ഒന്നായ്‌ ❣: ഭാഗം 35

onnay

രചന: SHOBIKA

"അതേ ദേവേട്ടാ , എനിക്ക് അക്‌സിഡന്റ ആയപ്പോ ഒത്തിരി പേടിച്ചോ"നിഷ്കളങ്കമായി ചിക്കു ചോദിച്ചു. "അതുപിന്നെ "സത്യ ഇവൾടെ അക്‌സിഡന്റ ആയതെ ഞാൻ കാർത്തി msg വിട്ടപ്പോഴാ അറിഞ്ഞേ.ആ എന്നോടാണ് ഇവള് ചോദിക്കണേ.പേടിച്ചോ എന്ന്. "പേടിച്ചിണ്ടാവും ലെ എനിക്കറിയാം.ദേവേട്ടന് എനിക്ക് എന്തേലും പറ്റിയാൽ സഹിക്കാൻ പറ്റില്ല എന്ന്.പിന്നെ ദേവേട്ടാ എന്റെ അച്ഛനും അമ്മയും ഒക്കെ പുറത്തുണ്ടല്ലേ.സത്യം പറഞ്ഞാൽ അവരെയൊക്കെ കാണണം എന്നുണ്ട്.പക്ഷെ അവര് മുന്നിൽ വന്ന് നിന്നാൽ ആരാ എന്നറിയാതെ ഞാനെങ്ങാനാ.ആരന്നറിയാതെ ഞാൻ അവരോട് സംസാരിക്കുമ്പോൾ അവർക്ക് അത് സങ്കടക്കും.എന്തോ ഫേസ് ചെയ്യാൻ ബുദ്ധിമുട്ട് പോലെ. ഒരിക്കലും ഞാൻ കാരണം അവര് വിഷമിക്കരുത്. ദേവട്ടൻ അവരോട് പറയണം അവരുടെ മോൾക്ക് അവരെ മറന്നു പോയത് എന്തുകൊണ്ടന്നറിയിൽ.ഒരിക്കലും മറന്നു പോവേണ്ടവരല്ല,പക്ഷെ എന്തോ ദൈവത്തിന് ഇഷ്ടപെട്ടിലായിരിക്കും എനിക്ക് അവരോടുള്ള സ്നേഹം.ചിലപ്പോ അസൂയ തോന്നിണ്ടാവും ലെ ദേവട്ടാ"ചിക്കു വിഷമത്തോടെ പറഞ്ഞു നിർത്തി. ഇത്ര നേരം കൊഞ്ചിപറഞ്ഞ ആളാണോ ഇത് പറഞ്ഞ് എന്നാണ് ഞാൻ ആലോജിച്ചേ.

എത്ര പക്വതയോടെയാണ് ഇപ്പൊ സംസാരിച്ചേ.അച്ഛനും അമ്മയെ കുറിച്ചൊക്കെ ഇത്രയധികം ചിന്തിക്കണമെങ്കിൽ she value her family. "ദേവേട്ടാ എന്താ ആലോജിക്കുന്നെ"ചിക്കു "ഹേ എന്താ"സത്യ "അപ്പൊ ഞാൻ ഇത്ര നേരം പറഞ്ഞതൊന്നും കേട്ടില്ലേ"ചിക്കു "അതിനെ കുറിച്ച് തന്നെയാ ആലോജിച്ചേ. നീ അതിനെ കുറിച്ചൊന്നും ആലോചിച്ചിരിക്കല്ലേ ശ്രീക്കുട്ടി.അച്ഛനും അമ്മയ്ക്കും ഒക്കെ നിന്നെ ജീവനാണ്.നീ അവരോട് സംസാരിക്കണം കേട്ടോ.നീ അവരോട് സംസാരിക്കാത്തതിൽ അവർക്ക് വിഷമമുണ്ടട്ടോ.ഇന്ന് നിന്റെ മാളൂട്ടി വന്നെന്നോട് പറഞ്ഞായിരുന്നു അവൾടെ ശ്രീയേച്ചി അവളോട് മിണ്ടുന്നില്ല എന്ന്"സത്യ "മാളൂട്ടി"ചിക്കു "പുറത്തുണ്ട്. ഞാൻ അവരെ വിളിക്കാം.ഞാൻ അവരെ വിളിക്കാട്ടോ"സത്യ "അഹ് .ഞാൻ അവരോട് സംസാരിക്കാം ദേവേട്ട"ചിക്കു കുറച്ചു കഴിഞ്ഞതും സത്യ പുറത്തുപോയി.പിന്നീട് ചിക്കുന്റെ വീട്ടുകാര് വന്നു. ~~~~~~~~~ ദേവേട്ടൻ പറഞ്ഞു വിട്ടിട്ട് അച്ഛനും അമ്മയും കണ്ണനും മാളുവും അമ്മായിയും മാമനുമൊക്കെ വന്നു.അവരോടൊക്കെ സംസാരിച്ചു. ആദ്യമൊക്കെ എന്തോ പോലെയുണ്ടായിരുന്നെകിലും പിന്നീട് ഞാൻ അവരുമായി കമ്പനിയായി. പ്രതേകിച്ചു മാളൂട്ടി.

