ഒന്നായ്‌ ❣: ഭാഗം 7

onnay

രചന: SHOBIKA

എന്താ പറയേണ്ട എന്നറിയാതെ അവര് മൂന്നും ഇരുന്നു.ഇങ്ങനെ ഒരു കഥ അവൾക്ക് പിന്നിൽ ഉണ്ടാവും എന്ന് ഒരിക്കലും അവര് കരുതിയില്ല. "ചിക്കു കരയാതെ. കണ്ണൊക്കെ തുടച്ചേ. നീ കരഞ്ഞാൽ ഞങ്ങൾക്ക് സങ്കടവുട്ടോ"പാറുവാണ്. "ഇല്ലെടി പെട്ടന്ന് പഴയ കാര്യങ്ങളൊക്കെ ഓർത്തപ്പോൾ സങ്കടം വന്നതാ."ചിക്കു കണ്ണ് തുടച്ച് ഒരു വരണ്ട ചിരി ചിരിച്ചുകൊണ്ട് പറഞ്ഞു. അവരെ കൂടി സങ്കടപെടുത്തേണ്ട കരുതി ചിക്കു മനസ്സൊന്ന് ശാന്തമാക്കാൻ നോക്കി.കഴിയാതെ വന്നപ്പോൾ പാറുനെ കെട്ടിപിടിച്ച് കരയാൻ തുടങ്ങി.അവർക്ക് മൂന്നാൾക്കും അതുകണ്ട് സഹിക്കാൻ പറ്റിയില്ല.ഇത്രയും വിഷമം മനസ്സിൽ കൊണ്ടു നടക്കുന്നുണ്ട് എന്ന് അവർക്ക് അറിയില്ലായിരുന്നു.കൊറേ നേരം കഴിഞ്ഞപ്പോൾ അവൾ ഒന്ന് ഒക്കെയായി. "ഡാ നീ ഒക്കെയല്ലേ"അച്ചു "അഹ് ഒക്കെയാണ്"ചിക്കു. "First hour തുടങ്ങിണ്ടാവും എന്തായാലും ഇനി കേറണ്ടാ.വാ നമ്മുക്ക് അവിഫെ പോയിരിക്കാം"സനു "എന്റെ കഥ പറഞ്ഞ് നിങ്ങളെ കൂടി വിഷമിപ്പിച്ചു ലെ"ചിക്കു "ആ വിഷമിപ്പിച്ചു.തലമണ്ട അടിച്ചു പൊളിക്കണ്ടെങ്കിൽ മിണ്ടാതിരുന്നോ കൊപ്പേ.അവൾടെ വിഷമം.നീയിതൊക്കെ ഞങ്ങളോട് പറയതിരുന്നതിലാ ഞങ്ങൾക്ക് വിഷമം"സനു കലിപ്പിൽ പറഞ്ഞു.

"അതന്നെ.ഞങ്ങളെന്തെങ്കിലും നിന്നോട് പറയതിരുന്നിട്ടുണ്ടോ.നീ ഇത് മുന്നേ പറഞ്ഞായിരുന്നേൽ നിനക്ക് ഇത്തിരി സമാധാനം മുന്നേ കിട്ടിയേനെ.മനസ്സിലുള്ളത് ആരോടെങ്കിലും ഒക്കെ പറയണം അപ്പോഴേ ആശ്വാസം കിട്ടു.അതൊക്കെ പോട്ടെ നീയിപ്പോ ഒക്കെയാണല്ലോ.കൊഴപ്പില്ലല്ലോ."പാറു. "എനിക്കൊരു കൊഴപ്പവുമില്ല.നിങ്ങളൊക്കെ എന്റെ കൂടെയില്ലേ പിന്നെ എനിക്കെന്ത് വരാനാണ്."ചിക്കു. പിന്നെ കുറച്ചു നേരം അവരുടെയിടയിൽ മൗനം തങ്ങി നിൽക്കുകയായിരുന്നു.ചിക്കുന്റെ ദേവേട്ടനെന്താ പറ്റിയത് എന്നറിയാൻ മൂന്നുപേർക്കും ആഗ്രഹമുണ്ടായിരുന്നു.എന്നാൽ അവരുടെ കൂട്ടുകാരിയെ വിഷമിപ്പിക്കേണ്ട എന്നു കരുതി ഒന്നും തന്നെ ചോദിച്ചില്ല.എന്നാൽ എല്ലാം ഇവരോട് പറയണം എന്ന മനസുമായാണ് ചിക്കുവുള്ളത്.ഉള്ളിൽ ധൈര്യം സംഭരിച്ച് എല്ലാം പറയാൻ തന്നെ ചിക്കു തീരുമാനിച്ചു. "ബാക്കി അറിയേണ്ടേ നിങ്ങക്ക്"ചിക്കു അവളുടെ ചോദ്യം കേട്ട് ആദ്യമൊന്ന് ഞെട്ടി.പിന്നെ തലകുലുക്കി.

