ഒന്നായ്‌ ❣: ഭാഗം 48

onnay

രചന: SHOBIKA

 "അപ്പൊ ഇപ്പൊ എങ്ങനെയാ നിനകത് മനസിലായെ"അഭി ഒരു ചിരിയോടെ അവൾ പറഞ്ഞു തുടങ്ങി. "ഷാഹിക്കാടെ മരുന്നാണോ നിങ്ങടെയൊക്കെ പ്രാർത്ഥന കൊണ്ടാണോ ദേവേട്ടന്റെ സ്നേഹം കൊണ്ടാണോ ദൈവാനുഗ്രഹം കൊണ്ടാണോ അറിയില്ല അപർണ എന്നെ തട്ടിയിട്ടപ്പോൾ തല നിലത്തിടിച്ചായിരുന്നു. അതുകൊണ്ടായിരിക്കണം ബോധം തെളിയുമ്പോൾ എനിക്കെല്ലാം ഓർമയുണ്ടായിരുന്നു. എല്ലാം.ഓര്മയുള്ളപ്പോൾ സംഭവിചകാര്യങ്ങളും അതിനുശേഷമുള്ളെതല്ലാം ഓർമ വന്നു. ഇപ്പൊ ഞാൻ പഴയ ശ്രീസിദ്ദിയാണ്."ചിക്കു പറഞ്ഞു നിർത്തി. "അപ്പോ നിനക്കെല്ലാം ഓർമ വന്നോടി"പാറു "അതു തന്നെയല്ലെടി ഞാൻ പറഞ്ഞേ"ചിക്കു ഒരു ചിരിയോടെ പറഞ്ഞു. പിന്നെ അവിടെ കെട്ടിപിടിക്കലും മുത്തംകൊടുക്കലും സ്നേഹപ്രകടനാവുമെല്ലാം ആയിരുന്നു. എന്നാൽ സത്യേടെ മനസ്സിൽ അപ്പോഴുണ്ടായിരുന്ന സംശയം അവളിപ്പോഴും തന്നെ സ്നേഹിക്കുണ്ടോ എന്നതാണ്.

"അല്ലെടി ഇപ്പൊ നീ സത്യേട്ടന്റെ ഭാര്യയാണല്ലൊ.നിനക്ക് ഓര്മയില്ലാത്തപ്പോഴാണ് അത് സംഭവിച്ചേ. നീ അതിൽ കെധിക്കുന്നുണ്ടോ."അച്ചുവാണ് ചോദിച്ചേ. അച്ചുവാണ് ചോദിച്ചതെങ്കിലും എല്ലാരുടെ മനസിലും ആ ചോദ്യമുണ്ടായിരുന്നു.പ്രതേകിച്ചു സത്യേടെ ഉള്ളിൽ. "ഒരികലുമില്ല. കാരണം എന്റെ പ്രണയത്തെ സ്വന്തമായി കിട്ടിയതിന് ഞാൻ സന്തോഷിക്കുകയല്ലേ വേണ്ടേ"ചിക്കു ചിരിച്ചു കൊണ്ട് പറഞ്ഞു. എല്ലാരും ഒരു നിമിഷം ഒന്ന് ഞെട്ടി.സത്യക്ക് താൻ കേൾക്കാൻ ആഗ്രഹിച്ചതെന്തോ കേട്ടത് പോലെ തോന്നി.അവന്റെ ഹൃദയം തുള്ളികളിക്കുവായിരുന്നു. "എന്താ നീ പറഞ്ഞേ"ഒരു ഞെട്ടലോടെ കാർത്തി ചോദിച്ചു. "സത്യമാണ് ഞാൻ പറഞ്ഞേ.എനിക്ക് ആദ്യമായി പ്രണയം തോന്നിയത് ദേവേട്ടനോടാണ്. പക്ഷെ ജീവിച്ചിരിപ്പില്ലാത്തയാളെ പ്രണയിക്കുന്ന ആദ്യത്തെ വ്യക്തി ചിലപ്പോ ഞാനായിരിക്കും.ചെറുപ്പം തൊട്ടേ മനസിൽ കൊണ്ടു നടന്നു.ദേവേട്ടൻ മരിച്ചു എന്ന് എനിക്കൊരിക്കലും വിശ്വസിക്കാൻ പറ്റിയിട്ടില്ല.പക്ഷെ പതുക്കെ പതുക്കെ യാഥാർഥ്യത്തിലേക്ക് തിരിചു വന്നു.പക്ഷെ ആ തിരിച്ചു വരവിലൂടെ പ്രണയം എന്ന വികാരം കൂടെ കൂടി.

