ഒന്നായ്‌ ❣: ഭാഗം 4

onnay

രചന: SHOBIKA

"ആ നീയോ"ചിക്കു. നിങ്ങക്കാളെ മനസിലായില്ലേ. വേറാരുമല്ല ഇത്തിരി മുന്നേ ഇവിടുന്ന് ഓടിപോയില്ലേ രണ്ടെണ്ണം. ധതന്നെ സ്നേഹയും ആര്യയും. പെട്ടെന്ന് അവൾടെ കാര്യം ഞാൻ മറന്നു പോയി. "ഞാൻ തന്നെ നീ വേറെ ആരനെയെങ്കിലും പ്രതീക്ഷിച്ചോ"സ്നേഹ "ഞാൻ ആരെ പ്രതിക്ഷിക്കാനാടി.അല്ലാ നീയെന്താ ഇവിടെ.ക്ലാസ്സിൽ പോയതല്ലേ"ചിക്കു "അതേ പോയതന്നെ.പക്ഷെ ക്ലാസ് എവിടന്നറിയില്ല"സ്നേഹ വിത് വളിച്ച ചിരി "നന്നായുള്ളൂ.അല്ല അപ്പൊ ആരോടെങ്കിലും ചോയ്ച്ചൂടെ."ചിക്കു "അതുണ്ടല്ലോ ചോദിച്ചപ്പോൾ പണികിട്ടി.പാട്ടുപാടേണ്ടി വന്നു.സോ ഇനിയും പാടാൻ വയ്യെടി. അപ്പൊ തിരിച്ചു ഇങ്ങോട്ട് തന്നെ വന്നു."സ്നേഹ "ദാ നേരെ പോയാൽ അവിടെ ഒരു stair കാണും.അതുകേറി പോയാൽ കാണുന്ന first ക്ലാസ്."ചിക്കു "ആ ശെരിടി. പിന്നെ ഈ ഫോൺ നിന്റെ കയ്യിൽ വെച്ചോ.അമ്മ വെറുതെ വിളിച്ചോണ്ടിരിക്കാ."സ്നേഹ "ആ ശെരി ശെരി. ദാ താഴെ കാണുന്നതാണ് എന്റെ ക്ലാസ്.നിന്റെ ക്ലാസ് കഴിഞ്ഞാൽ അവിടെ വന്ന് നിക്ക്"ചിക്കു "ആ വരാം"സ്നേഹ അതും പറഞ്ഞ അവൾ പോയി.ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ ഉണ്ട് അഖിൽ അന്തംവിട്ട് എന്നെ തന്നെ നോക്കി നിൽക്കുന്നു.അതുകണ്ട് എന്റെ ഫ്രണ്ട്സ് വായപോത്തി ചിരിച്ചോണ്ടും നിൽക്കുന്നു.ഇവരെ ഞാൻ എന്താ വേണ്ടേ. "ഡാ അഖിലേ.ഡാ..."ചിക്കു "ചെക്കന്റെ റിലേ ഒക്കെ പോയി തോന്നുന്നു"സനു "Doubt ഇല്ലാതില്ല"പാറു "ഡാ "അവനെ കുലുക്കികൊണ്ട് ചിക്കു വിളിച്ചു.

