പക...💔🥀: ഭാഗം 18

paka

രചന: ഭാഗ്യ ലക്ഷ്മി

ചുണ്ടിൽ വിരിഞ്ഞ അതേ വഷളൻ ചിരിയോടെ താടിയുഴിയുമ്പോൾ നിഖിലിൻ്റെ ഉള്ളിൽ ശ്രീനന്ദയുടെ മുഖം ആഴത്തിൽ പതിഞ്ഞു നിന്നു... അവളുടെ ഉടലഴകുകൾ ഓർക്കവേ കാമം ജ്വലിച്ചിരുന്നു അവനിൽ... "അത്രയ്ക്ക് ആഗ്രഹിച്ചു പോയി ഞാൻ നിന്നെ നന്ദേ...!! ഇനിയും വെറുമൊരു ആഗ്രഹത്തിനപ്പുറം ഇതെൻ്റെ വാശിയാണ്... കല്ല്യാണം കഴിച്ച് സ്വന്തമാക്കണമെന്നാ ആദ്യം കരുതിയത്... പക്ഷേ എൻ്റെ കണക്കുകൂട്ടലുകളും പദ്ധതികളുമെല്ലാം തകർത്തു കളഞ്ഞവൻ.... ആ പൃഥ്വി...!! പക്ഷേ ഇനിയും വൈകിക്കില്ല...അവൻ താലി കെട്ടിയ പെണ്ണിനെ എൻ്റേതാക്കിയിരിക്കും ഞാൻ... എൻ്റെ കാൽക്കീഴിലായിരിക്കും ഇനിയും അവളുടെ ജീവിതം...!! ഇതിലും വലിയ ശിക്ഷ നിനക്ക് കിട്ടാനില്ല പൃഥ്വീ.... അവളെ തൊടാൻ ശ്രമിച്ചതിനല്ലേ എന്നെ നീ ആരും കണ്ടാൽ അറയ്ക്കുന്ന അവസ്ഥയിൽ ആക്കിയത്...??" നിഖിൽ പകയെരിയുന്ന മനസ്സോടെ സ്വയം പറഞ്ഞു കൊണ്ട് പലതും ഉള്ളിൽ കണക്കുകൂട്ടി... 🥀🥀🥀🥀🥀🥀🥀🥀 "ശ്രീക്കുട്ടീ.... എടുക്കാനുള്ളതൊക്കെ എടുത്ത് വെച്ചോ...?? പത്ത് മണിയാകുമ്പോൾ ഇവിടുന്ന് ഇറങ്ങണം നമ്മുക്ക്... പതിനൊന്നരയ്ക്കാണ് ട്രെയിൻ.. ഒന്നും മറന്ന് വെയ്ക്കരുത് ഇവിടെ.. ഈ നാട്ടിലേക്ക് ഒരുപക്ഷേ ഇനിയുമൊരു തിരിച്ചു വരവ് ഉണ്ടാവില്ല...."

