പക...💔🥀: ഭാഗം 25

paka

രചന: ഭാഗ്യ ലക്ഷ്മി

"നന്ദേ നിൽക്കെടീ അവിടെ.." പൃഥ്വിയുടെ സ്വരം കേട്ടതും കൊലുസിട്ട അവളുടെ പാദങ്ങൾക്ക് വേഗത കൂടി... "മര്യാദയ്ക്ക് നിൽക്കുന്നതാ നന്ദേ നിനക്ക് നല്ലത്... ഞാൻ പിടിച്ചു നിർത്തിയാൽ ഇതാവില്ല അവസ്ഥ..!! പിന്നെ നീ താങ്ങാൻ കുറച്ച് ബുദ്ധിമുട്ടും..." കടുപ്പിച്ചുള്ള പൃഥ്വിയുടെ സ്വരം കേട്ടതും ശ്രീനന്ദ ഭയത്തോടെ ഉമിനീരിറക്കി... എങ്കിലും തോറ്റു കൊടുക്കാനവൾ തയ്യാറായില്ല... ടെറസ്സിലേക്കോടി എത്തിയതും ശ്രീനന്ദ വല്ലാതെ കിതച്ചു പോയിരുന്നു... നെഞ്ചിൽ കൈ വെച്ചവൾ ശക്തമായി ശ്വസിക്കാൻ ശ്രമിച്ചു കൊണ്ട് പരിഭ്രമത്തോടെ പിൻ തിരിഞ്ഞൊന്നു നോക്കി... ഈശ്വരാ നല്ല മഴയാണല്ലോ...!! മഴയത്തിറങ്ങിയാൽ തനിക്ക് വിറയലും പനിയുമാവും... തുണി ഇവിടെ തന്നെ കിടക്കട്ടെ... നനഞ്ഞു തുടങ്ങിയ തുണികളിലേക്ക് മിഴികൾ പായിച്ച് ശ്രീനന്ദ ചിന്തിച്ചു... ടെറസ്സിൻ്റെ സൈഡിൽ നില്ക്കുന്നതിനാൽ ചെറുതായി തൂവാനമടിക്കുന്നു എന്നല്ലാതെ താൻ നനയുന്നില്ല എന്നവൾ ഉറപ്പു വരുത്തി... എന്നാൽ പിൻ കഴുത്തിലേക്കൊരു നിശ്വാസമേറ്റതും അവളുടെ ഹൃദയതാളം പൊടുന്നനെ തെറ്റാൻ തുടങ്ങിയിരുന്നു... ആ തണുപ്പിലും പരവേശത്താൽ നെറ്റിയിലും കഴുത്തിലും വിയർപ്പ് പൊടിഞ്ഞു...

"എന്താ പെണ്ണേ മഴ നനയുന്നതിനു മുൻപേ തന്നെ നീ വിറയ്ക്കാൻ തുടങ്ങിയോ...??" കുറുമ്പോടെയുള്ള വാക്കുകൾക്കൊപ്പം പതിഞ്ഞ ചിരിയുമവളുടെ കാതുകളെ തഴുകിയിരുന്നു... വിരലുകൾ സാരിയിൽ ഇറുകെ പിടിച്ച് പിൻതിരിഞ്ഞ് നോക്കാതെ ഭീതിയോടെ ഉമിനീരിറക്കുമ്പോൾ കഴുത്തിടുക്കിൽ പതിഞ്ഞ അധരങ്ങൾ ദിശ തെറ്റി സഞ്ചിരിച്ചിരുന്നു... ഉയർന്നു താണ ശ്വാസഗതിയെ നേരെയാക്കാൻ ശ്രമിച്ചവൾ പെട്ടെന്ന് തോന്നിയ ഉൾപ്രേരണയാൽ കുതറി മാറിയതും മഴത്തുള്ളികൾ മേലേക്ക് പതിഞ്ഞിരുന്നു... സീമന്തരേഖയിലെ സിന്ദൂരം പടർന്ന് ജലത്തുള്ളികളുടെ ഒപ്പം ആ ചുവപ്പ് രാശി അവളുടെ വദനത്തെ ചുംബിച്ച് താഴേക്ക് ഒഴുകുന്നതവൻ വല്ലാത്ത ഭാവത്തോടെ നോക്കി... ഒപ്പം വിറയ്ക്കുന്ന അധരങ്ങളും പിടയുന്ന നേത്ര ഗോളങ്ങളും ഉയർന്നു താഴുന്ന നെഞ്ചും... പൃഥ്വിയുടെ നോട്ടം കണ്ടതും അവൾ പൂത്തുലഞ്ഞു.. കവിൾത്തടങ്ങളിലെ നുണക്കുഴികൾ ചുവപ്പു രാശിക്ക് വഴി മാറിയതും താളം തെറ്റിയ ശ്വാസഗതിയാലവൾ തന്നിൽ തന്നെ മിഴികൾ നട്ട് കൊണ്ട് മീശ പിരിക്കുന്നവനെ നോക്കി...