"ആ എന്താ...അല്ലാ നിനക്ക് അവളെ അറിയോ"അഖിൽ ഞെട്ടി കൊണ്ട് ചോദിച്ചു "പിന്നെ അവൾടെ ഫുൾ ഡീറ്റൈൽസ് ഇവൾക്കറിയാം"അച്ചു "അതെങ്ങനെ"അഖിൽ "ആദ്യം നീ പോയി അവളെ പ്രേമിച്ച് വീഴ്താൻ പറ്റുവോ നോക്ക് എന്നിട്ട് അവളോട് ചോദിച്ചോ. ഞാനിത് മുടക്കാൻ നോക്കാം"ചിക്കു "ഡിഡി പ്ലീസ് ഡി. നിനക്ക് അവൾടെ ഡീറ്റൈൽസ് ഫുൾ അറിയാ എന്നല്ലേ പറഞ്ഞേ.ഒന്ന് പറഞ്ഞു താടി.ഞാൻ അറിയാതെ വെല്ലുവിളിച്ചതാ.അതു ഞാൻ പിന്നെ വലിച്ചിരിക്കുന്നു.ഒന്നു പറഞ്ഞു താ കൊച്ചേ"അഖിൽ കെഞ്ചി കൊണ്ട് ചോദിച്ചു. "ഞാൻ പറയുല്ലാ മോനെ.നിന്റെ ആ പരിപ്പ് എന്റെ കലത്തിൽ വേവുല്ലാ ,അവൾടെ കലത്തിൽ തീരെയും വേവുല്ലാ"ചിക്കു "നിങ്ങളൊന്ന് പറയടി."അഖിൽ മറ്റുളവരോടായി പറഞ്ഞു. "നീ അവളോട് തന്നെ ചോദിക്ക്.ഞങ്ങളും ആ കുട്ടിയുമായി യാതൊരു ബന്ധുവുമില്ല.ഇവൾക്ക് അറിയല്ലോ.അപ്പൊ അവളോട് ചോദിച്ചോ"പാറു "സിദ്ദി....ഒന്നു പറയെടി.പ്ലീസ്...."അഖിൽ "ഓകെ ഓകെ.പറയാം.But one condition"ചിക്കു "എന്താ പറയ്"അഖിൽ ആകാംഷയോടെ ചോദിച്ചു. "അവൾടെ പുറകെ നടക്കാൻ പാടില്ലാ."ചിക്കു "അപ്പൊ പിന്നെ എങ്ങനെ അവളെ വളക്കും ഞാൻ"അഖിൽ " നീ അവളെ വളക്കാൻ ഒന്നു നിൽക്കണ്ടാ.നിനക്ക് അവളെ അത്രക്ക് ഇഷ്ടമാണേൽ നീ പഠിച്ചു നല്ലൊരു ജോലിയൊക്കെ വാങ്ങി വീട്ടിൽ വന്നു ചോദിക്ക്.

അവളെ ആരും കെട്ടികൊണ്ട് പോവാതെ ഞാൻ നോക്കിക്കോളാം.എന്താ സമ്മതിച്ചോ"ചിക്കു "അത് സമ്മതം ഒക്കെ തന്നെയാ.പക്ഷെ എനിക്ക് അവളെ ഇഷ്ടാന്നു പറയാലോ"അഖിൽ "അതുവേണ്ടാ.ഇപ്പൊ വേണേൽ ഫ്രണ്ട്സ് ആയിക്കോ.നീ മനസ്സിൽ കൊണ്ട് നടന്ന് പ്രേമിച്ചോ.അവളെ ഒന്നിലും വലിച്ചിടരുത്."ചിക്കു "നിനക്ക് എന്താ ഞാൻ അവളെ പ്രേമിച്ചാൽ.അവളോട് പറഞ്ഞാൽ.നിനക്ക് പരിജയമല്ലേ ഉള്ളൂ. ഞാനും പരിജയപ്പെട്ടോളാം"അഖിൽ "നീ പരിജയപ്പെട്ടോ.അതിനു മുമ്പ് ഇവിടെ ഒന്നു നോക്ക്.ഇതേ അവളുടെ ഫോൺ ആണ്.അതിന്റെ വാൾപേപ്പർ ഒന്ന് നോക്കിയേ"ചിക്കു വാൾപേപ്പർ എന്താന്ന് വെച്ചാൽ ഞാനും അവളും പിന്നെ ഞങ്ങടെ മാളൂട്ടിയും കൂടിയുള്ള pic ആണ്.അതുകണ്ടതും അഖിൽ ഒന്ന് ഞെട്ടിയിട്ടുണ്ട്. "വാൾപേപ്പർ ഒക്കെ ആയി വെക്കണമെങ്കിൽ ഞാനും അവളും തമ്മിൽ പരിചയം മാത്രല്ല എന്നു മനസിലായില്ലേ."ചിക്കു പുരികം പൊക്കി കൊണ്ട് ചോദിച്ചു. "അവളെ എന്റെ കസിൻ ആണ്.എൻഡ ബെസ്റ്റി.അവൾടെ എല്ലാ കാര്യവും എനിക്കറിയാം. എന്റെ തിരിച്ചും.

