ഒന്നായ്‌ ❣: ഭാഗം 6

onnay

രചന: SHOBIKA

"അതെന്താ അങ്ങനെ"പാറു "ഓ ഇവളെ കൊണ്ട് തോറ്റു.ഞാൻ ആദ്യമേ പറഞ്ഞു ഇടയിൽ കയറല്ലേ എന്ന്"ചിക്കു "നീ മിണ്ടാതിരി പാറു.നീ പറ അതെന്താ അങ്ങനെ"അച്ചു ചിക്കു രണ്ടുപേരെയും കലിപ്പിൽ നോക്കി. "രണ്ടും മിണ്ടാതിരുന്നിലേൽ തലമണ്ടയടിച്ചു പൊളിക്കും ഞാൻ"സനു ('എന്താ ഈ ഡയലോഗ്‌ വരാത്തെ പറഞ്ഞിരിക്കായിരിന്നു ഞാൻ.ഇപ്പൊ സമാദാനായി.' ലെ പൂമ്പാറ്റ) "ഞങ്ങള് മിണ്ടതിരുന്നോളാവേ.നീ ബാക്കി പറ ചിക്കു"പാറു "ഇനി മിണ്ടല്ലേ ഞാൻ പറഞ്ഞു തുടങ്ങാണ്" "വൊക്കെ" "ദേവേട്ടനെ കുറിച്ചറിയണമെങ്കിൽ ന്റെ ഫാമിലിയെ കുറിച്ചറിയണം. അതായത് ന്റെ അച്ഛച്ഛനും അച്ഛമ്മക്കും 6 മക്കൾ. ആദ്യത്തെ വല്യച്ഛനാണ്.മൂപ്പർക്ക് നാലു മക്കൾ.രണ്ടുപെണ്ണും രണ്ടാണും.അതിൽ ഇളയമകൻ സുധീഷ്.ഞാനുമായി നല്ല കമ്പനിയാണ്. രണ്ടാമത്തെ മകൻ എന്റെ അച്ഛനാണ്.അച്ഛന് രണ്ടുമക്കൾ ഞാനും കണ്ണനും. നാലാമത്തെ അമ്മായിയാണ്.ആൾക്ക് രണ്ട് ആണ്മക്കൾ.വിപിനും വിജിത്തും അഞ്ചാമത്തെ ചെറിയച്ഛനാണ്.മൂപ്പർക്ക് രണ്ടുമക്കൾ അജയും അഞ്ജനയും. ഒടുവിലുള്ളത് ഒരു അമ്മായിയാണ്. ആളുടെ മകളാണ്.ആൾക്ക് മൂന്നു പെണ്ണമക്കൾ ആണ്.മൂത്തയാളാണ് സ്നേഹ.പിന്നയുള്ളവർ സന്ധ്യയും സൗമ്യയും. അപ്പൊ ഇതിലിടിയലുള്ളത്,

അതായത് മൂന്നാമത്തെ അമ്മായിയാണ്.സുമിത്ര. സുമിത്രമ്മായിയുടെ മകനാണ് ദേവേട്ടൻ. അപ്പൊ എല്ലാരേയും ഒന്ന് മനസ്സിലായല്ലോ.ഇനി കഥയിലേക്ക് വരാം. വർഷങ്ങൾക്ക് മുമ്പ് വീട്ടുകാരെ ഉപേക്ഷിച്ച് കാമുകനോടൊപ്പം ഒളിച്ചോടി പോയതാണ് അമ്മായി.മാമൻ മോഹൻ വക്കിലാണ്.കോളേജിൽ ഒരു ക്ലാസ്സെടുക്കാൻ വന്നതായിരുന്നു. അങ്ങനെ കണ്ട് ഇഷ്ടപ്പെട്ടു. വീട്ടുകാർ സമ്മതിക്കില്ല എന്നോർത്ത് ഒളിച്ചോടി പോയി.അത്രയും വർഷം വളർത്തി വലുതാക്കിയാ വീട്ടുകാരെ ഉപേക്ഷിച്ച് പോയാൽ സ്വാഭാവികമായും അവർക്ക് ദേഷ്യവും വെറുപ്പും ഒക്കെ വരും.അതു സ്വാഭാവികം.അതുതന്നെ അവിടെയും സംഭവിച്ചു.കല്യാണം കഴിച്ചിട്ട് വന്ന അമ്മായിയെയും മാമനേം വീട്ടിന്ന് പുറത്താക്കി.അവിടെ മാമന്റെ വീട്ടിന്നും പുറത്താക്കി.പിന്നെ വർഷങ്ങൾ കഴിഞ്ഞ് എന്നെ എന്റെ അമ്മ പ്രെഗ്നൻറ് ആയിരിക്കുന്ന ടൈമിൽ ആണ് അച്ഛൻ മാമനെ വീണ്ടും വർഷങ്ങൾക്ക് ശേഷം കണ്ടു.അച്ഛന് പെങ്ങമാരെ ഒക്കെ വല്യ ഇഷ്ടാണ്. അതുകൊണ്ട് തന്നെ മാമനെ കണ്ടതും അമ്മയായിയെ കുറിച്ച് അന്നെഷിക്കുകയും അവരെ വീട്ടിലേക്ക് ക്ഷണിക്കുകയും ഒക്കെ ചെയ്തു.