പ്രണയത്തിന് മാറ്റു കൂട്ടാനെന്നോണം അവൻ്റെ മുഖത്ത് കാമവും വിരിയുന്നതറിഞ്ഞവൾ മഴ നനഞ്ഞിട്ടും അവൻ്റെ ചാരേക്ക് പോകാൻ ധൈര്യപ്പെടാതെ വീണ്ടും പിന്നിലേക്ക് നീങ്ങി... അതിനനുസരിച്ച് പൃഥ്വിയുടെ ചുവടുകൾ മുൻപിലേക്കും.... ഇരുവരെയും നനയിച്ച് ജലത്തുള്ളികൾ നിലത്തേക്കടർന്നു വീണു... അവളുടെ അരികിലേക്ക് അടുക്കുന്തോറും മിഴികളിലെ പ്രണയത്തിൻ്റെ തീവ്രത വർദ്ധിക്കുന്നതവൻ അറിഞ്ഞു... കീഴ്‌ച്ചുണ്ട് കടിച്ചു പിടിച്ചവൻ തനിക്ക് നേരെയടുത്തതും അവൾ അടിമുടി വിറച്ചിരുന്നു... ഈശ്വരാ ഇങ്ങനെയുമുണ്ടോ ഒരു പേടിയും വെപ്രാളവും..?? ശ്രീനന്ദയുടെ നില്പ്പ് കണ്ടതും പൃഥ്വി ചിരിയോടെ ഓർത്തു... "മഴ നിനക്ക് അലർജിയല്ലേ പെണ്ണേ..?? പിന്നെന്തിനാ നീ അങ്ങോട്ടേക്ക് നടക്കുന്നെ..??" ഇടം കണ്ണിൽ കുസൃതി നിറച്ചവൻ നനത്തൊട്ടിയ സാരിയുമായി നിൽക്കുന്നവളെ നോക്കി ചോദിച്ചതും ദിശ തെറ്റി സഞ്ചരിച്ച അവൻ്റെ മിഴികളാൽ അവളുടെ ഹൃദയമൊന്നുലഞ്ഞു... "ഇങ്ങ് വാ പെണ്ണേ..." കൈകൾ രണ്ടും വിടർത്തിയവൻ തൻ്റെ നെഞ്ചോട് ചേരാനവളെ ക്ഷണിച്ചതും നിഷേധാർത്ഥത്തിലവൾ ശിരസ്സനക്കി...

അതു കാൺകെ പൃഥ്വി കപട ഗൗരവത്തിൽ വിറച്ചു നില്ക്കുന്നവളുടെ അടുത്തേക്ക് നടന്നതും ചലിക്കാനാവാതെയവൾ വിറച്ചു നിന്നു പോയി... അവളിലേക്ക് മാത്രം പതിഞ്ഞ മിഴികളിൽ വശ്യ ഭാവം നിറച്ചവൻ ഇട്ടിരുന്ന ഷർട്ടിൻ്റെ ബട്ടൺസുകൾ ഒരോന്നായി അഴിച്ചു കൊണ്ടിരുന്നതും തനിക്ക് മുൻപിൽ അനാവൃതമായിക്കൊണ്ടിരുന്ന രോമാവൃതമായ അവൻ്റെ നെഞ്ച് കാൺകെ കരിമഷിയെഴുതിയ നയനങ്ങൾ പിടഞ്ഞിരുന്നു... മുൻപൊരിക്കൽ മഴ നനഞ്ഞ ദിവസം പൃഥ്വിയെ അർദ്ധ നഗ്നനായി കണ്ടിട്ടുണ്ടെങ്കിലും അന്നുണ്ടാവാത്ത എന്തൊക്കെയോ അനുഭൂതികൾ ഇപ്പോൾ തന്നെ വന്നു മൂടുന്നതവൾ അറിഞ്ഞു... ഇളം റോസ് അധരങ്ങൾ വിറ കൊള്ളുന്നതും നനവാർന്ന മുടിയിഴകൾ മുഖത്തോടൊട്ടി കിടക്കുന്നതുമവൻ പ്രണയപൂർവ്വം നോക്കി.... ഒരു നിശ്വാസത്തിൻ്റെ പോലുമകലമില്ലാതെയാണ് പൃഥ്വി തന്നോട് ചേർന്നു നിൽക്കുന്നതെന്ന ചിന്തയാൽ സ്വതവേ മഴ നനഞ്ഞ് വിറച്ചവൾ വീണ്ടും പരവേശത്താൽ വിറച്ചു തുടങ്ങിയിരുന്നു... അവൻ്റെ നോട്ടത്തെ നേരിടാനാവാതെ മിഴികൾ താഴ്ത്തുമ്പോൾ വല്ലാത്ത പരിഭ്രമവും വെപ്രാളവും ഹൃദയത്തിനെ ഉച്ചത്തിൽ മിടിപ്പിച്ചിരുന്നു....

