പരിണയം: ഭാഗം 24

parinayam sheethal

രചന: ശീതൾ കൃഷ്ണ

""ഞാൻ എന്റെ അമ്മയെയും കൊണ്ട് വന്നതാണ്..."" അരുൺ കണ്മഷിയെയും അവളുടെ കയ്യിലെ മരുന്നിലേക്കും നോക്കി കൊണ്ട് പറഞ്ഞു... ""ആഹ്‌ണോ... ഞാൻ അച്ഛനെയും കൊണ്ട് വന്നതാണ്... മരുന്ന് മേടിക്കാൻ സിസ്റ്റർ പറഞ്ഞു... ശരി എന്നാൽ ഞാൻ..."" അവൾ അവനെ നോക്കി ഒന്ന് പുഞ്ചിരിച്ചു കൊണ്ട് വേഗം മരുന്നുമായി നേഴ്സ് ന്റെ അടുത്തേക്ക് ചെന്നു.... അരുൺ ഇന്ദുന്റെ വീടിനു അടുത്തുള്ള പയ്യനാണ്... ഇരുവരും ഒരേ പ്രായക്കാർ ആണ്... പഠിച്ചതും ഒരുമിച്ച് ആയിരുന്നു.... കുറച്ച് കാലമായി അവനെ കാണാനില്ലായിരുന്നു... ആരോ പറഞ്ഞു കേട്ടു എന്തോ ജോലിയുടെ ആവശ്യത്തിന് പോയതാണ് എന്ന്... പിന്നീട് ഇന്നാണ് കണ്ടത് എന്ന് ഓർത്തവൾ... ""ഒന്ന് വെയിറ്റ് ചെയ്തോളു ട്ടോ..."" മരുന്ന് മേടിച്ച് നേഴ്സ് പറഞ്ഞപ്പോൾ അവൾ ആധിയോടെ പുറത്തെ കസേരയിൽ ഇരുന്നു... 💠💠💠💠💠💠💠💠💠💠💠💠💠💠💠💠💠 ഭക്ഷണവുമായി മുറിയിലേക്ക് വന്ന കണ്മഷി കാണുന്നത് ഡയാനയുമായി സംസാരിച്ചിരിക്കുന്ന രുദ്രനെ ആണ്... കണ്ടാൽ അറിയാം എന്തോ തമാശ പറഞ്ഞു ചിരിക്കുകയാണ് രണ്ട് പേരും... കണ്മഷി വരുന്നത് കണ്ടപ്പോൾ ഡയാനയിലെ പുഞ്ചിരി കണ്മഷിയിലേക്കും പടർന്നു.... ""എടോ വൈദ്യര് ഇപ്പോൾ വരുമെന്ന് പറഞ്ഞു സുഭദ്രാമ്മ..."" ഡയാനയാണ് പറഞ്ഞത്...

കണ്മഷി രുദ്രനെ നോക്കുമ്പോൾ ആളുടെ കണ്ണുകളും അവളിൽ തന്നെയാണ്... ""മുറിയൊന്ന് വൃത്തിയാക്കി ഇടണ്ടേ നമുക്ക്.. കൂട്ടത്തിൽ ദാ ഇവനെയും സുന്ദരകുട്ടപ്പൻ ആക്കണം..."" ഡയാന പറഞ്ഞപ്പോൾ അറിയാതെ ചിരിച്ചു പോയി കണ്മഷി... രുദ്രൻ അവളുടെ ഭാവമാറ്റങ്ങൾ നോക്കി കാണുകയായിരുന്നു... ആദ്യം ഇവിടേക്ക് വന്ന ദിവസം അവന്റെ മനസ്സിലേക്ക് ഓടിയെത്തി... നേർത്ത വിരഹം മനസ്സിൽ ഒളിപ്പിച്ചു വെച്ച ഒരു പെൺകുട്ടിയാണ് എന്ന് ഒറ്റനോട്ടത്തിൽ അറിയാം... അലങ്കാരമായി ഒന്നും തന്നെ അണിയാത്തവൾ... കണ്ണുകൾക്ക് ചുറ്റും കറുപ്പ് നിറം അലങ്കാരമായി കൊണ്ട് നടക്കുന്നവൾ... നന്നായി ഒന്നുറങ്ങിയിട്ട് ഒരുപാട് നാളായെന്ന് കണ്ടാലേ അറിയാമായിരുന്നു... എന്നാൽ ഇന്ന് ഒരുപാട് മാറിയിരിക്കുന്നു... വിരഹത്തിൽ നിന്നും എപ്പോഴൊക്കെയോ ആ മുഖത്ത് പുഞ്ചിരി വിരിയുന്നുണ്ട്... എപ്പോഴൊക്കെയെ കുസൃതി വിരിയുന്നുണ്ട്... ""ഏയ്യ് നീയെന്താ സ്വപ്നം കാണുവാണോ??""... ഡയാന മുഖത്തേക്ക് വിരൽ ഞൊടിച്ചു ചോദിച്ചപ്പോൾ ജാള്യതയോടെ അവൻ കണ്ണുകൾ മാറ്റി... മുറിയിൽ കാര്യമായ തട്ടലും മുട്ടലും കേൾക്കാം... കണ്മഷിക്ക് ഒപ്പം ഡയാനയും ഉണ്ട് പണികൾ എടുക്കാൻ... ""ഈ മുറി നീ ബാക്കി വെക്കുമോ??..""ഡയാന എന്തോ കട്ടിലിന്റെ അടിയിലേക്ക് വെക്കാനായി വന്നപ്പോൾ കളിയായി അവളോട് ചോദിച്ചു...

