പരിണയം: ഭാഗം 20

parinayam sheethal

രചന: ശീതൾ കൃഷ്ണ

രുദ്രനെ കുളിപ്പിച്ച് നേരെ ബെഡിൽ കൊണ്ട് പോയി കിടത്തി... ഇരുവർക്കുമിടയിൽ മൗനം സ്ഥാനം പിടിച്ചിരുന്നു...എന്ത് പറയണം എന്ന് കണ്മഷിക്ക് അറിയില്ലായിരുന്നു...എന്ത് ചോദിക്കണം എന്ന് രുദ്രനും.. മുൻപ് കഴിഞ്ഞു പോയതിന്റെ ജാള്യതയിൽ ആയിരുന്നു ഇരുവരും... ഡ്രസ്സ്‌ എല്ലാം അവനെ ശരിക്കും കിടത്തി തിരിയുമ്പോൾ അവൻ രണ്ടും കൽപ്പിച്ചു അവളുടെ കൈകളിൽ പിടുത്തമിട്ടു... അവൾക്ക് ആദ്യം ഞെട്ടലാണ് ഉണ്ടായത്... അവൾ പിടപ്പോടെ അവന്റെ കണ്ണുകളിലേക്ക് നോക്കി... ""എ... എന്റെ കൂടെ കൂടിക്കൂടെ നിനക്ക്??.. നീ അടുത്ത് ഉള്ളപ്പോൾ ഞാൻ എത്ര സന്തോഷവാൻ ആണെന്ന് അറിയുമോ.."" അവന്റെ സ്വരം ആർദ്രമായിരുന്നു... മറുപടിയായി ഒന്ന് പുഞ്ചിരിക്കുക മാത്രം ചെയ്തു കണ്മഷി.... ""പക്ഷെ എനിക്കതിനുള്ള യോഗ്യത ഇല്ലെങ്കിലോ രുദ്രേട്ടാ... അതൊന്നും ഒരിക്കലും നടക്കാത്ത കാര്യമാണ്..."" ""നീ ഓരോന്ന് ധരിച്ചു വെച്ചിരിക്കുന്നതാണ് കണ്മഷി...."" അവന്റെ സ്വരം ഒന്ന് ഉയർന്നു പൊങ്ങി.... ""ആവാം... പക്ഷെ ഇപ്പോൾ എന്റെ ധാരണകളിൽ ജീവിക്കാൻ ആണ് എനിക്കിഷ്ടം..."" അവളും വിട്ട് കൊടുക്കാതെ പറഞ്ഞു.... ""ആരോടുള്ള വാശിയാണ് നിനക്ക്??""... ""എന്നോട് തന്നെ...""അവൾ സ്വയം ഒന്ന് പുഞ്ചിരിച്ചു... ""എന്നിട്ട് നീ ജയിക്കുന്നുണ്ടോ??""...