"ചിക്കു "പിന്നെ നീയെന്താ ഇവനെകൊണ്ട് അവളെ പ്രേമിപ്പിച്ചാൽ"പാറു "അതുശെരിയാവില്ലെടി . വീട്ടുകാർക്കൊന്നും ഈ പ്രേമം ഒന്നും ഇഷ്ടല്ല. ഒരു വല്യച്ഛന്റെ മോള് തന്നെ പ്രേമിച്ച് ഒളിച്ചോടി പോയി.അതിനുശേഷം എല്ലാർക്കും പേടിയാണ്.അവളെ പഠിപ്പ് തന്നെ ചിലപ്പോ നിർത്തിയേക്കും. അങ്ങനെ ഉണ്ടാവാൻ ഞാൻ സമ്മതിക്കില്ല"ചിക്കു "അപ്പൊ നിനക്കും അങ്ങനെയാണോ"സനു "അല്ല എനിക്ക് അങ്ങനെയില്ല. എന്നെ എല്ലാർക്കും വിശ്വസാ. പിന്നെ അതിന് പിന്നിൽ കാരണവും ഉണ്ടേന്ന് കൂട്ടിക്കോ"ചിക്കു "അതെന്താ."അച്ചു "അത് പിന്നെ പറഞ്ഞുതരാം.ഇപ്പൊ ക്ലാസ് തുടങ്ങും.വാ പോവാം."ചിക്കു 🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂 (അച്ചു) അങ്ങനെ ഞങ്ങൾ ക്ലാസ്സിൽ വന്നിരുന്നു. എന്നിട്ടും ചിക്കു പറഞ്ഞത് തന്നെ ആലോചിച്ചു.പക്ഷെ ഒന്നും കിട്ടിയില്ല.എല്ലാരും വെക്കേഷനിലെ വിശേഷം പറയലാണ്.ഞങ്ങടെ ക്ലാസ് സാറും ഞങ്ങളും കട്ട കമ്പനിയാണ്. അതുകൊണ്ട്.1st ഡേ തന്നെ ക്ലാസ് വേണ്ട പറഞ്ഞു. സർ സമ്മതിക്കുകയും ചെയ്തു.പിന്നെ ഒരേ വിശേഷം പറച്ചിലായിരുന്നു. സാറും കൂടെയുണ്ട്. 2nd hour maths ആയിരുന്നു.അപ്പൊ ഞങ്ങൾ maths ഡിപ്പാർട്ട്‌മെന്റ് ലേക്ക് പോയി.ഏത് ആണോ പീരിയഡ് ആ subuject ഉള്ള ഡിപാർട്മെന്റിലായിരിക്ക്കും ക്ലാസ് ഉണ്ടാവാ.അപ്പൊ ഞങ്ങൾ അങ്ങോട്ട് പോയി. "എടി ദോണ്ടേ നിന്റെ അമൽ നിൽക്കുന്നു"സനു "ഒന്നു പോയെടി അവൻ എന്റെ അമൽ ഒന്നുമല്ല."പാറു

