പരിണയം: ഭാഗം 22

parinayam sheethal

രചന: ശീതൾ കൃഷ്ണ

അമ്പലത്തിലേക്ക് ചെല്ലുമ്പോൾ തന്നെ ശ്രുതി സാന്ദ്രമായ ഭക്തി ഗാനം കേൾക്കുന്നുണ്ട്... അവർ രണ്ടു പേരും പുറത്തെ ടാപ്പിൽ നിന്ന് കൈ കാലുകൾ കഴുകി നേരെ അമ്പലത്തിന്റെ ഉള്ളിലേക്ക് കയറി.... പതിവ് പോലെ തന്നെ വാരാസ്യാർ മാല കെട്ടുന്നുണ്ട്... അത് കണ്ടപ്പോൾ അവളുടെ ചുണ്ടിൽ ചെറുപുഞ്ചിരി വിരിഞ്ഞു... ""ദാ അതാണ് ഞാൻ പറഞ്ഞ അമ്മ..."" കണ്മഷിയുടെ കണ്ണുകൾ വിടർന്നു... അവൾ ഡയാനക്ക് ചൂണ്ടി കാണിച്ചു കൊണ്ട് പറഞ്ഞു... അവർ നേരെ അമ്പലനടയിൽ ചെന്ന് പ്രാർത്ഥിച്ചു... പ്രസാധവുമായി പൂജാരി ശ്രീകോവിലിൽ നിന്ന് ഇറങ്ങി വന്നപ്പോൾ ഇരുവരും അത് വാങ്ങിച്ചു... ഇലകീറിൽ നിന്ന് ഒരു നുള്ള് ചന്ദനം എടുത്ത് അവൾ ഡയാനക്ക് തൊട്ട് കൊടുത്തു... ഒരു നിമിഷം ഡയാനയുടെ കണ്ണുകൾ വിടർന്നു... ഒരു ദിവസം കൊണ്ട് കണ്മഷിയിൽ വല്ലാത്ത മാറ്റം വന്നത് പോലെ... ഇന്നലെ വരെ തന്നോട് അധികം അടുപ്പം കാണിക്കാത്ത ആളാണ്... പെട്ടന്ന് ഇത് എന്ത് പറ്റി എന്നവൾ ചിന്തിച്ചു... പ്രാർത്ഥിച്ചു കഴിഞ്ഞു നേരെ ചെന്നത് വാരസ്യാരുടെ അടുത്തേക്ക് ആണ്.. അമ്മയുടെ അരികിൽ എത്തിയപ്പോൾ അമ്മ മോണ കാട്ടി പുഞ്ചിരിക്കുന്നുണ്ട്... ""അമ്മക്ക് ഇന്നത്തെ ദിവസത്തിന്റെ പ്രത്യേകത എന്താണ് എന്നറിയുമോ??""

കണ്മഷി കൊഞ്ചലോടെ അമ്മയുടെ താടിയിൽ പിടിച്ചു ചോദിച്ചു...അമ്മ അത് കേട്ടപ്പോൾ ഇല്ല എന്ന് നിഷ്കളങ്കമായി പറഞ്ഞു... ""ഇന്ന് അമ്മേടെ പിറന്നാൾ ആണ്..."" അവൾ വാത്സല്യത്തോടെ ആ ചുളിവ് വീണ കവിളിൽ മുത്തി... ഡയാന നോക്കുമ്പോൾ ആ കുഞ്ഞി കണ്ണുകൾ നിറഞ്ഞു വരുന്നുണ്ട്... ""ആ കവിളിൽ ഒരു മുത്തം...""അത് മാത്രം മതിയായിരുന്നു ആ മനസ്സ് നിറയാൻ... എന്നിട്ടും കണ്മഷി പുതിയതായി വാങ്ങിച്ച മുണ്ടും നേര്യതും അമ്മക്കായി കൊടുത്തു... ഇതെല്ലാം കണ്ട് കൊണ്ട് നിന്ന ഡയാനക്ക് വല്ലാത്ത സന്തോഷം തോന്നി...രുദ്രൻ തിരഞ്ഞെടുത്തത് ഒരിക്കലും പിഴച്ചിട്ടില്ല എന്നവൾക്ക് മനസ്സിലായി... ഡയാനയുടെ കയ്യിൽ ഒന്നുമുണ്ടായിരുന്നില്ല കൊടുക്കുവാൻ... അതിന്റ വിഷമം അവൾക്ക് വല്ലാതെ തോന്നി... ""ഒരു പാവമാണ് ചേച്ചി... ആരുമില്ല അവർക്ക്..."" തിരികെ നടക്കുമ്പോൾ കണ്മഷി ഡയാനയെ നോക്കി പറഞ്ഞു... മറുപടിയായി ഡയാന ഒന്ന് പുഞ്ചിരിച്ചതെ ഉള്ളു... പാവം... അവളുടെ മനസ്സും നൂറാവർത്തി പറയുന്നുണ്ട്... ""രുദ്രന്റെ സെലെക്ഷൻ തെറ്റിയിട്ടില്ല...""

