ഒന്നായ്‌ ❣: ഭാഗം 42

onnay

രചന: SHOBIKA

ഇനി നമ്മുക്ക് ഷാഹിടേം സനുന്റേം അടുത്തേക്ക് പോവാം.രണ്ടും കൂടെ തമ്മിൽ തല്ലി ചത്തോ നോക്കാം. Follow me. അവരെല്ലാം മൂന്നുവഴിക്ക് പോയപ്പോ ഷാഹിയും സനുവും നിന്ന് ഒന്ന് പരുങ്ങി. "ഫുഡ് court"രണ്ടാളും ഒരുമിച്ച് ചോദിച്ചു. പിന്നീട് നേരെ അങ്ങോട്ട് വിട്ടു. രണ്ടാൾക്കും ഭയങ്കര മടിയായിരുന്നു. എല്ലാരുടെയും മുന്നിൽ അടികൂടുമെങ്കിലും ഇന്ന് അവര് മാത്രമായപ്പോ എന്തോ വഴക്ക് കൂടാൻ തോന്നിയില്ലായിരിക്കും. എന്താ പറയണ്ടേ എന്നറിയാത്ത അവസ്ഥ. "എനിക്ക്.."രണ്ടാളും ഒരുമിച്ച് പറയാൻ വന്നതും രണ്ടാളും ചിരിച്ചു "താൻ പറ"ഷാഹി "വേണ്ട ഇയാൾ പറ"സനു "എന്ന ഒരുമിച്ച് പറയാ"ഷാഹി "ഒക്കെ"സനു "I love you"രണ്ടാളും ഒരുമിച്ച് പറഞ്ഞു. രണ്ടാൾടെയും മുഖത്ത് അത്ഭുതമായിരുന്നു.കാരണം അവര് തന്നെ ഒരിക്കലും വിചാരിച്ചില്ല.പരസ്പരം സ്നേഹിക്കുന്ന കാര്യം.പിന്നെ ചിരിച്ചോണ്ട് രണ്ടാളും പരസ്പരം നോക്കിയിരുന്നു. ഇതേ ടൈമിലാണ്.മറ്റേ മൂന്നു ജോഡികളും അവിടെ എത്തിയത്.

രണ്ടും കൂടെ തമ്മിൽ തല്ലി ചത്തിട്ടുണ്ടാവും എന്നു കരുതി വന്ന അവര് കണ്ട കാഴ്ച പരസ്പരം കണ്ണിൽ നോക്കി ഇരിക്കുന്നവരെയാണ്.ഇത് കണ്ട അവരുടെ കണ്ണു രണ്ടും പുറത്തു ചാടി. "ഇതെപ്പോ തുടങ്ങി"അവരെല്ലാരും ചുറ്റും നിന്ന് ചോദിച്ചപ്പോഴാണ് ഷാഹിയും സനുവും അവരുടെ ചുറ്റുമുള്ളവരെ കണ്ടേ. അതു കണ്ടതും രണ്ടും തലതാഴ്ത്തി നിന്നു. "എന്തൊക്കെയായിരുന്നു രണ്ടും തമ്മിൽ കണ്ടാൽ world war. ഞങ്ങൾ അങ്ങോട്ട് മാറിയതും love war ലെ"സത്യ "അതുപിന്നെ.കൊല്ലരുത് പറ്റിപോയി"ഷാഹി. "ഇതെപ്പോ തുടങ്ങി എന്നിട്ട്"പാറു "ദിപ്പോ സെറ്റ് ആയെ ഉള്ളു"ഷാഹി "ഹേ " ഷാഹി കാര്യമൊക്കെ പറഞ്ഞു. അതു കേട്ടതും അവരെല്ലാം ഒരേ ചിരി. "എന്താടി ഇത്ര ചിരിക്കാൻ"സനുവാണ്. "അല്ലാ നിങ്ങൾ രണ്ടിന്റേം കാര്യം ആലോചിച്ചു ചിരിച്ചതാ"പാറു "ഇതിലിപ്പോ ചിരിക്കാൻ എന്തിരിക്കുന്നു"സനു മുഖം കൊട്ടികൊണ്ട് പറഞ്ഞു. "അല്ലാ സനു നീ കല്യാണം കഴിക്കുന്ന ചെക്കൻ തൃശ്ശൂർകാരൻ ആവണം എന്നൊക്കെയുണ്ടായിരുന്നു.

അതു നോക്കിയോ നീ"അച്ചു "അല്ലാ നിങ്ങൾ തൃശൂർകാരൻ അല്ലെ"സനു ഷാഹിയോടയി ചോദിച്ചു. "അതേലോ"ഷാഹി "ആണല്ലോ.അതവിടെ നിൽക്കട്ടെ.ഇന്നലെ എന്തൊക്കെയായിരുന്നു ഒരാൾ full ഗ്ലൂമി.ആരോടും മിണ്ടാതെ ചടഞ്ഞിരിക്കൽ.ആ നിന്റെ അത്രയൊന്നും വരില്ലാട്ടോ പാറു"സനു അതു പറഞ്ഞതും പാറു ഒന്ന് ചൂളി പോയി. "അതുപിന്നെ നന്ദു അങ്ങനെ പറഞ്ഞോണ്ടല്ലേ"പാറു "അപ്പൊ നന്ദുന്റെ തീപ്പൊരിക്ക് ബലം കണ്ടുല്ലേ"ചിക്കു അതു പറഞ്ഞതും എന്താ മനസ്സിലാവാതെ എല്ലാരും അവളെ നോക്കി. പിന്നെ നന്ദു പറഞ്ഞത് പറഞ്ഞു കൊടുത്തു. അങ്ങനെ അവര് പരസ്പരം കളിയാക്കിയും സംസാരിച്ചു ഓകെ സമയം പോയി.പിന്നെ അവിടുന്ന് നേരെ വീട്ടിലേക്ക് തിരിച്ചു. ~~~~~~~~~ കാർത്തിയും സത്യയും ചിക്കുവും കൂടെ തിരിച്ചു വീട്ടിലേക്ക് എത്തി ഉള്ളിലോട്ട് കയറാൻ നിക്കുമ്പോഴാണ് മുറ്റത്തു നിൽക്കുന്നയാളെ കണ്ടേ. ദോണ്ടേ മുറ്റത്ത് നിൽക്കുന്നൊരു അപർണ.അവളെ കണ്ടതും കാർത്തിക്ക് പിടിച്ചില്ല.ഒരു പുച്ഛഭാവമായിരുന്നു അവന്റേത്.

ചിക്കുവാണേൽ ആരണറിയാതെ നോക്കി നിൽക്കുന്നു.സത്യയാണേൽ ഒരു ഭാവവുമില്ലാതെ നിൽക്കുന്നുണ്ട്. "എന്താ അവിടെ തന്നെ നിന്നെ സത്യേട്ടാ"അപർണ "എന്താ ഒരു ഒലിപ്പിക്കൽ"കാർത്തി പിറുപിറുത്തു. "ഡി ചിക്കു നിനക്കുള്ള പാരായാണ്"കാർത്തി ചിക്കുന്റെ ചെവിയിലായി പറഞ്ഞു. "അപർണ"ചുണ്ടനക്കി കൊണ്ട് ചിക്കു പറഞ്ഞതും കാർത്തി തലയാട്ടി. അവൾ നേരെ വന്ന് സത്യേടെ കയ്യിൽ പിടിച്ചു.ഇതുണ്ടോ നമ്മുടെ ചിക്കുവിന് പിടിക്കോ.ഇതു കണ്ടതും അവള് ചവിട്ടി തുള്ളി അകത്തിക്ക് പോയി. "നിനക്ക് ഇന്നുള്ളതായി"കാർത്തി സത്യയോട് പറഞ്ഞു. സത്യ നെറ്റി ചുളിച്ചതും ചസിറ്റി തുള്ളി അകത്തേക്ക് പോണ ചിക്കുനേ കാണിച്ചു കൊടുത്തു കാർത്തി. സത്യ പെട്ടന്ന് തന്നെ അപർണയുടെ കൈ തട്ടി മാറ്റി ഉള്ളിലോട്ട് പോയി.കാർത്തി പിന്നെ അവിടെ നിന്നില്ല അവനും ഉള്ളിലോട്ട് പോയി. 'നിന്നെ ഞാൻ വെറുതെ വിടില്ല ശ്രീസിദ്ദി.സത്യേട്ടൻ എന്റേതാണ് എന്റെ മാത്രം ഞാൻ വിട്ടു തരില്ല'അപർണ ആരോടെന്നില്ലാതെ പറഞ്ഞു. ~~~~~~~~~

ഉള്ളിലേക്ക് പോയ സത്യ കാണുന്നത് അവിടെ നന്ദുനോട് എന്തൊക്കെയോ ചോദിച്ചു നിൽക്കുന്ന ചിക്കുവിനെയാണ്.അതൊന്ന് നോക്കിയിട്ട് അവൻ റൂമിലേക്ക് പോയി. "എന്താണിവിടെ രണ്ടും കൂടെ"കാർത്തി ചിക്കുവിനോടും നന്ദുവിനോടുമായി ചോദിച്ചു. "അത് ചേച്ചി പറയുവായിരുന്നു ആ അപർണക്ക് എന്തേലും പണികൊടുക്കണം എന്ന്."നന്ദു "നല്ലത് തന്നെ കൊടുത്തോ.ഞാനും ഉണ്ട് നിങ്ങടെ കൂടെ.പറ്റിയാൽ ഇന്ന് തന്നെ അവളെ ഇവിടുന്ന് ഓടിച്ചുവിട്ടോണം"കാർത്തി. പിന്നെ അവിടെ ഒരു മാസ്റ്റർ പ്ലാൻ തന്നെ തയ്യാറാക്കി. ആദ്യം തന്നെ ഒരു ജ്യൂസിലാണ് പണികൊടുത്തെ.അതും നൂറ് ചെറുനാരങ്ങയുടെ ശക്തി ഉപയോഗിച്ച്. പിന്നെ അവൾ റൂമിൽ നിന്ന് ഇറങ്ങിയിട്ടില്ല. ചിക്കുവും സത്യയും കൂടെ ചിക്കുവിന്റെ വീട്ടിലോട്ട് പോയി. ~~~~~~~~~ "ശ്രീയേച്ചി"വീട്ടിലെത്തിയതും അക്ര കണ്ട മാളു ഓടി വന്ന് ചിക്കുന്റൽ മേൽ കേറി. "ഇങ്ങേറങ്ങു പെണ്ണേ.അവള് ഇങ്ങോട്ട് തന്നെയാ"സുമിത്രമ്മായി. "അതു സാരില്ല അമ്മായി.എന്നെ കണ്ടപ്പോ ഉള്ള സന്തോഷം കൊണ്ടല്ലേ"ചിക്കു അവളെ എടുത്തോണ്ട് പറഞ്ഞു.

