പരിണയം: ഭാഗം 26

parinayam sheethal

രചന: ശീതൾ കൃഷ്ണ

ഡയാനയേയും കൂട്ടി മുറിയിലേക്ക് വരുമ്പോൾ സിദ്ധുവും രുദ്രനും മാത്രമേ മുറിയിൽ ഉണ്ടായിരുന്നുള്ളു... രാജീവ്‌ ആരുടെയോ കോൾ വന്നു പുറത്തേക്ക് പോയിരുന്നു.... രുദ്രൻ ഡയാനയെ കണ്ടതും അവളെ നോക്കി പുഞ്ചിരിച്ചു.... എന്നാൽ പുള്ളിക്കാരി ആണെങ്കിൽ ബലം പിടിച്ചു തന്നെ നിൽക്കുവാണ്.... ""ദേ കണ്മഷി ഇനി രണ്ട് കൂട്ടുകാരും ചേർന്നു കളിയാക്കാൻ ആണ് ഉദ്ദേശം എങ്കിൽ ഞാൻ ഇല്ല... പറഞ്ഞേക്കാം...."" ഡയാന കണ്മഷിയെ നോക്കിയാണ് പറഞ്ഞെതെങ്കിലും അത് കേട്ടപ്പോൾ സിദ്ധുവിനും രുദ്രനും ചിരി പൊട്ടി.... ""ഇനി കളിയാക്കരുത് ട്ടോ രുദ്രേട്ടാ എന്റെ ചേച്ചിയെ...."" കണ്മഷി ശാസനയോടെ രുദ്രനെ നോക്കി കണ്ണുരുട്ടി... അത് കാണെ പിണക്കത്തിനിടയിലും ഡയാനയുടെ ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു.... ""എന്നോട് കളിയാക്കരുത് എന്ന് പറയുവാൻ നീയാരാണ്...""രുദ്രന്റെ കണ്ണുകളിൽ കുസൃതി നിറഞ്ഞു.... ""ഒന്നുമില്ലെങ്കിലും ഞാൻ നിങ്ങളുടെ എക്സ് അല്ലെ മാഷേ...""കണ്മഷിയും വിട്ട് കൊടുക്കാതെ പറഞ്ഞു.... ""എന്നാൽ എക്സ് കേട്ടോളു... ഡയാന എന്റെ എക്സ് ഫ്രണ്ട് അല്ല... ഇപ്പോളും ഉള്ള കൂട്ടുകാരിയാണ്.... അവളെ ഞാൻ കളിയാക്കും ദേഷ്യപ്പെടും... ചിലപ്പോൾ കേറി പ്രേമിച്ചെന്നും വരും...."" ""അന്ന് നിന്റെ അവസാനവും ആവും... ""