"പറയാം.വെള്ളത്തിലേക്ക് വീണ എന്നെ ദേവേട്ടൻ പിടിച്ചു കയറ്റി.എന്നാൽ ദേവേട്ടന് എവിടെയും പിടികിട്ടാതെ പുഴയിലേക്ക് തന്നെ വീണു.എല്ലാരും കൂടെ ദേവേട്ടനെ രക്ഷിക്കാൻ ഒക്കെ നോക്കി.പക്ഷെ നല്ല ഒഴുക്കുള്ളതുകാരണം ദേവേട്ടൻ അതിൽ പെട്ടുപോയി. ഞങ്ങൾ പേടിച്ചു കരയാന് തുടങ്ങി. ഞങ്ങളുടെ നിലവിളികേട്ട് ആളുകളൊക്കെ കൂടാൻ തുടങ്ങി. പക്ഷെ അപ്പോഴേക്കും ദേവേട്ടൻ ഞങ്ങടെ കണ്ണിൽ നിന്നും മറഞ്ഞു പോയിരുന്നു.ആളുകളൊക്കെ എടുത്ത ചാടി അവിടെല്ലാം അനേഷിക്കാൻ തുടങ്ങി.എങ്ങനെയോ അറിഞ്ഞു വീട്ടുകാരൊക്കെ അവിടേക്ക് എത്തി.അമ്മമാരെല്ലാം ഒരേ കരചിലായിരുന്നു.അച്ഛമാരുടെ മുഖത്തു ആണേൽ പേടിയും പരിഭ്രമവും ദുഖവും .പോലീസും ഫയർ ഫോഴ്‌സും ഒക്കെ വന്നു.പക്ഷെ ദേവേട്ടനെ മാത്രം ആർക്കും കണ്ടുപിടിക്കാൻ കഴിഞ്ഞില്ല."ചിക്കു കരഞ്ഞുകൊണ്ട് പറഞ്ഞു. കണ്ണുതുടച് വീണ്ടും പറയാൻ തുടങ്ങി. "പുഴയൊഴുക്കി പോകുന്നത് ഒരു വെള്ളച്ചാട്ടം പോലെയുള്ള താഴ്ചയിലേക്കാണ്. അവിടേക്ക് വീണാൽ ബോഡി പോലും കിട്ടുല്ല. ദേവേട്ടനും ആ ഒഴുക്കിൽ പെട്ട് താഴോട്ട് വീണിട്ടുണ്ടാവും എന്നാണ് പോലീസ് ഒക്കെ പറഞ്ഞേ.അവിടേക്ക് വീണിട്ടുണ്ടെൽ ബോഡി കിട്ടില്ല പറഞ്ഞു.