"എടി കള്ളിപാറു.അവള് മാത്രല്ല ഞാനും ഉണ്ടെടി കാന്താരി."സത്യ മാളുന്റെ കവിളിൽ പിടിച്ചോണ്ട് പറഞ്ഞു. അവനെ കണ്ടതും മാളു അവന്റടുത്തേക്ക് ചാടി. "ഞാൻ കണ്ടില്ല ഡോക്ടറെ"മാളു കുഞ്ഞു ചിരിയാലെ പറഞ്ഞു. "ഡോക്ടർ അല്ലെടി കാന്താരി എട്ടായി.അങ്ങനെ വിളിച്ചമതിട്ടോ"സത്യ. സത്യ അങ്ങനെ പറഞ്ഞതും അവിടെയുള്ളവരുടെ കണ്ണെല്ലാം ഒന്ന് നിറഞ്ഞോ . "നിങ്ങൾ അവിടെ തന്നെ നിക്കാതെ അകത്തോട്ട് വായോ"ശ്രീദേവി അവരെ ഉള്ളിലോട്ട് വിളിച്ചു. അപ്പോഴാണ് ശ്രീദേവിനെ ചിക്കു കണ്ടേ. "അമ്മേ " എന്ന് വിളിച്ച് അവരുടെ അടുത്തേക്കോടി. "വാ അളിയാ ഇനി അവളെ നോക്കണ്ടാ"കണ്ണനാണ്. കണ്ണൻ സത്യേനേം കൊണ്ട് ഉള്ളിലോട്ട് പോയി. കൂട്ടിന് മാളുവുണ്ട്. കണ്ണൻ സത്യക്ക് എല്ലാരേയും പരിചയപ്പെടുത്തി കൊടുത്തു. സത്യ പെട്ടെന്ന് തന്നെ അവരുമായി കൂട്ടായി.എന്തോ ഒരു അടുപ്പം തോന്നി സത്യക്ക്.പ്രേതിക്കിച്ചു മാളൂട്ടിയോട്.may be അവളുടെ സംസാരം ആവാം.

സത്യക്ക് നാളെ ഹോസ്പിറ്റലിൽ പോവാനുള്ളത് കൊണ്ട് തന്നെ അവര് തിരിച്ചു അന്ന് തന്നെ വീട്ടിലോട്ട് പോയി. "ഇവൾക്കിത് എന്ത് പറ്റി"വാടി തളർന്നിരിക്കുന്ന അപർണയെ നോക്കി സത്യ ചോദിച്ചു. "അവൾക്ക് വയ്യ മോനെ"സത്യേടെ അമ്മയാണ്. മറ്റ് മൂന്നുപേരുടെ മുഖത്തണേൽ ചിരിയായിരുന്നു. ഇത് നമ്മടെ സത്യ കണ്ടുട്ടാ. "ഡാ കാർത്തി നീയിങ് വന്നേ"സത്യ "എന്താടാ"സത്യേടെ കൂടെ ബാൽക്കണിയിൽ പോയി കാർത്തി ചോദിച്ചു. "നിങ്ങളെന്തിനാ അപർണയെ നോക്കി ചിരിച്ചേ"സംശയത്തോടെ സത്യ ചോദിച്ചു. "അതോ നിന്റെ കയ്യിൽ ഇന്ന് അപർണ പിടിച്ചില്ലേ. അത് ചിക്കുന് ഇഷ്ടപ്പെട്ടില്ല.അതിന് അവളാണ് അപർണക്ക് പണി കൊടുത്തെ"ചിരിച്ചോണ്ട് കാർത്തി പറഞ്ഞു. "എന്ത് പണി"സത്യ "നൂറ് ചെറുനാരങ്ങയുടെ ശക്തി"കാർത്തി അതുകേട്ടതും സത്യ വാ തുറന്നു പോയി. "വായടക്ക് ചെക്ക്.എന്നിട്ട് റൂമിൽ ചെന്ന് അവളോട് ചോദിക്ക്"കാർത്തി അതും പറഞ്ഞു പോയി....തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story