ജയിച്ചില്ലെങ്കിക്കും ഇത് വരെയും തോറ്റിട്ടില്ല.... അവൾ പുതപ്പ് ഒന്ന് കൂടെ അവന് പുതപ്പിച്ചു കൊടുത്തു കൊണ്ട് പറഞ്ഞു... ""എന്നെ വെറുക്കുന്നുണ്ടോ??""അവന്റെ കണ്ണിൽ നീർതിളക്കം.... ""നൂറിരട്ടി സ്നേഹിക്കുന്നുണ്ട്...""അവളുടെ കണ്ണുകളിൽ പ്രണയം നിറഞ്ഞു.... അവൾ അവന്റെ മുടി ഒന്ന് ഒതുക്കി വെച്ച് തിരിഞ്ഞപ്പോളേക്കും സുഭദ്ര അമ്മ മുറിയുടെ വാതിൽ പടിക്കൽ വന്നു നിൽക്കുന്നുണ്ടായിരുന്നു...കയ്യിൽ ഒരു പാത്രവും ഉണ്ട്... അവർ പുഞ്ചിരിയോടെ അടുക്കലേക്ക് വന്നു.... ""ദാ ഇത് കുറച്ച് ഉണ്ണിയപ്പം ആണ്... രുദ്രന് ഒത്തിരി ഇഷ്ട്ടമാണ് ഇത്..."" കണ്മഷിയുടെ കയ്യിൽ കൊടുത്തു കൊണ്ട് അവർ രുദ്രന്റെ തലയിൽ വാത്സല്യത്തോടെ തലോടി.... അവൻ ആ കരലാളനം ഏറ്റുവാങ്ങുമ്പോൾ പതിയെ കണ്ണുകൾ അടച്ചു.... ""എന്താ കുഞ്ഞാ വയ്യേ നിനക്ക്???""... അവരുടെ സ്വരത്തിൽ വാത്സല്യം നിറഞ്ഞു.... "തലവേദനിക്കുന്നു അമ്മ...."" അവൻ അമ്മയുടെ കണ്ണുകളിലേക്ക് നോക്കി... അടുത്ത് നിൽക്കുന്ന കണ്മഷിക്ക് ചെറിയ സങ്കടം തോന്നി... ഇത്രയും നേരം അടുത്ത് നിന്നിട്ടും തന്നോട് പറഞ്ഞില്ലല്ലോ അവൻ തലവേദനയുടെ കാര്യം എന്നോർത്തു അവൾ....

""സാരല്ല്യ... കുറച്ച് നേരം കിടന്നോളൂ.... മോൾ വാ നമുക്ക് ഉണ്ണിയപ്പം കുറച്ച് കഴിഞ്ഞിട്ട് കൊടുക്കാം... അവൻ ഉറങ്ങിക്കോട്ടെ...."" കണ്മഷിയെയും കൂട്ടി തിരിഞ്ഞു നടക്കുമ്പോൾ അവന്റെ കണ്ണുകൾ അവളിൽ തന്നെയായിരുന്നു....വാതിൽ പടിക്കൽ എത്തിയപ്പോൾ... അവൾ ഒന്ന് തിരിഞ്ഞു നോക്കി അപ്പോളേക്കും അവൻ നോട്ടം ജനാലക്കപ്പുറത്തേക്ക് മാറ്റിയിരുന്നു.... ഒരു നിമിഷം അവനെ നോക്കി എങ്കിലും പിന്നീട് ഒന്നും മിണ്ടാതെ അവൾ തിരിഞ്ഞു നടന്നു.... അവന്റെ കണ്ണുകൾ എന്തോ ഓർത്തെന്ന പോലെ നിറഞ്ഞു വന്നിരുന്നു.... 💠💠💠💠💠💠💠💠💠💠💠💠💠💠💠💠💠 വൈകിട്ട് മഠശ്ശേരിയിലേക്ക് പാൽ കൊടുക്കാനായി വന്നതായിരുന്നു ഇന്ദു... അടുക്കളപ്പുറത്ത് ചെന്നപ്പോൾ കണ്മഷി മാത്രമേ ഉണ്ടായിരുന്നുള്ളു അവിടെ...കണ്മഷി ആണെങ്കിൽ കാര്യമായ എന്തോ പണിയിൽ ആണ്.... ""ശ്... ശു..."" ഇന്ദു പതിയെ വിളിച്ചപ്പോൾ എവിടെന്ന ഈ ശബ്തം എന്നർത്ഥത്തിൽ രണ്ടു വശത്തേക്കും നോക്കുന്നുണ്ട് കണ്മഷി.... ""ചേച്ചി ഇവിടെ..."" ഇന്ദു ഒന്ന് കൂടെ അവളെ നോക്കി പറഞ്ഞപ്പോൾ ആണ് കണ്മഷി തിരിഞ്ഞു നോക്കിയത്...

""ഹാ ഇയാളോ..."" അവൾ പെട്ടെന്ന് എഴുന്നേറ്റ് കൊണ്ട് പാൽ മേടിക്കാനായി അവളുടെ അടുത്തേക്ക് ചെന്നു...കണ്മഷി നോക്കുന്നത് കണ്ടപ്പോൾ ഇന്ദു ഒന്ന് പുഞ്ചിരിച്ചു.... ""ചേച്ചി.... അച്ഛന്റെ ഓപ്പറേഷൻ ആണ് അടുത്ത ആഴ്ച്ച... ഇവിടെത്തെ സാറ് കുറച്ച് കാശ് കടമായി തരാം എന്ന് പറഞ്ഞിരുന്നു..."" അവൾ മടിച്ചു മടിച്ചു പറയുന്നത് കേട്ടപ്പോൾ കണ്മഷി അവളെ നോക്കി ഒന്ന് പുഞ്ചിരിച്ചു.... "ഞാൻ ഇവിടെത്തെ ജോലിക്കാരി ആണ് മോളെ. ദേ ഉമ്മറത്തേക്ക് ചെന്നാൽ മതി രാവുവച്ചൻ അവിടെ ഉണ്ടാവും...."" അവൾ പറഞ്ഞപ്പോൾ ഇന്ദു ശരി എന്ന് തലയാട്ടി നേരെ ഉമ്മറത്തേക്ക് നടന്നു... നല്ല പേടിയുണ്ട് ചോദിക്കാൻ... അത് മാത്രമല്ല വല്ലാത്ത ജാള്യതയും... ആദ്യമായ് ആണ് ഇങ്ങനെ വലിയ ഒരാളോട് പണം ചോദിക്കുന്നത് മുൻപൊക്കെ കൊടുത്ത പാലിന് കാശ് ചോദിക്കുമ്പോൾ പ്രത്യേകിച്ച് ഒന്നും തോന്നാറില്ല... കാരണം അത് അധ്വാനിച്ച പൈസ അല്ലെ.. പക്ഷെ ഇത് അങ്ങനെ അല്ലല്ലോ എന്നവൾ ഓർത്തു.... അവൾ മുൻപിലേക്ക് ചെല്ലുമ്പോൾ ഹാളിൽ ഇരിക്കുന്നുണ്ട് രുദ്രന്റെ അച്ഛൻ... അവൾ മടിപ്പോടെ വാതിൽ കടന്ന് അകത്തേക്ക് ചെന്നു....

അവളെ കണ്ടപ്പോൾ എന്താണ് എന്ന അർദ്ധത്തിൽ നോക്കുകയാണ് അച്ഛൻ... ""അത് അച്ഛന്റെ ഓപ്പറേഷൻ അടുത്തു... അടുത്ത ആഴ്ചയാണ്... കുറച്ച് പൈസ തന്ന് സഹായിക്കാം എന്ന് പ... പറഞ്ഞില്ലേ..."" വിക്കി വിക്കിയാണ് പറഞ്ഞവസാനിപ്പിച്ചത്... മറ്റൊരുവനോട് പണം ചോദിക്കുന്നതിലും അഭിമാനരഹിതം മറ്റൊന്നില്ല വർക്ക്‌ എന്നത് അവൾക്ക് അനുഭവപ്പെടുകയായിരുന്നു.... അവൾ സ്വയം ഇല്ലാതെ ആവുന്നപോലെ.... ഒരു ചെളികുഴിയിലേക്ക് സ്വയം ആഴ്ന്നു പോവുന്ന പോലെ.... ""ആഹ് ഞാൻ ഓർക്കുന്നുണ്ട്..."" അയാൾ പെട്ടെന്ന് ഓർത്തെന്ന പോലെ കസേരയിൽ നിന്ന് എഴുന്നേറ്റു...എന്നിട്ട് ഉള്ളിലേക്ക് നടന്നു... അവൾ ആ വീടിന്റെ ഉള്ള് മുഴുവനായി കണ്ണോടിച്ചു.... വലിയ ഒരു കൊട്ടാരം പോലെ... നിറെ ചിത്രപണികൾ നിറഞ്ഞൊരു വീട്... ഉള്ളിലായി തന്നെ ഒരു വലിയ അക്വാറിയം ഉണ്ട്... ഇന്ദു അവളുടെ ജീവിതത്തിൽ തന്നെ ഇങ്ങനെ ഉള്ളൊരു വീട് ആദ്യമായ് ആണ് കാണുന്നത്... മുൻപ് ആകെ കൂടെ കണ്ടിട്ടുള്ളത് കൂട്ടുകാരി ജീന യുടെ വീടാണ്... അവളുടെ അച്ഛൻ ഗൾഫിലും... പക്ഷെ അവളുടെ വീടും ഇത്ര വലുതല്ല.... മഠശ്ശേരിക്കാർ പണ്ടേക്ക് പണ്ടേ വലിയ തറവാട്ടുകാരണ് എന്നവൾ ഓർത്തു... അപ്പോളേക്കും രുദ്രന്റെ അച്ഛൻ മുറിയിൽ നിന്ന് പുറത്തേക്ക് വന്നിരുന്നു...