ഒരാഴ്ച ഫുൾ തിരച്ചിലായിരുന്നു. പക്ഷെ കിട്ടില്ലാ. പോലീസ് മരിച്ചിട്ടുണ്ടവും എന്നു ഉറപ്പിച്ചു. ഇതെല്ലാം അറിഞ്ഞ അമ്മായി ബോധകേട്ടുവീണാതാണ് ദേവേട്ടൻ ഒഴുക്കിൽ പെട്ട ദിവസം.പിന്നെ icu വിലായിരുന്നു.മാമൻ ആകെ തകർന്നു.എല്ലാരും ഊണും ഉറക്കുവുമില്ലാതെ ഒരാഴ്ച കഴിഞ്ഞു.ഞാൻ ആണേൽ റൂമിൽ നിന്ന് പുറത്തിറങ്ങാതെ ആരോടും ഒന്നും പറയാതെ ഒരെയിരിപ്പായിരുന്നു.എന്നെ രക്ഷിച്ചത് കൊണ്ടല്ലേ ഇങ്ങനെയുണ്ടായത് എന്ന് പറഞ്ഞ് ഞാൻ എന്നെ തന്നെ ശപിക്കാൻ തുടങ്ങിയത് അന്ന് മുതലാണ്.അന്ന് തൊട്ട് ആരോടും അങ്ങനെ സംസാരിക്കത്തിലായിരുന്നു. ഒരാറുവയസ്സുകാരിയുടെ ഹൃദയത്തിൽ തറച്ച മുള്ള്. അതെടുത്തു മാറ്റാൻ ആരെ കൊണ്ടും സാധിക്കില്ല. ഇന്നും ആ വേദനയിൽ നീറിക്കൊണ്ടിരിക്കാണ്. അന്ന് അമ്മായി ഹോസ്പിറ്റലിൽ നിന്ന് വന്നത് എന്റടുത്തേക്ക് ആയിരുന്നു. അമ്മായിയോട് എന്താ പറയേണ്ട എന്നറിയാത്ത പ്രായം.അമ്മായിവന്നേനെ പിടിച്ചു കരഞ്ഞു.ഞാനും കരഞ്ഞു.പിന്നെ അമ്മായി എന്നെ എങ്ങോട്ടും വിടില്ലായിരുന്നു.എന്നെ പിടിച്ചു തന്നെയിരിക്കും.ഞാനും അമ്മായിയെ വിട്ടു പോവൊന്നു പേടിച്ചിട്ടാണ്.പിന്നെ എന്റെ എല്ലാ കാര്യവും അമ്മായി നോക്കാൻ തുടങ്ങി.കൗണ്സിലിംഗിലുടെ അമ്മായി ഒക്കെയായി.

എന്നാൽ എന്റെ സങ്കടം ഉള്ളിലൊതുക്കി മറ്റുള്ളവർക്ക് മുന്നിൽ ചിരിച്ചു കളിക്കാൻ തുടങ്ങി.എന്റെ ചുറ്റിലും എല്ലാരും എപ്പോഴും ഉണ്ടാവും.കാരണം ആ സംഭവത്തിന് ശേഷം എനിക്ക് ഭയങ്കര പേടിയാണ്.എല്ലാത്തിനെയും പേടിയാണ്.വെള്ളതിനെയൊക്കെ ഭയങ്കര പേടിയാണ്. അതിണ് ശേഷം പുറത്തേക്ക് പോവനൊക്കെ പേടിയായിരുന്നു. പിന്നെ മെല്ലെ മെല്ലെ പുറത്തൊക്കെ പോവാൻ തുടങ്ങി.നിങ്ങൾ വിചാരിക്കുന്നുണ്ടാവും ഒരാറുവയസ്സുകാരിക്ക് ഇങ്ങനെയൊക്കെ ചിന്തിക്കാനുള്ള കഴിവൊക്കെ ഉണ്ടോ എന്നായിരിക്കും. ആ അവസ്ഥയിൽ ആരായാലും അങ്ങനെ ചിന്തിച്ചു പോവും. അത്രക്ക് ജീവനായ ഒരാളെ നഷ്ടപ്പെടുമ്പോൾ ആരായാലും അങ്ങനെയൊക്കെ ആയി പോവും.പിന്നെ സ്കൂളിലൊക്കെ പോവാൻ തുടങ്ങി.എന്നും അച്ഛൻ കൊണ്ടാക്കുകയും കൊണ്ടുവരുകയും ചെയ്യുമായിരുന്നു.ഞാൻ വീട്ടിൽ നന്നായി സംസാരിക്കുമായിരുന്നു. പക്ഷെ പുറത്തിറങ്ങിയാൽ സൈലെന്റും. എന്റെ എല്ലാ കാര്യത്തിനും കൂടെ നിക്കുന്ന ബെസ്റ്റി ആയിരുന്നു സ്നേഹ.ഞാനും അവളും ഒരുവയസ്സിന് വ്യത്യാസമേ ഉള്ളു.അതുകൊണ്ടായിരിക്കണം ഞങ്ങൾ തമ്മിൽ ഭയങ്കര അടുപ്പമായത്.

