പരിണയം: ