ഒന്നായ്‌ ❣: ഭാഗം 41

onnay

രചന: SHOBIKA

"അവൻ അതാ ഒരു ഫ്രണ്ടിനോട് സംസാരിച്ചു നിൽക്കുന്നു"ഒരു പെണ്കുട്ടിയോട് സംസാരിച്ചു നിൽക്കുന്ന കാർത്തിയെ ചൂണ്ടി അഭി പറഞ്ഞു. അതുകണ്ടതും പാറുന് ദേഷ്യം വന്നു.അവൾ മാളിലേക്ക് കയറിപ്പോയി. "ഇവിളിതെങ്ങോട്ടാ ചവിട്ടി തുള്ളി പോണേ "ഷാഹി "ആവോ"അച്ചു. ഫ്രണ്ടിനോട് സംസാരിച്ചു കഴിഞ്ഞ് കാർത്തി വന്ന്. "അല്ലാ നിങ്ങടെ കൂട്ടത്തിൽ ഒരുത്തിനെ കാണാൻ ഇല്ലല്ലോ.അവളെവിടെ"കാർത്തി "ഞങ്ങളൊക്കെ ഇവിടെയുണ്ടല്ലോ ആരുടെ കാര്യമാണ് പറഞ്ഞേ"സനു "പാറു..പാറു വന്നില്ലേ"കാർത്തി തെല്ലു ജാളിത്യയോടെ ചോദിച്ചു. "അവള് എന്നാതിനാ അറിയില്ല ചവിട്ടി തുള്ളി പോയിട്ടുണ്ട്"ഷാഹി "അതെന്താ"കാർത്തി "വാ പോയി നോക്കാം"സത്യ അവരെല്ലാം കൂടെ മാളിനകത്തോട്ട് കയറി.അവിടെ കയറിയപ്പോ കണ്ടത് ഫോണിൽ തോണ്ടി നിൽക്കുന്ന പാറുവിനെയാണ്.girls മൂന്നും കൂടെ പാറുവിന്റെ അടുക്കലേക്ക് ചെന്നു.ബോയ്സ് കുറച്ചങ്ങോട്ട് മാറി നിന്നു. ~~~~~~~~~ "ഇനി പറ മോനെ ഇവിടെ വിളിച്ചു വരുത്തിയത്തിന്റെ ഉദ്ദേശം"അഭി കാർത്തിയോടയി ചോദിച്ചു. "നീയെന്തിനാ എന്നോട് ചോദിക്കുന്നെ.ദേ ഇവനാണ് കാരണം"കാർത്തി "സത്യ എന്താ ചെയ്തേ"ഷാഹി

"എന്താ ചെയ്തെന്നോ.കല്യാണം വേണ്ടാ, അവൻ സ്നേഹിച്ച കുട്ടിയെ മറക്കാൻ പറ്റില്ല എന്നോക്കെ പറഞ്ഞിട്ട് നമ്മടെ നിർബന്ധപ്രകാരം ആ കൊച്ചിനെ കെട്ടിയത് അല്ലെ"കാർത്തി "അയിന്"ഷാഹി "അയിനല്ല കുയിന് പറ. ഡാ എന്നിട്ട് ഇവൻ രാവിലെ തന്നെ റൊമാൻസും കൊണ്ടിറങ്ങിയക്കാ ഇവൻ"കാർത്തി സത്യ ചെറുചിരിയോടെ എല്ലാം കേട്ടു നിൽക്കുന്നുണ്ട്. "അത്രേയുള്ളൂ"അഭി "ഹേ എന്താ നീ പറഞ്ഞേ"അഭി കേട്ടത് വിശ്വാസം വരാതെ ഒന്നുടെ ചോദിച്ചു. "നീ കേട്ടത് തന്നെയാ പറഞ്ഞേ"കാർത്തി "സത്യം പറയടാ പന്നി"സത്യേടെ ഷർട്ടിന് കുത്തിപിടിച്ചോണ്ട് ഷാഹിയാണ് "വിട് വിട് അതു പറയാൻ തന്നെയാ ഇങ്ങോട്ട് വിളിച്ചേ"സത്യ ഷാഹിയുടെ കയ്യെടുത് മാറ്റി കൊണ്ട് പറഞ്ഞു. "എടാ നിങ്ങളൊക്കെ അല്ലെ പറഞ്ഞേ ഞാൻ സ്നേഹിച്ച പെണ്ണ് കല്യാണം കഴിഞ്ഞു രണ്ടും കുട്ടിയുമായിണ്ടാവും എന്ന്"സത്യ "അതിനിപ്പോ എന്താ"ഷാഹി "അതിനിപ്പോ എന്താന്നോ.ഞാൻ അവളെ കണ്ടു "സത്യ "എപ്പൊ"ഒന്ന് ഞെട്ടികൊണ്ട് കാർത്തി ചോദിച്ചു. "എന്റെ കല്യാണത്തിന്റെ അന്ന് അതായത് ഇന്നലെ"സത്യ "What ഇന്നലെയോ.എന്നിട്ട്"ഷാഹി

"എന്നിട്ടെന്താ ഞാനവളെ കല്യാണം കഴിച്ച് എൻ ഭാര്യയാക്കി ഇപ്പൊ എന്റെ കൂടെയുണ്ട്"സത്യ ചിരിച്ചു കൊണ്ട് പറഞ്ഞു. "ഹേ അപ്പൊ നീ കല്യാണം കഴിച്ചത് ചിക്കുനേ അല്ലെ"കിളികളെല്ലാം പറന്നു പോയി നിൽക്കുന്ന ഷാഹിയുടെയാണ് ചോദ്യം. "ഏയ് wait wait. അപ്പൊ നീ സ്നേഹിച്ച പെണ്കുട്ടിയും ചിക്കുവും ഒന്നാണോ"എന്തോ കണ്ടുപിടിച്ച ഭാവത്തോടെ കാർത്തി ചോദിച്ചു. "യാ mwone ശ്രീക്കുട്ടി തന്നെ."സത്യ "അപ്പൊ നിനക്കെന്താ മുന്നേ മനസിലാവഞ്ഞെ"അഭി "ഞാൻ അവളെ മൂന്നു പ്രാവശ്യമേ കണ്ടിട്ടുള്ളൂ അതും 3 വർഷം മുന്നേ.പിന്നെ ഞങ്ങൾ കണ്ടു എന്നിരുന്നാലും ഞാൻ അവൾടെ കണ്ണു മാത്രേ കണ്ടിട്ടുള്ളൂ.അല്ലേൽ ശ്രെദ്ധിച്ചിട്ടുള്ളൂ. പിന്നെ കണ്ടപ്പോ മനസിലാവാഞ്ഞത് അന്ന് ഞാൻ അവളെ കാണുമ്പോ അവൾക്ക് ആ സോഡാ ക്ലാസ് ഒന്നും ഉണ്ടായിരുന്നില്ല.ആകെ കൂടി കണ്ടിട്ടുള്ളത് അവൾടെ കണ്ണാണ്. ആ കണ്ണും കൂടെ ആ സ്പെക്‌സ് വെച്ച് മറച്ചാൽ എനിക്കെങ്ങനെ മനസ്സിലാവനാ.പിന്നെ എന്റെ മനസിലിരുന്ന് ആരോ ഇത് നിന്റെ പെണ്ണാണ് എന്നൊക്കെ പറയിണ്ടായി.പക്ഷെ അത് കാര്യമാക്കിയില്ല.പിന്നെ കല്യാണത്തിന്റെ അന്ന് ആ കണ്ണട വെക്കത്തോണ്ട് മനസിലായി.പിന്നെ ദൈവ വിധി.