അവരൊക്കെ എന്റെ പഴയ കാര്യങ്ങൾ ഒക്കെ പറഞ്ഞു തന്നായിരുന്നു. അങ്ങനെ ഹോസ്പിറ്റലിൽ വാസത്തിലാണ് . അതിനിടയിൽ എന്തൊക്കെയോ ടെസ്റ്റുകൾ ചെയ്തായിരുന്നു.അതിന്റെയൊക്കെ റിസൾട്ട് വരാനുണ്ട്.പിന്നെ ദേവേട്ടൻ ഇടക്കിടെ വന്നു പോയി ~~~~~~~~~ (സത്യ) ഞാനും കാർത്തിയും കൂടെ ഹോസ്പിറ്റലിൽ നിന്ന് നേരെ വീട്ടിൽ എത്തി.അവിടെ ഞങ്ങൾ ചെന്നു കേറാൻ നേരമില്ലാതെ ഞങ്ങടെ അനിയത്തി കുരിപ്പ് ഫ്രണ്ടിൽ തന്നെ നിൽപ്പുണ്ട്.ആ എന്റെ ഫാമിലി പരിജയപ്പെടുത്തിയില്ലല്ലോ.അച്ഛൻ മാധവ് 'അമ്മ ശ്രീകല അനിയത്തിയെ അറിയാലോ നന്ദിത എന്ന ഞങ്ങടെ നന്ദുസ് പിന്നെ കാർത്തിയും ഞാനും.ഇതാണെന്റെ fam. "എന്താടി നിനക്ക് ഉറക്കമൊന്നുമില്ലേ"കാർത്തി "ഇല്ലാന്നേ. ഞാൻ എന്റെ ഏട്ടന്മാരെ നോക്കിയിരിക്കായിരുന്നു"നന്ദു "അതെന്തിനാ നന്ദുട്ടി"സത്യ "അതോ എന്റെ ചേച്ചികുട്ടിടെ കാര്യമാറിയാൻ"നന്ദു "അതേത് ചേച്ചി"കാർത്തി "മറ്റേ കൊച്ചില്ലെടാ,