ഡയാനയാണ് പറഞ്ഞത് അത് കേട്ടപ്പോൾ അത്രയും നേരം പിടിച്ചു വെച്ചിരുന്ന ചിരി സിദ്ധു ഒരു അട്ടഹാസമായി മാറ്റിയിരുന്നു.... ""അതെനിക്ക് ഇഷ്ടമായി.... പെണ്ണുങ്ങൾ ആയാൽ ഇങ്ങനെ വേണം...."" സിദ്ധു ഡയാനക്കൊപ്പം ചേർന്നു.... ""ആഹ്ഹ് നീ കൂടുതൽ വർത്തമാനം ഒന്നും പറയണ്ട.... നിന്നോടും ഞാൻ പിണക്കമാണ്..."" അവൾ കണ്മഷിയുടെ അടുത്തേക്ക് ഒന്നു കൂടെ ചേർന്ന് നിന്ന് പറഞ്ഞു... ""ഇനിയീ പിണക്കം മാറ്റാൻ എന്താടാ രുദ്രാ ഒരു വഴി...."" സിദ്ധു രുദ്രനെ നോക്കി പറഞ്ഞപ്പോൾ രുദ്രൻ അറിയില്ല എന്ന് ചുമൽ കൂച്ചി.... ""അതിനൊരു വഴിയുണ്ട്..."" ഡയാന കാര്യമായി തന്നെ പറഞ്ഞു കൊണ്ട് കണ്മഷിയുടെ കയ്യും പിടിച്ചു രുദ്രന്റെ അരികിലേക്ക് നടന്നു.... ""ദേ ഇവൾ നിന്റെ കല്യാണത്തിന് സമ്മതിക്കട്ടെ അന്ന് ഞാൻ നിന്നോടും ഇവനോടും മിണ്ടും..."" ഡയാന പറയുന്നത് കേട്ടപ്പോൾ കണ്മഷി ഒന്നും മനസ്സിലാവാത്ത പോലെ അവരെ നോക്കി... ""ഹാ അത് നല്ലൊരു സ്കീം ആണ്..."" സിദ്ധുവിന് ചിരി പൊട്ടി... അവൻ ഇടങ്കണ്ണിട്ട് നോക്കുമ്പോൾ കണ്മഷിക്ക്‌ നന്നായി ദേഷ്യം വരുന്നുണ്ട്...അവൻ പെട്ടെന്ന് രുദ്രന്റെ മുഖത്തേക്ക് നോക്കി.... രുദ്രന്റെ കണ്ണുകളും അവളിൽ തന്നെയാണ്.... ""എല്ലാവരും കൂടെ എന്നെ തോൽപ്പിക്കാൻ ആണോ??..."" അവളുടെ സ്വരം ചിലമ്പിച്ചു...

ഡയാനക്ക് പറഞ്ഞത് വേണ്ടിയിരുന്നില്ല എന്ന് തോന്നി പോയി... അവൾ ദേഷ്യപ്പെടും എന്ന് ഒരിക്കലും വിചാരിച്ചില്ല... അല്ലെങ്കിലും ഡയാനയുടെ ദേഷ്യപ്പെട്ട മുഖം ഡയാന ഇത് വരെ കണ്ടിട്ടില്ല... അത് കൊണ്ട് തന്നെ അവൾക്ക് ആദ്യമായി ആയിരുന്നു കണ്മഷിയിൽ നിന്ന് ഇങ്ങനൊരു പ്രതികരണം... കണ്മഷി കൂടുതൽ ഒന്നും പറയാതെ മുറിയിൽ നിന്ന് തിരിഞ്ഞു നടന്നു.... അത് കാണെ രുദ്രൻ ഡയാനയെ രൂക്ഷമായി നോക്കി.... ""സോറി ഡാ.... അവൾ ഇത്ര ദേഷ്യപ്പെടും എന്ന് വിചാരിച്ചില്ല...."" ""ഏയ്യ് അത് സാരമില്ല.... അവൾക്ക് എല്ലാം പെട്ടന്ന് മറക്കാൻ കഴിയില്ല... അത് കൊണ്ട് തന്നെയാണ് ഇതെല്ലാം...."" നിറഞ്ഞ കണ്ണുകളോടെ നോക്കുന്ന ഡയാനയെ കാണെ അവൻ ഒന്നു പുഞ്ചിരിച്ചു....ഒരായിരം കാരിമുള്ള് തളച്ചാലും മറ്റാരെയും അറിയിക്കരുത് എന്ന പോലൊരു പുഞ്ചിരി.... 💠💠💠💠💠💠💠💠💠💠💠💠💠💠💠💠💠 മുറ്റത്ത് ബഹളം കേട്ടപ്പോൾ ആണ് കണ്മഷി അടുക്കളയിൽ നിന്ന് പുറത്തേക്ക് വന്നു നോക്കിയത്.... മുറ്റത്തേക്ക് രുദ്രനെയും കൊണ്ട് വന്നു ഇരിക്കുകയാണ് സിദ്ധുവും രാജീവും കൂടി...

