ഒന്നായ്‌ ❣: ഭാഗം 8

onnay

രചന: SHOBIKA

"അതേ ന്റെ ദേവേട്ടന്റെ അനിയത്തി.അവളുടെ ബെസ്റ്റ്ഫ്രണ്ട് ഞാനാണ്.എല്ലാ കാര്യത്തിനും ഞാൻ വേണം.ഒരുദിവസം പോലും എന്നെ കാണാതിരിക്കാൻ പറ്റില്ല അവൾക്ക്.അത്രക്കും അറ്റാച്ച്മെന്റ് ആണ് ഞാനും അവളും തമ്മിൽ.ഞാൻ അവൾക്ക് അമ്മയെ പോലെയാണ്.അവൾടെ ശ്രീയേച്ചി..."ചിക്കു. "ഇപ്പൊ ഞാൻ ഒക്കെയാണ്.ഹാപ്പിയാണ്.നിങ്ങളൊക്കെയുണ്ടല്ലോ എംടെ കൂടെ.അതുമതി."ചിക്കു. "എന്തൊക്കെയാണ് മോളെ നീ പറയുന്നേ.ഇത്രയും ചെറുപ്പം മുതലേ ഒരാളെ സ്നേഹിക്കാന്നൊക്കെ പറഞ്ഞാൽ.i can't believe it."സനു "Believe ചെയ്തേ പറ്റു.ദേവേട്ടനെ ഞാൻ മറന്നിട്ടൊന്നുല്ലാ.എന്റെ ശ്വാസം നിലക്കുന്നത് വരെയും ദേവേട്ടനെ കുറിച്ചുള്ള ഓർമകൾ എന്നിലുണ്ടാവും.... ഒന്നായ് ‌❣...... ഒരേ താളമായി..... എന്റെ ഹൃദയത്തിൽ...."ചിക്കു "നിന്റെ കഥ കേട്ട് എനിക്ക് വിശക്കാൻ തുടങ്ങി.നമ്മുക്ക് കാന്റീനിൽ പോയാലോ.എന്തായാലും ഈ period ഫ്രീ ആയിരിക്കും."മൂഡ് മാറ്റാനായി പാറു പറഞ്ഞു. "നിനക്കെങ്ങനെ അറിയാം ഈ പീരിയഡ് ഫ്രീയാണെന്നു."അച്ചു "ഞാൻ ഊഹിച്ചു. എന്റെ ഊഹം ഇതുവരെ തെറ്റിയിട്ടില്ല"പാറു. "എന്നാ വാ കാന്റീനിൽ പോവാം"സനു. പോവുകയാണ് മക്കളെ പോവുകയാണ് ക്യാന്റീനിലോട്ട്. "എന്താ വാങ്ങേണ്ടേ"അച്ചു. "സ്ഥിരമുള്ളത് തന്നെ സമൂസ..."പാറു "അതേ സമൂസ "ചിക്കു.

ഞങ്ങൾ കാന്റീനിൽ പോയാൽ വാങ്ങുന്ന മെയിൻ സാധനം ആണ് സമൂസ.അതെന്താ അറിയില്ല നാലാൾക്കും സമൂസ ഇഷ്ടാണ്.പിന്നെ അവിടിരുന്ന സംസാരിച്ചു .അപ്പോഴാണ് ഒരു ഫോൺ വന്നേ. "ഒരു ശലഭമായി പറന്നു വാ...."ringtone "ഹെലോ" "ആരാടി"അതിനിടയിൽ അച്ചു ചോദിച്ചു "സ്നേഹയാണ്. എന്താണാവോ"ചിക്കു "എന്നാടി വിളിച്ചേ" "നീയിന്ന് കോളേജിൽ വന്നില്ലേ ശ്രീ.ഞാൻ വന്നപ്പോ തൊട്ട് ഇവിടെല്ലാം നോക്കാൻ തുടങ്ങിയതാ.കണ്ടില്ലല്ലോ." "ഞാൻ വന്നിട്ടുണ്ടെടി.ക്യാന്റീനിലുണ്ട്.നീ അവിടേക്ക് വാ" "കാന്റീൻ എവിടാ" "നീ ചോയ്ച്ചൂ ചോയ്ച്ചു വാ.ഞാൻ ഇവിടെ തന്നെയുണ്ടാവും" "ആ ശെരി" അപ്പോഴേക്കും ഞങ്ങടെ ക്ലാസ്സിലെ പിള്ളേരെല്ലാം വന്നു. എല്ലാരും മിക്കവാറും ഒരേ ടൈമിലാണ് ക്യാന്റീനിലോട്ട് വരുക.അങ്ങനെയാണ് ഞങ്ങടെ ക്ലാസ്സ്. എല്ലാരും ഒരുമിച്ച്... ഒന്നായ്‌ ❣...... "ശ്രീ..." "ആ നീ വന്നോ.എന്തിനാടി വിളിച്ചേ"ചിക്കു "നിന്നെ കണ്ടില്ല അതോണ്ട് വിളിച്ചതാ. വന്നില്ലേ വിചാരിച്ചു."സ്നേഹ "അപ്പൊ ഇവിടെയിരിക്കാണാ ഞാനാരാ.

