പരിണയം: ഭാഗം 27

parinayam sheethal

രചന: ശീതൾ കൃഷ്ണ

ഓപ്പറേഷൻ കഴിഞ്ഞു ഇന്ദുവിന്റെ അച്ഛനെ ഒബ്സെർവഷനിൽ കിടത്തിയിരിക്കുകയാണ്...കൂട്ടിന് അവൾ മാത്രം ഉണ്ടായിരുന്നത് കൊണ്ട് എല്ലാ കാര്യങ്ങൾക്കും ഓടേണ്ടത് അവൾ തന്നെയാണ്...എന്തോ മരുന്ന് മേടിക്കാൻ പറഞ്ഞു അയച്ചതായിരുന്നു അവളെ.... മരുന്ന് മേടിച്ചു അവൾ ഓപ്പറേഷൻ തീയറ്ററിന്റെ മുൻപിൽ കാത്തിരിക്കുമ്പോളേക്കും നേഴ്സ് അച്ഛനെയും കൊണ്ട് പുറത്തേക്ക് വന്നിരുന്നു... ""അച്ഛനെ വാർഡിലേക്ക് മാറ്റം ട്ടോ... "" അവർ അതും പറഞ്ഞു കൊണ്ട് അച്ഛനെ കൊണ്ട് വാർഡ് ലക്ഷ്യം വെച്ച് നടക്കാൻ തുടങ്ങി.... വാർഡിൽ തങ്ങളെ പോലെ തന്നെ ഒരുപാട് പേര് കിടക്കുന്നുണ്ട്.... ഒരറ്റത്തായുള്ള ബെഡിൽ അച്ഛനെ കിടത്തി... നല്ല ക്ഷീണമുണ്ട് അച്ഛന് മുഖത്ത് എന്ന് കണ്ടാൽ തന്നെ അറിയാം...ആളുടെ കണ്ണുക്കെ താഴ്ന്നു ഇരിക്കുന്നു.... ""ഹെവി ഫുഡ്‌ ഒന്നും കൊടുക്കണ്ട.... തത്കാലം കഞ്ഞി കൊടുത്താൽ മതി..."" നേഴ്സ് അവളോട് പറഞ്ഞപ്പോൾ അവൾ മെല്ലെ തലയാട്ടി... നേഴ്സ് പോയപ്പോൾ അടുത്ത് കിടന്നിരുന്ന കസേരയിൽ അവൾ പതിയെ ഇരുന്നു.... ""ഇപ്പോൾ എങ്ങെനെയുണ്ട് അച്ഛാ.."" അവളുടെ കൈ വിരലുകൾ അച്ഛന്റെ നെറ്റിയിൽ അമർന്നു.... ""എന്തോ ഒരു ബുദ്ധിമുട്ട് പോലെ മോളെ... ആഹ് അത് മാറുമായിരിക്കും....""

