ഒന്നായ്‌ ❣: ഭാഗം 49 || അവസാനിച്ചു

onnay

രചന: SHOBIKA

"ഞങ്ങളിവിടെ തന്നെയുണ്ട്"എല്ലാം കേട്ടു നിന്ന നന്ദു പറഞ്ഞു. ഒരു നിമിഷം അവിടെ നിന്ന് പിന്നെ എന്തോ ആലോജിച്ചുകൊണ്ട് അവൾ റൂമിലോട്ടോടി.എന്താ സംഭവം എന്നറിയാതെ അവരെല്ലാം അങ്ങോട്ടും ഇങ്ങോട്ടും നോക്കി. അപ്പൊ തന്നെ ചിക്കു തിരിച്ചു വരുകയും. ചെയ്തു പക്ഷെ അവളുടെ കയ്യിൽ ഒരു ഫോട്ടോ ഇരിപ്പുണ്ടായിരുന്നു.. "അമ്മേ ഇതാരാ "ആ ചിത്രം. സത്യയുടെ അമ്മക്ക് നേരെ നീട്ടിക്കൊണ്ട് ചോദിച്ചു. ഒരു നിമിഷം അവരുടെ നെറ്റിയിലൂടെ വിയർപ്പുതുള്ളികൾ ഒലിച്ചിറങ്ങാൻ തുടങ്ങി.ചിക്കുവാണേൽ അവരെ തന്നെ വീക്ഷിച്ചുകൊണ്ടിരിക്കുയായിരുന്നു. "പറ 'അമ്മ എനികറിയണം"ചിക്കു "നിനകിത് എവിടെ നിന്ന് കിട്ടി"അമ്മ "ആ ചോദ്യത്തിന് പ്രസക്തി ഇല്ലാ അമ്മാ.ഞാൻ ചോദിച്ചാ ചോദ്യത്തിന് ഉത്തരം എനിക്ക് കിട്ടിയേ പറ്റു"ചിക്കു കടിപ്പിച്ചു ചോദിച്ചു. "നീയിത് എന്താ ശ്രീക്കുട്ടി ചോദിക്കുന്ന"സത്യ "ദേവേട്ടനറിയോ ഇതരാണെന്ന്"ആ ചിത്രം സത്യയുടെ നേർക്ക് നീട്ടി ചിക്കു ചോദിച്ചു.

ആ ഫോട്ടോ കണ്ടതും അവനൊന്ന് ഞെട്ടി.ഒന്ന് ശ്വാസം വലിച്ചു വിട്ടു എന്നിട്ട് ചോദിച്ചു. "അറിയണമെന്ന് നിർബന്ധമാണോ"സത്യ "നിർബന്ധമാണ്"അവളുടെ വാക്കുകൾക്ക് ശക്തിയുണ്ടായിരുന്നു. "പറയാം.ഇതരാണെന്നോ ആരുടെ മകനാണെന്നോ ഒന്നും എനിക്കറിയില്ല. പക്ഷെ ഒന്നുമാത്രം അറിയാം.ഈ സത്യദേവ് ഇന്ന് ജീവനോടെ നിൽക്കുന്നുണ്ടെങ്കിൽ അതിന് കാരണക്കാരനായവണിത്. വേണേൽ പറയാം ഞാനും അവനും ഒന്ന് തന്നെയെന്ന്.അല്ലാ ഒന്ന് തന്നെയാണ്.കാരണം.ഇന്ന് എന്റയി ശരീരത്തിൽ മിടിക്കുന്ന ഓരോ മിടിപ്പും അവന്റേതാണ്.അവന്റെ ഹൃദയമാണ് എന്റെയുള്ളിൽ മിടിക്കുന്നത്."സത്യ 'അവന്റെ ഹൃദയമാണ് എന്റെയുള്ളിൽ മിടിക്കുന്നത് 'അത് തന്നെഅവളുടെ ചെവിയിൽ പ്രതിധ്വനിച്ചുകൊണ്ടിരുന്നു. "ജനിച്ചപ്പോൾ തൊട്ട് എനിക്ക് ഹൃദയത്തിൽ പ്രശ്നമുണ്ടായിരുന്നു.ചെറുപ്പം മുതലേ അച്ഛനും അമ്മക്കും ഹോസ്പിറ്റലിൽ കൊണ്ടുപോവനെ നേരമുള്ളു.ഒരു ദിവസം എനിക്ക് സീരിയസ് ആയി.