നിങ്ങടെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയിട്ടില്ല സിദ്ദി കൊച്ച് അവൾടെ കാര്യമാ മക്കളെ അവൾ പറയണേ"സത്യേടെ അമ്മയാണ്. "സിദ്ദിയെച്ചിക്ക് എങ്ങനെയുണ്ട് ഏട്ടൻസ്"നന്ദു "അവള് ഓക്കെയാ.ഇവിടെയൊരാളെ മാത്രമേ നന്നായി പിടിക്കു അവൾക്ക്"കാർത്തി "അതെന്താടാ നീ അങ്ങനെ പറഞ്ഞേ"'അമ്മ "അതൊന്നുമില്ല 'അമ്മ"സത്യ "അതൊക്കെയുണ്ട് 'അമ്മ.അവൾക്ക് ആരേയും ഓർമയിൽ പക്ഷെ ഒരാളെ മാത്രം ഓർമയുണ്ട്"കാർത്തി "അതാരെ"നന്ദു "ദേ ഇവനെ തന്നെ"കാർത്തി "സത്യേട്ടനെയോ"നന്ദു "അതെന്ന്"കാർത്തി പിന്നെ കാർത്തി അവരോട് കാര്യങ്ങളൊക്കെ പറഞ്ഞു കൊടുത്തു. "'അമ്മ അപ്പൊ സിദ്ദിയെച്ചിനെ നമ്മുക്ക് ഇങ്ങോട്ട് കൊണ്ടുവന്നാലോ സത്യേട്ടന്റെ ഭാര്യയായി"നന്ദു നന്ദു ഇത് പറഞ്ഞു നിർത്തിയതും അവിടെ വെള്ളം കുടിച്ചോണ്ടിരുന്ന സത്യേടെ തരിപ്പിൽ കേറി ചുമ്മക്കാൻ തുടങ്ങി. "പതുക്കെ കുടിയെടാ"'അമ്മ "അല്ലാ ഞാൻ പറഞ്ഞെന് ഉത്തരം പറഞ്ഞില്ല ആരും"നന്ദു "അതിനൊക്കെ വലിയവർ ഇവിടെയുണ്ട്.നീ അതികം കിടന്ന് തല പുകകാതെ പോയിരുന്നു പഠിക്കേടി"സത്യ "അവൾ പറഞ്ഞേൽ എന്താ തെറ്റ്.കാർത്തി പറഞ്ഞ് ആ കുട്ടിയെ എനിക്കറിയാം.പിന്നെ നന്ദുവും പറഞ്ഞിട്ടുണ്ട്.

നല്ല കുട്ടിയാണ്. ഞാനും ഫോട്ടോയിൽ കണ്ടിട്ടുണ്ട്.ഇനി നിന്റെ ഇഷ്ടം കൂടെ നോക്കിയാൽ മതി.നീ ഇപ്പൊ പറഞ്ഞ മതി നാളെ തന്നെ നമ്മൾ അവരോട് പോയി കാര്യങ്ങൾ സംസാരിക്കുന്നതാണ്"'അമ്മ "'അമ്മ ഒന്ന് മിണ്ടാതെ പോയേ.അതൊന്നും നടക്കില്ല.എനിക്ക് വിശക്കുന്നുണ്ട്. ഞാൻ പോയി ഫ്രഷായിട്ട് വരാം.അപ്പോഴേക്കും എല്ലാതും എടുത്ത് വെക്ക്"സത്യ അതും പറഞ്ഞു മോളിലേക്ക് പോയി. "'അമ്മ അവൻ പറഞ്ഞത് നോക്കണ്ടാ.ഇതിൽ തന്നെ പിടിച്ചു നിന്നോ.സത്യേടെ ഭാര്യയായി ഈ വീട്ടിൽ അമ്മേടെ മരുമകളായി എനിക്ക് ഒരു പെങ്ങളും ദേ ഇവൾക്ക് ഒരു ചേച്ചിയും ആയി അവൾ തന്നെ മതി അല്ലെടി"കാർത്തി "പിന്നല്ലാ"നന്ദു "അതൊക്കെ പിന്നെ തീരുമാനിക്കാം നീ പോയി ഫ്രഷായി വാ 'അമ്മ ഫുടെടുത് വെക്കാം "അമ്മ "ഒക്കെ മമ്മി"കാർത്തി അതും പറഞ്ഞ് മോളിലോട്ട് പോയി. അവര് പറഞ്ഞതിന് കുറിച്ച് തന്നെയായിരുന്നു എൻ ചിന്ത.ഇനി അവളെ എന്റെ തലയിൽ ആവോ. എന്തോ ശ്രീകുട്ടിടെ അടുത്തിരിക്കുമ്പോൾ ഞാൻ സ്നേഹിച്ച പെണ്ണിന്റെ അടുത്തു നിന്ന ഫീൽ ആണ് വരുന്നേ.അതെന്താ എന്ന് മാത്രം മനസിലാവുന്നില്ല.ആ അതെന്തേലും ആവട്ടെ. ~~~~~~~~~

