ഒന്നായ്‌ ❣: ഭാഗം 9

onnay

രചന: SHOBIKA

"Mollywood" "അഹ് ശെരി വാ കളിക്കാം."പാറു "ഞാൻ box വരക്കാവേ"ചിക്കു "ആ വരക്ക്.അപ്പോഴേക്കും നീ എങ്ങനെയാ കളിക്ക എന്നു ഒന്ന് പറ ഞാൻ മറന്നു പോയി"പാറു "നിന്നെ കൊണ്ട് തോറ്റ്."സനു "അതായത് നാലു box വരക്കില്ലേ,അതിലെ 1st ബോക്സിൽ ഏതു film ആണോ എഴുതുന്നെ അതിന്റെ 1st ലെറ്റർ.2nd ബോക്സിൽ ആ ഫിലിമിൽ നായകന്റെ പേരിന്റെ 1st ലെറ്റർ.താഴത്തെ 1st ബോക്സിൽ നായികയുടെ 1st ലെറ്റർ.പിന്നെ last ബോക്സിൽ ആ മൂവിയിലെ ഒരു പാട്ടിന്റെ 1st ലെറ്റർ എഴുതും ഒരാൾ.അത് ഏതാ എന്ന് കണ്ടുപിടിക്കണം.നമ്മൾ പറഞ്ഞത് തെറ്റാണെൽ 'Mollywood' ലെ ഓരോ ലെറ്റർ ആയി വെട്ടി പോവും.correct ആണേൽ ബോക്സിനകത്തെ വെട്ടും.അത്രേയുള്ളൂ mollywood ഫുൾ വെട്ടുന്നത്തിനു മുൻപ് കണ്ടുപിടിക്കണം.അല്ലേൽ തോൽക്കും. that's all.."അച്ചു. "ഒക്കെ റെഡിയല്ലേ ഞാൻ തന്നെ first ഇടാം നിങ്ങൾ കണ്ടുപിടിക്ക്"ചിക്കു "അഹ് ശെരി" ________ | p | m | | ____|___ | | s | s | |____|____| "M വെച്ചിട്ട് മോഹൻലാൽ" "ഒക്കെ അത് correct ഇനി ബാക്കി പറ" "S മിക്കവാറും ശോഭനയായിരിക്കും." "അതും ശെരി.ഇനി മൂവി" "അതേതാ കൊറേ ഉണ്ടല്ലോ.p വെച്ചിട്ട് സ്റ്റാർട്ട് ചെയ്യണ മൂവി ലെ." "അഹ്" "ആ കിട്ടി.പവിത്രം.പാട്ട് ശ്രീരാഗമോ...." "ഒക്കെ അപ്പൊ എല്ലാം കണ്ടുപിടിച്ചല്ലോ.ഇനി സനു ഇട്. അവൾക്ക് tough ആയിട്ടുള്ള മൂവി കിട്ടു."ചിക്കു "ആ ശെരി"

