ഒന്നായ്‌ ❣: ഭാഗം 38

onnay

രചന: SHOBIKA

 "അങ്ങനെ ഞങ്ങടെ ഇഷ്ടത്തിന് നീ അവളെ കേട്ടണ്ടാ"അഭിയാണ് "നിങ്ങടെ ഇഷ്ടത്തിനല്ല എന്റെ ഇഷ്ടത്തിന് തന്നെയാണ്"സത്യ "സത്യമാണോടാ സത്യ"കാർത്തിയാണ്. "സത്യം"സത്യ പറഞ്ഞു. സത്യ അത് പറഞ്ഞതും കാർത്തി അവനെ വന്ന് കെട്ടിപ്പിടിച്ചു. പുറകെ ഷാഹിയും അഭിയും. "സന്തോഷമായി ഗോപിയേട്ടാ സന്തോഷമായി..നീ സമ്മതിച്ചല്ലോ അത് മതി.ഇനി ബാക്കിയുള്ള കാര്യങ്ങളൊക്കെ ഞങ്ങൾ നോക്കിക്കോളാം.ഞാൻ ആദ്യം അമ്മെനെ വിളിച്ചു പറയട്ടെ"കാർത്തി സംതോഷം കൊണ്ട് എന്തൊക്കെയോ ചെയ്യിൻഡ്. "നീ സമ്മതിക്കുമെന്ന് ഒരിക്കലും വിചാരിച്ചില്ല"അഭി "പക്ഷെ എനികുറപ്പുണ്ടായിരുന്നു"ഷാഹി ചിരിച്ചുകൊണ്ട് പറഞ്ഞു. "ഇനിയിങ്ങനെ ഒന്നും മിണ്ടാതെ ഇരിക്കല്ലേടാ.എനിക്ക് പറ്റണില്ല."സത്യ "അത് ഞങ്ങളൊരു നമ്പറിട്ടതല്ലേ "ഷാഹി ചിരിച്ചുകൊണ്ട് പറഞ്ഞു. "നിങ്ങടെ ഒരു നമ്പർ"സത്യ "ദാ ഞാൻ അമ്മയോട് പറഞ്ഞു അവർക്കൊക്കെ സന്തോഷായി"കാർത്തി ഇവരുടെ സന്തോഷം കാണുമ്പോൾ ഞാൻ എടുത്ത തീരുമാനം തെറ്റായി തോന്നുന്നില്ല.

എനിക്കവളെ സ്നേഹിക്കാൻ കഴിയൊന്നാറിയില്ല.ഇപ്പൊഴും മനസ്സിൽ അവളാണ് എന്റെ പെണ്ണ്.എന്റെ ഹൃദയത്തിൽ കൂടുകൂട്ടിയ എന്റെ പെണ്ണ്.ആദ്യമായി ഒരാളോട് തോന്നിയ പ്രണയം , അത് ആർക്കും മറക്കാൻ പറ്റില്ലല്ലോ.എന്തയാലും ശ്രീകുട്ടിയെ കല്യാണം കഴിക്കാൻ തന്നെ തീരുമാനിച്ചു.ഇവരുടെ സന്തോഷമാണ് എന്റെ സന്തോഷം.അപ്പൊ ആ സന്തോഷം നിലനിർത്തുകയല്ലേ ഞൻ വേണ്ടേ. പിന്നെയെല്ലാം പെട്ടന്നായിരുന്നു.പെണ്ണുകാണൽ ഡ്രെസ്സ് എടുക്കാൻ പോവൽ താലിമാലയെടുക്കാൻ പോവൽ എല്ലാം പെട്ടന്നായിരുന്നു.ഇന്നാണ് ആ ദിവസം. അതന്നെ കല്യാണം. ~~~~~~~~~ (ചിക്കു) ഒന്നും വിശ്വസിക്കാൻ പറ്റുന്നില്ല.ഇന്നെന്റെ കല്യാണമാണെന്ന്.എല്ലാം പെട്ടന്നായിരുന്നു പെണ്ണുകാണൽ, ഡ്രസ് എടുക്കൽ,സ്വർണം എടുക്കൽ,മഞ്ഞാൽകല്യാണം എല്ലാം 10 ദിവസത്തിനുള്ളിൽ.എന്താ പറയാ ലെ.നിങ്ങക്കറിയോ ഇതിനിടയിൽ ദേവട്ടനെ എനിക്ക് കാണാൻ പോലും കിട്ടിയില്ല.

