെഡിയായി. "എടി അതിനെ പിടിച്ചേ."ചിക്കു "ടി നീ എന്തോന്ന് കാണിക്കണേ"സനു പാറുനെ കുലുക്കി വിളിച്ചോണ്ട് ചോദിച്ചു. "അതുപിന്നെ....വെള്ളം....സുനാമി"പാറു എന്തൊക്കെയാ പറയിണ്ട്. "എടി നിന്നെ വിളിച്ചു മടുത്തിട്ട് ഇവള് വെള്ളമെടുത്ത് ഒഴിച്ചതാ"അച്ചു

"അടിപ്പാവി. ഞാൻ ഇന്ന് തല കുളിക്കുന്നില്ല വിചാരിച്ചതാ.നീ അത് ഇല്ലാതിക്കിലെ പട്ടി"പല്ലുകടിച്ചോണ്ട് പാറു പറഞ്ഞു. "നീ നേരം വൈകി വരുന്ന കാര്യം ഞങ്ങൾക്ക് ഇന്നാണ് മനസ്സിലായെ. നാളെ തൊട്ട് എണിച്ചിലേൽ ഇതുപോലെ തന്നെയായിരിക്കും സംഭവിക്കുന്നത്. കേട്ടല്ലോ"കണ്ണുരുട്ടികൊണ്ട് ചിക്കു പറഞ്ഞു. "ഓ നോക്കാ.നീ മറങ്ങോട്ട് "അതും പറഞ്ഞു പാറു ഫ്രഷാവാൻ പോയി. എന്താ സംഭവം എന്നല്ലേ നോക്കണേ അത് പിജിക്ക് കോളേജിൽ ചേർന്നില്ലേ. അപ്പൊ ഡെയിലി വീട്ടിൽ പോയി വരാവുന്നതാണ്. പക്ഷെ നല്ല distance ഉള്ളോണ്ട് ക്ഷീണം ആവും പറഞ്ഞ് വീട്ടുകാര് ഹോസ്റ്റലിൽ നിർത്തിയിരിക്കുവാണ്. അപ്പൊ ഇന്നാണ് ആദ്യമായി കോളേജിൽ പോണേ.അപ്പൊ പോവുന്നതിനുമുമ്പുള്ള കലാപരിപാടിയാണ് ഇത്ര നേരം കണ്ടേ. അപ്പൊ ഞങ്ങൾ റെഡി ആയി. ഇനി കോളേജിൽ എത്തിട്ട് കാണാം.കുറച്ചു നടന്നാൽ മതി കോളേജിൽ എത്തട്ടോ.അങ്ങനെ ഞങ്ങൾ നടന്ന് നടന്ന് കോളേജിന്റെ ഫ്രണ്ടിലാണ് ഇപ്പൊ നിക്കണേ.

"കോളേജ് കണ്ടിട്ട് ശാന്തമാണ്"സനു "ശാന്തത മാത്രേ ഉണ്ടാവൂ തോന്നുന്നു"അച്ചു "അത് നമ്മൾ തകർത്തിരിക്കും"പാറു "തകർത്തിരിക്കണം"ചിക്കു "കേരളത്തിന് പുറത്തുപോയി പഠിക്കാൻ വിട്ടകാത്ത വീട്ടുകാർക്കുള്ള പ്രതിഷേധമായി തകർത്തിരിക്കും"പാറു. "ബാ മക്കളെ അകത്തോട്ട് നമ്മുക്ക് ഇടതുകാൽ വെച്ച് അങ്ങു കേറിയേക്കാം"ചിക്കു. "കോളേജിന്റെ ഫ്രണ്ടിൽ നിന്ന് കണ്ട ശാന്തതയൊന്നും അകത്തോട്ട് കയറിയപ്പോ ഇല്ലാട്ടോ"അച്ചു "നീ എന്താടി അങ്ങനെ പറഞ്ഞേ"സനു "ദോണ്ടേ അങ്ങോട്ട് നോക്കിയേ അവിടെ അവിടായി കൂട്ടം ചേർന്ന് പിള്ളേരെ റാഗ് ചെയ്യുന്നത് നിങ്ങൾക്ക് കാണാൻ കഴിയുന്നുണ്ടോ"അച്ചു "കാണാൻ കഴിയുന്നുണ്ട് കാണാൻ കഴിയുന്നുണ്ട്"ചിക്കു അവിടവിടെയായി മരത്തിന്റെ ചോട്ടിലും വരാന്തയിലും ഒക്കെ കൂട്ടം കൂടി പിള്ളേരെ റാഗ് ചെയ്യുന്നുണ്ട്. ഡിഗ്രി first year കാരും ഇന്നു തന്നെയാണ് ലാൻഡ് ആവുന്നത്.അപ്പൊ അതിന്റെതായ റാഗിംങ്ങും ഉണ്ടട്ടോ. "ഒയ് that സമാധാനത്തിന്റെ വെള്ളരിപ്രാവുകൾ ഇങ്ങു വന്നേ" "എടിയെ ദോണ്ടേ ആ താടിയും മുടിയൊക്കെ വളർത്തിയ ചെക്കന്മാർ നമ്മളെയാണ് വിളിക്കണേ.തോന്നുന്നു"ചിക്കു