അല്ലാതെന്താ.അവളെ എനിക്ക് തന്നെ കിട്ടിയില്ലേ"സത്യ എല്ല കാര്യവും വിശദായി പറഞ്ഞു കൊടുത്തു. "എന്തായാലും ചിലവ് വേണം മച്ചാനെ"ഷാഹിയാണ് "ഇന്നത്തെ ഫുൾ ചിലവ് നിന്റെ വക,"അഭി "Done"സത്യ "നിന്റെയൊക്കെ ഭാഗ്യം.ഞാൻ ഇവിടെ ഒരുത്തിനേം സ്വപ്നം കണ്ട് കഴിയാൻ തുടങ്ങിട്ട് കാര്യങ്ങളായി.അവൾ അവൾടെ സ്പാർകിനേം മനസിൽ കൊണ്ടു നടക്കാണ്."കാർത്തി ഏതോ ഒരു ഹാലിൽ പറഞ്ഞു. "എല്ലാം ശെരിയാവുടാ"സത്യ "നിന്റെ കാര്യം ഒക്കെയായില്ലേ ഇനി നിനക്ക് ഇങ്ങനെ പറയാലോ"കാർത്തി അതിന് സത്യ ഒന്ന് ചിരിച്ചു കൊടുത്തു. ~~~~~~~~~ "ഡി പാറു നീയെന്തിനാ അവിടുന്ന് ചവിട്ടി തുള്ളി ഇങ്ങോട്ട് വന്നേ"അച്ചു "നീയും കണ്ടതല്ലേ കാർത്തിയേട്ടൻ വേറൊരു പെണ്ണിനോട് സംസാരിച്ചു നിൽക്കുന്നേ"പാറു സങ്കടത്തോടെ പറഞ്ഞു "അതിനിപ്പോ എന്താ ഫ്രണ്ടിനോടല്ലേ"ചിക്കു "സത്യേട്ടനാണ് ഇങ്ങനെ സംസാരിച്ചത് എങ്കിൽ നിനക്ക് സഹിക്കോ. ഇല്ലല്ലോ അതുപോലെ തന്നെയാ എനിക്കും.മൂന്നു കൊല്ലായി മനസിൽ കൊണ്ടു നടക്കുന്നു."പാറു "ഹേ മൂന്നുകൊല്ലോ"ചിക്കു "അഹ്ന്ന്നെ മൂന്നു കൊല്ലം.നീയെല്ലാം ശെരിയാക്കി കൊടുക്കാ എന്നേറ്റതാ അപ്പോഴേക്കും നിന്റെ ബോധവും പോയി"സനു ചിക്കുനേ നോക്കി പറഞ്ഞു.

"എനിക്ക് ദേവേട്ടനെ കാണണം"ചുണ്ട് ചുളുക്കി കൊണ്ട് ചിക്കു പറഞ്ഞു "എന്ത്‌"അച്ചു "എനിക്ക് ന്റെ ദേവേട്ടനെ കാണണം"ചിക്കു ചിക്കു പിന്നെയും വാശി പിടിച്ചപ്പോ അവര് ചിക്കുനേം കൊണ്ട് സത്യേടെ അടുത്തേക്ക് പോയി. "ദാ നിന്റെ ദേവേട്ടൻ നിൽക്കുന്ന ഇനി എന്തോ ചെയ്യ്"ചിക്കുനേ സത്യേടെ അടുത്ത് ആക്കി കൊണ്ട് സനു പറഞ്ഞു. "എന്താ പ്രശ്നം"സത്യയാണ് "ദോണ്ടേ ലവൾക്ക് അവൾടെ ദേവേട്ടനെ കാണണം പറഞ്ഞ് നിലവിളിയായിരുന്നു അവിടെ നിന്ന്"അച്ചു "ഡാ അത് കാര്യക്കണ്ടാ മൂഡ് change(അസുഖത്തിന്റെ ഭാഗമായാണേ) ആണ്.ഇടക്കിണ്ടാവും.നീ അവളേം കൊണ്ട് കുറച്ച് നടന്നിട്ട് വാ അപ്പൊ ഒക്കെ ആവും."ഷാഹി "ശെരിടാ "അതും പറഞ്ഞ് സത്യ ചിക്കുനേം കൊണ്ട്‌പോയി. "നിങ്ങള് ഇങ്ങു വാ മനുഷ്യാ"എന്നും പറഞ്ഞ് പാറു കാർത്തിടെ ഷർട്ടിൽ പിടിച്ചു വലിച്ചോണ്ട് പോയി. "അവനെ എങ്ങോട്ടാ കൊണ്ടു പോയേ"അഭി "ഇങ്ങു വാ ഞാൻ പറഞ്ഞു തരാം"എന്നു പറഞ്ഞോണ്ട് അച്ചു അവനേം വലിച്ചോണ്ട് പോയി.