ശ്രീനാഥ് പോകാൻ തയ്യാറായി നിന്നു കൊണ്ട് ശ്രീനന്ദയോട് പറഞ്ഞതും പൃഥ്വിയുടെ ഓർമ്മയിൽ ഒരിറ്റു മിഴിനീർ അവളുടെ നേത്രങ്ങളിൽ നിന്നും പൊടിഞ്ഞു... താൻ തൻ്റെ ഹൃദയമാണ് ഇവിടെ മറന്നു വെച്ചിട്ട് വരുന്നതെന്നവൾ ശബ്ദമില്ലാതെ ഉരുവിട്ടു... "ഏട്ടാ പോകുന്നതിനു മുൻപ് ഞാൻ അവസാനമായി ഇവിടെ അടുത്തുള്ള ശ്രീകൃഷ്ണ ക്ഷേത്രത്തിലൊന്നു പൊയ്ക്കോട്ടെ..??" അതു ചോദിക്കുമ്പോൾ തനിക്ക് എന്ത് വേദന വന്നാലും താൻ ആ ആൽത്തറയിൽ ചെന്നിരിക്കാറാണല്ലോ പതിവെന്ന് ശ്രീനന്ദ ഓർത്തു... "വേണ്ട മോളെ... അമ്പലത്തിലൊക്കെ പോയി വരാൻ വൈകും... ദൂരെ യാത്ര ചെയ്യാനുള്ളതല്ലേ നമ്മുക്ക്...?? പിന്നെ നിന്നോടൊപ്പം വരാൻ എനിക്ക് സമയവുമില്ല..." "ഏട്ടാ ഏട്ടൻ വരണ്ട... ഞാൻ പോയിട്ട് വേഗം തന്നെ വന്നേക്കാം.... പ്ലീസ് ഏട്ടാ... നമ്മൾ ആദ്യമായിട്ട് കണ്ടു മുട്ടിയതും ആ അമ്പലനടയിൽ വെച്ചല്ലേ ഏട്ടാ... ഇവിടുന്ന് പോകുന്നതിനു മുൻപ് അവിടെ ഒന്ന് ചെന്ന് തൊഴുതില്ലെങ്കിൽ സമാധാനമുണ്ടാവില്ല എനിക്ക്..." ശ്രീനന്ദയുടെ മിഴികളിൽ അപേക്ഷ നിറഞ്ഞതും ശ്രീനാഥിൻ്റെ ഉള്ളുലഞ്ഞു.... "അന്നാലും മോളെ നീ ഒറ്റയ്ക്ക്...." "ഒരു കുഴപ്പവുമില്ല ഏട്ടാ... ഞാൻ വളർന്ന സ്ഥലമല്ലേ ഇത്... ഇവിടുത്തെ ഓരോ മുക്കും മൂലയും വരെ എനിക്കറിയാം...

ഏറിയാൽ ഒരു മണിക്കൂർ... അതിനുള്ളിൽ ഞാൻ പോയി വന്നേക്കാം.. " ശ്രീനന്ദ അവസാന ശ്രമമെന്നോണം പറഞ്ഞു... "ശരി മോളെ... പക്ഷേ അധിക നേരം എടുക്കരുത്... പത്ത് മണിക്ക് മുൻപിങ്ങ് വന്നേക്കണം..." ശ്രീനാഥ് സമ്മതം മൂളിയതും ശ്രീനന്ദ ആശ്വാസത്തോടെ നെഞ്ചിലേക്ക് കൈ വെച്ച് പുറത്തേക്ക് നടന്നു... ആ അമ്പലനടയിലെ കൃഷ്ണ വിഗ്രഹത്തിനു മുൻപിൽ നിൽക്കുമ്പോൾ മനസ്സ് നിറയെ പൃഥ്വിയുടെ മുഖമായിരുന്നു... ഉള്ളാലെ ആഗ്രഹിച്ചതും മോഹിച്ചതും അവൻ്റെ സുഖവും സന്തോഷവുമായിരുന്നു.. "ഭഗവാനേ പൃഥ്വിയുമായുള്ള വിവാഹം നിശ്ചയിച്ചതിനു ശേഷം ഉള്ളുരുകുന്ന വേദനയോടെ ഞാൻ ഇവിടെ വന്ന് പ്രാർത്ഥിച്ചത് ഈ വിവാഹം എങ്ങനെയെങ്കിലും മുടങ്ങണമെന്നും പൃഥ്വിയുടെ മനസ്സ് എങ്ങനെയെങ്കിലും മാറണമെന്നും ആയിരുന്നു... പക്ഷേ അന്നെൻ്റെ പ്രാർത്ഥന കേൾക്കാതെ ഭഗവാനേ അവിടുന്ന് തന്നെ ഞങ്ങളെ ചേർത്തു വെച്ചു... ഇന്ന് അതേ ഞാൻ തന്നെ പ്രാർത്ഥിക്കുകയാണ്... എനിക്ക് പൃഥ്വിയെ വിട്ട് പോകേണ്ടി വരല്ലേ ഭഗവാനേ... ഈ അവസാന നിമിഷം അവിടുന്ന് എന്തെങ്കിലും മായ കാണിക്കണേ കൃഷ്ണാ... പൃഥ്വിയെ എനിക്ക് വേണം ഭഗവാനേ... ഒന്നു.. ഒന്നു കാണാൻ കൊതിയാകുവാ ആ മുഖം... പൃഥ്വി സുഖമായിട്ട് ഇരിക്കുന്നുണ്ടാവുമോ...??

