ഒന്നായ്‌ ❣: ഭാഗം 31

onnay

രചന: SHOBIKA

"ഞാൻ സ്നേഹിക്കുന്ന ആൾടെ പേര് കിട്ടി"ചിക്കു "എന്താ!!!"കാർത്തി "അതായത് ദൈവം എനിക്ക് വേണ്ടി സൃഷ്ടിച്ച എന്റെ പാതിയുടെ പേര് കിട്ടിയെന്ന്."ചിക്കു "ആരാണത്"അഭ് "ദേവേട്ടൻ"ചിക്കു "ഹേ അതാരാ"ഷാഹി "എനിക്കുവേണ്ടി പിറവി എടുത്തവൻ.എന്നെ പൂർണനക്കാനായ് ദൈവം അയ്യച്ചവൻ.എന്നിൽ ഒന്നായ്‌ ❣ തീരേണ്ടവൻ.എന്റെ ദേവേട്ടൻ"ചിക്കു "ഇതെന്താ ഇവള് ഇങ്ങനെയൊക്കെ സംസാരിക്കുന്നെ"ഷാഹി "ഡാ ശെരിക്കും ഇവൾക്ക് ന്താ പറ്റിയിരിക്കുന്നെ"അഭി "അവൾക്കൊന്നുല ചുമ്മാ പറയുന്നതാ ലെ ഡി"കാർത്തി "ഞാൻ സത്യ പറഞ്ഞേ"ചിക്കു "ഡാ ഇവൾക്ക് ഇതുവരെ കാണാത്ത സത്യയെ അറിയാം നമ്മളെ അറിയില്ല ലെ"ഷാഹി "നിങ്ങൾ ഇതെന്തൊക്കെയാണ് പറയണേ.എനിക്ക് ആകെ അറിയുന്നത്‌ ദേവേട്ടനെ മാത്രമാണ്.എന്തിന് ഈ എന്നെ പോലും ഓർമ്മയില്ല. നിങ്ങടെ സംസാരം കേട്ടിട്ട് എന്നെ മുന്നേ അറിയുന്നത്‌ പോലെയാണ്‌ തോന്നുന്നെ.പക്ഷെ ഞാനിതുവരെ നിങ്ങളെ കണ്ടിട്ടില്ല.സത്യമാണ് ഞാൻ പറയണേ"ചിക്കു "Are u serious"അഭി "അതെന്ന്"ചിക്കു ഇത്ര നേരം അവർ ചിക്കു വെറുതെ പറയുവാണെന്നാണ് കരുതിയത്.

"ഡാ ഷാഹി എന്താടാ അവൾക്ക് പറ്റിയെ"അഭി "നിങ്ങൾ വന്നേ."ഷാഹി സീരിയസ് ആയി അവർ രണ്ടിനേം വിളിച്ച് മാറ്റി നിർത്തി പറയാൻ തുടങ്ങി. "ഡാ അവൾക്ക് മെമ്മറി ലോസ്സ് ആവാൻ മാത്രം ഇന്റർണൽ ഇഞ്ചുറി ഒന്നുമില്ല.തലയിൽ ചെറിയ മുറിവുണ്ട് എന്നുള്ളത് ശെരിയാ പക്ഷെ അത് മെമ്മറി ഒന്നും ലോസ്സ് ആവില്ലാ. പിന്നെ ബോഡിയിലേക്ക് വല്ല ഡ്രഗ്സോ,അല്ലെങ്കിൽ hormonal changes ഓ,അല്ലേൽ പെട്ടന്ന് സംഭവിച്ച അക്‌സിഡന്റ ആയതു കൊണ്ട് അപ്പൊ പെട്ടെന്ന് പേടിച്ചതോ കൊണ്ടോ ഒക്കെ ഇങ്ങനെ വരാം.ടെസ്റ്റ് നടത്തിയാൽ തന്നെയാണ് അറിയാൻ പറ്റു.ചിലപ്പോ ഫാമിലിയെ അല്ലേൽ ഫ്രണ്ട്സിനെയൊക്കെ കണ്ടാൽ ഓർമ വരും.ചിക്കുന്റെ കേസിൽ ആക്‌സിഡന്റ ആണ് ഉണ്ടായിരിക്കിക്കുന്നെ.അപ്പൊ അതിന്റെ ഒരു ഷോക്കിൽ മെമ്മറി ലോസ്സ് ആവനാണ് ചാൻസ്.നിങ്ങൾ വാ ചിക്കുന്റെ ഫാമിലിനേം ഫ്രണ്ട്സിനെയിം ഒക്കെ കാണിച്ചു നോക്കാം.may be ഓര്മവന്നാലോ.എന്തായാലും ഒന്നു ചെക്ക് ചെയ്യാം."ഷാഹി