അങ്ങനെ അമ്മായിയും മാമനും കൂടെ അവരുടെ കുട്ടികുറുമ്പനായ അഞ്ചുവയസ്കാരൻ ദേവനും കൂടെ വീട്ടിലേക്കവന്നത്.ദേവേട്ടനാവട്ടെ ആന്റിടെ വയറ്റിൽ കുഞ്ഞാവയുണ്ട് എന്നുപറഞ്ഞപ്പോ തൊട്ട് അമ്മയുടെ പുറകെ ആയിരുന്നത്രെ.ദേവേട്ടൻ അമ്മേടെ അടുത്തു വന്നു സംസാരിച്ചാൽ അപ്പൊ ഞാൻ ചവിട്ടുമായിരുന്നുന്ന്. അങ്ങനെ മാസങ്ങളുടെ കാത്തിരിപ്പിന് ശേഷം ഞാൻ ജനിക്കുന്നത്.ഞാൻ ജനിച്ചതും ഏറ്റവും കൂടുതൽ സന്തോഷിച്ചത് ദേവേട്ടൻ ആണ്.എപ്പോഴും എന്നെ കൊണ്ടുനടക്കുമായിരുന്നെന്ന് .എപ്പോഴും എന്റെ കൂടെ തന്നെ എന്നെ കളിപ്പിച്ചു കണ്ടിരിക്കുമായിരുന്നു . സ്നേഹ ജനിച്ചപ്പോഴും അവന് സന്തോഷമായിരുന്നു.കസിൻസ് എല്ലാർക്കും എട്ടായി ആയിരുന്നേൽ ഞാൻ മാത്രം ദേവേട്ടൻ എന്നു വിളിക്കുമായിരുന്നു.കൂടെ കളിക്കാൻ ആളെ കിട്ടിലോ എന്ന സന്തോഷമായിരുന്നു ദേവേട്ടന്. പിന്നീട് എനിക്ക് മൂന്നു വയസുള്ള ടൈമിൽ ആരുടെയോ ഒരു കല്യാണത്തിന് പോയി.

"അതെന്തിനാ അമ്മ അവര് കല്യാണം കഴിക്കണേ"എട്ടുവയസുകാരന് ദേവന്റെയാണ് ആ ചോദ്യം "അതുണ്ടല്ലോ മോനെ, ജീവിതകാലം മുഴുവൻ അവർക്ക് ഒരുമിച്ച് ജീവിക്കാനാണ്.ആ അങ്കിളിന്റെ ഭാര്യയാണ് ആ ആന്റിയിപ്പോ" ദേവട്ടന്റെ അമ്മയാണ്. ആ കല്യാണത്തിന് പോയി വന്നതിനുശേഷം ദേവേട്ടൻ മാറിയിരുന്ന് ഒരേ ആലോജനയായിരുന്നു. "എന്താ മോനെ ഒരു ആലോചന."ചിക്കുന്റെ അച്ഛനാണ് "അതുണ്ടല്ലോ ഇന്ന് ആ അങ്കിളും ആന്റിയും കല്യാണം കഴിച്ചായിരുന്നില്ലേ."ദേവൻ "ആ കല്യാണം കഴിച്ചു .അതിന്"അച്ഛൻ "അപ്പൊ എനിക്ക് ശ്രീകുട്ടിയെ കല്യാണം കഴിച്ചു തരോ"ദേവൻ (ശ്രീകുട്ടിന്ന് ചിക്കുനേ വീട്ടിൽ വിളിക്കുന്ന പേരാണെ.) "പറ മാമ, കല്യാണം കഴിച്ചു തരോ"ദേവൻ പറയുന്നത് കേട്ട് ഞെട്ടിയിരുന്ന അച്ചനെ കുലുക്കി കൊണ്ട് ദേവൻ വീണ്ടും ചോദിച്ചു. "അതെന്തിനാടാ"അച്ഛൻ "കല്യാണം കഴിച്ചാൽ എപ്പോഴും എനിക്കും ശ്രീക്കുട്ടിക്കും ഒരുമിച്ച് കഴിയാലോ.ഞാനും ശ്രീക്കുട്ടിയും പിരിയേണ്ടി വരിലാലോ അപ്പൊ.അപ്പൊ എനിക്ക് കല്യാണം കഴിച്ചു തരുമല്ലോ"ദേവൻ