അച്ഛൻ അവളെ നോക്കി അവശതയാർന്ന പുഞ്ചിരി വിരിയിച്ചു.... ""മ്മ്ഹ്ഹ്... ഞാൻ എന്തെങ്കിലും കഴിക്കാൻ മേടിച്ചിട്ട് വരാം...കുറെ മണിക്കൂർ ആയിട്ട് ഒന്നും കഴിച്ചില്ലല്ലോ..."" അവൾ അതും പറഞ്ഞു താഴെ കവറിൽ എടുത്ത് വെച്ചതിൽ നിന്ന് ഒരു തൂക്ക്‌ പാത്രം എടുത്തു.... എന്നിട്ട് പുറത്തേക്ക് നടന്നു.... ആശുപത്രിയുടെ പുറത്തേക്ക് ഇറങ്ങിയപ്പോൾ നല്ല തിരക്കാണ്... പുറത്ത് ഒരുപാട് വണ്ടികൾ നിർത്തി ഇട്ടിരിക്കുന്നു... അവൾ ഒരരികത്തൂടെ നടന്നു പുറത്തെ കാന്റീനിലേക്ക്.... എന്നിട്ട് കഞ്ഞിക്കു വേണ്ടി തൂക്ക് പാത്രം കൊടുത്തു.... നല്ല ചൂട് പൊടിയരി കഞ്ഞിയും കയ്യിൽ കുറച്ചു ഉപ്പും പേപ്പറിൽ പൊതിഞ്ഞു തന്നു.... അടുത്ത കടയിൽ നിന്ന് ചെറിയൊരു അച്ചാറ് പാക്കറ്റും മേടിച്ചു.... എന്നിട്ട് തിരികെ നടന്നു.... തിരികെ ആശുപത്രിയിലേക്ക് നടക്കുമ്പോൾ അവളുടെ മനസ്സിൽ പലതരം ചിന്തകൾ നിറഞ്ഞിരുന്നു.... ഒന്നാലോചിച്ചു നോക്കിയേ ഈ ആശുപത്രിയേ കുറച്ചു... ഓണമായാലും വിഷു ആയാലും... ക്രിസ്മസ് ആയാലും ഇവിടം ശൂന്യമാവില്ല... മനുഷ്യൻ ഉള്ളിടത്തോളം ഇവിടം ഇങ്ങനെ തന്നെ ആയിരിക്കുമല്ലോ എന്നവൾ ഓർത്തു... പ്രശനങ്ങൾ ഇല്ലാത്ത മനുഷ്യർ ഇല്ല...പലർക്കും പല പ്രശ്നങ്ങൾ ആണ്...നമ്മൾ വിചാരിക്കും നമ്മുടേത് ആണ് ഏറ്റവും വലിയ പ്രശനമെന്ന്...അതിന്റെ പ്രധാന ഉദാഹരണമാണ് ആശുപത്രിയിലെ ആളുകൾ.... അവളോർത്തു..... 💠💠💠💠💠💠💠💠💠💠💠💠💠💠💠💠💠

രുദ്രനെ തിരിച്ചു മുറിയിലേക്ക് തന്നെ കൊണ്ട് പോയി കിടത്തിയിരുന്നു കണ്മഷി.... ഒരുപാട് നേരം വൈകിയിട്ട് ആണ് സിദ്ധുവും രാജീവനും പോയത്.... ഡയാന ആണെങ്കിൽ അമ്മമാരുടെ കൂടെ അടുക്കളയിൽ ചുറ്റി പറ്റി നടക്കുന്നുണ്ട്.... രുദ്രന് വേണ്ട കഷായവും കൊണ്ട് വന്നതാണ് കണ്മഷി... അവനെ നോക്കുമ്പോൾ എന്നും കാണുന്നത് പോലെ ഏതോ ബുക്ക് പരതി കൊണ്ടിരിക്കുന്നു... അവന് പ്രിയപ്പെട്ടത് എന്തോ തിരയുന്നു എന്ന പോലെ.. കണ്മഷി പതിയെ അവന്റെ അരികിലേക്ക് വന്നു.... എന്നിട്ട് അവനരികിൽ ഇട്ടിരിക്കുന്ന കസേരയിൽ ഇരുന്നു.... "" രണ്ട് മിനിറ്റ് ക്ഷമിക്കാം എങ്കിൽ എനിക്ക് ഈ മരുന്ന് തരാമായിരുന്നു...."" കണ്മഷി സ്നേഹത്തോടെ അവനെ നോക്കി... അവൻ അവളുടെ സംസാരം കേൾക്കെ ബുക്കിൽ നിന്ന് കണ്ണുകൾ മാറ്റി അവൾക്ക് മുകളിൽ സംശയത്തോടെ നോക്കി... ""ഇനിയുമുണ്ടോ...എനിക്ക് വയ്യ ഈ കയ്പ്പൊക്കെ കുടിച്ചിറക്കാൻ..."" അവന്റെ മുഖത്ത് വിമ്മിഷ്ടം തെളിഞ്ഞിരുന്നു... അത് കണ്ടപ്പോൾ കണ്മഷി ഒന്നു പുഞ്ചിരിച്ചു.... ""ആഹാ അപ്പോൾ അസുഖം ഒന്നും മാറണ്ടേ രുദ്രേട്ടോ??""... അവൾ കളിയായി പറഞ്ഞു എഴുന്നേറ്റു... എന്നിട്ട് അവന്റെ തല അല്പം പൊക്കി തലയിണക്ക്‌ മുകളിൽ എടുത്തു വെച്ച് മരുന്ന് കുടിക്കാൻ പാകത്തിന് ആക്കി...