അവരുടെ ഒപ്പം ഡയാനയും ഉണ്ട്... മൂന്നാളും എന്തൊക്കെയോ പറഞ്ഞു ചിരിക്കുന്നുണ്ട്... കണ്മഷി ഉമ്മറത്ത് തന്നെ നിന്ന് അതെല്ലാം നോക്കി കാണുകയായിരുന്നു.... അവളുടെ ചുണ്ടിൽ ചെറുപുഞ്ചിരി വിരിഞ്ഞെങ്കിലും അത് മറച്ചു പിടിച്ചു അവൾ തൂണിൽ ചാരി നിന്നു.... ""ഡാ നമുക്ക് ആ ചാമ്പക്ക ചോട്ടിൽ പോയി ഇരുന്നാലോ...."" രുദ്രൻ കുറച്ചുറക്കെയായി പറഞ്ഞു... കണ്മഷി കേൾക്കട്ടെ എന്നൊരു ധ്വനിയും ഉണ്ടായിരുന്നു അതിലെന്ന് അവൾക്ക് മനസ്സിലായിരുന്നു.... ""അതിനെന്താ അങ്ങോട്ട് പോകാമല്ലോ..."" രാജീവാണ് പറഞ്ഞത്.... എന്നിട്ട് അവൻ ഇരുന്ന വീൽ ചെയറുമായി മെല്ലെ ചാമ്പച്ചുവട് ലക്ഷ്യം വെച്ച് നടന്നു.... ""എന്ത് ഭംഗിയാണല്ലേ ഇതിങ്ങനെ പഴുത്തു നിൽക്കുന്നത് കാണുവാനായി..."" സിദ്ധു മുകളിലേക്ക് നോക്കി പറഞ്ഞു.... അത് കേട്ടതും രുദ്രന്റെ കണ്ണുകൾ ദൂരെ ഉമ്മറത്ത് തങ്ങളെ തന്നെ നോക്കി നിൽക്കുന്നവളിലേക്ക് എത്തി.... ""എടോ ഇങ്ങ് വായോ...."" രുദ്രൻ മെല്ലെ വീൽ ചെയറിൽ ഇരുന്ന് കൈകൾ കാണിച്ചു അവളെ വിളിച്ചു....ആദ്യം ഒന്നു പകച്ചെങ്കിലും അവന്റെ മുഖം കണ്ടപ്പോൾ അവരുടെ അടുത്തേക്ക് പോകാതിരിക്കാൻ കഴിഞ്ഞില്ല.... ഡയാന നോക്കുമ്പോൾ കണ്മഷിയുടെ മുഖം വലിയ തെളിച്ചമില്ല... അത് കണ്ടപ്പോൾ അവൻ ഇടങ്കണ്ണിട്ട് രുദ്രനെ നോക്കി...

അവന് ഡയാനയുടെ നോട്ടത്തിന് അർഥം മനസ്സിലായെന്ന പോലെ കണ്ണടച്ചു കാണിച്ചു... ""എനിക്ക് കുറച്ച് ചാമ്പക്ക പറിച്ചു തരുമോ കണ്മഷി??..."" രുദ്രൻ അവളുടെ കണ്ണുകളിലേക്ക് ഉറ്റു നോക്കി... ചോദ്യം കേട്ടപ്പോൾ അവളുടെ കണ്ണുകൾ ഒന്നു പിടഞ്ഞെങ്കിലും ആ മുഖത്തേക്ക് നോക്കാതെ നേരെ കൈ എത്തിച്ചു കുറച്ച് ചാമ്പക്ക പറിച്ചു.... ""ഇതാ രുദ്രേട്ടാ..."" അവൾ അവന്റെ കൈകളിൽ വെച്ച് കൊടുത്തു....അപ്പോളും കണ്ണുകൾ ആ മുഖത്തേക്ക് ഉറ്റു നോക്കിയില്ല.... ""എനിക്ക് മാത്രമല്ല... ദേ ഇവർക്ക് എല്ലാവർക്കും വേണം... തനിക്കും..."" അവൻ അവളുടെ കണ്ണുകളിലേക്ക് ഉറ്റു നോക്കി... ഇടക്കെപ്പോളോ കണ്ണുകൾ തമ്മിൽ കൊരുത്തപ്പോൾ അവൾ പിടപോടെ നോട്ടം മാറ്റി.... ഒരു കൂട്ടം ചാമ്പക്ക പറിച്ചു അവളാദ്യം നീട്ടിയത് ഡയാനക്ക് ആണ്... ""സോറി ചേച്ചി... ആ നേരം പെട്ടന്ന് ഞാൻ..."" അവൾ വാക്കുകൾക്കായി പരതുന്നത് കണ്ടപ്പോൾ ഡയാന അവളെ ചേർത്തു പിടിച്ചു... ""ഏയ്യ്... ഞാനല്ലേ സോറി പറയേണ്ടത്..."" ഡയാനയുടെ കണ്ണുകളിൽ വാത്സല്യം നിറഞ്ഞു...രാജീവ്‌ ആണെങ്കിൽ ഇവിടെ ആരാണ് ഇപ്പോൾ പടക്കം പൊട്ടിച്ചത്.. എന്താണ് ഇവിടെ എല്ലാവർക്കും സംഭവിച്ചത് എന്ന രീതിയിൽ ചുറ്റും നോക്കുന്നുണ്ട്... അത് കാണെ സിദ്ധു അവനെ കളിയായി നോക്കി....