പിന്നെ ബാക്കി രണ്ടെണ്ണം അവിടെ പോസ്റ്റായിട്ടുണ്ട്.അതന്നെ ഷാഹിയും സനുവും. അപ്പൊ നമ്മുക്ക് ഓരോ സ്ഥലത്തും എന്താ അവസ്ഥ എന്നു നോക്കാം. ~~~~~~~~~ "ശ്രീക്കുട്ടിയെ"സത്യ "മ്മ്"ചിക്കു സത്യേടെ നെഞ്ചിൽ മുഖം പൂഴ്ത്തികൊണ്ട് മൂളി. "എന്താ ദേവേട്ടന്റെ ശ്രീകുട്ടിക്ക് പറ്റിയെ"സത്യ "ഒന്നുല്ല എനിക്ക് പെട്ടെന്ന് ദേവേട്ടനെ കാണണം തോന്നി"ചിക്കു അവന്റെ നെഞ്ചിൽ കിടന്നോണ്ട് പറഞ്ഞു. "എന്ന വാ നമുക്കൊരു ഐസ്ക്രീം കഴിക്കാ"സത്യ "വാങ്ങിച്ചെരോ"ചിക്കു "വാങ്ങിച്ചു തരാലോ .എത്രയെണ്ണം വേണേലും ന്റെ ശ്രീകുട്ടിക്ക് വാങ്ങി തരാലോ"സത്യ "എന്ന വാ ഐസ്ക്രീം കഴിക്കാൻ പോവാം"ചിക്കു. അങ്ങെനെയവർ പോവുകയാണ് മക്കളെ പോവുകയാണ് ഐസ്ക്രീം കഴിക്കാൻ.എന്നാലും ഞങ്ങളെ കൂടി വിളിക്കായിരുന്നു ലെ.next ടൈം നോക്കാം. ~~~~~~~~~ "ഇങ്ങോട്ട് വാ മനുഷ്യാ"പകുരു കാർത്തിനേം കൊണ്ട് മാളിൽ ഏതോ മൂലക്ക് കൊണ്ടുവന്ന് നിർത്തിയെക്കുവാണ്. "നീയെന്തിനാ എന്നെ ഇങ്ങോട്ട് വലിച്ചോണ്ട് വന്നേ.വരാൻ പറഞ്ഞ ഞാൻ വരില്ലേ"കാർത്തി "ആരാ അത്"പാറു എങ്ങോട്ടാ നോക്കി കൊണ്ട് ചോദിച്ചു.

