ഒന്നായ്‌ ❣: ഭാഗം 47

onnay

രചന: SHOBIKA

പൂജ ഉള്ളിലേക്ക് കയറി ചുറ്റുമുള്ളവരെ ഒന്ന് നോക്കി. കാണാൻ ആഗ്രഹിച്ചയാളെ കണ്ടപ്പോൾഅവളുടെ കണ്ണുകൾ തിളങ്ങി. "ഇവളെന്താ ഇവിടെ"പാറു "ഞാൻ അപ്പു വിളിച്ചിട്ടാ വന്നേ.അവളെവിടെ"പൂജ "അവളും അവൾടെ ഒരു അപ്പുവും.അവൾക്കുള്ളത് അവൾ വാങ്ങിച്ചിട്ടുണ്ട്.നിനക്കുള്ളത് തരണ്ടേ.അപ്പ്പ് നീ ഇവിടെ വേണ്ടേ.അപ്പൊ ഞാനാണ് അപർണയെ കൊണ്ട് നിന്നെ വിളിപ്പിച്ചേ.നിനക്കുള്ളത് തരാനെ"ചിക്കു പുച്ഛത്തിൽ പറഞ്ഞു. "എന്ത് തരനാണ്"പൂജ ഒരു പതർച്ചയോടെ ചോദിച്ചു "ഇത്രക്ക് ദൃതിയോ.എന്ന പിന്നെ വൈകികണ്ടാ ലെ"ചിക്കു "നീയെന്തിനാ ചിക്കു ഇവളെയൊക്കെ വിളിച്ചിരിക്കുന്നേ"അച്ചു "വഴിയേ അറിയാടി"ചിക്കു. "അപ്പൊ തുടങ്ങിയാലോ"ചിക്കു "ഠപ്പേ"ചിക്കു അതും പറഞ്ഞ് ഒന്നങ്ങോട്ട് കൊടുത്തു അവൾടെ ചെവിക്കല്ല് അടിച്ചു പോയിണ്ടാവും മിക്കവാറും. "ഡി നീയെന്നെ തല്ലുവല്ലെടി"പൂജ കവിളിൽ കൈവെച്ചോണ്ട് പറഞ്ഞു. "തല്ലുവല്ല കൊല്ലുവാ ചെയ്യാ നിന്നെ"അവൾടെ കഴുത്തിൽ പിടിമുറിക്ക് കൊണ്ട് പറഞ്ഞു. "ഏയ് ശ്രീക്കുട്ടി അവളെ വിട്"അതും പറഞ്ഞ് സത്യ ചിക്കുനേ പിടിച്ചുമാറ്റി. "നിനക്കെന്താ പറ്റിയെ ശ്രീക്കുട്ടി"സത്യ

"എന്താ പറ്റിയെ എന്നോ.എല്ലാത്തിനും കാരണം.ഇവളാണ്.ഇവളോറ്റൊരുത്തി കാരണമാണ് എല്ലാം ഉണ്ടായേ"ചിക്കു പല്ലു കടിച്ചോണ്ട് പറഞ്ഞു. "നീ വ്യക്തമായി പറ എന്നാലല്ലേ ഞങ്ങക്ക് മനസ്സിലാവൂ"സനു "ദേ ഇവളുണ്ടാലോ ഇവൾക്ക് പ്രേമം"ചിക്കു "ആര് സത്യയോടൊ"കാർത്തി "ദേവേട്ടനോടല്ലാ"ചിക്കു "പിന്നെ"സത്യ "കാർത്തിയേട്ടനോട്"ചിക്കു "What"കോറസ് പോലെ എല്ലാരും കൂടെ "നീയിത് ചുമ്മാ പറയല്ലേ"കാർത്തി "അവൾ പറഞ്ഞത് സത്യമാണ് എനിക്ക് കാർത്തിയേട്ടനെ ഇഷ്ടാണ്.എന്നെ കല്യാണം കഴിച്ചൂടെ."പൂജ കാർത്തിയോടയി പറഞ്ഞു. "അയ്യേ നീയൊന്ന് പോയേ.നിന്നെയൊക്കെ ആരേലും കല്യാണം കഴിക്കോ. എനിക്ക് എന്റെ പെണ്ണുണ്ട്."കാർത്തി. "കേട്ടല്ലോ കാർത്തിയേട്ടൻ പറഞ്ഞത്.ഏട്ടന് വേറെ പെണ്ണുണ്ട് എന്ന്. പോയി ആരാന്ന് കണ്ടിപിടിക്ക് എന്നിട്ട് അവളെയും കൊല്ല് എന്നെ കൊല്ലാൻ നോക്കിയ പോലെ"ചിക്കു കലിപ്പിൽ പറഞ്ഞു. "നീയെന്താ പറഞ്ഞേ"സത്യ ചിക്കുനോട് ചോദിച്ചു.