എൻ്റെ പൃഥ്വിക്ക് സന്തോഷം മാത്രം ഉണ്ടാവണേ കൃഷ്ണാ..." നിറമിഴികളോടെ പ്രാർത്ഥിച്ച് അവസാനിപ്പിക്കുമ്പോൾ ഹൃദയം ദുർബലമായിരുന്നു.. ഉള്ളം ആ മുഖമോർക്കെ പ്രണയത്താൽ വിങ്ങിയിരുന്നു... തന്നെ വേദനിപ്പിച്ച് കടന്നു പോയത് മൂന്നു മാസങ്ങൾ... പൃഥ്വി തന്നെ ഒന്നു കാണാൻ ശ്രമിച്ചതു പോലുമില്ല എന്ന ചിന്തയാണ് ഏറ്റവുമധികം വേദനിപ്പിച്ചത്.. അനുവാദമില്ലാതെ ജീവിതത്തിലേക്ക് കടന്നു വന്നിട്ട്.. ഹൃദയത്തിൽ കയറിക്കൂടിയിട്ട്... ഒടുവിൽ....!! ഇനിയൊരിക്കലും കാണാൻ കഴിയില്ലേ...?? പൊട്ടിക്കരഞ്ഞു കൊണ്ടാണ് ശ്രീനന്ദ ക്ഷേത്രത്തിൽ നിന്നും പുറത്തേക്ക് വന്നത്... കഴുത്തിൽ ചുറ്റിപ്പിണഞ്ഞു കിടക്കുന്ന താലിയിൽ മിഴികൾ പതിഞ്ഞപ്പോൾ ഓർമ്മകൾ ഒരു നോവായി ഹൃദയത്തെ വ്രണപ്പെടുത്തുന്നു.... ആ മുറിപ്പാടുകൾ ഒരിക്കലും മായിക്കാനാവാത്ത വിധം ആഴത്തിൻ പതിഞ്ഞത് ശ്രീനന്ദയറിഞ്ഞു... കവിളിനെ തലോടിയ മിഴിനീരിനെ തുടച്ചു മാറ്റി മുൻപോട്ട് നടന്നതും പൊടുന്നനെ ഒരു ടാക്സി വഴിയ്ക്ക് തടസ്സമായി വന്നു നിന്നു... സംശയം നിറഞ്ഞ ശ്രീനന്ദയുടെ മിഴികൾ ഞെട്ടലിന് വഴി മാറിയത് അതിൽ നിന്നും ക്രൂരമായ ചിരിയോടെ പുറത്തേക്കിറങ്ങുന്ന നിഖിലിനെ കാൺകെ ആയിരുന്നു... പഴയ നിഖിലിൽ നിന്നവന് ഒരുപാട് മാറ്റം വന്നതു പോലെ തോന്നി ശ്രീനന്ദയ്ക്ക്...