"ഏത് അതോ.ആ എനിക്കറിയില്ല"പാറു നോക്കി നിൽക്കണ സൈഡിലേക്ക് നോക്കി കാർത്തി പറഞ്ഞു. "അതല്ല.വരുമ്പോ സംസാരിച്ചു നിൽക്കുന്നത് കണ്ടത്"പാറു "അതോ അതെന്റെ ഫ്രണ്ട് ഹേമ"കാർത്തി "സത്യം പറ അതല്ലേ നിങ്ങൾ കെട്ടാൻ പോവുന്നത്"പാറു 'ഹേ ഞാൻ അറിയാതെ ഇനി ഞാൻ കെട്ടാൻ പോവോ' കാർത്തിടെ ആത്മ "അതല്ലേ നിങ്ങൾ കെട്ടാൻ പോണേ"പാറു അവനെ കുലുക്കി കൊണ്ട് ചോദിച്ചു. "നിന്നോട് ആരാ പറഞ്ഞേ.ഞാൻ ആരെയും കെട്ടാനൊന്നും പോണില്ല"കാർത്തി "നന്ദു പറഞ്ഞല്ലോ"പാറു "അവളെന്താ പറഞ്ഞേ"കാർത്തി "നിങ്ങടെ കല്യാണം ഉടനെ ഉണ്ടാവും എന്ന്"പാറു "അവള് ചുമ്മാ പറഞ്ഞതായിരിക്കും.അല്ലാ നിക്ക് നിക്ക് എന്റെ കല്യാണം കഴിഞ്ഞാൽ നിനക്കെന്താ.നിനക്ക് നിന്റെ സ്പാർക്ക് ഉണ്ടല്ലോ"കാർത്തി പുച്ഛത്തോടെ പറഞ്ഞു. "ആ സ്പാർക്കെ നിങ്ങളാണ് .പിന്നെ ഞാനെന്താ വേണ്ടേ"പാറു "എന്താ പറഞ്ഞേ നീയിപ്പോ എന്താ പറഞ്ഞേ"കാർത്തി ഒരു ഞെട്ടലോടെ ചോദിച്ചു.

"സത്യാ മനുഷ്യാ .എനിക്ക് സ്പാർക്ക് അടിച്ചത് നിങ്ങളെ കണ്ടപ്പോഴാണ്.പിന്നെ പടിപ്പൊക്കെ കഴിഞ്ഞിട്ട് പറയാ വിചാരിച്ചു.പിന്നെ നിങ്ങള് പറയും വിചാരിച്ചു.എവിടെ."പാറു "പിന്നെ നീ സ്പാർക്ക് അത് ഇത് പറഞ്ഞോണ്ടല്ലേ.അല്ലേൽ സത്യേടേം ചിക്കുന്റേം കൂടെ നമ്മുടെ കല്യാണവും നടത്തിയേനെ"കാർത്തി "അപ്പൊ എന്നെ ഇഷ്ടമാണോ"പാറു "പിന്നല്ലാതെ"അവൾടെ മുടി പിന്നിലാക്കി വെച്ചോണ്ട് കാർത്തി പറഞ്ഞു. രണ്ടാൾടെയും കണ്ണുകൾ തമ്മിലിടഞ്ഞു.അവ തമ്മിൽ എന്തൊക്കെയോ പറഞ്ഞോണ്ടിരിക്കുന്നുണ്ട്. ഇനി അവിടെ നിന്നാൽ ശെരിയാവില്ല മക്കളെ വാ നമ്മുക്ക് അടുത്ത സ്ഥലത്തേക്ക്‌ ചെക്കേറാം ~~~~~~~~~ അച്ചുവും അഭിയും കൂടെ ലിഫ്റ്റിലേക്ക് ആണ് ഓടി കയറിയെ.അവര് രണ്ടും മാത്രേ അതിനകത്ത് ഉണ്ടായിരുന്നുള്ളു.അവിടെ പിന്നെ നേരത്തെ സെറ്റ് ആയത് കൊണ്ട് ഫുൾ റൊമാൻസ് ആണ്. ഇനി നമ്മുക്ക് ഷാഹിടേം സനുന്റേം അടുത്തേക്ക് പോവാം.രണ്ടും കൂടെ തമ്മിൽ തല്ലി ചത്തോ നോക്കാം. Follow me....തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story