""ആഹ് നീ ഒറ്റക്കാണ് ഞാൻ പോകുമ്പോളും എന്നുണ്ടെങ്കിൽ...ചിലപ്പോൾ ഞാൻ തിരിച്ചു പോകുമ്പോൾ കൊണ്ട് പോയെന്ന് വരും...അതിന് മുൻപ് ദേ ഈ സാധനത്തിനെ കെട്ടി കൂടെ കൂട്ടിക്കോ..."" മേശമേൽ ഉള്ള സാധനങ്ങൾ ഒതുക്കി വെക്കുന്ന കണ്മഷിയെ ചൂണ്ടി കാണിച്ചു ഡയാന പറഞ്ഞപ്പോൾ രുദ്രൻ ഇടംകണ്ണിട്ട് അവളെ നോക്കി... എവിടുന്ന് തിരിഞ്ഞു നോക്കുന്ന പോലുമില്ല... അറിയാം മനപ്പൂർവം നോക്കാത്തതാണ്... അത് കണ്ടപ്പോൾ അവനിലും കുസൃതി നിറഞ്ഞു.... ""അതിന് ഞാൻ വിളിച്ചതാ... ഒന്നല്ല ഒത്തിരി പ്രാവിശ്യം... ഒന്ന് പരിഗണിക്ക്യ എങ്കിലും ചെയ്യണ്ടേ..."" ഡയാനയോടാണ് പറയുന്നത് എങ്കിലും കണ്ണുകൾ കണ്മഷിയിൽ തന്നെയാണ്... മുഖത്ത് മിന്നിമാറുന്ന ഭാവങ്ങൾ ഒപ്പിയെടുക്കുകയാണ് രുദ്രൻ... അവളുടെ മുഖത്ത് വിയർപ്പ് പൊടിയുന്നുണ്ട്...അത് പുറംകൈ കൊണ്ട് തുടച്ചു പണി ചെയ്യുവാണ്... ""ആഹാ... ആളിപ്പോൾ ഉഷാറായല്ലോ..."" പെട്ടന്ന് മുറിയിലേക്ക്‌ വൈദ്യർ കടന്ന് വന്നപ്പോൾ മൂവരും ഞെട്ടലോടെ അങ്ങോട്ടേക്ക് നോക്കി...കണ്മഷി വേഗം കയ്യിലെ പുസ്തകം മേശമേൽ തന്നെ വെച്ച് അവർക്കരികിലേക്ക് വന്നു.... ""എങ്ങനെ ഉണ്ടെടോ ഇപ്പോൾ??"".. വൈദ്യർ രുദ്രന്റെ അടുത്ത് വന്നു... പൾസ് നോക്കുന്നതിനിടയ്ക്ക് ചോദിച്ചു... ""ഇപ്പോൾ നല്ല മാറ്റം ഉണ്ട് സർ... കൈകളും കാലും അനക്കാൻ പറ്റുന്നുണ്ട്... കൈകൾ കൊണ്ട് നന്നായി കാര്യങ്ങൾ ചെയ്യാൻ സാധിക്കുന്നുണ്ട്..."" രുദ്രൻ പറയുന്നത് കേട്ടപ്പോൾ വൈദ്യർ പുഞ്ചിരിച്ചു...