അവര് നാലുപേരും സമാധാനത്തിന്റെ നിറമായ വൈറ്റ് ഡ്രസ് ആണ് നാലാളും ഇട്ടിരിക്കണേ. "തോന്നലല്ല മോളെ നമ്മളെ തന്നെയാണ്.ഭാ നമ്മുക്ക് അങ്ങോട്ട് പോവാം"പാറു "എടി അതുവേണോ"അച്ചു "വേണം ബാ പോവാം"സനു കൂടി പറഞ്ഞതോടെ നാലും കൂടെ അങ്ങോട്ട് വെച്ചു പിടിച്ചിട്ടുണ്ട്. "എന്താണ് വിളിച്ചാൽ വരാൻ ഇത്ര താമസം"അതിലൊരു മുടിയൻ ചോദിച്ചു "അവിടെ തന്നെ താമസിക്കാം വിചാരിച്ചു.അതാ"പാറു ചിരിച്ചോണ്ട് പറഞ്ഞു. "ഓ തമാശ"അതിലൊരു മുടിയൻ "ഹേ നിങ്ങളല്ലേ പറയാ ഞാൻ പറയുന്നത് ഒരാൾ പോലും തമാശ ആണ് എന്ന് പറയില്ല എന്ന്. ദാ നോക്കിയേ അവര് പറഞ്ഞത് കേട്ടില്ലേ"പാറു "ഏയ് നിങ്ങൾ പരസ്പരം സംസാരിക്കാൻ അല്ല ഞങ്ങള് വിളിച്ചേ."മുടിയൻ "പിന്നെ എന്തിനാവോ"ചിക്കു "നിങ്ങളെയോന്ന് പരിചയപ്പെടാൻ വിളിച്ചതാ"first ഞങ്ങളെ വിളിച്ചവൻ. "നിങ്ങടെ പേരും ഡിപാർട്മെന്റും പറഞ്ഞാട്ടെ" "പാർവണ msc chemistry"പാറു "ശ്രീസിദ്ദി msc chemistry"ചിക്കു "സന msc chemistry"സനു "ആർദ്ര msc chemistry"അച്ചു "അയ്യോ പിജികാരയിരുന്നോ" "അതേലോ"അച്ചു "സോറി ചേച്ചിമാരെ.ഞങ്ങൾ ഡിഗ്രി 3rd ഇയേഴ്‌സ് ആണ്"