ഇന്നാണ് ചിക്കു ഹോസ്പിറ്റലിൽ നിന്ന് ഡിസ്ചാർജ് ആവുന്നേ. "എല്ലാം എടുത്തു വെച്ചില്ലേ ദേവി"സുമിത്ര "ആ എടുത്ത് വെച്ചു ചേച്ചി"ശ്രീദേവി (ചിക്കുന്റെ അമ്മയാട്ടോ) "മോളെ എന്നാൽ പോവാം"രാമചന്ദ്രനാണ്(ചിക്കുന്റെ അച്ഛൻ) "എങ്ങോട്ടാ അച്ഛാ"ചിക്കു "നമ്മുടെ വീട്ടിലേക്ക്"അച്ഛൻ "അപ്പൊ ദേവേട്ടൻ വരുന്നില്ലേ"ചിക്കു "അതെന്തിനാ "അച്ഛൻ "ദേവേട്ടൻ വരേണ്ട അപ്പൊ"ചിക്കു "അവനെന്തിനാ മോളെ വരുന്നേ അവൻ അവന്റെ വീട്ടിലേക്ക് അല്ലെ പോണ്ടേ"അമ്മയാണ് "ഇല്ല ദേവേട്ടനോടും നമ്മുടെ കൂടെ വീട്ടിലേക്ക് വരാൻ പറ അമ്മ."ചിക്കു കൊച്ചുകുട്ടികളെ പോലെ വാശിപിടിച്ചു. ഇതു കണ്ടുകൊണ്ടാണ് സത്യ വന്നേ. ഇതിനോടകം തന്നെ സത്യ അവരോടെല്ലാം നാലാൾ കമ്പനിയായി.ചിക്കു കമ്പനി ആക്കി എന്ന് വേണം പറയാൻ. സത്യേടെ വീട്ടുകാരും ഇടക്ക് വന്നു പോയായിരുന്നു. "എന്താ ഇവിടെ പ്രശ്നം"സത്യ "മോനെ അതുപിന്നെ"അച്ഛൻ "അത് വീട്ടിലേക്ക് ദേവേട്ടൻ വരുന്നില്ല പറഞ്ഞു."ചിക്കു "ഞനെന്തിനാ വരുന്നേ"സത്യ

"പിന്നെ വരാതെ.ദേവേട്ടനില്ലാതെ ഞാൻ പോവുല്ല"ചിക്കു. "എന്താ മോളെ നീ പറയണേ"ഒരുതരം നിസഹായതയോടെ ചിക്കുന്റെ അച്ഛൻ ചോദിച്ചു. അതിൽ ആ അച്ചന്റെ തന്റെ മകളുടെ അവസ്ഥയോർത്തുള്ള സങ്കടവുമുണ്ടായിരുന്നു. "ഞാൻ ദേവേട്ടനില്ലാതെ വരുല്ലാ. എനിക്ക് പേടിയാ"ചിക്കു "നീയിത് എന്താ ശ്രീക്കുട്ടി പറയണേ.അത് നിന്റെ അച്ഛനും അമ്മയുമല്ലേ.അവരുടെ കൂടെ പോവുന്നതിൽ എന്തിനാ പേടിക്കുന്നേ. അവരെ കൂടെ ചെല്ല് നീ.ഞാൻ അവിടേക്ക് ഇടക്ക് വരാം.നീ അവരുടെ കൂടെ പോവാൻ നോക്ക്"സത്യ "ശെരിക്കും ദേവേട്ടൻ വരോ "ചിക്കു. "ആ വരാം.നീ അവരുടെ കൂടെ പോ"സത്യ "ആ ശെരി"ചിക്കു അതും പറഞ്ഞ് അവരുടെ കൂടെ പോയി. ആ അച്ചനും അമ്മയും നന്ദിയോടെ സത്യയെ നോക്കി. അതിനവൻ ഒന്ന് കണ്ണുചിമ്മി കാണിച്ചു. "ഡാ ഷാഹി അവളെന്താടാ കൊച്ചുകുട്ടിയെ പോലെ വാശി പിടിക്കുന്നേ"സത്യ "നീ വന്നേ.കുറച്ചു കാര്യം പറയാനുണ്ട്."ഷാഹി "എന്താടാ"കാർത്തി "നിങ്ങളും വാ"ഷാഹി ....തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story