"പിന്നെന്താടി നിനക്ക് അവനോട് പറഞ്ഞൂടെ ഇങ്ങനെ നീ പോണ എല്ലാടെയും ഇങ്ങനെ വന്നു നിൽക്കല്ലേ എന്ന്"അച്ചു "ഞാൻ പറഞ്ഞിട്ടാണോ അവൻ നിൽക്കണേ"പാറു "നീ പറഞ്ഞിട്ടില്ല.പക്ഷെ നിന്നെ ഇഷ്ട.ഉള്ളത് കൊണ്ടല്ലേ.നീ പോവുന്നവടെ ഒക്കെ വരുന്നത്"ചിക്കു നിങ്ങക്ക് വല്ലോം മനസിലായോ.ഇല്ലല്ലേ.അതായത് പാറുന്റെ പുറകെ കോളേജിലെ കൊറേയെണ്ണം പ്രേമം പറഞ്ഞോണ്ട് നടക്കുന്നുണ്ട്.അതിലൊരുത്താനാണ് അമൽ.കോളേജിലെ സകല കോഴികളും വേറെയൊരു കോഴിടെ പുറകെ നടക്കലാണ് അവസ്ഥ.പാറുനാണെലോ അവൾടെ ചെക്കനെ കാണുമ്പോൾ സ്പാർക്ക് അടിക്കുത്രേ.ഇതുവരെ ആരെ കണ്ടിട്ടും അവൾക്ക് സ്പാർക്ക് അടിച്ചിട്ടില്ല.ഇനി അടിക്കുവോ എന്തോ.ഇനി ഷോക്ക് വല്ലോം അടിപ്പിക്കണ്ടി വരുവോ എന്തോ. "അതിന് ഞാനെന്തിയാൻ പറ്റും.എന്റെ ചെക്കൻ വരുമ്പോൾ സ്പാർക്ക് അടിക്കും.അവനെ മാത്രേ എന്നെ കെട്ടാൻ ഞാൻ സമ്മതിക്കു. അതുവരെ ഞാൻ wait ചെയ്യും. നോക്കിക്കോ"പാറു "നീ എന്തോ ചെയ്യ്.ഇപ്പൊ ക്ലാസ്സിലേക്ക് ചെല്ലാം."അച്ചു. അങ്ങനെ ഞങ്ങൾ ക്ലാസ്സിലേക്ക് ചെന്നു.പിന്നെ അന്ന് എന്തോ എല്ലാ ക്ലാസ്സിലും കേറി. "ടി നമ്മുക്ക് ഇവിടെ നിക്കാം സ്നേഹ വരാ പറഞ്ഞിട്ടുണ്ട്. അവൾക്കെ ഈ ഫോൺ ഒന്നു കൊടുക്കണം"

ചിക്കു "ആ ശെരി"പാറു അങ്ങനെ ചിക്കു സ്നേഹക്ക് ഫോൺ ഒക്കെ കൊടുത്ത് ഞങ്ങൾ ബസ് സ്റ്റോപ്പിലേക്ക് പോയി.പിന്നെ വൈകുന്നേരം ഞാനും ചിക്കുവും കൂടെയാണ് പോവുക.പാറു വേറെ ഒരു ഫ്രണ്ട് ഉണ്ട് maths ഡിപാർട്മെന്റിൽ.അവൾടെ കൂടെയാണ് പോവുക.സനു വേറെ വഴിയാണ്.അപ്പൊ ഞങ്ങൾ പോവാണുട്ടോ. "ചോക്ലേറ്റ് വാങ്ങേണ്ടേ"അച്ചു "പിന്നെ വാങ്ങണം.അതില്ലാതെ ഇന്ന് പോവൽ നടക്കില്ല മോളെ"ചിക്കു "അതെന്തേ."അച്ചു "ഇന്ന് മാളുനെ കാണാൻ പോയിട്ടുണ്ടായിരുന്നില്ല.വീട്ടിൽ പോയിട്ട് വേണം പോവാൻ.ആള് പിണക്കിത്തിലാവും.മാറ്റാൻ വേണ്ടി ചോക്ലേറ്റ് ഇല്ലാതെ നടക്കില്ല"ചിക്കു "അതു ശെരി.ഇന്നല്ലേ അവളെ ക്ലാസ്സിൽ ചേർക്കുന്നെ"അച്ചു "അതേ ന്തയോ എന്തോ.നേരെ അങ്ങോട്ടാണ് ഇന്ന് പോണേ."ചിക്കു അങ്ങനെ ഞങ്ങൾ ചോക്ലേറ്റ് ഒക്കെ വാങ്ങി വീട്ടിലേക്ക് പോയി......തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story