ഒന്നായ്‌ ❣: ഭാഗം 40

onnay

രചന: SHOBIKA

അവിടെ റിസപ്ഷൻ ഉണ്ടായിരുന്നു. റിസപ്ഷൻ എല്ലാം കാർത്തിയേട്ടനും,ഷാഹിക്കയും ,അഭിയെട്ടനുമൊക്കെ ചേർന്ന് ഗംഭീരമാക്കി.എല്ലാം കഴിഞ്ഞ് just ഒന്നിരിക്കുമ്പോഴാണ് നന്ദു വന്നേ.പിന്നെ ഞങ്ങൾ സംസാരിച്ചിരുന്നു. "അല്ലാ ചേച്ചി പാറുചേച്ചിക്ക് ഇഷ്ടമുള്ളത് ആരെയാണ് എന്ന് അറിയത്തില്ലേ"നന്ദു "ആ എനിക്കറിയാൻ മേലാ.പിന്നെയൊരു ഊഹം വെച്ച് അത് കാർത്തിയേട്ടൻ ആവാനുള്ള ചാൻസില്ലാതില്ല"ചിക്കു "അതെങ്ങനെ മനസിലായി"നന്ദു "അതൊക്കെ മനസിലായി."ചിക്കു "നമ്മുക്ക് ഒക്കെ മനസിലായി എന്നിട്ടും ആ പൊട്ടൻ ചേട്ടന് മനസിലായിട്ടില്ല"നന്ദു "അത് നിനക്കെങ്ങനെ മനസിലായി"ചിക്കു "ഞാൻ ചുമ്മാ ഒരു തീപെട്ടിക്കൊൽ ഒരതിയായിരുന്നു അത് കത്തി.പിന്നെ ആ തീപ്പെട്ടി കൊണ്ട് തീയും ഇട്ടിട്ടുണ്ട്.ഇനി അത് പടർന്ന് തീപിടിത്തം ആവുമോ ഇല്ലയോ എന്നറിയണം"നന്ദു എന്തോ കണ്ടുപിടിച്ചപോലെ പറഞ്ഞു. "നീയിത് ഇവിടെ തീയിടുന്ന കാര്യ പറയുന്നേ.സത്യം പറഞ്ഞോ നന്ദു നീയെവിടാ തീയിട്ടേ"ചിക്കു

"എന്റെ പൊന്ന് ചേച്ചി, ഞാനെ ഇന്ന് പാറുവേച്ചിടെ മനസറിയാൻ ഒരു തീപ്പൊരി ഇട്ടു കൊടുത്തായിരുന്നു.അത് കത്തിപിടിചു"നന്ദു "നീ ഇത് പിന്നെയും തീപൊരിടെ കാര്യം തന്നെ പറയുന്നേ."ചിക്കു "ചേച്ചി ഇന്ന് ഞാൻ ആൾടെ മനസിലുള്ളത് അറിയാൻ വേണ്ടി കാർത്തിയേട്ടന്റെ കല്യാണം ശെരിയായിട്ടുണ്ട് എന്നൊക്കെ പറഞ്ഞായിരുന്നു. അപ്പോ തന്നെ ആളു ഗ്ലൂമി ആയി.ഇതിൽ നിന്ന് എന്തു മനസിലായി"നന്ദു കൊച്ചുകുട്ടികൾക്ക് പറഞ്ഞു കൊടുക്കുന്ന പോലെ പറഞ്ഞു "നീയവളെ ഗ്ലൂമി ആക്കി അല്ലെടി.പാവം ന്റെ കൊച് വിഷമിച്ചിരിക്കിണ്ടാവും"ചിക്കു കൊച്ചുകുട്ടികളെ പോലെ പറഞ്ഞു. "അയ്യോ ന്റെ ചേച്ചി പാറുവെച്ചിക്ക് കാർത്തിയേട്ടനെ ഇഷ്ടാന്നാ മനസിലായെ."നന്ദു "ആണോ"ചിക്കു "ആണ്.പിന്നെ ചേച്ചി രണ്ടു ദിവസം കഴിഞ്ഞാൽ ചിലപ്പോ ചേച്ചിക്കുള്ള പാരാ ലാൻഡ് ആവുട്ടോ."നന്ദു "U mean കമ്പിപ്പാര"ചിക്കു "No no...ഇത് അതുക്കും മേലെ"നന്ദു "ഞങ്ങടെ ചെറിയച്ഛന്റെ മോള് അപർണ അവള് ഇങ്ങോട്ട് വരും.