എന്റെ എന്തു സങ്കടം വന്നാലും അവളോടാ പറയാ.ഇപ്പൊ നിങ്ങളോടും.പിന്നെ 7th കഴിഞ്ഞതോടെ ഇത്തിരി ദൂരെയായി സ്കൂൾ. ഒറ്റക്ക് പോയി വരണമായിരുന്നു.എന്തോ അത് എന്നെ പേടിയാകുവാണ് ചെയ്തേ.അധികം ആരോടും സംസാരിക്കത്തിലായിരുന്നു.ഒന്നോ രണ്ടോ പേരോട് മാത്രം.ഒറ്റക്കിരിക്കാനായിരുന്നു എനിക്കിഷ്ടം. എന്റെ ലോകത്ത് ഞാനിങ്ങനെ ജീവിച്ചു പോകുമ്പോഴാണ് ഞങ്ങളുടെ ഇടയിലേക്ക് ദൈവം സന്തോഷം കൊണ്ടുവന്നത്."ചിക്കു ഒരു ചെറുചിരിയോടെ പറഞ്ഞു. "എന്താത്."പാറു "നിന്റെ ദേവേട്ടൻ തിരിച്ചുവന്നോ"അച്ചു "അതോന്നുമല്ലെടാ.ഞാൻ തുടക്കത്തിൽ ഫാമിലിയെ കുറിച്ച് പറഞ്ഞില്ലേ.അതിൽ ഒരാളെ കുറിച്ച് ഞാൻ പറഞ്ഞിട്ടുണ്ടായില്ലാ. നിങ്ങളു ചോദിച്ചില്ല "ചിക്കു ('നിങ്ങളും ചോദിച്ചില്ല ' ലെ പൂമ്പാറ്റ) "ആരാടി അത്.ആരെ കുറിച്ച പറയാഞ്ഞേ.ഷോ എല്ലാരെ കുറിച്ചും പറഞ്ഞില്ലേ"സനു "എല്ലാരെ കുറിച്ചും പറഞ്ഞു പക്ഷെ എന്റെ മാളൂട്ടിയെ കുറിച്ച് പറഞ്ഞില്ല.നിങ്ങൾ ചോദിച്ചുമില്ല."ചിക്കു "അയ്യോ ആ കാന്തരിടെ കാര്യം മറന്നു.അവളാണോ നിങ്ങടെ ഇടയിലേക്ക് വന്ന സന്തോഷം"അച്ചു "അതേ.സുമിത്രമ്മായി വീണ്ടും വർഷങ്ങൾക്ക് ശേഷം പ്രെഗ്നന്റ് ആയി.അമ്മായിടെ എല്ലാ കാര്യങ്ങളും നോക്കിയിരുന്നത് ഞാനായിരുന്നു.

മാളൂട്ടിയുടെ കടന്ന് വരവ് എന്നെ ആകെ മാറ്റി .വീട്ടിൽ എല്ലാരുടെയും മുഖത്തു സന്തോഷം വിരിയിച്ചത് അവളുടെ കടന്ന് വരവോടെയാണ്.മകനെ നഷ്ടപ്പെട്ട വേദനയിൽ ജീവിക്കുന്ന അമ്മായിക്കും മാമനും ഒരു ജീവിക്കാനുള്ള ഒരു പുതുജീവൻ തന്നെയായിരുന്നു അവൾ.പതിയെ പതിയെ ഞാനും ഒക്കെയായി.തുടങ്ങി. +1 , +2 ടൈമിൽ ആണ് മറ്റുള്ളവരോട് കൂടുതൽ സംസാരിക്കാൻ തുടങ്ങിയത്. എന്നാലും അത്രക്കൊന്നുമുണ്ടായിരുന്നില്ല. നിനകറിയാലോ പാറു."ചിക്കു "ശെരിയാ.സംസാരിക്കുമായിരുന്നു. എന്നാൽ അങ്ങനെ സംസാരിക്കിലായിരുന്നു. എന്റടുത്തൊക്കെ ഇവിടെ വന്നെന് ശേഷമാണ് നേരേവണ്ണം ഒന്ന് സംസരിച്ചിട്ടുണ്ടാവുക"പാറു. "അപ്പൊ മാളൂട്ടി നിന്റെ ദേവേട്ടന്റെ അനിയത്തിയാണല്ലേ"സനു "അതേ ന്റെ ദേവേട്ടന്റെ അനിയത്തി.അവളുടെ ബെസ്റ്റ്ഫ്രണ്ട് ഞാനാണ്.എല്ലാ കാര്യത്തിനും ഞാൻ വേണം.ഒരുദിവസം പോലും എന്നെ കാണാതിരിക്കാൻ പറ്റില്ല അവൾക്ക്.അത്രക്കും അറ്റാച്ച്മെന്റ് ആണ് ഞാനും അവളും തമ്മിൽ.ഞാൻ അവൾക്ക് അമ്മയെ പോലെയാണ്.അവൾടെ ശ്രീയേച്ചി..."ചിക്കു.....തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story