ഡയാന കുസൃതിയോടെ അവളെ നോക്കി... ""ഉവ്വ്... അത് പണ്ടായിരുന്നു... ഇന്ന് അതൊക്കെ തെറ്റി പോയല്ലോ ചേച്ചി..."" കണ്മഷി ഒന്ന് പുഞ്ചിരിച്ചു... തിരിച്ചു വീട്ടിലേക്കു നടന്നു തുടങ്ങിയിരുന്നു... അമ്പലത്തിന്റെ ആൽത്തറ കഴിഞ്ഞു പാടവരമ്പിന്റെ അരികിലേക്കുള്ള വളവിലേക്ക് അവർ തിരിഞ്ഞു.... ""അതിന് കഴിയുമോ കണ്മഷി നിനക്ക് ??"".. ഡയാന കണ്മഷിയുടെ കണ്ണുകളിലേക്ക് നോക്കി... സത്യം ഒളിപ്പിക്കാൻ ശ്രമിക്കുന്ന കുറ്റവാളിയെ പോലെ ആ കണ്ണുകൾ താഴ്ന്നിരുന്നു.... ""നോക്ക്‌ കണ്മഷി.."" ഡയാന അവളുടെ താടി പിടിച്ചു അവൾക്ക് നേരെ നിർത്തി...പക്ഷെ അപ്പോളും കണ്മഷിയുടെ കണ്ണുകൾ താഴ്ന്നിരുന്നു... ആ കണ്ണുകൾ നിറഞ്ഞു തൂവിയിട്ടുണ്ട് എന്ന് നോക്കാതെ തന്നെ ഡയാനക്ക് അറിയാമായിരുന്നു... ""എനിക്ക് അറിയാം കണ്മഷി എല്ലാം... ഒരുപക്ഷെ രുദ്രന് അറിയുന്നതിന് അപ്പുറം..."" ഡയാന അവളുടെ നേർക്ക് നിന്ന് ആ കണ്ണുകളിലേക്ക് നോക്കി പറഞ്ഞു... ""ആദർശുമായി ഉണ്ടായത് അടക്കം എല്ലാം എനിക്കറിയാം..."" ഡയാനയുടെ ചിലമ്പിച്ച സ്വരം കേൾക്കെ കണ്മഷി ഞെട്ടലോടെ അവളെ നോക്കി...ഒരിറ്റ് കണ്ണുനീർ അവളുടെ കവിളിനെ ചുംബിച്ചു ഒഴുകിയിറങ്ങി... ""ചേച്ചി??.....""ഡയാന പറഞ്ഞതിന്റെ പൊരുൾ മനസ്സിലാവാതെ കണ്മഷി അവളെ വിളിച്ചു....