ചേച്ചി കോളജിൽ വെച്ചേ അവളുമായിട്ട് ഒടക്കാണ്.അവൾടെ കാര്യ പറഞ്ഞേ."നന്ദു "അപ്പൊ ആ കുട്ടിയെന്താ ഇന്ന് കല്യാണത്തിന് വരഞ്ഞെ"ചിക്കു "അവൾ നിങ്ങടെ കല്യാണം അറിഞ്ഞിട്ടില്ലാ അതന്നെ. ഇപ്പൊ ന്തായാലും അറിഞ്ഞിണ്ടാവും.അപ്പൊ രണ്ടു ദിവസത്തിനുള്ളിൽ ലാൻഡ് ആവും.ഇപ്പൊ ഫ്രണ്ട്സിന്റെ കൂടെ എവിടെയോ ടൂർ പോയിരിക്കാ.അതാ കാണത്തെ"നന്ദു "അല്ലാ അതാണോ എനിക്ക് പാരായാവും പറഞ്ഞേ വേറെന്തെലും ഉണ്ടോ"ചിക്കു "വേറെന്താന്നോ .ആ അപർണക്ക് സത്യേട്ടനെ ഇഷ്ടമായിരുന്നു.പക്ഷെ ഏട്ടന് അവളെ എന്നെപോലെയാ കണ്ടിരിക്കുന്നെ.പക്ഷെ ആ പൊട്ടിക്ക് അത് മനസിലാവുന്നില്ല.എനിക്കും കാർത്തിയേട്ടനും അതിനെ കണ്ണെടുത്താൽ കണ്ടുടാ. സത്യേട്ടന്റെ മുമ്പിൽ അവള് മാന്യ ആണ്."നന്ദു "മുട്ടൻ പാരായണല്ലേ."ചിക്കു ഗർവോടെ ചോദിച്ചു. "പിന്നല്ല.ഞാനില്ലേ കൂട്ടിന്.നമ്മുക്ക് ഓടിച്ചു വിടാന്നെ. അല്ലാ ഏട്ടത്തി മരുന്ന് കഴിച്ചോ"നന്ദു "ഇല്ലാ"ചിക്കു "നിക്ക് ഞാനെടുത്തിട്ട് വരാം"നന്ദു. മരുന്ന് കഴിച്ചതും നല്ല ക്ഷീണം തോന്നി റൂമിൽ കേറി കിടന്നു. ~~~~~~~~~

സത്യ റൂമിലോട്ട് ചെന്നതും കാണുന്നത് കിടന്നുറങ്ങുന്ന ചിക്കുവിനെയാണ് കണ്ടത്. 'ഇവളിത് നേരത്തെ ഉറങ്ങിയോ.കല്യാണത്തിന്റെ ക്ഷീണവും മരുന്നിന്റെ ക്ഷീണം ഒക്കെ കാണും.ഉറങ്ങിക്കോട്ടെ' സത്യ ചിക്കുവിന്റെ നെറ്റിയിലായി ഒരുമ്മയും കൊടുത്ത് അവളേം ചേർത്തുപിടിച്ചുറങ്ങി. രാവിലെ ഏണിക്കുമ്പോ സത്യ കാണുന്നത് കുളിച്ചു വന്ന് മുടി തോർത്തുന്ന ചിക്കുവിനെയാണ്. ചിക്കു കണ്ണാടിയിലേക്ക് നോക്കിയപ്പോഴാണ് തന്നെ തന്നെ നോക്കി കിടകുന്ന സത്യയെ കാണുന്നെ.അവളുടെ മുഖത്തു നാണം വന്നു നിറഞ്ഞു. കവിളുകളിൽ ചുവപ്പ് രാശി പടർന്നു. സത്യ ഏണിച്ചു ചെന്ന് ഒരു നുള്ള് സിന്ദൂരത്താൽ സിന്ദൂരം രേഖ ചുവപ്പിച്ചു. ചിക്കു മുഖം അവൾടെ ദേവേട്ടന്റെ നെഞ്ചിൽ പൂഴ്ത്തി. അപ്പോഴാണ് ഒരു കാട്ടുറുമ്പായി കാർത്തി ഡോർ തുറന്ന് വന്നേ.അവിടത്തെ കാഴ്ച കണ്ട് പാവം കുട്ടിയുടെ കിളിയും കിളിക്കൂടുമൊക്കെ പറന്നുപോയി. "ഡാ"പരിസരബോധം വന്നപ്പോ കാർത്തിയാണ്. പെട്ടന്ന് രണ്ടാളും ഞെട്ടിപിടഞ്ഞു മാറി.ചിക്കു താഴോട്ടൊടി.