""വെരി ഗുഡ്... ഇത്ര പെട്ടെന്ന് റിസൾട്ട്‌ കിട്ടിയത് വല്ലാത്ത മിറാക്കിൾ ആണ്... എല്ലാം ദൈവത്തിന്റെ അനുഗ്രഹം..."" ആള് മോളിലോട്ട് നോക്കി പറഞ്ഞപ്പോൾ രുദ്രന്റെ കണ്ണുകൾ അടുത്ത് നിൽക്കുന്ന കണ്മഷിയിൽ ആയിരുന്നു... ""പിന്നീട് എഴുന്നേറ്റ് നടക്കാൻ ശ്രമിച്ചിരുന്നോ??"".. ""ഉവ്വ്... എന്നും വൈകിട്ട് കുറച്ച് നേരം പുറത്തേക്ക് ഇറക്കാറുണ്ട്..."" വൈദ്യർ ചോദിച്ചപ്പോൾ...കണ്മഷിയാണ് മറുപടി പറഞ്ഞത്... അവളുടെ മറുപടി കേട്ടപ്പോൾ വൈദ്യരുടെ മുഖം വിടർന്നു.... ""ആഹ് ഇങ്ങനെ തന്നെ പോയാൽ നമുക്ക് പെട്ടന്ന് തന്നെ എഴുന്നേറ്റ് നടക്കാം..."" വൈദ്യർ പറഞ്ഞപ്പോൾ കണ്മഷി ഒന്ന് പുഞ്ചിരിച്ചു... അപ്പോളാണ് വൈദ്യര് അടുത്ത് നിൽക്കുന്ന ഡയാനയെ കാണുന്നത്... അവളെ കണ്ടതും അദ്ദേഹം സംശയത്തോടെ അവളെ നോക്കി... ""ആരാണ് മനസ്സിലായില്ലല്ലോ...??"" വൈദ്യർ അവളോടായ് ചോദിച്ചു... ""എന്റെ കൂട്ടുകാരിയാണ് സാർ..."" മറുപടി പറഞ്ഞത് രുദ്രനാണ്...അത് കേട്ടപ്പോൾ ഒന്ന് മൂളുക മാത്രം ചെയ്തു വൈദ്യർ... ""എങ്കിൽ ഞാൻ ഇറങ്ങുന്നു... നല്ല മാറ്റമുണ്ട് ഇത് പോലെ തന്നെ അങ്ങനെ പോയാൽ മതി... ദൈവാനുഗ്രഹം കൂടി ഉണ്ടെങ്കിൽ ഒരു രണ്ട് മാസം കൊണ്ട് നമുക്ക് പഴയ ആളായി എഴുന്നേറ്റ് നടക്കാം... "" അത്യാവശ്യം ചെക്ക്‌ അപ്പ് ഒക്കെ നടത്തി കഴിഞ്ഞു...

അദ്ദേഹം പറഞ്ഞപ്പോൾ രുദ്രൻ ആളെ നോക്കിയൊന്നു ചിരിച്ചു നന്ദി എന്നർത്ഥത്തിൽ തലയാട്ടി... ""പിന്നെ കുട്ടി എന്റെ കൂടെ വരൂ...ഡയറ്റിന്റെ കാര്യത്തിൽ കുറച്ച് മാറ്റം വരുത്തുവാൻ ഉണ്ട്..."" വൈദ്യര് തിരിച്ചു മുറി വിട്ട് പോകും വഴി തിരിഞ്ഞു കണ്മഷിയെ നോക്കി പറഞ്ഞപ്പോൾ അവൾ തലയാട്ടി അദ്ദേഹത്തിന്റെ ഒപ്പം നടന്നു.... ""എന്താടാ നിന്റെ വൈദ്യർക്ക് എന്നെ പിടിച്ചില്ലേ??"" ഇരുവരും പോയത് കണ്ടപ്പോൾ ഡയാന രുദ്രന്റെ അരികിൽ വന്നിരുന്നു കൊണ്ട് ചോദിച്ചു... ""നിന്റെ മുഖം കണ്ടപ്പോൾ പുള്ളിക്ക് പിടിച്ചിട്ടുണ്ടാവില്ല..."" അവൻ അവളെ കളിയാക്കി പറഞ്ഞപ്പോൾ അവളുടെ കൈകൾ പെട്ടെന്ന് മുഖത്തേക്ക് നീണ്ടു... ""എന്റെ മുഖത്തിന്‌ എന്താടാ പ്രശ്നം...ഞാൻ സുന്ദരിയല്ലേ...??"" അവൾ ചുണ്ട് പിളർത്തി ചോദിച്ചപ്പോളേക്കും അവന് ചിരി വന്നു... അവന് വല്ലാത്ത പാവം തോന്നിയവളോട്... എന്ത് നിഷ്കളങ്കയാണ് അവൾ... വല്ലാത്ത സ്നേഹം തോന്നിയവളോട്... ""ഞാൻ ചുമ്മാ പറഞ്ഞതാ. നീ സുന്ദരിയല്ലേ ഡീ..""അവൻ പറഞ്ഞപ്പോൾ അവൾ ഇടങ്കണ്ണിട്ട് നോക്കിയവനെ... ""നിന്റെ പെണ്ണിനേക്കാളും സുന്ദരിയാണോ??""...അവളിൽ കുറുമ്പ് നിറഞ്ഞു... ""അതേല്ലോ... അവൾ എന്റെ പെണ്ണാണ് എന്ന ഭംഗി... നീയെന്റെ പെങ്ങൾ ആണെന്ന ഭംഗി...