""ഇത് ചെറിയൊരു സൗന്ദര്യപിണക്കമാണ്... ഇപ്പോൾ അത് മാറി..."" അവന്റെ പകച്ചുള്ള നോട്ടം കണ്ടപ്പോൾ പുഞ്ചിരിയോടെ സിദ്ധു പറഞ്ഞു... ""അതെന്താടി ഞാൻ അറിയാതൊരു രഹസ്യം...""രാജീവ്‌ കണ്മഷിയെ കൂർപ്പിച്ചു നോക്കി.... ""അതൊക്കെയുണ്ട്... നീ അറിഞ്ഞില്ലേ കണ്മഷിക്ക് ചോദിക്കാനും പറയാനും പുതിയ ആളുകൾ വന്നത്... നീയും ദേവയും ഇപ്പോൾ ഔട്ട്‌ ആയി..."" രുദ്രൻ പറയുന്നത് കേട്ടപ്പോൾ കണ്മഷി അവനെ കൂർപ്പിച്ചു നോക്കി... രാജീവിനെ നോക്കി കൊഞ്ചിയപ്പോൾ അവനും നന്നായൊന്ന് തലയാട്ടി.... ""ഇതാ നീയിത് കഴിച്ചോ... ചാമ്പക്ക വലിയ ഇഷ്ടമുള്ള ആളല്ലേ..."" പെട്ടെന്ന് രുദ്രൻ കയ്യിലെ ചാമ്പക അവൾക്കായ് നീട്ടി... അത് കണ്ടപ്പോൾ അവളുടെ കണ്ണുകൾ ഒന്ന് വിടർന്നു... സ്നേഹത്തോടെ.... അത്രമേൽ സ്നേഹത്തോടെ.... അവന്റെ നോട്ടം... പുഞ്ചിരി.... അത് മതിയായിരുന്നു അവൾക്ക്... ചാമ്പക്കയുടെ മധുരത്തെക്കാൾ.... അവൾക്കേറ്റവും ഇഷ്ടമുള്ള... അവയുടെ പുളിപ്പിനെക്കാൾ.... അവൾക്കേറ്റവും ഇഷ്ട്ടം അവന്റെയാ പുഞ്ചിരിയായിരുന്നു..... അവൾ തിളങ്ങിയ കണ്ണുകളോടെ അവ വാങ്ങി.... ഒരെണ്ണം എടുത്ത് പതിയെ കടിച്ചു.... പുളിക്കുമ്പോൾ ഒരു കണ്ണിറുക്കുന്ന അവളുടെ മുഖഭാവങ്ങൾ ഒപ്പിയെടുക്കുകയായിരുന്നു അവനപ്പോൾ... അവൻ ശ്രദ്ധിക്കുന്നു എന്ന് മനസ്സിലായപ്പോൾ പതിയെ ജാള്യതയോടെ തലതാഴ്ത്തി...............തുടരും...... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story