താടിയും മുടിയുമൊക്കെ നീണ്ട് മുഖമാകെ മുറിപ്പാടുകളുമായി ആരെയും ഭീതിപ്പെടുത്തുന്നൊരു രൂപം.. അവനെ കാൺകെ ശ്രീനന്ദ ഒന്ന് ചലിക്കാൻ പോലുമാകാതെ ഭയപ്പെട്ട് നിന്നു പോയി... "എന്താടീ... മറന്നോ നീയെന്നെ..?? അതോ കണ്ടിട്ട് മനസ്സിലായില്ലേടീ നിനക്കെന്നെ..??" പല്ല് ഞെരിച്ചവൻ ചോദിച്ചതും ശ്രീനന്ദയുടെ മിഴികൾ ഒരുവേള രക്തവർണ്ണമായി... "അവൻ എനിക്ക് സമ്മാനിച്ചതാടീ ഈ രൂപം.. പൃഥ്വി...!! ഇത്രയും നാൾ ആശുപത്രി വാസവും മരുന്നുകളുമായി ജീവിതം തള്ളി നീക്കുകയായിരുന്നെടീ ഞാൻ...!! ഞാൻ അനുഭവിച്ച വേദന എന്താണെന്ന് നീയും അറിയണം... അറിയിക്കും ഞാൻ...!! നിന്നിലൂടെ വേണം എനിക്ക് അവനെ നശിപ്പിക്കാൻ...!!" നിഖിൽ പകയെരിയുന്ന മിഴികളോടെ പറഞ്ഞതും ശ്രീനന്ദയുടെ മുഖം വിവർണ്ണമായി... കണ്ണുകളിൽ കോപം ജ്വലിച്ചു.. "എൻ്റെ പൃഥ്വിയെ ഒന്നും ചെയ്യാൻ നിനക്കാവില്ലെടാ... പൃഥ്വി നിന്നെ അന്ന് ജീവനോടെ വിട്ടത് അദ്ദേഹത്തിൻ്റെ ഔദാര്യം... ഇനിയും നിനക്ക് നന്നാവാൻ ഉദ്ദേശ്യമില്ലെങ്കിൽ നിൻ്റെ ശരീരത്തിൽ ഒരു തുള്ളി പ്രാണൻ അവശേഷിക്കില്ല... അവശേഷിക്കാൻ അനുവദിക്കില്ല പൃഥ്വി...!!" പറഞ്ഞവസാനിപ്പിച്ചതും ഉറക്കെ പൊട്ടിച്ചിരിക്കുന്ന നിഖിലിനെ കാൺകെ സംശയം നിറഞ്ഞിരുന്നു അവളുടെ മിഴികളിൽ....

അതേ സംശയത്തോടെ പിൻ തിരിഞ്ഞ് നോക്കും മുൻപേ ആരോ തലയ്ക്ക് പിന്നിൽ ശക്തമായി എന്തോ കൊണ്ട് അടിച്ചതു പോലെ...!! തല പൊട്ടി പിളരുന്നതു പോലെ തോന്നി ശ്രീനന്ദയ്ക്ക്.... അസ്സഹനീയമായ വേദന.... കാഴ്ച മങ്ങുന്നതിനൊപ്പം കാലടികൾ ഇടറുന്നു.... തലയിൽ അമർത്തിപ്പിടിയ്ക്കുമ്പോൾ താൻ തൻ്റെ മരണത്തെ നേരിൽ കാണുകയാണോ എന്നവൾ ആശങ്കപ്പെട്ടു... വിരലുകളിൽ ചുടു രക്തത്തിൻ്റെ നനവ്...!! നേരെ നില്ക്കാനാവാതെ താൻ തളർന്നു വീഴുമെന്നവൾക്ക് തോന്നി... ചുറ്റിനുമുള്ള കാഴ്ചകൾ അവൾക്കന്യമായി... മിഴികൾ മെല്ലെ അടഞ്ഞു വരുമ്പോഴും ബോധം മറയുമ്പോഴും ആരോ തന്നെ ആ ടാക്സിക്കുള്ളിലേക്ക് ഒരു ദാക്ഷിണ്യവുമില്ലാതെ എടുത്തിടുന്നതവൾ അറിഞ്ഞു... 🥀🥀🥀🥀🥀🥀🥀🥀 മുൻപിൽ കാണുന്ന കണ്ണാടി പൃഥ്വി എറിഞ്ഞുടച്ചു.. ഭ്രാന്ത് പിടിയ്ക്കുന്നതു പോലെ...!! എവിടെ നോക്കിയാലും കാണുന്നത് ശ്രീനന്ദയുടെ മുഖം മാത്രം... കേൾക്കുന്നതൊക്കെ ആ ശബ്ദവും അനുഭവിക്കുന്നതൊക്കെ ആ ശ്വാസനിശ്വാസങ്ങളും മാത്രമാണെന്ന് അവൻ നോവോടെ ഓർത്തു... ഹൃദയം പൊട്ടി പിളരും പോലെ തോന്നിയവന്... കുറ്റബോധം..!! നെഞ്ചുലഞ്ഞ വേദന...!! "ശ്രീനന്ദാ...!!" പൊട്ടിയ ചില്ലു കഷ്ണങ്ങൾക്കിടയിൽ ഇരുന്നവൻ അലറി വിളിച്ചു....