അല്ലാ ഇതാ പുതിയൊരാൾ കൂടെ"ചിക്കു "ഇതെന്റെ ഫ്രണ്ട് നയന.ഇവിടെ വന്നപ്പോ കിട്ടിയതാ."സ്നേഹ. സ്നേഹയുടെ നിഴൽ വെട്ടം കണ്ടത് കൊണ്ട തോന്നുന്നു അഖിൽ ചാടിപിടഞ്ഞു അവിടെത്തിയിട്ടുണ്ട്. "എന്താണ് മക്കൾസ് പരിപാടി.ഇന്ന് ക്ലാസ്സിലും കേറിലാ. എന്താണ് സംഭവം"അഖിൽ പാറു പറയാൻ പോയതും വേണ്ട എന്ന് കണ്ണുകൊണ്ട് കാണിച്ചു "അഹ് അതുശ്ശേരി നീയിന്ന് ക്ലാസ്സിൽ കേറിലെ.അതെന്നാ"സ്നേഹ "അത് ഞങ്ങൾ ചുമ്മാ കേറിലാ ലെ "ചിക്കു "അഹ് അതേയതെ. ചുമ്മാ സംസാരിച്ചിരുന്നു."സനുന്റെ കയ്യിൽ ചിക്കു അമർത്തിയപ്പോ സനു പറഞ്ഞു. "എന്തോ ഒരു കള്ളത്തരം ഉണ്ടല്ലോ.കണ്ടുപിടിച്ചോളാം"അഖിൽ. "എടി ഇതാണോ നീ പറഞ്ഞയാൾ"സ്നേഹ ചിക്കു കേൾക്കാൻ പാകത്തിന് ചോദിച്ചു "ഏതേടി"ചിക്കു "ദേ ഫ്രണ്ടിൽ നിൽക്കുന്ന ചേട്ടൻ"സ്നേഹ "അതെന്നെ മോളെ"ചിക്കു. അതെന്താ സംഭവം വെച്ചാൽ അഖിലിന് സ്നേഹയെ ഇഷ്ട പറഞ്ഞില്ലേ.അത് ഞാൻ അവളോട് പറഞ്ഞായിരുന്നു.അതാണ് അവൾ ചോദിച്ചേ.

"കാണാനൊക്കെ കൊള്ളാം. സ്വഭാവം എങ്ങനാ.നല്ലതാണോ എന്ന നോക്കായിരുന്നു."സ്നേഹ "അതൊക്കെ നല്ലത് തന്നെയാ"ചിക്കു "നിങ്ങളെന്താ രണ്ടാളും കൂടെ കുന്കുനെ സംസാരിക്കുന്നെ"അഖിൽ "അതൊരു പേഴ്‌സണൽ കാര്യം ചോദിച്ചതാ"ചിക്കു. ബെല്ലടിച്ചപ്പോൾ ഞങ്ങള് ക്ലാസ്സിലോട്ട് പോയി. "ശ്രുതി...ഇതേതാ പീരിയഡ്"പാറു ശ്രുതി ഞങ്ങടെ ക്ലാസ്സിലെ കുട്ടിയാട്ടോ. "Eng അഹ്ടി."ശ്രുതി "ഏതു ടീച്ചർ ആണ്"സനു "ഐശ്വര്യ ടീച്ചർ"ശ്രുതി "അപ്പൊ അടിപൊളിയായി ഇരുന്ന് സംസാരിക്കാം."ചിക്കു "ശെരിയാ"അച്ചു ഈ ടീച്ചറുടെ പീരിയഡ് നമ്മൾ ഇന്ഫഹ് ചെയ്താലും ടീച്ചർ ഒന്നും പറയില്ല.ക്ലാസ്സെടുക്കുമ്പോ ശ്രെദ്ധിച്ചിരുന്നാൽ മതി.അതും ഇടക്കൊക്കെ ക്ലാസ്സെടുക്കു.അതാണ് അങ്ങനെ പറഞ്ഞേ. അങ്ങനെ ഞമ്മൾ ക്ലാസ്സിൽ പോയിരുന്നു. ടീച്ചർ അവിടെ മിണ്ടാതെ വന്ന് ചെയറിൽ ഇരുന്നിട്ടുണ്ട്.ഇനി നോ പ്രോബ്ലെം. "എടി നമ്മുക്ക് കളിച്ചാലോ"സനു "ന്തു കളിക്കും"ചിക്കു "നമ്മടെ മാസ്റ്റർ piece തന്നെ"അച്ചു "അതേത്"പാറു "Mollywood"സനു .....തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story