"എന്തിനാടീ പെണ്ണേ ഇങ്ങനെ പേടിക്കുന്നത്...?? ഞാൻ നിന്നെ കൊല്ലാനൊന്നും പോവല്ലല്ലോ...!! ചെറുതായി ഒന്നു പ്രേമിക്കാൻ പോവല്ലേ...??" ചുണ്ട് കടിച്ചു കൊണ്ടവൻ തൻ്റെ ചെവിയിടുക്കിലേക്ക് കുറുമ്പ് നിറഞ്ഞ സ്വരത്തിലതു പറയവേ അവൾ വിവശയായി... മിഴികൾ ഇറുക്കിയടച്ച് ആ കരവലയങ്ങളിൽ നിന്നടർന്നു മാറാൻ ശ്രമിച്ചതും വീണ്ടുമവളെ വലിച്ചടുപ്പിച്ച് തൻ്റെ നെഞ്ചോട് ചേർത്തവൻ... ആ താടിരോമങ്ങൾ കഴുത്തിടുക്കിൽ ഉരസവേ ഇക്കിളിയാലവൾ പിടഞ്ഞു പോയി.. പ്രണയം അതിൻ്റെ അതിർവരമ്പുകളെ ഭേദിച്ച് പുറത്തേക്കൊഴുകാൻ വെമ്പുമ്പോൾ നിമിഷന്തോറും ചൂടു പിടിച്ചു കൊണ്ടിരിക്കുന്ന തൻ്റെ ശരീര താപത്തിനു മുൻപിൽ മഴയുടെ തണുപ്പൊന്നുമല്ലെന്നവന് തോന്നി... അവളുടെ ശരീരത്തിലെ തണുപ്പിനെ തന്നിലേക്ക് ഏറ്റു വാങ്ങിക്കൊണ്ടവൻ ശ്രീനന്ദയെ ഇറുകെ പുണർന്നതും ടെറസ്സിലെ ലൈറ്റ് അണഞ്ഞതും ഒരുമിച്ചായിരുന്നു... ചുറ്റിനും സ്ട്രീറ്റ് ലൈറ്റിൻ്റെ നേരിയ പ്രകാശം മാത്രം... ഇരുവരെയും തഴുകി തലോടുന്ന തെന്നലിന് പോലും ഒരുവേള പ്രണയത്തിൻ്റെ മാസ്മരിക ഗന്ധം മാത്രം...!! തൻ്റെ ശരീരത്തിൽ നിന്നും സാരി വേർപ്പെടുന്നതും മുടിയിൽ ചൂടിയ മുല്ലപ്പൂക്കൾ ഊർന്നു പോകുന്നതും ശ്രീനന്ദയറിഞ്ഞു...