"ആഹാ.നിങ്ങൾ ആള് കൊള്ളാല്ലോ മകളെ.പിജികരെ ഒക്കെ റാഗ് ചെയ്യുമല്ലേ നിങ്ങൾ"സനു "ഒരാബ്ദം.നാറ്റിക്കരുത്." "നിങ്ങടെ ഒക്കെ name ന്താ"ചിക്കു "ഞാൻ അരുൺ,ഇവൻ തോമസ്, അവൻ അലി, പിന്നെ ലോ ലവൻ നിധിൻ" "നിങ്ങടെ പേര് വെച് ലുക്ക് ഒന്നും ചേരുന്നില്ലലോ "പാറു "അതി മുടിയൊക്കെ വളർത്തിയത് കൊണ്ടാണ്.അല്ലെങ്കിൽ ഞങ്ങടെ ലൂക്ക് പേരും ചേരുമായിരുന്നു."തോമസ് ആണ്. "എന്തായാലും പരിജയപ്പെട്ടതിൽ സന്തോഷം. ഈ പിജി ഡിപാർട്മെന്റ് എവിടെയാണ്"ചിക്കു "ലെഫ്റ്റ് തിരിഞ്ഞു വലത്തോട്ട് പോയാൽ മതി"അലിയാണ്. "വൊക്കെ അപ്പൊ ശെരി.കാണാം"സനു "വോ വേണ്ടന്നേ"അരുൺ "അങ്ങനെ പറയരുത്.കാണും കാണണം."അച്ചു. അതും പറഞ്ഞ് ഞങ്ങൾ മെല്ലെ അവിടുന്ന് വലിഞ്ഞു. പിജി ഡിപാർട്മെന്റ് എത്താറായപ്പോളാണ് കുറച്ചു പേര് അതായത് ഒരു അഞ്ചരെണ്ണം ഞങ്ങടെ ഫ്രണ്ടിലോട്ട് വന്നു നിന്നെ.ഇനിയിപ്പോ ഇതാരണാവോ. "എന്താടി നിങ്ങടെയൊക്കെ പേര്"അതിലൊരു മേക്കപ്പ് ബോക്സ് ആണ് ചോദിച്ചേ. അവർ മൂന്നു ബോയ്സും പിന്നെ രണ്ടു ഗേൾസും ആണ് ഉണ്ടായിരുന്നേ. എല്ലാത്തിനും നല്ല കള്ള ലക്ഷണം ഉണ്ട് മക്കളെ.ജാഡ തെണ്ടികളാണ് തോന്നുന്നു.

"എടി പോടിയെന്നൊക്കെ വീട്ടിലുള്ളോരെ വിളിച്ചാൽ മതി.ഞങ്ങളെ വിളിക്കണ്ടാ"പാറു. "നീ ഞങ്ങളോട് തട്ടി കയറാറായോ"കൂടെയുള്ള വേറൊരു മേക്കപ്പ് ബോക്സ് ആട്ടോ. "അതിന് നിങ്ങളേതാ"പാറു "ഇത് ഞങ്ങടെ ഏരിയ ആണ്.അവിടെ വന്ന് ഞങ്ങളോട് തന്നെ തർകുത്തരം പറയുന്നോ."വേറൊരുത്തൻ പറഞ്ഞു. "ഞങ്ങൾ അറിഞ്ഞില്ലല്ലോ.ഇത് കോളേജ് അല്ലെ.അതേലോ.പിന്നെ എങ്ങനെയാ ഇത് നിങ്ങടെ ഏരിയ ആയത്"ചിക്കു ഒരു പരിഹാസത്തോടെ ചോദിച്ചു. "ഡി "എന്നും പറഞ്ഞു ഒരുത്തൻ അച്ചുന്റെ കയ്യിൽ കേറി പിടിച്ചു. അപ്പോ തന്നെ അവന്റെ ചെവികല്ലിനിട്ടൊന്ന് പൊട്ടി.ആരുടെയെന്ന് ഊഹികലോ. അതന്നെ നമ്മടെ ബ്ലാക്ക്‌ ബെൽറ്റായ പാറുവാണ് അവനിട്ടൊന്ന് പൊട്ടിച്ചേ. "പെണ്ണുങ്ങടെ കയ്യിൽ കേറി പിടിക്കുന്നോടാ"അത് ചോദിച്ചത് ചിക്കുവാണ് "നിങ്ങടെ കൂടെയുള്ളവളുമാരുടെ കൈ വേണേൽ പിടിച്ചോ.ഞങ്ങടെ പിടിക്കാൻ വന്നേകരുത്"സനു "വന്നാൽ ദാ ഇപ്പൊ എൻറെന്ന് ഒന്നിവനെ കിട്ടിയില്ലേ.അതുപോലെ എല്ലാത്തിനും കിട്ടും.വാ നമ്മുക് ക്ലാസ്സിൽ പോവാടാ"പാറു അഖും പറഞ്ഞ് സ്ലോ മോഷനിൽ നടന്നു. പുറകെ ബാക്കി ഉള്ളവരും.