""ഇങ്ങനെ ആണെങ്കിൽ ഇപ്പോൾ ഒന്നും അസുഖം മാറേണ്ട എന്നാണ്..."" അവന്റെ കണ്ണിൽ കുസൃതി വിരിഞ്ഞു അത് കേട്ടപ്പോൾ പിടപ്പോടെ അവൾ അവനിൽ നിന്ന് നോട്ടം മാറ്റി.... ""വാ മരുന്ന് കുടിക്കാം..."" പതിഞ്ഞ സ്വരത്തിൽ അവൾ പറഞ്ഞു... എന്നിട്ട് ഔൺസ് ഗ്ലാസ്‌ പതിയെ അവന്റെ വായിലേക്ക് ഒഴിച്ചു.... ഇറക്കുമ്പോൾ മുഖത്ത് മിന്നി മായുന്ന ഭാവം കാണെ അവൾക്ക്‌ വല്ലായ്മ തോന്നി....പഞ്ചസാര കൊടുക്കാൻ ആഗ്രഹം ഉണ്ട്.... എന്നാൽ കയ്പ് മാറാൻ പ്രത്യേകിച്ച് ഒന്നും തന്നെ കൊടുക്കരുത് എന്ന് വൈദ്യർ പ്രത്യേകം പറഞ്ഞിട്ടുണ്ട്... ആയുർവേദത്തിൽ അത് അപത്യം ആണത്രേ.... ""പെട്ടെന്ന് മാറിയാൽ പിന്നെ ഇതൊന്നും കഴിക്കണ്ടല്ലോ രുദ്രേട്ടാ..."" അവളിൽ വാത്സല്യം നിറഞ്ഞു... അവനിൽ ആശ്ചര്യവും.... ""പെട്ടെന്ന് മാറിയാൽ നീ ഇവിടെ നിന്ന് പോവില്ലേ??""... അവൻ പതിഞ്ഞ സ്വരത്തിൽ ചോദിച്ചു.... ""പോവാതെ പിന്നെ... മാസം പതിനായിരം രൂപ തന്നിട്ടാ മാഷേ ഞാൻ ഇവിടെ നിൽക്കണെ..."" അവളുടെ സ്വരത്തിൽ എവിടെയൊക്കെയോ ആ പഴയ കണ്മഷിയായി മാറുന്നു.... ""പോവണ്ട...."" അവൻ കൊച്ചു കുട്ടികളെ പോലെ ഗർവിച്ചു... ""പോകണം രുദ്രേട്ടാ..."" അവൾ അവന്റെ മുടിയിൽ വാത്സല്യത്തോടെ തലോടി.... ""പോവണ്ട...."" വീണ്ടും നേർത്ത നിശ്വാസം മാത്രം ഉയർന്നു... ""പിന്നെ എന്താണ് രുദ്രേട്ടൻ പറയുന്നത്... എല്ലാവരും പറയുന്നത് പോലെ ഞാൻ രുദ്രേട്ടനെ കല്യാണം കഴിക്കണോ??""... അവളുടെ സ്വരം ശാന്തമായിരുന്നു...