നേരിയ വെളിച്ചത്തിലും പൃഥ്വിയുടെ കണ്ണുകളിലെ തിളക്കം തിരിച്ചറിയുമ്പോൾ ഇരു കരങ്ങളാലും മാറു മറച്ചവൾ പിൻ തിരിഞ്ഞിരുന്നു... തന്നെ ചുറ്റിവരിഞ്ഞ അവൻ്റെ കരങ്ങൾക്ക് ബലം കൂടുന്നതും പൃഥ്വിയുടെ അധരങ്ങൾ തൻ്റെ പിൻ കഴുത്തിൽ നിന്നും താഴേക്ക് സഞ്ചരിക്കുന്നതുമവൾ അറിഞ്ഞു... "പൃ.. പൃഥ്വീ... വേ... വേണ്ട... അഴിക്കണ്ട...." അവൻ്റെ കരങ്ങൾ തൻ്റെ ബ്ലൗസിൻ്റെ ഹുക്കിലേക്ക് നീണ്ടതും തണുത്ത് വിറച്ചവൾ മുറിഞ്ഞ സ്വരത്താലത് പറഞ്ഞൊപ്പിച്ചു... "അഴിക്കാതെ എങ്ങനെയാ പെണ്ണേ...?? പേടിയാണോ നിനക്ക്...?? ഹ്മ്..??" ചുടുനിശ്വാസത്തിനൊപ്പം കാതിൽ പതിഞ്ഞ ശാന്തമായ സ്വരം കേൾക്കെയവൾ ഒന്നും മൊഴിയാനാവാതെ നിശ്ചലയായി നിന്നു.. അവൻ്റെ സ്പർശനത്തിൽ ശരീരമാകെ തളരുന്ന പോലെ തോന്നിയവൾക്ക്... മറുപടിയൊന്നും ലഭിക്കാഞ്ഞതിനാൽ തനിക്കഭിമുഖമായി അവളെ തിരിച്ചു നിർത്തിക്കൊണ്ടാ മുഖം പിടിച്ചുയർത്തിയവൻ... തൻ്റെ മുഖത്ത് പറ്റിപ്പിടിച്ച മഴത്തുള്ളികളെ ചുണ്ടുകളാൽ ഒപ്പിയെടുത്ത അവൻ്റെ നോട്ടം തൻ്റെ അധരങ്ങളിൽ എത്തി നിന്നതും ശ്രീനന്ദ പൃഥ്വിയുടെ നെഞ്ചിൽ കൈ വെച്ചവനെ തടഞ്ഞു.. "പൃ.. പൃഥ്വീ... എനിക്ക് വല്ലാതെ തല വേദനിക്കുന്നു..."

വിറയാർന്ന സ്വരത്തിലവളതു പറഞ്ഞതും അവൻ്റെ മുഖം ചുളിഞ്ഞു... "ഇതുവരെ മാറിയില്ലേ നിൻ്റെ തലവേദന...??" അവൻ്റെ മിഴികളിൽ നിറഞ്ഞ സംശയം അവസാനമൊരു കള്ളച്ചിരിക്ക് വഴി മാറി... ഈശ്വരാ പൃഥ്വിയ്ക്ക് മനസ്സിലായോ വെറുതെ പറഞ്ഞതാണെന്ന്...?! ഇതും പറഞ്ഞാ ഇത്ര നാളും പിടിച്ചു നിന്നത്... ശ്രീനന്ദ പരിഭ്രമത്തോടെ ഓർത്തതും പൃഥ്വിയവളുടെ മുഖത്തോട് വീണ്ടും മുഖമടുപ്പിച്ചിരുന്നു... "അയ്യോ പൃഥ്വീ... എൻ്റെ തല... വേ.." ശ്രീനന്ദ പറഞ്ഞവസാനിപ്പിക്കും മുൻപവൻ അവളുടെ കീഴ്ച്ചുണ്ടിനെ നുണഞ്ഞെടുത്തു... അവൾ കുതറി മാറാൻ ശ്രമിച്ചിട്ടും അവൻ അടർന്നു മാറാൻ തയ്യാറായില്ല... മെല്ലെ അവളും ആ ചുംബനം പകർന്ന അനുഭൂതിയിലേക്ക് സ്വയം മറന്ന് വഴുതി വീണു... അപ്പോഴേക്കും ആർത്തു പെയ്യുന്ന മാരി വീണ്ടും ശക്തി പ്രാപിച്ചിരുന്നു... കാട്ടുമുല്ല വീണ്ടും ആടിയുലഞ്ഞു... പുഷ്പങ്ങൾ ഞെട്ടറ്റു വീണു... "നിൻ്റെ അടവൊന്നും ഇനിയും നടക്കില്ല പെണ്ണേ...!!" അവൻ ചിരിയോടെ പറഞ്ഞതും ചുവന്നു തുടുത്ത കവിളുകൾ പരിഭവം കൊണ്ട് വീർത്തു വന്നു... "നിനക്ക് തണുക്കുന്നില്ലേടീ..??" വിവശയായവൾ തളർന്നു കൊണ്ട് തൻ്റെ നെഞ്ചിലേക്ക് വീണതുമവൻ ഉള്ളിലെ കുസൃതി ചിരിയെ അടക്കി നിർത്തിക്കൊണ്ട് ചോദിച്ചു... "ഹ്മും...!" നേർത്ത സ്വരത്താൽ തളർച്ചയോടെ മൂളിക്കൊണ്ടവൾ അവനോട് കൂടുതൽ ചേർന്നു... "തണുപ്പൊക്കെ ഞാനിപ്പോൾ മാറ്റി തരാം..."