തനിക്ക് എത്തിപ്പിടിക്കാനാവാത്ത ദൂരത്തേക്കവൾ നടന്നകന്നോ എന്നവൻ ഭയപ്പെട്ടു.. പാതിയാക്കിയവളെ നെഞ്ചോട് ചേർത്തു നിർത്താതെ നഷ്ടപ്പെടുത്തിയവനാണ് താൻ... അവളുടെ ഓർമ്മകളാൽ ഉടലെടുത്ത വേർപ്പാടിൻ്റെ ഈ വേദനയ്ക്ക് പോലും താൻ അർഹനല്ലെന്നവന് തോന്നി.... ആ സാന്നിധ്യമാണ് തൻ്റെ സന്തോഷമെന്നവൻ തിരിച്ചറിഞ്ഞത് വൈകിയായിരുന്നു... അവളാണ് തൻ്റെ ജീവനും ജീവിതവുമെന്ന സത്യം തൻ്റെ ഹൃദയം തന്നിൽ നിന്നും മറച്ചു പിടിയ്ക്കുകയായിരുന്നു... അവളുമൊത്തുള്ള നിമിഷങ്ങൾ കാലത്തിനു മായ്ക്കാനാവാത്ത വിങ്ങലും നീറ്റലുമായി ആഴത്തിൽ പതിഞ്ഞതവൻ അറിഞ്ഞു... പൃഥ്വിയുടെ മുറിയിൽ നിന്നും സാധനങ്ങൾ എറിഞ്ഞുടയുന്ന ശബ്ദം കേട്ടതും ലക്ഷ്മിയമ്മ അവിടേക്ക് നടന്നടുത്തു... പൃഥ്വിയുടെ അവസ്ഥ കണ്ടതും അവരുടെ ഉളളം തേങ്ങി.. ഇതിപ്പോൾ ഇവിടെ പതിവ് കാഴ്ചയാണെന്നവർ നോവോടെ ചിന്തിച്ചു... "എന്തിനാടാ നീയിങ്ങനെ സ്വയം നശിക്കുന്നത്... നീ തന്നെ നഷ്ടപ്പെടുത്തിയതല്ലേ അവളെ...?? നിന്നെ സ്നേഹിക്കുന്നെന്നും പറഞ്ഞ് നന്ദ മോള് അലമുറയിട്ട് കരയുന്നത് കണ്ടിട്ടും മിണ്ടാതെ നിന്നവനല്ലേടാ നീ..?? ഇത്രയ്ക്ക്... ഇത്രയ്ക്ക് സ്നേഹിക്കുന്നെങ്കിൽ എന്തിനാടാ നീയവളെ വിട്ട് കളഞ്ഞത്..??"

തേങ്ങലോടെയുള്ള ലക്ഷ്മിയമ്മയുടെ വാക്കുകൾ കേൾക്കെ ഈറനണിഞ്ഞിരുന്നു പൃഥ്വിയുടെ മിഴികളും... ധൃതിയിൽ മുറി വിട്ട് പുറത്തേക്കിറങ്ങാൻ തുടങ്ങിയതും ഫോൺ റിംഗ് ചെയ്തിരുന്നു... "ദേവാ എവിടാ നീ..??" കാൾ അറ്റൻ്റ് ചെയ്തതും പരിഭ്രമത്തോടെയുള്ള വിഹാൻ്റെ സ്വരം കേൾക്കെ സംശയം നിറഞ്ഞിരുന്നു പൃഥ്വിയിൽ... 🥀🥀🥀🥀🥀🥀🥀🥀 പ്രയാസപ്പെട്ടു മിഴികൾ വലിച്ചു തുറക്കുന്തോറും കാഴ്ച മങ്ങുന്നതു പോലെ... ശിരസ്സിൽ അമർത്തിപ്പിടിച്ച് ചുറ്റിനുമൊന്നു നോക്കുമ്പോൾ വേദനയാൽ മുഖമൊന്നു ചുളിഞ്ഞു... ചുറ്റിനും അപരിചിതത്വം മാത്രം... "എവിടാ ഞാൻ...??" ചുണ്ടുകൾ ഉരുവിടുന്നതിനൊപ്പം അല്പം മുൻപത്തെ ഓർമ്മയിലേക്ക് മനസ്സ് സഞ്ചരിച്ചു... കണ്ണുനീർ മറച്ച കാഴ്ചയിൽ അവ്യക്തമായി കണ്ടു ക്രൂരമായ ചിരിയോടെ തനിക്ക് മുൻപിൽ നിൽക്കുന്ന നിഖിലിനെ... ശ്രീനന്ദ പ്രയാസപ്പെട്ട് എഴുന്നേല്ക്കാൻ ശ്രമിച്ചതും അതിലും തളർച്ചയോടെയവൾ നിലത്തേക്ക് തന്നെ വീണു... കഴിയുന്നില്ല എഴുന്നേല്ക്കാൻ... നെറ്റിയിലൂടെ രക്തം ഒലിക്കുന്നു... ചുറ്റിനും മുഴങ്ങുന്ന നിഖിലിൻ്റെ അട്ടഹാസത്താൽ ആ അവസ്ഥയിലും അവളുടെ മുഖത്ത് അറപ്പും വെറുപ്പും നിറഞ്ഞു... മുടിക്കുത്തിൽ പിടിച്ചു കൊണ്ട് നിഖിൽ ശ്രീനന്ദയെ നിലത്തു നിന്നും പിടിച്ചെഴുന്നേല്പ്പിച്ചതും അവളുടെ ശരീരത്തിലെ ഓരോ അണുവും ഭയത്താൽ വിറച്ചു.. എന്നാൽ ആ കരവലയങ്ങളിൽ നിന്നും കുതറി മാറാനാവാത്ത വിധം ബലഹീനയായിരുന്നവൾ....