"അതു ശെരിയാ.നിങ്ങൾ വാ.പിന്നെ അവർ ടെന്ഷന് ആകാതെ കാര്യം പറയണം."കാർത്തി. അങ്ങനെ അവര് മൂന്നും കൂടെ icu വാതിൽ തുറന്നത് എല്ലാരും കൂടെ അവരുടെ അടുത്തേക്ക് വന്നു. "ശ്രീക്ക് എങ്ങനെയുണ്ട് ഡോക്ടർ"മോഹനമാമ "കാർത്തിയേട്ടാ അവൾക്ക് എങ്ങനെയുണ്ട്"പാറു "നിങ്ങളിങ്ങനെ ടെന്ഷന് അടിക്കാതെ.ഞാനൊന്ന് പറയട്ടേ അവൾക്കിപ്പോ കുഴപ്പമൊന്നുമില്ല.ഇപ്പൊ റൂമിലേക്ക് മറ്റും.ബോധം തെളിഞ്ഞിട്ടുണ്ട്. പക്ഷെ"ഷാഹി "എന്താ ഡോക്ടർ ഒരു പക്ഷെ.അവൾക്ക് എന്തേലും"ചിക്കുന്റെ അച്ചൻ "അതുപിന്നെ അവൾക്ക് ആരെയും ഓർമയില്ല എന്നാണ് പറയുന്നത്.പേടിക്കാനൊന്നുമില്ല ആ അക്‌സിഡന്റിൽ ഉള്ള ചെറിയ ഒരു ഷോക്ക് ആയിരിക്കും. ഇന്റർണൽ ഇഞ്ചുറി ഒന്നുമില്ല.നിങ്ങൾ വരു അവളെ ഇപ്പൊ റൂമിലേക്ക് മാറ്റും.ചിലപ്പോ നിങ്ങളെയൊക്കെ കണ്ടാൽ മനസിലാവുമായിരിക്കും"ഷാഹി ~~~~~~~~~ ചിക്കുനേ റൂമിലേക്ക് മാറ്റി.എല്ലാരും അവളെ കാണാൻ റൂമിലേക്ക് കെറി. "മോളെ"ചിക്കുന്റെ അമ്മ "ആരാ "ചിക്കു

"മോളെ "വിളിച്ച് ആ അമ്മ കരയാൻ തുടങ്ങി. "ഏയ് ചിക്കു ഇതു തന്റെ അമ്മയാണ്"ഷാഹി. "എനിക്ക് ഒന്നും ഓർമയില്ല ഡോക്ടർ.എന്റെ അമ്മനേം അച്ഛനേം ഒന്നും എനിക്ക് ഓർക്കാൻ കഴിയുന്നില്ല.എന്തിന് ഈ എന്നെ പോലും ഓർമ്മയില്ല."ചിക്കു "ഇവിടെയുള്ള ആരേയെങ്കിലും കണ്ടിട്ട് ഓർമ വരുന്നുണ്ടോ നോക്ക്"കാർത്തി. "ഇത് തന്റെ അച്ഛനും അമ്മയും.ഇത് തന്റെ അമ്മായിയും മാമനും ഇത് തന്റെ അനിയൻ കണ്ണൻ പിന്നെയിത് നിന്റെ മാളൂട്ടി പിന്നെ ഇത് സ്നേഹ പിന്നെ ഇവര് നിന്റെ ഫ്രണ്ട്സ് അച്ചു,പാറു,സനു"അഭി അവിടെയുള്ളവരെയെല്ലാം ചിക്കുന് ഓർമിപ്പിച്ചു കൊടുത്തു. "എനിക്ക് ആരെയും കണ്ടതായി ഓർക്കുന്നില്ല"ചിക്കു ചിക്കു അങ്ങനെ പറഞ്ഞതും അവർക്കെല്ലാം സങ്കടമായി.അവൾടെ അമ്മയും അമ്മായിയും ഒക്കെ ഒരേ കരച്ചിലാണ് .അവർ കരയുന്നത് കണ്ടിട്ട് മാളുവും കരയാൻ തുടങ്ങി. "ഇവരൊക്കെ എന്റെ ഫാമിലിയും ഫ്രണ്ട്സും ഒക്കെയായിരിക്കും പക്ഷെ എനിക്കൊന്നു ഓര്മവരുന്നില്ല ഡോക്ടർ."ചിക്കു അതിന് അവർക്ക് മൗനം മാത്രമേ ഉണ്ടായിരുന്നുള്ളൂ. "ദേവേട്ടൻ വന്നില്ലേ"ചിക്കുന്റെ ചോദ്യം കേട്ട് എല്ലാരും ഒന്ന് ഞെട്ടി അവളെ നോക്കി. "നിങ്ങൾക്ക് അറിയോ ദേവൻ ആരാന്ന്.