എന്തിന് ഫോൺ വിളിച്ചാൽ തന്നെ എന്തേലും പറഞ്ഞിട്ട് പെട്ടെന്ന് ഫോൺ വെക്കും.ഈ കല്യാണം ഒന്ന് കഴിഞ്ഞോട്ടെ , അതിനുള്ളതൊക്കെ ഞാൻ പലിശ സഹിതം വീട്ടിയിരിക്കും.ശ്രീസിദ്ദിയാ പറയുന്നേ ശ്രീസിദ്ദി.just remember that. "നീയെന്താടി ഇവിടെ ചെയ്യുന്നേ.വാ അവിടെ ഫോട്ടോ എടുക്കാൻ വിളിക്കിൻഡ്"പാറു "എന്നിട്ട് നിങ്ങടെ എടുത്തു കഴിഞ്ഞോ"ചിക്കു നിങ്ങള് തന്നെ പറ ആരുടെയാ കല്യാണം എന്റെയല്ലേ.എന്നിട്ട് ഇവരാണ് ചറപറ ചപ്പറ പറ കണക്കെ നിന്ന് ഫോട്ടോ എടുക്കുന്നെ.എന്താ ചെയ്യാ.ഇതുവരെ ഫോട്ടോ കാണാത്ത പോലെ. മൂന്നാളും കല്യാണം ഉറപ്പിച്ചു എന്നു പറഞ്ഞപ്പോ തൊട്ട് ഇവിടെ എന്റെ കൂടെയുണ്ട്.സത്യം പറയാലോ അവര് പറഞ്ഞു തന്നത് വെച്ച് ഞാൻ എത്ര കചറയാണെന്ന് മനസിലായെ.ആ എന്റെയല്ലേ ഫ്രണ്ട്സ് ഇങ്ങനെയായിലെങ്കിലെ അത്ഭുദമുള്ളു. മൂന്നാളും എന്റെ പുറകേന്ന് മാറാതെ സ്നേഹടേം മാളുന്റേം കൂടെ എന്റെ കൂടേതന്നെയുണ്ടായിരുന്നു.

അവരുമായി പഴയപോലെയാണോ എന്നറിയില്ല.എന്നാലും കമ്പനി ആയി.അടിപൊളിയാണവർ.എനിക്കണോ ഓർമ പോയേ അവർക്കണോ എന്ന അവസ്ഥ ആയിരുന്നു ശെരിക്കും. "ഞങ്ങടെ ഫോട്ടോ എടുകലോക്കെ കഴിഞ്ഞു. ഇനി കല്യാണ പെണ്ണിന്റെ ഫോട്ടോ എടുക്കണം.അതിന് ഞങ്ങൾ നിന്നിട്ട് കാര്യമില്ലല്ലോ"പാറു. "അതും ശെരിയാ"ചിക്കു "അല്ലാ പാറു നീ ഗിഫ്റ്റ് ഒന്നും തന്നില്ലല്ലോ"ചിക്കു "അത് ഞാൻ നിന്റെ പൂമ്പാറ്റടെ കയ്യിൽ കൊടുത്തിട്ടുണ്ട്.അവള് തന്നോളും"പാറു "ഓഹ്"ചിക്കു "യാ mwole"പാറു. പിന്നെ എല്ലാം പെട്ടന്നായിരുന്നു. ഗുരുവായൂർ അമ്പലത്തിൽ വെച്ചായിരുന്നു കല്യാണം.ഗുരുവായൂരപ്പന്റെ നടയിൽ വെച്ചു വേണം എൻഡ കല്യാണം എന്ന് എന്റെ ആഗ്രഹമായിരുന്നത്രേ. എനികോർമ്മയിലേലും അവര് നടത്തിത്തന്നു എന്തായാലും. ഗുരുവായൂർ അമ്പല നടയിൽ കണ്ണടച്ചു കൈകൂപ്പി നിൽക്കുമ്പോഴാണ് അരികിലാരോ നിൽക്കുന്നതായി തോന്നിയെ. കണ്ണു തുറന്നു നോക്കിയപ്പോഴാണ് ആളെ കണ്ടേ....തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story