ഓർമ്മപൊട്ടുകൾ 🍂🦋: ഭാഗം 44

രചന: റിൻസി പ്രിൻസ്‌

സ്വപ്നം കാണുകയാണോ എന്ന് സംശയം തോന്നിയത് കൊണ്ട് തന്നെ കണ്ണുകൾ കൂട്ടി തിരുമ്മി ഒരിക്കൽക്കൂടി മുൻപിൽ നിൽക്കുന്ന ആള് സാം തന്നെയാണെന്ന് ഉറപ്പു വരുത്തിയിരുന്നു അവൾ.

" താൻ ഇവിടെ.... ഇവിടെയാണോ താമസം...?

തന്നെപ്പോലെ തന്നെ അവനും ഞെട്ടിയിട്ടുണ്ടെന്ന് ആ മുഖം കാണുമ്പോൾ മനസ്സിലാകും. യാന്ത്രികമായി അവൾ തലചരിപ്പിച്ചു

"എന്റെ ഓഫീസിലായിരുന്നോ ജോലി കിട്ടിയത്.?

" ടി എൻ എമിൽ ആണോ താൻ ജോലി ചെയ്യുന്നത്

" അതെ അവിടെത്തന്നെയാണ് എനിക്കും ജോലി കിട്ടിയത്, ഞാൻ വെബ് സെക്ഷന് ആണ്..

" താനോ

" ഞാൻ അവിടെ അക്കൗണ്ട് സെക്ഷനാ ...


അവൻ പറയുന്നത് കേട്ട് അവൾ അമ്പരന്നു പോയിരുന്നു ഒരു നിമിഷം കൊണ്ട് വിധി തന്റെ  ജീവിതത്തിൽ എന്തൊക്കെ മാറ്റമാണ് കൊണ്ടു വന്നിരിക്കുന്നത്, അവൾ ചിന്തിച്ചു പോയിരുന്നു. കുറച്ചു മുൻപ് ഈ സാന്നിധ്യം തന്റെ അരികിൽ നിന്നും നഷ്ടപ്പെട്ടതിനെ ഓർത്ത് വേദനിച്ചവളാണ് ഇപ്പോഴിതാ വീണ്ടും തനിക്ക് അരികിലേക്ക് തന്നെ അവനെ കൊണ്ടുവന്ന എത്തിച്ചിരിക്കുന്നു..

" താനെന്താ ഇങ്ങനെ അമ്പരന്ന്  നിൽക്കുന്നത്..?  നമ്മൾ ഏത് കമ്പനിയിലാണെന്ന് ഒന്നും സംസാരിച്ചില്ലല്ലോ,  അതുകൊണ്ട് ആണ് ഈ ഞെട്ടൽ...  ഇല്ലായിരുന്നെങ്കിൽ ഒരുപക്ഷേ നേരത്തെ അറിഞ്ഞേനെ,  ഇതുകൊണ്ട് ആണ് പറയുന്നത് അനാവശ്യ  ഗൗരവം പാടില്ലെന്ന്. അപ്പോൾ മസില് പിടിച്ച് ഇരുനില്ലായിരുന്നെങ്കിൽ നമുക്ക് ഈ കാര്യങ്ങളെക്കുറിച്ചൊക്കെ സംസാരിക്കായിരുന്നാലോ

ചിരിയോടെ അവൻ ചോദിച്ചു...

" എനിക്ക് അകത്തോട്ട് കയറാല്ലോ അല്ലെ....

ചിരിയോടെ അവൻ ചോദിച്ചപ്പോൾ അവൾ വാതിലിൽ നിന്നും മാറി നിന്നു...

"സോറി..

അല്പം ചമ്മലോടെ അവൾ പറഞ്ഞു.

" ഇവിടെ എത്രപേർ താമസം ..?

"ശരിക്കും എനിക്കും അറിയില്ല ഞാനും ഇന്ന് ഇങ്ങോട്ട് വന്നതേയുള്ളൂ, ഞാൻ ഫ്രണ്ട്സ് ഒക്കെയായിട്ട് ഒരു ഫ്ലാറ്റ് ഷെയർ ആയിരുന്നു. അവരെ ഇവിടെ നിന്ന് പോയതുകൊണ്ട് ഇപ്പോൾ ഓഫീസ്  അക്കോമഡേഷൻ എടുത്തത്. ഞാൻ വന്നപ്പോൾ ഇവിടെ നാല് പേരായിരുന്നു ഉണ്ടായിരുന്ന രണ്ടു ബോയ്സ് രണ്ട് ഗേൾസ് ഒരു ഫ്ലാറ്റിൽ 6 പേരാണെന്ന് ഞാനറിഞ്ഞത്.

" ഒക്കെ റൂമും ബാത്റൂമും ഒക്കെ എവിടെയാണെന്ന് ഒന്ന് കാണിച്ചു തരാമോ നല്ല ക്ഷീണമുണ്ട് അത്രയും യാത്ര ചെയ്തു വന്നതുകൊണ്ട് ...