മറ്റാരോടും തോന്നാത്ത ആ വികാരത്തെ പ്രണയമെന്ന് ഞാൻ പേരിട്ട് വിളിച്ചു.അത് ഞങ്ങടെ ഹൃദയങ്ങൾ തമ്മിൽ ഒന്നായ്‌ ❣ ചേർന്നതുകൊണ്ടായിരിക്കണം അങ്ങനെ.പലരേയും കണ്ടിട്ടുണ്ടെങ്കിലും അങ്ങനെയൊരു വികാരം ദേവേട്ടനോട് മാത്രമായിരുന്നു.പക്ഷെ ഡിഗ്രിക്ക് പഠിക്കുമ്പോഴാണ് അതിനൊരു മാറ്റം വന്നേ.ദേവേട്ടനല്ലാതെ മറ്റൊരാൾ അടുത്ത് വരുമ്പോൾ എന്റെ ഹൃദയം അനിയന്ത്രിധമായിട്ടില്ല. ദേവേട്ടനെക്കുറിച്ചു ചിന്തിക്കുമ്പോൾ അല്ലാതെ എന്റെ ഹൃദയതാളത്തിൽ മാറ്റം വന്നിട്ടിൽ.അത് ഞങ്ങടെ ഹൃദയതാളം ഒന്നായ്‌ ❣ തീർന്നത് കൊണ്ടായിരിക്കണം.അതേ അതിനൊരു മാറ്റം സംഭവിച്ചു ഒരാളെ കണ്ടപ്പോൾ.ആദ്യം ഞാനതിനെ കാര്യമാക്കിയില്ല.വീണ്ടും രണ്ടു തവണ കൂടി കണ്ടുമുട്ടി.അത് ഇവരോട് പറഞ്ഞതും ഇവരാണ് അതിനെ പ്രണയം എന്ന പേര് വിളിച്ചത്.അതേ പ്രണയമായിരുന്നു എനികയാളോടും"ചിക്കു പറഞ്ഞു നിർത്തി. സത്യടെ നെഞ്ചിൽ ഒരു കത്തി കുത്തൊയിറക്കിയ ഫീൽ ആണ് അപ്പോഴുണ്ടായിരുന്നത്.

അവൻ പിന്നെ അവിടെ നിൽക്കാൻ തോന്നിയില്ല.പക്ഷെ അതരാണെന്ന് അവനറിയണമായിരുന്നു.അതിനുവേണ്ടി അവനവിടെ നിന്നു. "നിന്റെ കലിപ്പൻ അല്ലെ"സനു "അതേ എന്റെ കലിപ്പൻ തന്നെ"ചിക്കു "നിങ്ങളെന്തൊക്കെയാ പറയുന്നേ. ചിക്കുന് പ്രണയമോ"ഷാഹി. "വിശ്വാസം വരുന്നില്ലല്ലേ"ചിക്കു ഒരു ചിരിയോടെ ചോദിച്ചു "ഇല്ല"അഭി "അവൾ പറഞ്ഞത് സത്യമാണ് അവൾക്കൊരു പ്രണയമുണ്ടായിരുന്നു.അവിക്ടേ കലിപ്പൻ. ശ്രെദ്ധിക്കാതെ റോഡ് cross ചെയ്യുമ്പോൾ അവളെ രക്ഷിച്ചവൻ അങ്ങനെയാണ് ആദ്യം കണ്ടത്. അതിനുശേഷം താങ്ക്സ് പറയണം കരുതി ഇരിക്കായിരുന്നു. വീണ്ടും കണ്ടു മുട്ടി പക്ഷെ അത് ഒരു വഴക്കിലൂടെയാണ് മാത്രം.അത് അന്ന് നിങ്ങൾ ക്യാമ്പിനുവേണ്ടി കോളജിൽ വന്ന ദിവസം.ആ വഴകിലൂടെ അയ്യൾക്ക് ഒരു പേരിട്ടു കലിപ്പൻ.പിന്നീട് വീണ്ടും കണ്ടു അന്ന് ക്യാമ്പിന്റെ അന്ന്. സ്നേഹ അന്ന് അവള്ടെ ദേവേട്ടനെ മറന്ന് സത്യേട്ടനെ കെട്ടാൻ പറഞ്ഞേനെ എന്തൊക്കെയോ പറഞ്ഞ് കണ്ണുനിറച് ഓടിയപ്പോൾ ശ്രേദ്ധിക്കാതെ പോയി