അങ്ങനെ ഞങ്ങൾ ക്ലാസ്സിലെത്തി.ലാസ്റ്റ് ബെഞ്ച് തന്നെ പിടിച്ചുട്ടോ.ഇതിലിപ്പോ ലാസ്റ്റ് ബെഞ്ചും first ബെഞ്ചും ഒക്കെ കണക്കാണ്.കാരണം ആകെ 15 കുട്ടികൾ.മൊത്തത്തിൽ രണ്ട് റോയും രണ്ടു കോളത്തിലും ബെഞ്ചും ഡെസ്കും ഇട്ടിട്ടുണ്ട്.അപ്പൊ തന്നെ ഊഹിച്ചുടെ.ഞങ്ങൾ അവിടെയിരുന്നു. "നീയെന്താ അച്ചു അവൻ നിന്റെ കൈ പിടിച്ചപ്പോ ഒന്നു കൊടുക്കാതിരുന്നെ"സനു "എന്നെകൊണ്ടൊന്നും പറയിപ്പിക്കല്ലേ.ഞാൻ അടിക്കുന്നതിന് മുന്നേ ദേ ഇവള് കേറി അടിച്ചില്ലേ.എന്ന ഒരു ഡയലോഗ് അടിക്കാൻ. അതിനുള്ള ചാൻസും നിങ്ങൾ മൂന്നും കൂടി തന്നില്ല.എന്നിട്ട് അവര് ചോദിക്കാൻ വന്നിരിക്കുന്നു എന്താ അടിച്ചില്ലെന്ന്"അച്ചു അതിന് ഞങ്ങൾ വളിച്ച ഒരു ചിരി കൊടുത്തു അവൾക്ക്. പിന്നെ പിള്ളേരെ ഒക്കെ പരിചയപെട്ടുട്ടോ. ഞങ്ങൾ വന്നപ്പോ തന്നെയുള്ള സീൻ കൊണ്ട് ഞങ്ങൾ ഒന്ന് famous ആയിട്ടോ.

ഞങ്ങളെ തടഞ്ഞു നിർത്തിയാ ആ ടീം പിജി ഫൈനൽ ഇയേഴ്‌സ് അത്രേ.ഈ കോളേജിലെ റൗഡി ഗ്യാങ് ആണ് അതെന്ന്.കള്ളും കഞ്ചാവും കൊണ്ടു നടക്കുന്നവർ.പിന്നെ അവരുടെയൊക്കെ name പൂജ,അപർണ,ആദർശ്,ഫസൽ പിന്നെ രാജീവ്.ഇതിലെ ആ രാജീവിനിട്ടാണ് പാറു ഒന്ന് കൊടുത്തെ.അവനാണേൽ തൃശ്ശൂരിലെ RK ഹോസ്പിറ്റലിൽ ഓണേറുടെ മകനാത്രേ.ആരായാലും ഞങ്ങൾക്ക് പുല്ലാണ്. അല്ല പിന്നെ.ഇതൊക്കെ ക്ലാസ്സിലെ പിള്ളേരുടെ അടുത്ത് നിന്ന് കിട്ടിയ ന്യൂസ് ആണ്.അങ്ങനെ ഞങ്ങൾ ചുമ്മാ പുറത്തിറങ്ങിയപ്പോഴാണ്.കലിപ്പനെ അവിടെ കോളേജിൽ വെച്ച് കണ്ടേ. "ഡി ദേ നോക്കിയേ അതാ കലിപ്പൻ"ചിക്കു "എവിടെഡി"സനു "ദോണ്ടേ അങ്ങോട്ട് പോയി"ചിക്കു "വാ നമ്മുക്ക് പോയി നോക്കാം"പാറു.......തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story