"എന്താ പറഞ്ഞേ എന്ന്"ചിക്കുനേ കുലുക്കി വിളിച്ചോണ്ട് സത്യ ചോദിച്ചു. "എന്താ പറഞ്ഞേ എന്നോ.എന്ന കേട്ടോ നിങ്ങൾ വിചാരിക്കുന്ന പോലെ എനിക്ക് അക്‌സിഡന്റ അല്ല ഉണ്ടായേ.ഇവളുടെ ആളുകൾ.അതായത് ആ രാജീവും അവന്റെ ഫ്രണ്ട്സും കൂടെയാണ് അന്ന് ആ ലോറി എന്നെ വന്നിടിച്ചത്.എന്നെ ട്രാപ്പ് ചെയ്ത് ഇടിപ്പിച്ചിട്ടു.അത് എന്തിനാ എന്നറിയോ.ദേ ഈ നിൽക്കുന്ന കാർത്തിയേട്ടനും ഞാനും പ്രേമത്തിലായത് കൊണ്ട്"ചിക്കു "What നീയെന്തൊക്കെയ പറയുന്നേ ഞാനും നീയും പ്രേമത്തിലോ"കാർത്തി. "ആഹ്‌ന്ന് നമ്മൾ പ്രേമത്തിലാണ് എന്ന് തെറ്റ് ധരിച്ച്, എന്നെ ഇല്ലാതാക്കിയാൽ കാർത്തിയേട്ടനെ കെട്ടാം എന്ന പ്ലാനിങ്ങിലായിരുന്നു ഇവൾ"ചിക്കു പൂജയെ നോക്കി പറഞ്ഞു. അത് പറഞ്ഞു തീരലും കിട്ടി അവൾക്കിട്ട് രണ്ടെണ്ണം.ഒരെണ്ണം കാർത്തിയും ഒരെണ്ണം സത്യയും. "നീയൊക്കെ ഒരു പെണ്ണാന്നോടി"കാർത്തി "എന്റെ പെണ്ണിന് അന്നെന്തേലും പറ്റിയിരുന്നേൽ അന്നേ നിന്നെ ഞാൻ കൊന്ന് കുഴിച്ചു മുടിയേനെ"സത്യ