കയ്യിൽ ഒരു കെട്ട് പണവും ഉണ്ട്... ""ദാ... ഇത് വെച്ചോളൂ..."" വലിയ ഒരു കെട്ട് പണം കയ്യിൽ കൊടുത്തിട്ട് അദ്ദേഹം പറഞ്ഞപ്പോൾ അവൾ ഞെട്ടലോടെ അയാളെ നോക്കി... ""അയ്യോ ഇത്രയൊന്നും വേണ്ട..."" അവൾ പെട്ടെന്ന് പറഞ്ഞപ്പോൾ അദ്ദേഹം ഒന്ന് പുഞ്ചിരിച്ചു... ""ഹോസ്പിറ്റലിൽ പോവേണ്ടത് അല്ലെ... നമ്മൾ വിചാരിക്കുന്ന ഇടത്ത് ഒന്നും കാര്യങ്ങൾ നിന്നെന്ന് വരില്ല... അതുമല്ല ബാക്കി വന്നാൽ തിരിച്ചു തന്നാൽ മതി...."" അദ്ദേഹം അവളുടെ കൈ വിടർത്തി അതിൽ പണം വെച്ച് കൊടുത്തു... അവൾക്ക് എന്ത് മറുത്ത് പറയണം എന്നറിയില്ലായിരുന്നു... കുറച്ചു പണം ലോൺ എടുത്തിട്ടുണ്ട്.... ഇത് പകുതി നോക്കിയാൽ പോലും ആ പണത്തിനു ഇരട്ടി ഉണ്ടാവുമല്ലോ എന്നവൾ ചിന്തിച്ചു.... ""എങ്ങനെ നന്ദി പറയണം എന്നറിയില്ല... ഒരു വഴിയും ഇല്ലാതെ ഇരിക്കുക ആയിരുന്നു... ഈ ഉപകാരം ഒരിക്കലും മറക്കില്ല ഞാൻ... മരിച്ചാൽ പോലും..."" അവളുടെ കണ്ണുകൾ നിറഞ്ഞു വന്നു... അവൾ പെട്ടന്ന് അദ്ദേഹത്തിന്റെ കാൽക്കൽ വീണു.... അദ്ദേഹം അവളെ പിടിച്ചു എണീപ്പിച്ചു...എന്നിട്ട് വേണ്ട എന്നർത്ഥത്തിൽ തലയാട്ടി.. ""അച്ഛന്റെ അസുഖം പെട്ടന്ന് ഭേദം ആവട്ടെ ട്ടൊ..."" അയാളുടെ കണ്ണുകളിൽ വാത്സല്യം നിറഞ്ഞു... അവളുടെ നിറഞ്ഞൊഴുകുന്ന കണ്ണുകൾ തുടച്ച് കൊണ്ട് അവൾ പതിയെ പിന്തിരിഞ്ഞു നടന്നു............തുടരും...... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story