അവൾ തന്നെയാണ് ബാത്റൂം റൂമും ഒക്കെ അവനെ കാണിച്ചുകൊടുത്തത് കുളി കഴിഞ്ഞതും അവൻ അവൾ കാണിച്ച റൂമിലേക്ക് പോയിരുന്നു കുറച്ചുസമയം കഴിഞ്ഞ് അവൾ റൂമിന് അരികിലേക്ക് ചെന്നപ്പോൾ അവൻ നല്ല ഉറക്കമാണ് അവൾക്ക് ആ നിമിഷം തന്നെ ഉറക്കം നഷ്ടപ്പെട്ടു എന്നതാണ് സത്യം. എന്തൊക്കെയാണ് തന്റെ ജീവിതത്തിൽ സംഭവിക്കുന്നത് എന്ന് അവൾ ചിന്തിച്ചു, പിന്നെ ഫോൺ എടുത്ത് വീട്ടിലേക്ക് വിളിച്ചു പുതിയ ഫ്ലാറ്റിലേക്ക് എത്തിയത് വിളിച്ച് പറഞ്ഞപ്പോൾ അമ്മയ്ക്ക് കയറി ഒപ്പം ആൺകുട്ടികൾ കൂടി ഫ്ലാറ്റിൽ താമസമുണ്ടെന്ന് അറിഞ്ഞതോടെ അമ്മ കിള്ളി കിള്ളി ഓരോന്ന് ചോദിക്കാൻ തുടങ്ങി അവസാനം സാമും ഈ ഫ്ലാറ്റിൽ ആണെന്ന് പറഞ്ഞതോടെ അമ്മയ്ക്ക് അമ്പരപ്പായി. ഞാനും ആളും ആണ് ഇന്ന് പുതുതായി ഇവിടേക്ക് വന്നതാ എന്നും അവിചാരിതമായി ബസിൽ വച്ചു കണ്ടു എന്നും ഒക്കെ അമ്മയോട് പറഞ്ഞിരുന്നു. മൂന്നു പുരുഷന്മാരും സ്ത്രീകളും ഒരുമിച്ചാണ് താമസം എന്ന് കേട്ടപ്പോൾ തന്നെ അമ്മയുടെ ഉറക്കം പോയി എന്ന് രണ്ടാമത് അമ്മ പറഞ്ഞ ഡയലോഗിൽ നിന്നും മനസ്സിലായി കല്യാണത്തിന് ഒരു നല്ല ആലോചന ഒത്തു വന്നിട്ടുണ്ടെന്നാണ് അമ്മ പറഞ്ഞത്. അതിനെക്കുറിച്ച് ഒക്കെ പിന്നീട് സംസാരിക്കാൻ എന്ന് പറഞ്ഞ് ഫോൺ വെച്ചിരുന്നു.

ബാൽക്കണിയിൽ വെറുതെ എന്തൊക്കെയോ ചിന്തിച്ചു കൊണ്ടിരുന്നപ്പോഴാണ് ഡോറിന്റെ അരികിൽ ഒരു കൊട്ട് കേട്ടത് നോക്കിയപ്പോൾ ആൾ തന്റെ അരികിൽ വന്ന് ഡോറിൽ കൊട്ടുക ആണ്...

" ഞാന് ഫുഡ് കഴിക്കാൻ പുറത്തേക്ക് പോവാ താൻ വരുന്നൊന്ന് ചോദിക്കാനാ,

അവൻ അവളോടായി പറഞ്ഞു.

"  ഇല്ല പൊയ്ക്കോളൂ ഇവിടെ ഫ്രൂട്ട്സും  ബ്രഡ് ഒക്കെയുണ്ട്  ഞാൻ അത് വെച്ച് അഡ്ജസ്റ്റ് ചെയ്തോളാം

" ഒക്കെ എനിക്ക് അത്യാവശ്യം ശരിയായിട്ട് തന്നെ കഴിക്കണം കാരണം ഇന്നലത്തെ ഫുഡ് പോലും ശരിയായിട്ടില്ല രാവിലെ ഒന്നും കഴിച്ചിട്ടില്ല, ഉറങ്ങി എഴുന്നേറ്റപ്പോൾ നല്ല വിശപ്പ്. ഞാൻ പോയിട്ട് വരാം.

ഇത്രയും വിശദമായി തന്നോട് അവൻ സംസാരിക്കുന്നത് കേട്ടപ്പോൾ അവൾ അത്ഭുതമാണ് തോന്നിയത് പലവട്ടം അവൻ തന്നോട് കുറച്ചു ഫ്രീയായി സംസാരിച്ചിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചിട്ടുണ്ട്.. താൻ ഇഷ്ടമാണെന്ന് പറയുന്നതിനു മുൻപ് അവൻ ഇങ്ങനെയായിരുന്നു തന്നോട് കാണുമ്പോഴൊക്കെ ഒരുപാട് സംസാരിക്കുമായിരുന്നു ആള് വളരെ ഫ്രണ്ട്ലി ആണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട് തന്റെ മനസ്സ് എന്നാണോ അവനു മുന്നിൽ തുറന്നത് അന്നുമുതലാണ് തങ്ങൾ തമ്മിൽ ഒരു വലിയ മൗനം ഉടലെടുത്തത്. അടുത്ത ഒരു സുഹൃത്തിനോട് എന്നതുപോലെ അവൻ ഇപ്പോൾ തന്നോട് സംസാരിച്ചപ്പോൾ മനസ്സിന് വല്ലാത്തൊരു സന്തോഷം കൈവന്നതുപോലെ.