________ | A | M | | ____|___ | | S | T | |____ |____| "M for മോഹൻലാൽ" "അല്ലെ.അപ്പൊ മമ്മൂട്ടി." "യാ crct" "നടിയാരാണ്" "ശോഭന" "അല്ലല്ലോ.എടി അതിന് ശോഭനയും മമ്മൂട്ടിയും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ടോ" "ഇല്ലേ" "ഇല്ലായിരിക്കും." "അപ്പൊ ഷീലമ്മ യാണോ" "അതുമല്ല." "പഴയ മൂവി ആണ്.നടി ഇപ്പോഴും അഭിനയിക്കുന്നുണ്ട്." "അതേത്" "പിന്നെതാണ്. ഇപ്പൊ തന്നെ molly വരെ വെട്ടി.ഇനി wood കൂടിയേ വെട്ടാനുള്ളൂ" "അതും കൂടെ നീ വെട്ടിയിട്ട് ഉത്തരം പറ .അതാ നല്ലത്." "ശോ ബെല്ലടിച്ചു.നീ വേഗം ഉത്തരം പറ സനു." "നിങ്ങള് തന്നെ കണ്ടുപിടിക്ക്" "അതു പിന്നെ കണ്ടുപിടിക്കാം.നമ്മുക്ക് ഇപ്പൊ വാഷ്‌റൂമിലേക്ക് പോവാം വാ." 🍂🍂🍂🍂🍂🍂🍂🍂 🍂🍂🍂🍂🍂🍂 "എടി നിങ്ങളറിഞ്ഞ.monday ആണ് freshers day"ശ്രുതി "പൊളിച്ചു." "നമുക്കൊരു കലക്ക് കലക്കാം." "പിന്നല്ല" "എടി ആ പിന്നെ ഇതൊക്കെ കഴിഞ്ഞിട്ടുവേണം നമ്മുക്ക് ഫോട്ടോ ഡേ എപ്പോഴാന്ന് fix ആക്കാൻ."സനു "അതിനൊക്കെ ഇനിയും ടൈം ഉണ്ടല്ലോ.നീ wait ആക്ക്"ചിക്കു ഫോട്ടോ ഡേ എന്താ സംഭവം വെച്ചാല് ഞങ്ങടെ ക്ലാസ്സിലെ എല്ലാരും കോളേജിൽ വന്നാൽ ഫോട്ടോ ഒക്കെ എടുക്കും.സെൽഫി ആയും അല്ലാതെയും.പക്ഷെ ഞങ്ങൾ നാലും അങ്ങനെ എടുക്കാറില്ല.അത് ഞങ്ങൾ ഒരേ wavelength ആയോണ്ടായിരിക്കും.ഇതുവരെ ഒരു pic പോലും നാലുപേരും ഒരുമിച്ചുള്ളതില്ല.

അപ്പൊ ഞങ്ങള് പ്ലാൻ ചെയ്തതാണ് ഫോട്ടോ ഡേ. Dslr ക്യാമറയൊക്കെ വെച്ച് pic എടുക്കണം എന്നുള്ളത്.അതിനെക്കുറിച്ച പറഞ്ഞേ. 🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂 Freshers day ദിവസം..... "ഡാ അതൊക്കെ സെറ്റ് ആക്കി വെക്ക്." "ഏട്ടന്മാരെ എല്ലാം സെറ്റ് അല്ലെ" "അതെല്ലൊ എല്ലാം സെറ്റ് ആകിട്ടുണ്ട്. ഇനി അവരെ വിളിച്ചാ മാത്രം മതി." "എന്ന ഞങ്ങൾ വിളിക്കട്ടെ." "ആഹ് വിളിച്ചോ" Freshers day പറഞ്ഞപ്പോൾ ഞങ്ങൾ ആദ്യം കരുതിയത് എല്ലാ ഡിപാർട്മെന്റും കൂടെയാ വിചാരിച്ചു.പക്ഷെ ഇന്ന് വന്നപ്പോഴാ അറിഞ്ഞേ ഞങ്ങടെ ഡിപാർട്മെന്റ് മാത്രമേയുള്ളു എന്ന്. അഹ് എന്തായാലും അത് പൊളിക്കാലെ. പിള്ളേരെല്ലാം വന്നിരിക്കുന്നുണ്ട്.പക്ഷെ ഒറ്റയൊന്നിനും ടെൻഷൻ ഇല്ലാന്ന്. എന്താലെ അവസ്ഥ.ഞങ്ങളൊക്കെ ടെന്ഷന് അടിച്ചു ചത്ത അവസ്ഥയായിരുന്നു.ഇവർക്ക് അതൊന്നുമല്ല. എല്ലാം സിംപിൾ ആയിട്ട് ചെയ്യുന്നുണ്ട്.പുളിവെള്ളം ഒക്കെ എന്താ കുടി കേറ്റുന്നെ.ആ പിന്നെ ദീപുനെ ഒരു കുട്ടി പ്രൊപോസ് ചെയ്തുട്ടോ.സംഭവം ആ കുട്ടിയോട് ആരെയെങ്കിലും പ്രൊപോസ് ചെയ്യാനാണ് task കിട്ടിയേ .ആ കുട്ടി പോയി ദീപുനെ പ്രൊപോസ് ചെയ്തു.പാവം ആ കുട്ടി പെട്ടുന്ന് പറഞ്ഞാൽ പോരെ.അതിനു ശേഷം അവൻ ആ കുട്ടിടെ പുറകെ തന്നെയാണ്.അങ്ങനെ freshers ഡേ ഒക്കെ ഗംഭീരം ആകിട്ടോ. ഉച്ചക്ക് ലഞ്ച് ബ്രേക്ക് ടൈമിൽ സ്നേഹയെ കണ്ടായിരുന്നു.