"അന്ന് ആള് മാറിപോയതാ."പൂജ "ശെരിയാ അന്ന് ആള് മാറിപോയത് കൊണ്ട് ഞാനായി.ഇല്ലേൽ നീയൊക്കെ കൂടി എന്റെ പാറുനെ കൊല്ലുമായിരുന്നു. അതിന് നിന്നെ ഞാൻ വിടില്ലെടി"അതും പറഞ്ഞ് ചിക്കു പിന്നെയും അവൾടെ കഴുത്തിൽ പിടി മുറിക്ക്. "ഏയ് ചിക്കു വിട്"ഇത്തവണ പാറുവാണ് അവളെ പിടിച്ചു മാറ്റിയെ "നീ മാറ് പാറു അവളെ ഞാൻ എന്താ ചെയ്യണ്ടേ എന്ന എനിക്കറിയാം"ചിക്കു. "നിങ്ങൾ കരിതും പോലെ എന്നെ വണ്ടി ഇടിക്കാൻ പ്ലാൻ മാത്രല്ലാ ഇവള് ചെയ്തേ."ചിക്കു "പിന്നെ"അഭി "പിന്നെയോ ,എനിക്ക് അന്ന് അക്‌സിഡന്റ ആയപ്പോ ആദ്യം കൊണ്ടുപോയത് എവിടേക്കാണ് എന്ന് ഓർക്കുന്നുണ്ടോ"ചിക്കു "ആ അന്ന് Rk ഹോസ്പിറ്റലിൽ കൊണ്ടുപോയായിരുന്നു"അച്ചു ഓർത്തൊണ്ട് പറഞ്ഞു. "അതേ അവിടെ കൊണ്ടുപോയായിരുന്നു.അവിടേക്ക് എന്നെ കൊണ്ട് പോയില്ലേ അവിടെ വെച്ചാണ് എനിക്ക് ഓർമ നഷ്ടപ്പെട്ടത്..ദേ ഇവള് ഉണ്ടല്ലോ ഇവള് കാർത്തിയേട്ടനെ ഓർക്കണ്ടാ എന്ന് പറഞ്ഞ് ഇവള് എന്റെ ശരീരത്തിലേക്ക് ഏതോ ഡ്രഗ്സും പിന്നെ ഏതോ കെമിക്കലും എന്റെ ബോഡിയിലേക്ക് inject ചെയ്തു.അപ്പോഴാണ് എന്റെ ഓർമ്മകൾ നഷ്ടമായത്.

പക്ഷെ ഇവൾകറിയില്ലല്ലോ ഇവളൊക്കെ എന്തൊക്കെ ചെയ്താലും എന്റെ ഹൃദയത്തിന് ഉടമയെ എന്റെ ഓർമകളിൽ നിന്ന് മായ്ച്ചു കളയാൻ സാധിക്കില്ല എന്ന്. അത് ഇവളുടെ ഫ്രണ്ട് അപർണക്ക് പാരയായി.ഞാൻ ദേവേട്ടന്റെ ഭാര്യയായി. ഇവിടെ വന്നു. അതവൾക്ക് സഹിക്കാൻ പറ്റിയില്ല.അപ്പൊ അവളെന്നെ തള്ളിയിട്ട് കൊല്ലാൻ നോക്കി.പക്ഷെ ഞാൻ ഇപ്പോഴും ജീവിച്ചിരിക്കുന്നു."ചിക്കു ഇതെല്ലാം പറഞ്ഞു നിർത്തിയതും പാറുവും അച്ചുവും സനുവും കൊടുത്തു അവൾക്കിട്ട് അഞ്ചാറെണ്ണം ചറപറേയെന്ന്. "ഇത്രയെങ്കിലും കൊടുത്തിലേൽ ഞങ്ങൾ പിന്നെ എന്തിനാ നിന്റെ ഫ്രണ്ട്സാണെന്ന് പറയുന്നേ"സനു ചിക്കുന് നോക്കി പറഞ്ഞു. "റ്റിംഗ് ടോങ്"കോണിങ് ബെൽ അവരിതൊക്കെ പറഞ്ഞുകൊണ്ട് നിൽക്കുമ്പോഴാണ്.കോണിങ് ബെല്ലടിച്ചേ. "നിങ്ങളിവിടെ നിക്ക് ഞാൻ പോയി നോക്കിയിട്ട് വരാം"ചിക്കു അതും പറഞ്ഞു പോയി. ചിക്കു വാതിൽ തുറന്നതും കണ്ടത് ആദവിനെയാണ്. (ആളെ മനസിലായില്ലേ.നമ്മടെ 🌺ചെമ്പരത്തി🌺