ബോധം വന്നപ്പോ ആകെ ഓർമയുണ്ട് പറഞ്ഞത് ഈ ദേവനെയാണ്.ഞങ്ങടെ അറിവിൽ അവൾക്ക് പ്രേമം ഒന്നുമില്ല.പക്ഷെ ഇവള് പറയുന്നത് ഈ ദേവൻ അവൾ സ്നേഹിക്കുന്ന ആളാണ് എന്നാണ്."കാർത്തി. "അവൾ പറഞ്ഞത് ശെരിയാ കാർത്തിയേട്ട അവൾക്ക് അവൾടെ ദേവേട്ടനെ ഇഷ്ടമായിരുന്നു.പക്ഷെ ആളിപ്പോ ജീവനോടെയില്ല"സനു പറഞ്ഞ് നിർത്തി. "എന്റെ മകനാണ് ഡോക്ടർ ദേവ്.അവൻ പക്ഷെ ചെറുപ്പത്തിൽ ഒരു ഒഴുക്കിൽപെട്ട് മരിച്ചു .അതിന്റെ ഷോക്ക് ഇവൾക്ക് കൊറേ നാൾ ഉണ്ടായിരുന്നു. ആ സംഭവം നടന്നത് ഇവളുടെ ആറാം വയസ്സിലൊക്കെയാണ്.അതിന്റെ ഷോക്കിൽ നിന്ന് കരകയറാൻ ഒരു 3 4 വർഷം എടുത്തു.

"മോഹൻ ഒരു നിർവികാരതയോടെ പറഞ്ഞു നിർത്തി. അതുകേട്ടതും അവര് മൂന്നാളും ഞെട്ടി. "ഇല്ല ദേവേട്ടൻ മരിച്ചിട്ടില്ല"ചിക്കു "നിന്റെ തോന്നലാണ് മോളെ അതൊക്കെ.ദേവ് മരിച്ചിട്ടിപ്പൊ വർഷങ്ങളായി"ചിക്കുന്റെ അച്ചൻ "നീ തന്നെയല്ലേ അതൊക്കെ ഞങ്ങളോട് പറഞ്ഞേ എന്നിട്ട് അതൊക്കെ നീ മറന്നോ ചിക്കു"പാറു "ഇല്ല ഞാൻ വിശ്വസിക്കില്ലാ .ദേവേട്ടൻ ജീവനോടെ തന്നെയുണ്ട്.എനികുറപ്പാണ്.എന്റെ ദേവേട്ടൻ ഇവിടെ എവിടേലും തന്നെയുണ്ടാവും. ഒന്നു വിളിച്ചിട്ട് വരാവോ"ചിക്കു "ഡി നീ എന്താ ശ്രീ പറയണേ.എട്ടായി മരിച്ചില്ലേ. പിന്നെ നീ ഇത് ആരുടെ കാര്യമാണ് പറയുന്നേ"സ്നേഹ "സത്യമായിട്ടും ദേവേട്ടൻ ജീവിച്ചിരിപ്പുണ്ട്"ചിക്കു "ദാ വന്നല്ലോ ദേവേട്ടൻ"ചിക്കു ...തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story