" പോയിട്ട് വാ

ഒരു പുഞ്ചിരിയോടെ അവന്റെ മുഖത്തേക്ക് നോക്കി പറഞ്ഞു അവൻ സമ്മതം അറിയിച്ചു പോവുകയും ചെയ്തു. അടുക്കളയിലേക്ക് ചെന്നപ്പോൾ ബ്രെഡും ന്യൂട്ടലെയും ഇരിപ്പുണ്ട്. അമ്മച്ചി തന്നു വിട്ടത് എന്തൊക്കെയാണെന്ന് നോക്കി. അതിൽ കുറച്ച് ചക്കയും ഏത്തക്കയും ഉപ്പേരിയും ഉണ്ണിയപ്പവും ചമ്മന്തി പൊടിയും അച്ചാറുകളുടെ പല സെക്ഷനും ഉണ്ട്. അതൊക്കെ എടുത്ത് അടുക്കളയിലെ റാക്കിലായി വെച്ചു. കുറച്ച് അരി ഇടുകയായിരുന്നുവെങ്കിൽ കൂട്ടാനുള്ളതൊക്കെ തന്റെ കയ്യിൽ ഉണ്ടായിരുന്നു എന്ന് ചിന്തിച്ചു. ഫ്രിഡ്ജിൽ നിന്നും ഒരു മുട്ടയെടുത്ത് ഓംപ്ലേറ്റ് ഉണ്ടാക്കി. ഒപ്പം ബ്രഡ് രണ്ട് സൈഡിലും നീയൊഴിച്ച് ചെറുതായി ഒന്ന് മൊരിച്ചെടുത്തു. അതിൽ ന്യൂട്രൽ തേച്ച് കഴിച്ചു. ഒപ്പം വരുന്ന വഴിയിൽ വാങ്ങിയ ഒരു ഡ്രാഗൺ ഫ്രൂട്ട് കൂടി മുറിച്ചു, അതോടെ ആയപ്പോഴേക്കും ഉച്ചക്കത്തെ ഭക്ഷണം ഗംഭീരമായി എന്ന് തോന്നി..

ഭക്ഷണം കഴിഞ്ഞതും ഒരു പുസ്തകവും എടുത്ത് ഫ്ലാറ്റിൽ ബാൽക്കണിയിൽ ഇരുന്നു കുറച്ചു കഴിഞ്ഞപ്പോൾ ഡോർബെല്ല് മുഴങ്ങി. തുറന്നപ്പോൾ സഞ്ജീവ് ആണ്. ചിരിയോടെ അകത്തേക്ക് കയറി ആ സമയത്ത് തന്നെയാണ് സാംമും അവിടേക്ക് വരുന്നത്. സാമിനെ കണ്ട് മനസ്സിലാവാതെ സഞ്ജീവ നിൽക്കുന്നത് കണ്ടുകൊണ്ട് ശ്വേത തന്നെ മറുപടി പറഞ്ഞു.

" വെബ്സക്ഷൻ വർക്ക് ചെയ്യുന്ന ഒരാൾ വരാനുണ്ടെന്ന് പറഞ്ഞില്ലേ ആളാ, നമ്മുടെ കമ്പനിയിൽ വർക്ക് ചെയ്യുന്ന ആള് തന്നെയാണ് സഞ്ജീവ്.

സഞ്ജീവിനെ ശ്വേത സാമിനെ പരിചയപ്പെടുത്തി..

" ഹായ് ബ്രോ

അവന് നേരെ കൈ നീട്ടിക്കൊണ്ട്  സാം പറഞ്ഞു.. സഞ്ജീവും തിരികെ കൈ കൊടുത്തു അഞ്ചു മിനിറ്റ് കൊണ്ട് തന്നെ രണ്ടുപേരും നല്ല സൗഹൃദമായി എന്ന് തോന്നിയിരുന്നു.

" നിങ്ങൾ എപ്പോ പരിചയപ്പെട്ടു..?

ശ്വേതയുടെ മുഖത്തേക്ക് നോക്കിക്കൊണ്ട് സഞ്ജീവ ചോദിച്ചു

" ഞങ്ങൾ നേരത്തെ പരിചയക്കാരാ

മറുപടി പറഞ്ഞത് സാമാണ്

" എങ്ങനെ...?

ആകാംക്ഷയോടെ സഞ്ജീവ് ചോദിച്ചു

" ഞങ്ങൾ ഒരേ നാട്ടുകാര

സാം എന്തെങ്കിലും മറുപടി പറയും മുൻപേ ചാടി കയറി ശ്വേത പറഞ്ഞിരുന്നു അവനവളുടെ മുഖത്തേക്ക് തന്നെ സൂക്ഷിച്ചു നോക്കി......കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story