എന്നിരുന്നാലും എവിടെയൊക്കെയോ നേർത്ത ചിലമ്പിക്കൽ.... ""നിനക്കിഷ്ടമില്ലെങ്കിൽ എന്നെ വിവാഹം കഴിക്കണ്ട...."" അവൻ അവളെ ഒന്നു നോക്കി.... പാറി പറക്കുന്നുണ്ട് അവളുടെ ചെവിക്ക് പിന്നിലായുള്ള മുടിയിഴകൾ.... ""പിന്നെ..??"".. അവൾക്ക് സംശയം തോന്നി.... ""എന്നെ വീണ്ടും പ്രണയിക്കുമോ?""... അവന്റെ കണ്ണുകളിൽ പ്രണയം നിറഞ്ഞു.... ""പ്രണയിക്കുന്നുണ്ടല്ലോ...."" അവളിൽ കുസൃതി വിരിഞ്ഞു.... ""എനിക്ക് പഴയ കണ്മഷിയുടെ പ്രണയമാണ് ഇഷ്ടം...."" അവൻ വായിച്ചു കൊണ്ടിരുന്ന..""മയ്യഴി പുഴയുടെ തീരത്ത് "" എന്ന പുസ്തകത്തിലൂടെ പതിയെ വിരലോടിച്ചു.... ""ഞാൻ മാറിയിട്ടൊന്നുമില്ല...."" അവളുടെ സ്വരം കടുത്തു.... ""ഇല്ല നീ മാറിയിട്ടുണ്ട്... ഒരുപാട്... ഒരുപാട്... ഇപ്പോൾ പഴയ കുസൃതിയില്ല... കൊഞ്ചൽ ഇല്ല... ഒന്നുമില്ല...'" അവൻ ഒന്നു കിതച്ചു.... ""നിക്ക് ഇങ്ങനെ ഒക്കെയെ പറ്റൂ..."" അവളുടെ മുഖം വീണ്ടും ഇരുണ്ടു... ""അല്ല... നിനക്ക് ഇങ്ങനെ പറ്റുന്നില്ല... എന്നിട്ടും നീ മുഖത്ത് ആവരണം ചെയ്യുന്നതാണ് ഇത്... അത് കൊണ്ടാണ് നിനക്കി ശോകം ഒട്ടും ചേരാത്തത്..."" അവൻ അവളുടെ മിഴികളിലേക്ക് ആഴ്ന്നിറങ്ങി... അവൾ പിടപ്പോടെ നോട്ടം മാറ്റി... ""എന്നെ വീണ്ടും പ്രണയിക്കുമോ??""... അവൻ വീണ്ടും ഒന്നുയർന്നു താഴ്ന്നു.... ""പ്രണയിക്കുന്നുണ്ട് ഞാൻ.... "" അവളും വിട്ട് കൊടുത്തില്ല.... ""എങ്കിൽ എന്റെ കയ്യിൽ തൊട്ട് സത്യം ചെയ്യ്..."" അവൻ അവൾക്ക് നേരെ കൈകൾ നീട്ടി.... "പ്രണയിക്കുന്നുണ്ട്... പക്ഷെ വിവാഹം കഴിക്കില്ല... പ്രണയിക്കുന്നവരെ എല്ലാം വിവാഹം കഴിക്കാൻ സാധിച്ചിരുന്നെങ്കിൽ.. ഈ ഭൂമി എത്ര സ്നേഹം നിറഞ്ഞതായേനെ." അവളുടെ കണ്ണുകളിൽ അവനോട് പ്രണയം നിറഞ്ഞത് അവനറിഞ്ഞു... അവന്റെ കൈകൾക്ക് മുകളിൽ വെച്ചിരുന്ന കൈകൾക്ക് വല്ലാത്ത തണുപ്പ്... പ്രണയിക്കുന്നവളുടെ തണുപ്പ്...............തുടരും...... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story