അയാളുടെ നെഞ്ചിൽ തട്ടി നിന്നു.ആ ആറു നിമിഷം.പിന്നീട് പല ദിവസങ്ങളിലും കണ്ടുമുട്ടിയിട്ടുണ്ട്.പക്ഷെ ഒരിക്കൽ പോലും ഞങ്ങളാരും ഇവളുടെ ആ കലിപ്പനെ കണ്ടിട്ടില്ല എന്നതാണ് സത്യം.പിജിക്ക് കോളേജിൽ ചേർന്ന് ആദ്യ ദിവസമാണ് പിന്നീട് അയാളെ കണ്ടത്.കോളേജിൽ വെച്ച ഇവളുടെ കലിപ്പനെ കണ്ടതും ഒന്നെങ്കിൽ സ്റ്റുഡന്റ് അല്ലെകിൽ മാഷ് ആണെന്ന് ഞങ്ങൾ കരുതി.അന്ന് തന്നെ ഞങ്ങൾ തീരുമാനിച്ചു ആളെ കണ്ടുപിടിക്കണം എന്ന്. അതിനുവേണ്ടി ഞങ്ങളൊരു mission സ്റ്റേറ്റ് ചെയ്തു മിഷൻ കലിപ്പൻ എന്ന പേരിൽ.പക്ഷെ കുറെ അന്നെഷിച്ചെങ്കിലും കണ്ടുകിട്ടിയില്ല.അങ്ങനെ ഞങ്ങടെ മിഷൻ ഫ്ലോപ്പ് ആയി.പക്ഷെ അപ്പോഴൊക്കെയും ഇവള് കലിപ്പനെ എങ്കിലും കണ്ടിരുന്നു എന്നതാണ് സത്യം.ഒരു ദിവസം ഞനും കണ്ടു ആ മായാവിയെ.പക്ഷെ മുഖം കണ്ടില്ല.പുറകിൽ നിന്നാണ് കണ്ടേ. മുഖം കാണുന്നതിന് വേണ്ടി കുറെ നേരം അയാളെ വാച്ച് ചെയ്തു പക്ഷെ കണ്ടില്ല.പക്ഷെ അന്നാണ് last ആയി അല്ലെ കണ്ടത്.

അതു കണ്ടത് ഇവളുടെ ആ കലിപ്പൻ അപർണയുമായി സംസാരിച്ചു നിൽക്കുന്നതാണ്."പാറു ശ്വാസം ഒന്ന് വലിച്ചു വിട്ടു കൊണ്ട് പറഞ്ഞു. "പിന്നീട് കണ്ടിട്ടേയില്ലേ നിന്റെ കലിപ്പനെ"കാർത്തി "കണ്ടല്ലോ"ചിക്കു ഒരു ചിരിയോടെ പറഞ്ഞു. "What"ഇത്തവണ ഞെട്ടി പണ്ടരടങ്ങിയത് അവരുടെ ഫ്രണ്ട്സ് ആണ്. "ഏയ് എന്താ ഞെട്ടിയോ.ഞാൻ പറഞ്ഞത് സത്യമാടി. ഞാൻ പിന്നെയും കണ്ടു ആളെ. നിങ്ങക്ക് കാണണോ" ചിക്കു ചിക്കു ചോദിച്ചതും എല്ലാരും ഒന്ന് സത്യയെ നോക്കി പിന്നീട് ചിക്കുന്റെ മുഖത്തോട്ട് നോക്കിയിട്ട് തലയാട്ടി. "എന്ന കണ്ടോ ദേ നിങ്ങടെ ബാക്കിലുള്ള എന്റെ കെട്ടിയോനാണ് ആ കലിപ്പൻ"ചിക്കു. ചിക്കു പറഞ്ഞതും എല്ലാരും ഞെട്ടി.പക്ഷെ കൂടുതൽ ഞെട്ടിയത് സത്യണെന്നു മാത്രം. 'അവൾ പറഞ്ഞത് ശെരിയാണ്. താനാണ് അന്ന് അവളെ റോഡ് ക്രോസ്സ് ചെയ്യുമ്പോൾ രക്ഷിച്ചേ. പക്ഷെ ആന്ന് ഷാൾ കൊണ്ട് അവൾടെ മുഖം മറഞ്ഞതിനാൽ അവളെ കണ്ടിരുന്നില്ല.അവൾടെ കണ്ണുകൾ മാത്രേ കണ്ടിരുനുള്ളു.ആ നിമിഷം തന്നെയാണ് അവളുടെ ആ കണ്ണുകൾ എന്നിലേക്ക് ആഴനിറങ്ങിയത്.