"എന്തൊക്കെയാടാ ഞാൻ കാണുന്നെ"കാർത്തി "എന്താ കാണുന്നെ"സത്യ ചമ്മൽ മറച്ചുകൊണ്ട് ചോദിച്ചു. "അതന്നെയാ ഞാൻ ചോദിച്ചേ.ഇതുവരെ കല്യാണം പോലും വേണ്ട പറഞ്ഞവനാണ്.സ്നേഹിച്ച പെണ്ണിനെ മറക്കാൻ പറ്റില്ല,നിനക്കവളെ സ്നേഹിക്കാൻ പറ്റില്ല,എന്തൊക്കെയായിരുന്നു.എന്നിട്ട് കല്യാണം കഴിച്ചെന്റെ പിറ്റേന്ന് തന്നെ റോമാൻസും കൊണ്ടിറിങ്ങിയക്കാ ചെക്കൻ.അതുപോട്ടെ. atleast ഈ ഡോറെങ്കിലും ഒന്ന് ക്ലോസ് ചെയ്തിട്ട് റൊമാൻസിച്ചൂടെ.കെട്ട് പ്രായം കഴിഞ്ഞു നിൽക്കുന്ന രണ്ടാളുള്ള വീടാണ് എന്നെങ്കിലും ഓർക്കണ്ടേ രണ്ടാളും."കല്യാണം കഴിയാത്ത സിംഗിളായ കാർത്തിയുടെ വിഷമമാണ് മക്കളെ ഡയലോഗിൽ. പാവം ലെ സിംഗിൾ ആയ അവന്റെ അവസ്ഥ..... "ഡാ പട്ടി ഞാൻ എന്റെ ഭാര്യയുമായി അല്ലെ റൊമാൻസിച്ചേ അതും നശിപ്പിച്ച്"സത്യ സത്യ പറയുന്നത് കേട്ട് കാർത്തിടെ കിളികളൊക്കെ തിരിച്ചു വന്ന് കൂടും കിടക്കയും എടുത്തോണ്ട് പോയി. "ഇന്നലെ വരെ എങ്ങെയുണ്ടായിരുന്നാ ചെക്കാനാണ്.ഒരു കല്യാണം കഴിച്ചപ്പോഴേക്കും ബോധമൊക്കെ പോയോ"

കാർത്തി താടിക്കും കൈ കൊടുത്തോണ്ട് ചോദിച്ചു . "സത്യം പറഞ്ഞോ നിനക്കെന്താ പറ്റിയെ.തലവല്ലോടേയും പോയി ഇടിച്ചോ"കാർത്തി സത്യയുടെ തലയിലൊക്കെ തൊട്ടൊണ്ട് ചോദിച്ചു. "പോടാ കോപ്പേ"സത്യ അവനെ പിടിച്ചുന്തികൊണ്ട് പറഞ്ഞു. "പിന്നെന്താ നിനക്ക് പറ്റിയെ"കാർത്തി "എനിക്കൊന്നും പറ്റിട്ടില്ല"സത്യ "പിന്നെ നീയെങ്ങനെ അവളെ"കാർത്തി സംശയത്തോടെ ചോദിച്ചു. "അതിനൊരു കാരണമുണ്ട്"സത്യ "എന്താത്"കാർത്തി "പറയണോ"സത്യ "പിന്നെ പറയാതെ.മര്യാദക്ക് പറഞ്ഞോ"കാർത്തി കണ്ണൂരിട്ടികൊണ്ട് പറഞ്ഞു. "എന്നാ പിന്നെ മറ്റവൻമാരെ കൂടെ വിളിക്ക്.ഇല്ലേൽ ഇനി പിന്നെ അവര് ഇതേപോലെ ചോയ്ച്ചു പിന്നാലെ നടക്കും.നീ ശോഭ മാളിലേക്ക് വരാൻ പറ"സത്യ. "ഒക്കെ ഡാ. ചിക്കുന്റെ ഫ്രണ്ട്സിനെ വിളിച്ചോട്ടെ"കാർത്തി ഒരു കണ്ണടച്ചോണ്ട് ചോദിച്ചു. "മ്മ് വിളിച്ചോ"സത്യ "ഹൈവാ... എന്ന ഞാൻ പോയി പറയട്ടെ"കാർത്തി അതും പറഞ്ഞു പോയി. സത്യ ബാത്റൂമിലെക്ക് ഫ്രഷാവനും പോയി.