അവൾക്ക് പാവയ്ക്കാ ജ്യൂസ് കുടിക്കലാ കിട്ടിയത്രെ.പാവം കുട്ടി പെട്ടു പോയിന്ന് പറഞ്ഞാൽ പോരെ. 🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂 അങ്ങനെ ദിവസങ്ങളൊക്കെ കഴിഞ്ഞു പോയി. "എടി next വീക് ഓണം ആണ്.നമ്മുക്ക് സാരി ഒക്കെ സെറ്റ് ആക്കണ്ടേ."അച്ചു "സാരി അല്ലെടി ദാവണി ആണെന്നാണ് പറയുന്നേ."ചിക്കു "അതെന്നാ."പാറു "Next yr സാരി ഉടുക്കാ എന്ന്. ഇത്തവണ ദാവണി.അതും എല്ലാരും ഒരേപോലത്തെ.അങ്ങനെയാ ക്ലാസ്സിൽ പറയുന്നുണ്ടായിരുന്നെ."സനു "ദാവണിയെങ്കിൽ ദാവണി.അത് സെറ്റ് അക്കണ്ടേ. ഏതാ കളർ പറഞ്ഞാ"പാറു "ഇല്ല.വാ നമ്മുക്ക് ചോയ്ക്കാം."ചിക്കു. "ശിലു ഓണത്തിന് ഡ്രെസ്സ്കോഡ് എന്താ"അച്ചു "റെഡ് ആൻഡ് ഗ്രീൻ കോമ്പിനേഷനിൽ ഉള്ള ദാവണി.അതാണ് ഇപ്പൊ പ്ലാൻ ചെയ്തിരിക്കുന്നെ.മാറ്റമുണ്ടേൽ ഗ്രൂപ്പിലിടും" "ഓക്കേ" "അപ്പൊ റെഡ് ആൻഡ് ഗ്രീൻ കളർ കോമ്പിനേഷൻ ലെ.എങ്ങനെ ഉണ്ടാവും ഡി ബോർ ഒന്നും അവിലല്ലോ."ചിക്കു "ഇല്ലായിരിക്കും"അച്ചു "എന്ന നമ്മുക്ക് അന്ന് തന്നെ ഫോട്ടോ ഡേ വെച്ചാലോ."സനു "ശെരിയാടി. അന്ന് വെക്കാം.നന്നായിരിക്കും."അച്ചു "എന്ന അന്ന് വെക്കാം.അപ്പൊ ക്യാമറ വാങ്ങാൻ പോണ്ടേ."ചിക്കു " മെർക്കുറിയിൽ ക്യാമറ റെന്റിന് കൊടുക്കുന്നുണ്ട്.അവിടുന്ന് വാങ്ങികാം.അപ്പൊ നമ്മുക്ക് ഫ്രൈഡേ പോയി ചോദിക്കാം. എന്നിട്ട് monday ക്ലാസ്സിൽ വരബോ വാങ്ങിച്ചു വരാം.എന്തു പറയുന്നു."പാറു "ഒക്കെ ഫിക്സ്." "അപ്പൊ കൊടുമക്കളെ കൈ. നമ്മൾ ഫോട്ടോ ഡേയും ഓണവും ഒരുമിച്ച് അടിച്ചു പൊളിക്കുന്നു."ചിക്കു "അതേ"....തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story