പിന്നീട് അന്ന് കാർത്തിയെ അവരുടെ കോളേജിൽ ആക്കി തിരിച്ചു വരുമ്പോൾ കണ്ടിരുന്നു.അറിയാതെ ഒന്ന് ഡ്രെസ്സിൽ ചളി ആയേനെ എന്നെ എംതൊക്കെയോ പറഞ്ഞി.ഞാനും തിരിച്ചു പറഞ്ഞു.പക്ഷെ അന്ന് മുഖത്തു കർചീഫ് കെട്ടിയതിനാൽ ആളെ മനസിലായില്ല.പക്ഷെ ആ കണ്ണുകൾ കണ്ടപ്പോൾ മനസിലായി.പിന്നിടുള്ള രാത്രികൾ ആ കണ്ണുകളെയും സ്വപ്നകണ്ടായിരുന്നു.അന്ന് ക്യാമ്പിന്റെ അന്ന് അവൾ ഓടി വന്നെന്റെ നെഞ്ചകത്ത് ആയിരുന്നു വീണ്.പക്ഷെ അന്നും എന്റെ കണ്ണുകൾ പോയത് അവളുടെ കണ്ണുകളിലേക്ക് ആയിരുന്നു.അവളുടെ നിറഞ്ഞ മിഴികൾ വന്ന് തറച്ചത് എന്റെ ഹൃദയത്തിലേക്കാണ്. പിന്നീട് ഞാൻ പലപ്രാവശ്യം അതു വഴി പോവുമ്പോൾ ആ കണ്ണുകളുടെ ഉടമയെ തിരിഞ്ഞിട്ടുണ്ട്.പക്ഷെ നിരാശയായിരുന്നു ഫലം. ഹോസ്പിറ്റലിൽ വെച്ച് നേരിൽ കാണുമ്പോഴും ഇതാണ് ഞാൻ അന്നെഷിച്ചു നടന്ന കണ്മുകളുടെ ഉടമ എന്ന് തിരിച്ചറിഞ്ഞിരുന്നില്ല.കാരണം അവളുടെ കണ്ണുകളെ ഒരു സോഡാ കണ്ണട കൊണ്ട് മറച്ചിട്ടുണ്ടായിരുന്നു.

അതായിരിക്കണം.പിന്നീട് കല്യാണത്തിന്റെ അന്നാണ് അവളാണ് താൻ അന്നെഷിച്ചു നടക്കുന്ന പെണ്ണ്.അവളുടെ അടുത്തെത്തുമ്പോഴാണ് ഹൃദയതാളം മാറിപോകുന്നതെന്ന് ഞാൻ മനസ്സിലാക്കി.'സനുവിന്റെ ചോദ്യത്തിലൂടെയാണ് സത്യ ചിന്തകളിൽ നിന്ന് പുറത്തു വന്നത്. "ഹേ അപ്പൊ സത്യയാണോ നിന്റെ ദേവേട്ടൻ.അപ്പൊ നീ അറിഞ്ഞുകൊണ്ടാണോ അന്ന് ഹോസ്പിറ്റലിൽ വെച്ച് ഇതെന്റെ ദേവേട്ടനാണ് എന്നൊക്കെ പറഞ്ഞേ"സനു "ഞാൻ പ്രണയിച്ചിരുന്ന മുഖം ആയിരുന്നതിനാലായിരിക്കണം.ഒരു drugസിനോ മരുന്നുകൾക്കോ ഒന്നും ദേവട്ടെന്റെ മുഖം മറവിയിലേക്ക് തള്ളിപോവാതിരുന്നത്.ഞങ്ങടെ ഹൃദയതാളം ഒന്നായ്‌ ❣ ഒരേ താളമായി ഉള്ളത് കൊണ്ടയിരിക്കണം ദേവേട്ടനെ എനിക്ക് മറക്കാൻ കഴിയാതിരുന്നത്.എല്ലാം ദൈവത്തിന്റെ ഓരോ കളികൾ.അല്ലാതിപ്പോ എന്താ പറയാ."ചിക്കു അതും പറഞ്ഞ് സത്യയുടെ അടുത്തേക്ക് ചെന്ന് അവന്റെ നെഞ്ചിൽ തല വെച്ചു നിന്നു. ഒരിക്കലും കൈ വിടില്ലാ എന്ന പോലെ സത്യ അവളെ ചേർത്തു പിടിച്ചു. "അമ്മയുവും അച്ഛനും നന്ദുവും എവിടെ"പെട്ടന്നാണ് ചിക്കു എന്തോ ഓർത്തു കൊണ്ട് ചോദിച്ചത്. ...തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story