അവളെ കൈകളിൽ കോരിയെടുത്തവൻ അകത്തേക്ക് നടന്നതും അവൾ പിടച്ചിലോടെ പ്രണയാർദ്രമായ ആ മുഖത്തേക്ക് നോക്കി... കരിമഷി കലങ്ങിയ മിഴികളിലെ പിടപ്പിലേക്ക് നോക്കിക്കൊണ്ട് പൃഥ്വിയവളെ ബെഡിലേക്ക് കിടത്തി... "സാരിയൊക്കെ ഉടുത്ത് പൂവും ചൂടി വലിയ ഗെറ്റപ്പിൽ ഫസ്റ്റ് നൈറ്റ് ആഘോഷിക്കാൻ വന്നപ്പോൾ ഞാൻ കരുതി കുറച്ചെങ്കിലും ധൈര്യമൊക്കെ എൻ്റെ പെണ്ണിനുണ്ടെന്ന്...!! ഇതിപ്പോൾ... ഇങ്ങനെ പോയാൽ വിറച്ചു വിറച്ചു ഉടലോടെ തന്നെ നീ സ്വർഗ്ഗത്തിൽ പോകുമല്ലോടീ പെണ്ണേ...!! ഈശ്വരാ ആർക്കും മുൻപിലും പതറാതെ, ഭീഷണി നിറഞ്ഞ എൻ്റെ നോട്ടത്തിലും തളരാതെ എനിക്കെതിരെ മൊഴി കൊടുത്ത അതേ ശ്രീനന്ദ തന്നെയാണോ ഇത്...??" പൃഥ്വി ചിരിയോടെ അതും പറഞ്ഞ് തൻ്റെ മുഖത്തേക്കൊട്ടി കിടന്ന നനവാർന്ന മുടിയിഴകളെ വകഞ്ഞു മാറ്റിയതും ശ്രീനന്ദയുടെ മുഖത്ത് വീണ്ടും പരിഭവം നിറഞ്ഞു... "എരിയുന്ന മിഴികളോടെ എന്നെ നോക്കിയ, ഭീഷണിയോടെ എനിക്ക് നേരെ ശബ്ദമുയർത്തിയ, എൻ്റെ ഏട്ടനോടുള്ള പക വീട്ടാൻ മാത്രം എന്നെ വിവാഹം കഴിച്ച, തെമ്മാടിയും താന്തോന്നിയുമായ അതേ പൃഥ്വി ദേവാണോ എൻ്റെ മുൻപിൽ ഇപ്പോഴുള്ളത്...??"