ഒരു തുണ്ട് ശ്വാസം എടുക്കാൻ പോലും കഴിയാതെ ഹോസ്പിറ്റലിൽ കിടക്കുന്ന സമയം.എത്രയും പെട്ടന്ന് ഹൃദയം മാറ്റിവെക്കണം എന്ന് പറഞ്ഞു. പക്ഷെ ആരുടെയും മാച്ചായിൽ എന്നതാണ് സത്യം.അപ്പോഴാണ് ഡോക്ടർ പറഞ്ഞേ ഒരു ആക്‌സിഡന്റ കേസായി ഒരു കുട്ടി വന്നിട്ടുണ്ട്.ബ്രെയിൻ ഡെത്ത് ആയി.പക്ഷെ ഒരു മിറാക്കിൾ എന്ന് പറയട്ടെ. ആ ഹൃദയം അപ്പോഴും മിടിച്ചുകൊണ്ടിരിക്കുന്നുണ്ടായിരുന്നു. അങ്ങനെ ആ കുട്ടിയുടെ ഹൃദയം മിടിക്കാൻ തുടങ്ങി എന്നിലൂടെ. ആ കുട്ടിയുടെ വീട്ടുകാരെ കുറിച്ചെന്നെഷിച്ചു.പക്ഷെ കിട്ടിയില്ല.ഏതോ കാട്ടുചോലയിൽ നിന്നും കിട്ടിയിട്ട് ആരൊക്കെയോ ചേർന്ന് ഹോസ്പിറ്റലിൽ എത്തിച്ചതാ എന്ന് അറിയാൻ കഴിഞ്ഞേ.അല്ലാ ഇതൊക്കെ ഇപ്പൊ നീയെന്തിനാ ചോദിച്ചേ ശ്രീക്കുട്ടി"സത്യ ഒരു നേടുവീർപോടെ ചോദിച്ചു. സത്യ അത് ചോദിക്കലും ശ്രീകുട്ടിയുടെ ബോധം മറഞ്ഞു. "ശ്രീകുട്ടി...ശ്രീക്കുട്ടി..."സത്യ അവളെ തട്ടി വിളിച്ചു.

കണ്ണു തുറക്കുമ്പോൾ അവൾ കണ്ടത് അവളുടെ ചുറ്റിലും ഇരിക്കുന്നവരെയാണ്.അവരുടെ മുഖത്തെല്ലാം ആശ്വാസത്തിന്റെ തരിപ്പ് വീണു. "എന്താ പറ്റിയെ"സത്യ ചോദിച്ചതും ചിക്കു അവനെ കെട്ടിപിടിച്ചു. "ഞാൻ പറഞ്ഞില്ലേ.എന്റെയും ദേവട്ടന്റെയും ഹൃദയതാളം എന്നെ ഒന്നായ്‌ ❣ ചേർന്നതാണ് എന്ന്.ഈ ഹൃദയം മിടിക്കുന്നത് എനിക്ക് വേണ്ടിയാണ് .ഒരു മിടിപ്പിലും മന്ത്രിക്കുന്നത് ശ്രീക്കുട്ടി എന്ന നാമമാണ്.അല്ലെന്ന് പറയാൻ പറ്റോ ദേവേട്ടന്."ചിക്കു ചോദിച്ചതും ഇല്ലെന്ന് തലയാട്ടി കാണിച്ചു. "ഇതൊക്കെ ഇപ്പൊ പറയാൻ കാരണം എന്താ മോളെ"സത്യയുടെ അച്ഛനാണ്. "ദേ ഇത് കണ്ടോ.ഈ ഫോട്ടോയിലുള്ള താണ് എന്റെ ദേവേട്ടൻ"അതും പറഞ്ഞ് ദേവിന്റെ ചെറുപ്പത്തിലേ ഫോട്ടോ എടുത്തു കാണിച്ചു. ആ ഫോട്ടോ കണ്ടതും എല്ലാരും ഞെട്ടി. "ഞെട്ടണ്ടാ കണ്ടത് സത്യം തന്നെയാണ്‌.രണ്ടും ഒരാൾ തന്നെയാണ്."ചിക്കു ചിക്കുവിന്റെ ദേവിന്റെ ഹൃദയമാണ് സത്യയുടെ ഹൃദയത്തിൽ മിടിക്കുന്നത്. ~~~~~~~~~ (After 3 months)