""നിന്നെ ചതിച്ചു ഗർഭിണിയാക്കി... കല്യാണം കഴിക്കാൻ നിന്ന ആ തേർഡ് റൈറ്റ് ബ്ലഡി റസ്ക്കലിന് വേണ്ടിയാണോ കണ്മഷി നീ സ്വയം ഇല്ലാതെ ആവുന്നത്....??""" ഡയാന നന്നേ കിതച്ചിരുന്നു... ഒരുപാട് ദിവസങ്ങളായി മനസ്സിൽ പറയാതെ വെച്ചത് കെട്ടഴിഞ്ഞ പോലെ അവൾ ഒന്ന് ശ്വാസം വലിച്ചു വിട്ടു....അവളുടെ സ്വരം പതിഞ്ഞത് ആണെങ്കിലും വല്ലാതെ ദൃഢമായിരുന്നു... ആ സ്വരത്തിൽ അവനോടുള്ള പക വ്യക്തമായിരുന്നു.... ""എനിക്കറിയാം കണ്മഷി എല്ലാം... എല്ലാം അറിഞ്ഞിട്ട് തന്നെയാണ് ഞാൻ ഇവിടെ വന്നിരിക്കുന്നത്... ഒരുപക്ഷെ ഇവിടെ മറ്റാർക്കും ഒന്നും അറിയില്ലായിരിക്കാം അത് പോലെ അല്ല ഞാൻ... "" ഡയാന അവളുടെ കൈകളിൽ കൈ കോർത്തു.... ""നിനക്ക് ഒന്നും പറ്റിയിട്ടില്ല കണ്മഷി... പിന്നെന്തിന് നീ നിന്റെ ജീവിതം സ്വയം നശിപ്പിക്കുന്നു???.."" ഡയാനയുടെ ചോദ്യങ്ങൾക്ക് എന്ത് മറുപടി പറയണം എന്നറിയില്ല കണ്മഷിക്ക്... ആരും ഇത് വരെ തന്നോടിങ്ങനെ ചോദ്യം ചെയ്തിട്ടില്ല... ആർക്കും ഇത് വരെ ഒന്നും അറിയില്ല എന്നതാണ് സത്യം... പക്ഷെ ഇന്ന് ഡയാന ചോദിച്ചത് കേട്ട ഞെട്ടലിൽ നിന്ന് കണ്മഷി മോചിതയായിട്ടില്ല... ""പാവമാണ് കണ്മഷി രുദ്രൻ... ഇന്നും അവന്റെ മനസ്സിൽ നീ മാത്രമാണ്..."" ഡയാനയുടെ സ്വരത്തിൽ വാത്സല്യം നിറഞ്ഞു....

""നിനക്കറിയില്ലേ കണ്മഷി വിരഹത്തിന്റെ വേദന?? നീ ഇന്നും അനുഭവിക്കുന്നില്ലേ??... എന്തിനാണ് അത്?? സ്വയം ഒന്ന് ചോദിച്ചു നോക്ക് നീ..."" കണ്മഷിക്ക് സ്വയം തളർന്നു പോകുന്ന പോലെ തോന്നി... കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ട്...ഇത് വരെ താനും അമ്മയും അല്ലാതെ ആരും അറിഞ്ഞിട്ടില്ല എന്ന് സ്വയം വിശ്വസിച്ച കാര്യമാണ് ഡയാന മുഖത്ത് നോക്കി ചോദിച്ചത്... പക്ഷെ അതെങ്ങനെ?? അവൾ നൂറാവർത്തി സ്വയം ചോദിച്ചു... അവൾ കണ്മഷിയെ ചേർത്ത് പിടിച്ചു...അല്ലെങ്കിൽ ഒരുപക്ഷെ അവൾ കുഴഞ്ഞു വീഴുമായിരുന്നു.... ""കണ്മഷി... മോളെ.... ഒരാൾ വിചാരിച്ചാൽ ഒന്നും ആരെയും തളർത്താൻ കഴിയില്ല... നിന്റെ ജീവിതം നീ നിനക്ക് ഇഷ്ടം ഉള്ളവരുടെ കൂടെ വേണം കഴിയുവാൻ..."" ഡയാനയുടെ കൈവിരലുകൾ കണ്മഷിയുടെ കണ്ണിൽ നിന്ന് ഒഴുകി ഇറങ്ങിയ കണ്ണുനീർ തുടച്ച് കളഞ്ഞു.... ""എല്ലാം അറിഞ്ഞിട്ടും നിന്നെ ഇപ്പോളും ജീവന് തുല്യം സ്നേഹിക്കുന്ന ഒരാൾ ഇല്ലേടി നിനക്ക്... ഒന്നാലോചിച്ചു നോക്കിയേ നീയെല്ലേ ശരിക്കും ഭാഗ്യവതി??""... കണ്മഷി ഞെട്ടലോടെ ഡയാനയെ നോക്കി... ""എന്ത്??""... കണ്മഷി അവിശ്വസനീയതയോടെ ഡയാനയോട് ചോദിച്ചു... ""അതെ കണ്മഷി നീ വിചാരിച്ചു വെച്ചിരിക്കുന്ന പോലെ അല്ല കാര്യങ്ങൾ...രുദ്രന് എല്ലാം അറിയാം...""