യിലെ ആമിയുടെ കണ്ണേട്ടനെ.ഫ്രണ്ടിസിന്റെയൊക്കെ ആദി.) "ഞാൻ വൈകിയില്ലല്ലോ"ആദി "ഇല്ലാ ആദിയെട്ടാ കർക്ട് ടൈം ആണ്. അകത്തേക്ക് വാ"ചിക്കു. ആദിയും ചിക്കുവും അകത്തേക്ക് പോയി. അവരെ കണ്ട എല്ലാരും ഒന്ന് ഞെട്ടി.എങ്ങനെ ഞെട്ടതിരിക്കും ആദി അവന്റെ ഒഫീഷ്യൽ ഡ്രെസ്സിലാണ് വന്നിരിക്കുന്നെ.അതന്നെ പോലീസ് യൂണിഫോമിൽ. "ഇത് ആദവ് ips.നമ്മുടെ ഇവിടത്തെ കമ്മീഷണർ ആണ്.ജോയിൻ ചെയ്തിട്ട് one വീക് ആയിട്ടുള്ളൂ.അതോണ്ട് അറിയാൻ വഴിയില്ലാ. പക്ഷെ നിങ്ങൾ മൂന്നാൾക്കും അറിയും"പാറു,അച്ചു, സനു എന്നിവരെ നോക്കി ചിക്കു പറഞ്ഞു. അവര് സംശയത്തോടെ നോക്കി. "മനസിലായില്ലലെ.എടി ഇത് ആദിയേച്ചിയുടെ ഹസ്ബൻഡ് ആണ്."ചിക്കു അതും പറഞ്ഞതും മൂന്നും അത്ഭുദത്തോടെ നോക്കി. എങ്ങനെ നോക്കാതിരിക്കും അവരുടെ കഥ കെട്ടൽ പിന്നെ കാണാൻ കൊതിച്ചിരുന്ന മുഖം. "ആദിയേച്ചിക്ക് സുഖണോ ബ്രോ"പാറുവാണ് "അഹ്ടാ അവൾക്കും കുട്ടിയോൾക്കും എല്ലാർക്കും സുഖമാണ്"ആദി

"പിന്നെ ആദിയെട്ടാ എന്റെ ഹസ്ബൻഡ് സത്യദേവ് എന്ന എന്റെ ദേവേട്ടൻ പിന്നെ ഇത് കാർത്തിക്ക് എന്ന കാർത്തിയേട്ടൻ, പിന്നെ അഭയ് എന്ന അഭിയേട്ടൻ, ഷാഹിൽ എന്ന ഷാഹിക്കാ"ചിക്കു എല്ലാവരെയും പരിചയപ്പെടുത്തി കൊടുത്തു.അവരും തിരിച്ചു പരിചയപെട്ടു. "പിന്നെ ഞാനിപ്പോ വന്നത് എന്റെ വൈഫിന്റെ നിർദേശപ്രകാരമാണ്.അതായത് സിദ്ദി വിളിച്ചു പറഞ്ഞിട്ട്.കാര്യങ്ങൾ എല്ലാം അറിഞ്ഞു.ആളെവിടെ എന്നിട്ട്"ആദി "ദേ നിൽക്കുന്നു ആദിയെട്ടാ ഒരുത്തി.ഇനിയൊരുത്തി ദേ ആ റൂമിൽ കെട്ടിയിട്ടുണ്ട്.പിന്നെ അവന്മാര് ഹോസ്പിറ്റലിൽ ഉണ്ടാവും."ചിക്കു. "അപ്പൊ കൊടുക്കാനുള്ളതെല്ലാം കൊടുത്തില്ലേ.ഇനി ഇവരെ കൊണ്ടുപോയ്കൊട്ടെ."ആദി ചോദിച്ചു. "കൊടുക്കാനുള്ളതെല്ലാം കൊടുത്തിട്ടുണ്ട് "ചിക്കു. ചിക്കു അതു പറഞ്ഞതും പുറത്തുള്ള വനിതാ പോലീസിനെ വിളിച്ചു , രണ്ടു പേരെയും പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. "അപ്പൊ എങ്ങനെയാ കാര്യങ്ങൾ"ആദി "ഇനി കുറച്ചൂടേ കാര്യങ്ങൾ ഉണ്ട് ആദിയെട്ടാ."ചിക്കു.