നിസ്സഹായതയോടെ മിഴികൾ നിറഞ്ഞൊഴുകിയപ്പോൾ തന്നാൽ കഴിയും വിധം തൻ്റെ മേലുള്ള അവൻ്റെ പിടി വിടീക്കാനവൾ ശ്രമിച്ചു.. അവളുടെ എതിർപ്പുകൾ തൻ്റെ ആവേശം കൂട്ടുന്നതു മനസ്സിലാക്കിയ നിഖിൽ സാരിത്തലപ്പ് ബലമായി വലിച്ചൂരിയതും അവൾ തേങ്ങിക്കരഞ്ഞു കൊണ്ട് കരങ്ങൾ രണ്ടും മാറിന് കുറുകെയായി വെച്ചു... ഇതിലും ഭേദം മരണമാണെന്ന് ശ്രീനന്ദ വേദനയോടെ ചിന്തിച്ചു.. നിഖിലിൻ്റെ കഴുകൻ കണ്ണുകൾ തൻ്റെ ഉടലിലാണെന്ന് മനസ്സിലായതും ആ വേദനയ്ക്കിടയിലും സർവ്വ ശക്തിയുമെടുത്തവനെ തള്ളി മാറ്റാൻ വൃഥാ ശ്രമിച്ചവൾ... അവളുടെ നഖം അവൻ്റെ കഴുത്തിൽ ആഴ്ന്നിറങ്ങിയതും നിഖിൽ ശക്തമായി ശ്രീനന്ദയുടെ കവിളിൽ ആഞ്ഞടിച്ചു... ചുവടുകൾ ഇടറിയവൾ നിലത്തേക്ക് വീണു... "നിന്നെ എനിക്ക് എപ്പോഴേ എൻ്റേതാക്കാമായിരുന്നെടീ... പക്ഷേ നിനക്ക് ബോധം വരുന്നത് വരെ കാത്തിരിക്കുവായിരുന്നു ഞാൻ... നീ സ്വബോധത്തിൽ ഇരിക്കുമ്പോൾ തന്നെ സ്വന്തമാക്കണം എനിക്ക് നിന്നെ... നീയറിയണം എനിക്കെത്ര മാത്രം വേദനിച്ചെന്ന്... " അതും പറഞ്ഞ് ഒരു വിജയച്ചിരിയുടെ അകമ്പടിയോടെ ബലമായി അവളുടെ മുഖത്തേക്കവൻ മുഖമടുപ്പിച്ചതും നിഖിലിൻ്റെ പല്ലുകൾ ശ്രീനന്ദയുടെ അധരങ്ങളിലേക്ക് അഴ്ന്നിറങ്ങിയിരുന്നു........തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story