നിമിഷാർദ്ധത്തിനുള്ളിൽ തനിക്ക് നേരെ നീണ്ട ചോദ്യമുനയുള്ള മിഴികളാൽ അവനൊരു നിമിഷം പതറി... "പ്രണയത്തിനാരെയും മാറ്റാനുള്ള ശക്തിയുണ്ട് പൃഥ്വീ... ആരുടെ ഹൃദയത്തേയും ബലഹീനമാക്കാനുള്ള അത്ഭുതകരമായ കഴിവ്...!!" അതും പറഞ്ഞവൾ അവൻ്റെ കവിളിലേക്ക് കരം ചേർത്തു... കിടക്കയിൽ നിന്നൊന്നുയർന്നു കൊണ്ട് നനവാർന്ന മുടിയിഴകൾ പറ്റിപ്പിടിച്ച അവൻ്റെ നെറ്റിമേൽ ചുണ്ടമർത്തി നാണത്താൽ കുതിർന്ന ചിരിയോടെ മുഖം തിരിച്ചു... "ഈ ചിരി ഞാനങ്ങ് സമ്മതമായി കാണുവാ പെണ്ണേ...." അതും പറഞ്ഞവൻ അവളുടെ പിൻ കഴുത്തിലേക്ക് മുഖം പൂഴ്ത്തി.... ഇരുവരിലും അവശേഷിച്ച ഉടയാടകൾ ഓരോന്നായി നിലത്തേക്കടർന്നു വീണു... അഴിഞ്ഞുലഞ്ഞ മുടിയിഴകളുമായി പരവേശത്തോടെ അവനിൽ നിന്നും അടർന്നു മാറിയവളെ വീണ്ടുമാ നെഞ്ചിലേക്ക് വലിച്ചിട്ട് ഇറുകെ പുണർന്നവൻ.... നാണത്താലും പരിഭ്രമത്താലും ചുവന്നു തുടുത്തവൾ രാവിൻ്റെ ഏതോ യാമത്തിൽ അവൻ്റെ നെഞ്ചിലെ ചൂടു പറ്റി തളർച്ചയോടെ ഉറങ്ങി... 🥀🥀🥀🥀🥀🥀🥀

കുളിച്ചിറങ്ങി ഈറനോടെ കണ്ണാടിക്ക് മുൻപിൽ നിന്ന് തല തുവർത്തുമ്പോൾ മധുരമുള്ള ഓർമ്മകളാൽ അവളുടെ ഉള്ളിൽ കുളിരു കോരുന്നുണ്ടായിരുന്നു... മുടി വകഞ്ഞു മാറ്റുന്തോറും കഴുത്തിൽ ചെറുതായി ചുവന്ന പാടുകൾ കാണാം.... എല്ലാം തൻ്റെ പാതിയായവൻ്റെ സ്നേഹ സമ്മാനങ്ങൾ....!! മെല്ലെ അതിലൂടെ തലോടുമ്പോൾ ചൊടികളിൽ ഒരു പുഞ്ചിരി വിരിഞ്ഞു... പിൻ തിരിഞ്ഞതും മുൻപിൽ നിൽക്കുന്ന പൃഥ്വിയെ കാൺകെ ഒരുവേള ശ്വാസം നിലച്ചതു പോലെ തോന്നിയവൾക്ക്... ഹൃദയം ക്രമാതീതമായി മിടിക്കുന്നു... ചെറു ചിരിയോടെ അവനിൽ നിന്നും മുഖം തിരിക്കുമ്പോൾ പൃഥ്വി അവളോട് ഒന്നും കൂടി ചേർന്നു നിന്നു... മെല്ലെ അവളുടെ ശരീരത്തിലെ തണുപ്പ് അവനിലേക്കും വ്യാപിച്ചു.... "രാവിലെ തന്നെ കുളിച്ചോടീ പെണ്ണേ...??" അവൻ നനവാർന്ന അവളുടെ പിൻകഴുത്തിലേക്ക് മുഖം പൂഴ്ത്തിയതും ലജ്ജയാൽ അവൾ വീണ്ടും ചുവക്കാൻ വെമ്പൽ കൊണ്ടിരുന്നു... "താടി കൊള്ളുന്നു പൃഥ്വീ... കാടു പോലെ വളർത്തി വെച്ചേക്കുവാ...