"ചിക്കു എല്ലാം എടുത്തു വെച്ചില്ലേ"സത്യ "ആ എടുത്തു വെച്ചു ദേവേട്ടാ."ചിക്കു "അഹ് ഞാൻ അവന്മാരെ ഒന്ന് വിളിച്ചു നോക്കട്ടെ"സത്യ "അഹ്" ആ മക്കൾസ് നിങ്ങളെന്ത് നോക്കി നിൽക്കുവാണ്. ഞങ്ങളെ ഒരു യാത്ര പോവാണ് ഇന്ന്.അതിന് മുൻപ് ഇത്രയും മാസങ്ങളിൽ എന്താ ഉണ്ടായേ എന്നറിയണ്ടേ.ഞാൻ പറഞ്ഞു തരാലോ. അതായത് അന്നത്തെ ആ സംഭവം എല്ലാരും അറിഞ്ഞു.പിന്നെ സുമിത്ര അമ്മായിക്കും മാമനും ദേവേട്ടൻ നല്ലൊരു മകനായി മാറി.എന്തിനും അവരുടെ കൂടെ നിന്നു.മാളൂട്ടിക്ക് അവളുടെ ഏട്ടനെ കിട്ടിയ സന്തോഷമാണ്.അതിന് ശേഷം അവൾക്ക് ചെറുതായി ദേവേട്ടനോട് ഇഷ്ടക്കൂടുതൽ.അതിൽ എനിക്ക് സന്തോഷമേ ഉള്ളൂ.പിന്നെ ആ ഡയറിയുടെ പേരിൽ ഞാൻ പാറുന് നല്ലത് കൊടുത്തുട്ടാ.പിന്നെ പൂജക്കും അപർണക്കും രാജീവിനുമൊക്കെ തക്കതായാ ശിക്ഷ തന്നെ കിട്ടി. ജീവിതകാലം മുഴുവൻ ജയിലിൽ കിടക്കാനുള്ള വഴി ആദിയേട്ടൻ ഒരുക്കി കൊടുത്തിട്ടുണ്ട്.

പിന്നെ കാർത്തിയേട്ടന്റെയും പാറുന്റെയും കല്യാണം കഴിഞ്ഞു.അതു കഴിഞ്ഞ് ഒരാഴ്ച കഴിഞ്ഞതും അഭിയേട്ടന്റെയും അച്ചുവിന്റെയും കഴിഞ്ഞു.പിന്നെ ഒരു മാസം കഴിഞ്ഞതും ഷാഹിക്കാടെയും സനന്റെയും കഴിഞ്ഞു. നന്ദു കോളേജും enjoy ചെയ്തു നടക്കുന്നു.അഖിലും സ്നേഹയും ഇണകുരുവികളെ പോലെ നടന്നു.അച്ഛനമ്മമാർ കയോടെ പിടിച്ചു.ഇപ്പൊ എൻഗേജ്‌മെന്റ് കഴിഞ്ഞ് എല്ലാരും കാണേ പ്രണയിച്ചു നടക്കുന്നു. ഇനി ഞങ്ങടെ കാര്യം പറയണേൽ ഒന്നായ്‌ ❣ ഒരു മനസായി സ്നേഹിച്ചു പോവുന്നു. ഇന്ന് ഞങ്ങൾ ഒരു യാത്ര പോവാണ്. ഓണം വെക്കേഷൻ തുടങ്ങി.അപ്പൊ ക്ലാസ്സോന്നുമില്ലാതൊണ്ട് ഒരു ട്രിപ്പ് പ്ലാൻ ചെയ്തിട്ടുണ്ട്.

ഒരു ഹണിമൂൺ ട്രിപ്പ് എന്നു വേണേൽ പറയാം.അതിനേക്കാൾ നല്ലത് ഞങ്ങടെ സ്വപ്ന സാക്ഷാത്കാരം എന്ന് പറയുന്നതാവും നല്ലത്.അതായത് ഒരു മൂന്നു വർഷം മുമ്പ് ഞങ്ങൾ ഇതേപോലെ ഒരു ട്രിപ്പ് പോയായിരുന്നു അങ്ങു മൂന്നാറിലോട്ട്.പക്ഷെ അത് ഞങ്ങൾ നാലുപേരും മാത്രേ ഉണ്ടായുള്ളൂ.പക്ഷെ ഇന്ന് ഞങ്ങള് നാലുപേരും മാത്രമല്ല.ഞങ്ങടെ ജീവന്റെ പാതികളായാ കെട്ടിയോന്മാരുമുണ്ട്.എവിടേക്കാണ് മനസിലായോ. അതന്നെ അന്ന് ഞങ്ങൾ പറഞ്ഞപോലെ ഹിമാലയത്തിലേക്ക് അതും ബുള്ളറ്റിൽ.അപ്പൊ ശെരിയന്നാ.എല്ലാരുമുണ്ട്. അപ്പൊ ഞങ്ങൾ പോവാണ്.ഇനി ഞാൻ യാത്ര പറയാൻ നിൽക്കുന്നില്ല.എവിടേലും വെച്ചൊക്കെ കണ്ടുമുട്ടമെന്നെ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story