ചിക്കുവാണേൽ ചമ്മൽ കാരണം സത്യേടേം കാർത്തിടെ ഫ്രണ്ടിൽ പെടാതെ നടക്കാണ്. ~~~~~~~~~ "പാറുവേ എന്താടി പറ്റിയെ.ഇന്നലെ തൊട്ട് ആകെ ഗ്ലൂമി ആണല്ലോ."സനു "എന്താടാ പറ്റിയെ"അച്ചു ഇന്നലെ കല്യാണം കഴിഞ്ഞു വന്നത് തൊട്ട് പാറു ആകെ വിശമിച്ചിരിക്കാണ്. എന്താണ് വെച്ചാൽ നമ്മടെ നന്ദുന്റെ തീപ്പൊരി കത്താൻ തുടങ്ങി അതാണ് സംഭവം.സഹികെട്ട് പാറു എല്ലാ കാര്യവും പറഞ്ഞു. "ആപ്പ് അതിനാണ് ഞങ്ങടെ പാറു ഇങ്ങനെ എന്തോ പോയാ അണ്ണനെ പോലെയിരിക്കുന്നെ ലെ"സനു "ഇതിനൊരു തീരുമാനം ഉണ്ടാക്കണല്ലോ"എന്തോ ആലോജിചോണ്ട് അച്ചു പറഞ്ഞു. "ദേ ടി grpil ഒരു msg ഇന്ന് എല്ലാവരോടും ശോഭ മാളിലേക്ക് വരാൻ പറഞ്ഞിട്ട്"സനു "ഏതു ഗ്രൂപ്പിലാടി"പാറു "ചിക്കുന്റെ കല്യാണത്തിന് വേണ്ടി ഉണ്ടാക്കിലെ ആ ഗ്രൂപ്പിൽ. കാർത്തിയേട്ടനും അഭിയെട്ടനും ഷാഹിക്കയും ചിക്കും സത്യേട്ടനും ഒക്കെയുള്ള ഗ്രൂപ്പിൽ.നീ റെഡി ആയിക്കേ. ഇന്ന് നിന്റെ കാര്യത്തിൽ ഒരു തീരുമാനം ഉണ്ടാക്കിട്ട് തന്നെ കാര്യം"സനു.

പിന്നെ അവര് മൂന്നും റെഡിയായി മാളിലേക്ക് വിട്ടു.അവിടെ എല്ലാരും പ്രെസെന്റ ആണ്. "ഹലോ അഭിയേട്ടാ സത്യേട്ടാ. ചിക്കുസേ"എന്നും വിളിച്ചോണ്ട് സനു ഓടി പോയി അവളെ കെട്ടിപിടിച്ചോണ്ട്.എന്തൊക്കെയോ ചോദിക്കിൻഡ്. "അല്ലാ നിനക്ക് അവരെ മാത്രേ കണ്ടുള്ളൂ.ഞാനും ഇവിടെ വടിപോലെ നിൽക്കുന്നുണ്ട്."ഷാഹിയാണ് "എന്ന അങ്ങോട്ട് മാറി നിലക്ക് .അവര് കൂടെ ഇങ്ങോട്ട് വന്നോട്ടെ."ഷാഹിയെ ഉന്തിമാറ്റികൊണ്ട് സനു പറഞ്ഞു. "ഇവളെ എങ്ങനെ സഹിക്കുന്നു"ഷാഹി "അവരല്ലേ സഹിക്കുന്നെ.ഇയാളല്ലോ."സനു പുച്ഛത്തോടെ പറഞ്ഞു. അച്ചു വന്ന പാടെ അഭിടെ കയ്യിൽ തുങ്ങിയിട്ടുണ്ട്.പിന്നെ ചിക്കു already അവൾടെ കെട്ടിയോന്റെ കൂടെയാണ്.സനു ഷാഹിയുമായി തല്ലുപിടിച്ചോണ്ടിരിക്കുന്നുണ്ട്. പാറുവാണേൽ ആരെയോ തിരഞ്ഞോണ്ടിരിക്കുന്നുണ്ട്.

അതന്നെ അവിടെ missing ആയാ ഒരാൾ.one and only കാർത്തി. "അല്ലാ പാറു നീയരെയാ തിരയുന്നെ"സത്യയുടെ വകയാണ്. "അവള് കാർത്തിയേട്ടനെ ആയിരിക്കും ലെ ഡി"അടികൂടുന്നതിനിടക്ക് സനു പറഞ്ഞു. പറഞ്ഞു കഴിഞ്ഞിട്ടാണ് സനുവിന് എന്താ പറഞ്ഞേ എന്ന ബോധം വന്നേ "അത് നിനക്കെങ്ങനെ അറിയാം"ഷാഹി "ഇവിടെ കാർത്തിയേട്ടൻ അല്ലെ ഇല്ലാത്തെ അപ്പൊ അതോണ്ട് പറഞ്ഞതാ"സനു ഒന്ന് ശ്വാസം വലിച്ചോണ്ട് പറഞ്ഞു. "പറയുമ്പോലെ കാർത്തിയേട്ടനെവിടെ"അച്ചുവാണ് "അവൻ അതാ ഒരു ഫ്രണ്ടിനോട് സംസാരിച്ചു നിൽക്കുന്നു"ഒരു പെണ്കുട്ടിയോട് സംസാരിച്ചു നിൽക്കുന്ന കാർത്തിയെ ചൂണ്ടി അഭി പറഞ്ഞു. അതുകണ്ടതും പാറുന് ദേഷ്യം വന്നു.....തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story