ഡയാന പറഞ്ഞ വാക്കുകൾ വിശ്വസിക്കാൻ ആവാതെ കണ്മഷി അവളെ നോക്കി... തൊണ്ടകുഴിയിൽ ആരോ പിടിച്ച പോലെ ശ്വാസം വിലങ്ങി... അവൾ ഒരാശ്രയത്തിനായി ഡയാനയുടെ കൈകൾ മുറുകെ പിടിച്ചു... ""ഞാൻ പറയുന്നത് കള്ളമല്ല... സംശയം ഉണ്ടെങ്കിൽ നേരിട്ട് ചോദിച്ചു നോക്കു... അവൻ തന്നെ പറയും..."" ഡയാന അവളെ ചേർത്ത് പിടിച്ചു നടന്നു തുടങ്ങിയിരുന്നു...പിന്നീട് അങ്ങോട്ട് ഇരുവരും ഒന്നും പരസ്പരം സംസാരിച്ചില്ല....ഒരുപാട് ചിന്തകൾ കണ്മഷിയുടെ മനസ്സിലൂടെ കടന്നു പോയിരുന്നു... അത് പോലെ സംശയങ്ങളും... ഡയാന അവളുടെ മുഖത്തെ ഭാവമാറ്റങ്ങൾ ഒപ്പിയെടുക്കുകയായിരുന്നു... അറിയാം പെട്ടന്ന് പറഞ്ഞു പോയി എന്ന്... പക്ഷെ എത്രയും പെട്ടന്ന് അവൾ സത്യങ്ങൾ അറിയണം എന്ന് തോന്നി... ഇല്ലെങ്കിൽ ഒരുപക്ഷെ അവരെ ഒരുമിച്ചു കാണാൻ കഴിയില്ല എന്നൊരു തോന്നൽ... അത് കൊണ്ടാണ് സന്ദർഭം അല്ലെങ്കിലും അത് വെട്ടിത്തുറന്നു പറഞ്ഞത്... ആദർശ് എന്ന ചെന്നായയുടെ മുഖം... അത് എല്ലാവരുടെ മുൻപിലും കാണിക്കണം...

അതിന് എത്രയും പെട്ടെന്ന് രുദ്രനും കണ്മഷിയും ഒന്നിക്കണം... അത് അവരെക്കാളും കൂടുതൽ ഇന്ന് തന്റെ ആവശ്യമാണ്.... ഡയാനയും ചിന്തകളിലേക്ക് ചേക്കേറിയിരുന്നു...പാടം കഴിഞ്ഞു ഒരു വളവ് കഴിഞ്ഞപ്പോൾ മഠശ്ശേരി എത്തിയിരുന്നു... വീടിന്റെ ഉമ്മറത്ത് ആരും ഉണ്ടായിരുന്നില്ല... ""എടോ... താൻ ഒക്കെ അല്ലെ???.""ഡയാന അവളെ നോക്കി ചോദിച്ചു... ""ഇല്ല...എനിക്ക് ഒന്ന് ഒക്കെ ആവണം ചേച്ചി..."" പറഞ്ഞു തീരുമ്പോളേക്കും ഒരു തുള്ളി കൂടി കവിളിനെ തലോടിയിരുന്നു.... അവൾ കൈകൾ കൊണ്ട് തുടച്ചു കൊണ്ട് നേരെ വീടിനുള്ളിലേക്ക് കയറി...അവൾ നേരെ രുദ്രന്റെ മുറിയിലേക്ക് ആണ് ചെന്നത്... അവൾ നോക്കുമ്പോൾ അവൻ നല്ല മയക്കത്തിലാണ്.... ഒരു നിമിഷം ആലോചിച്ചു നിന്നവൾ... പിന്നെ അവൾ രണ്ടും കൽപ്പിച്ചു ആ മുറിയുടെ പടി കടന്നു ചെന്നു....

......തുടരും...... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story