ഇന്നു തന്നെ ഷേവ് ചെയ്തേക്കണം കേട്ടോ..." ചിണുക്കത്തോടെയവൾ അവനിൽ നിന്നും അടർന്നു മാറിക്കൊണ്ട് പറഞ്ഞതും പൃഥ്വി അവളെ തന്നിലേക്കടുപ്പിച്ചു കൊണ്ട് അവളുടെ വിരലുകളിലെ കൂർത്ത നഖങ്ങളിലേക്ക് നോക്കി... എൻ്റെ ഈശ്വരാ... അവൻ ശിരസ്സിൽ കൈ വെച്ചു... "എന്തു പറ്റി...??" ശ്രീനന്ദ അവൻ്റെ ഭാവ മാറ്റം കണ്ടതും സംശയത്തോടെ ചോദിച്ചു... "ഭാവി ജീവിതത്തിൽ തടസ്സമാകാൻ പോകുന്ന ഈ നഖമങ്ങ് വെട്ടണേ നന്ദേ..." അവൻ പറഞ്ഞതുമവൾ ഒന്നും മനസ്സിലാവാതെ നോക്കി... "മനുഷ്യന് മേലാകെ നീറിയിട്ട് വയ്യ... വെറുതെയല്ല...'' പിറു പിറുത്തവൻ അവളെ കുറുമ്പോടെ നോക്കിയതും അർത്ഥം മനസ്സിലായതു പോലെയവനെ കൂർപ്പിച്ചൊന്നു നോക്കിയവൾ... അവൻ ചിരിയോടെ അവളിലേക്ക് മുഖമടുപ്പിച്ചതും പെട്ടെന്നായിരുന്നു പൃഥ്വിയുടെ ഫോൺ റിംഗ് ചെയ്തത്.... വിഹാൻ്റെ കാൾ ആണെന്ന് കണ്ടതും ചിരിയോടെ ശ്രീനന്ദയെ ചേർത്തു പിടിച്ചു കൊണ്ട് തന്നെയവൻ കാൾ അറ്റൻ്റ് ചെയ്ത് ഫോൺ കാതോട് ചേർത്തു... "ദേവാ... ഞാൻ... ഞാൻ പറയുന്നത് നീ സമാധാനത്തിൽ കേൾക്കണം..." വിഹാൻ്റെ പരിഭ്രമം നിറഞ്ഞ സ്വരം കേട്ടതും ശ്രീനന്ദയുടെ മേലുള്ള പൃഥ്വിയുടെ കരങ്ങൾ അയഞ്ഞു...

"എന്താടാ എന്താ പറ്റിയത്..??" പൃഥ്വി സംശയത്തോടെ ചോദിച്ചു... "അത് ദേവാ..." വിഹാൻ പറഞ്ഞത് ഒരു തരം ഞെട്ടലോടെയാണ് പൃഥ്വി കേട്ടത്... ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത പേടിയും നിസ്സഹായവസ്ഥയും ജീവിതത്തിലാദ്യമായി ആ നിമിഷത്തിലവൻ അറിഞ്ഞു.. തൻ്റെ ചാരെയായി നിറഞ്ഞ ചിരിയോടെ നിൽക്കുന്ന ശ്രീനന്ദയെ കാൺകെ അവൻ്റെ മിഴികൾ ഈറനണിഞ്ഞു.... "ഞാൻ... ഞാൻ നിന്നെ കുറച്ച് കഴിഞ്ഞ് വിളിക്കാം..." പൃഥ്വി കാൾ കട്ട് ചെയ്ത് ഒരു തരം മരവിപ്പോടെ ഇരുന്നു... "എന്താ പറ്റിയെ പൃഥ്വീ..??" അവൻ്റെ മുഖത്തെ പരിഭ്രമം കണ്ടതും ശ്രീനന്ദ അവൻ്റെ ചുമലിലേക്ക് കരം ചേർത്തു.... "ഒന്നുമില്ല നന്ദേ..." അതും പറഞ്ഞവളെ ചേർത്തു പിടിയ്ക്കുമ്പോൾ ഇനിയെന്തെന്നോർക്കെ ഉഴലുകയായിരുന്നു അവൻ്റെ മനസ്സ്... പക്ഷേ തന്നെ വിശ്വസിച്ച് തൻ്റെ കൂടെ ജീവിക്കാനാഗ്രഹിക്കുന്ന തൻ്റെ പെണ്ണ്...!! ജീവിതം തുടങ്ങിയതല്ലേ ഉള്ളൂ തങ്ങൾ...???? അതിനും മുൻപ്... സമ്മതിക്കില്ല ഈ പൃഥ്വീ...!!! ഏത് നിവേദ് വന്നാലും....!!! മനസ്സിൽ എന്തൊക്കെയോ തീരുമാനിച്ചുറപ്പിച്ചവൻ ശ്രീനന്ദയെ ഒന്നും കൂടി ചേർത്തു പിടിച്ചു.... ""അവന് നിന്നോട് പകയാണ് ദേവാ... അവൻ്റെ അനുജനെ കൊന്നവനോടുള്ള പക...!!"" അപ്പോഴും വിഹാൻ്റെ സ്വരം പൃഥ്വിയുടെ കാതുകളിൽ അലയടിച്ചു കൊണ്ടിരുന്നു.................തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story