"നിനക്കിത് ആരാ പറഞ്ഞു തന്നേ"അച്ഛൻ "അമ്മയാ പറഞ്ഞേ. കല്യാണം കഴിച്ചു തരോ മാമ"ദേവൻ "മോൻ പഠിച്ച് വല്യകുട്ടിയായി ജോലിയൊക്കെ കിട്ടിയിട്ട് വന്നാൽ മാമൻ ശ്രീകുട്ടിയെ കല്യാണം കഴിപ്പിച്ചു തരട്ടോ"അച്ഛൻ "സത്യായിട്ടും" "സത്യം" "എന്ന ഞാൻ പോയി എല്ലാരോടും പറയട്ടെ"അത്തും പറഞ്ഞ് ദേവൻ ഓടി. ദേവേട്ടൻ അത് പോയി എല്ലാരോടും പറഞ്ഞു.എന്നോടും പറഞ്ഞു.ദേവേട്ടന്റെ സന്തോഷം കണ്ട് എല്ലാരും ശ്രീക്കുട്ടി അവൾടെ ദേവനുള്ളതാണ് എന്ന് പറഞ്ഞുറപ്പിച്ചു. പിന്നെ ഞാനും ദേവട്ടനും ഒപ്പം ഉണ്ടാവുമായിരുന്നു.മാമൻ ഞങ്ങടെ വീടിനടുത്ത് തന്നെ വീട് വെച്ചു.അതുകൊണ്ട് ഞങ്ങൾ എപ്പോഴും ഒപ്പമായിരുന്നു.ദേവേട്ടന്റെ കൂടെയായിരുന്നു എപ്പോഴും ഉണ്ടായിരുന്നത്.കളിക്കുമ്പോഴും എന്തിനും ഏതിനും ഒപ്പം ഉണ്ടായിരുന്നത്. പക്ഷെ എല്ലാം തകർത്തത് ആ നശിച്ച ദിവസമായിരുന്നു.എനിക്ക് ആറുവയസ്സും ദേവേട്ടന് 12 വയസ്സുമായ സമയത്ത് ,വീടിനടുത്ത് ഒരു പുഴയുണ്ടായിരുന്നു.കസിൻസ് എല്ലാരും വന്നിട്ടുണ്ടായിരുന്നു.അപ്പൊ എന്റെ വാശിക്ക് പുറത്ത് ഞങ്ങൾ എല്ലാരും കൂടെ ആ പുഴയുടെ അടുത്തേക്ക് പോയി.അങ്ങനെ അവിടെ കളിച്ചോണ്ടിരിക്കുന്നതിനിടയിൽ എന്റെ കാലിടറി ആ പുഴയിലേക്ക് വീണു.ഞാൻ.മുങ്ങി താണുപോയിക്കൊണ്ടിരിന്നു.

ഈലരും പേടിച്ച് കരയാൻ തുടങ്ങി.മഴ പെയ്യ്തു നിൽക്കുന്ന ടൈം ആയിരുന്നു.അതുകൊണ്ട് നല്ല കുത്തൊഴുക്കും ഉണ്ടായിരുന്നു. അങ്ങനെ എന്നെ രക്ഷിക്കാൻ വേണ്ടി ദേവേട്ടൻ പുഴയിലേക്കെടുത് ചാടി.എന്നെ രക്ഷിച്ചു മുകളിൽ കയറ്റി.പക്ഷെ ദേവേട്ടൻ....ന്റെ ദേവേട്ടൻ"ചിക്കു അതും പറഞ്ഞുകൊണ്ട് കരയാൻ തുടങ്ങി. പാറുനും സനുനും അച്ചുനും എന്തു പറഞ്ഞശ്വാസിപ്പിക്കണം എന്നറിയുന്നണ്ടായിരുന്നില്ല.അകളുടെ കരച്ചിൽ കണ്ട് അവർക്ക് സഹിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല. "ചിക്കുസേ പോട്ടെ കഴിഞ്ഞ കാര്യമല്ലേ നീയത് ഓർത്തു ഇനി കരയരുത് ട്ടോ.ഞങ്ങൾക്ക് ഇനിയൊന്നും അറിയണ്ടാ.നീ ഇങ്ങനെ കരയുന്നത് ഞങ്ങക്കു സഹിക്കുന്നിലാട്ടോ"സനുവാണ്. "നീയങ്ങനെ കരയാതെ"പാറു "സഹിക്കാൻ പറ്റുന്നില്ല ഓർക്കുമ്പോൾ നെഞ്ചുവിങ്ങി പോവും"കരഞ്ഞു കൊണ്ട് ചിക്കു പറഞ്ഞു എന്താ പറയേണ്ട എന്നറിയാതെ അവര് മൂന്നും ഇരുന്നു.ഇങ്ങനെ ഒരു കഥ അവൾക്ക് പിന്നിൽ ഉണ്ടാവും എന്ന് ഒരിക്കലും അവര് കരുതിയില്ല. .....തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story