ഇരുവരും സുന്ദരികളാണ്...മനസ്സ് കൊണ്ട്..."" അവന്റെ ചുണ്ടിൽ ആരെയും മയക്കുന്ന പുഞ്ചിരി വിരിഞ്ഞു....അത് അവളിലേക്കും വഴിമാറി.... 💠💠💠💠💠💠💠💠💠💠💠💠💠💠💠💠 ""ഇനി മുതൽ എല്ലാ ഭക്ഷണവും കുറച്ച് കുറച്ചായി കൊടുത്തോളു ട്ടോ..."" വൈദ്യര് ഹാളിലേക്ക് വരുന്നതിന്റെ ഇടയിൽ... ആൾക്ക്‌ പിന്നിലായി നടക്കുന്ന കണ്മഷിയെ നോക്കി പറഞ്ഞു...അവൾ അതിന് മറുപടിയായി തലയനക്കി... ഹാളിൽ രാവുവച്ഛനും സുഭദ്രാമ്മയും അമ്മയും നിൽക്കുന്നുണ്ടായിരുന്നു... അമ്മ അവർക്കായുള്ള ഭക്ഷണവും കൊണ്ട് വന്നതാണ് ഹാളിലേക്ക്... തങ്ങൾ രണ്ട് പേരെ കണ്ടതും ഇരുവരും ഒന്ന് പുഞ്ചിരിച്ചു... അമ്മയാണെങ്കിൽ വിളമ്പിയിട്ട് വേണം വേഗം അടുക്കളയിലേക്ക് പോകാൻ എന്നപോലെ ദൃതി കാണിക്കുന്നുണ്ട്...അമ്മക്ക് തറവാട്ടിൽ ആള് കൂടുന്നതിന്റ ഇടയിൽ പെടുന്നത് വല്ലാത്ത പേടിയാണ്... വാല്യക്കാരിയുടെ സ്ഥാനം എപ്പോളും അടുക്കളയിൽ ആണെന്നത് അമ്മ എന്നും വിശ്വസിക്കുന്നു... ""ആഹ്...എടോ ഞാൻ പരിശോധിച്ചു...

ആൾക്ക് നല്ല മാറ്റം ഉണ്ട് ഇപ്പോൾ... "" ഇരുവരെയും നോക്കി വൈദ്യർ പറഞ്ഞു... അത് കേട്ടപ്പോൾ അവരുടെ മനസ്സ് നിറഞ്ഞു... ""അതിൽ ഈ കുട്ടിക്കാണ് പ്രധാന പങ്ക്... രുദ്രൻ വന്നപ്പോൾ എങ്ങനെ ഇരുന്നതാണ്... ഇന്ന് വല്ലാത്ത മാറ്റം ആണ് ആൾക്ക് വന്നിട്ടുള്ളത്... ഈ കുട്ടി അവനെ ഒരുപാട് സ്വാധീനിക്കുന്നുണ്ട്..."" വൈദ്യർ പറഞ്ഞപ്പോൾ കണ്മഷി ഒന്ന് പുഞ്ചിരിക്കുക മാത്രം ചെയ്തു... ""ഞാൻ പറഞ്ഞ കാര്യം സൂചിപ്പിച്ചിരുന്നോ ഈ കുട്ടിയുടെ അടുത്ത്??"".. ഇരുവരോടും കൂടെയായി വൈദ്യർ ചോദിച്ചപ്പോൾ രാവുവച്ചന്റെയും സുഭദ്ര അമ്മയുടെ മുഖത്തും പരിഭ്രമം നിറഞ്ഞതറിഞ്ഞു... ദേവകി അമ്മ ആണെങ്കിൽ തിരിഞ്ഞ് പോകുവാൻ നിന്നിടത്ത് നിന്ന് അവരെ മൂന്നാളെയും നോക്കി... അവർ വൈദ്യർ പറയുന്നത് എന്താണ് എന്ന് കേൾക്കാനായി കാതോർത്തു.........തുടരും...... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story