"എന്ന ശെരി താൻ എല്ലാം നോക്കിയെക്ക് ഞാൻ പൊയ്ക്കോട്ടെ."ആദി "ആ ശെരി ആദിയെട്ടാ.പിന്നെ ആദിയേച്ചിയോടും അനുവേച്ചിയോടും പിന്നെ ഫ്രണ്ട്സിനോടും ബ്രോസിനോടും ഒക്കെ അന്വേഷണം പറയണേ."ചിക്കു "അഹ് പറയാടാ.അപ്പൊ ശെരി"അതും പറഞ്ഞ് ആദി പായി. "എന്താ എല്ലാരും ഇങ്ങനെ നോക്കുന്നെ"ചിക്കുവാണ്. എല്ലാരും അവളെ തുറിച്ചു നോക്കി നിൽക്കുകയാണ്. "എങ്ങനെ നോക്കാതിരിക്കും.അമ്മാതിരി പെർഫോമൻസ് ആയിരുന്നല്ലോ തന്റേത്"സത്യയാണ്. "അതൊക്കെ അവിടെ നിൽക്കട്ടെ. ആദ്യം ആ പോയ മൊതലുമായി എങ്ങനെ പരിചയം അത് ആദ്യം പറ"ഷാഹി "അതായത്,ദേ ആ പോയ മൊത്തലിന്റെ വൈഫ് ആണ് ആത്മിക എന്ന ആദിയേച്ചി. അവര് ഞങ്ങടെ നാട്ടുകാരാണ്. പക്ഷെ പരിജയപ്പെടുന്നത് അങ്ങനെയല്ല.ഞങ്ങൾ ഡിഗ്രി third yr പഠിക്കുന്ന സമയം.ഞങ്ങൾക്ക് ഒരു പ്രോജക്ട് ചെയ്യാൻ ഉണ്ടായിരുന്നു.ഞങ്ങൾ ആകെ പെട്ടിരിക്കായിരുന്നു.ആരോട് അതിന് ഹെൽപ്പ് ചോദിക്കും എന്നറിയാതെ.

അങ്ങനെ ഇരിക്കുമ്പോഴാണ് ദൈവ ദൂതനെ പോലെ വന്ന് ക്ലാസ് സർ ആത്മിക ചേച്ചീടെ കാര്യം പറഞ്ഞു തന്നെ.പുള്ളിക്കാരിയും ഫ്രണ്ട്സും കെമിസ്ട്രിയിൽ phd ചെയ്തവരാണ്.പോരാത്തതിന് ഞങ്ങടെ നാട്ടുകാരും. അപ്പൊ ഞങ്ങൾ നേരെ ചേച്ചീടെ വീട്ടിലേക്ക് പോയി.കാര്യങ്ങൾ ഒക്കെ സംസാരിച്ചു സെറ്റ് ആക്കി.ഞങ്ങടെ ഒരിത് വെച്ച് അവരുമായി പെട്ടെന്ന് കൂട്ടായി.പിന്നെ അവരുടെ കഥയൊക്കെ കേട്ട് ത്രില്ലടിച്ചിരിക്കായിരുന്നു അവരെയൊക്കെ കാണാൻ.ചേച്ചിമാരെയെല്ലാം കണ്ടിട്ടുണ്ട്.പക്ഷെ അവരുടെ husbandസിനെ കണ്ടിട്ടുണ്ടായില്ല.ഫോട്ടോയിൽ കണ്ടിട്ടുണ്ട്.പിന്നെ ഇന്നാണ് ആദിയേട്ടനെ കാണുന്നത്. അതാണ് ഇവളുമാർക്ക് ആദ്യം മനസിലാവഞ്ഞെ.ഇനി any doubt"ചിക്കു ചോദിച്ചു. "അതൊക്കെ നിനക്ക് എങ്ങനെയാണ് ആ പൂജയാണ് എല്ലാം ചെയ്തേ എന്ന് മനസിലായെ"സനു "Good question. അതായത് എനിക്ക് accident ആയി Rk ഹോസ്പിറ്റലിൽ കൊണ്ടുപോയില്ലേ.അപ്പൊ എനിക്ക് ബോധമുണ്ടായിരുന്നു. അത് അവർക്ക് അറിയുകയും ചെയ്യാം.അന്ന് എല്ലാ കാര്യവും അവള് തന്നെയാണ് എന്നോട് പറഞ്ഞത്"ചിക്കു "അപ്പൊ ഇപ്പൊ എങ്ങനെയാ നിനകത് മനസിലായെ"അഭി ...തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story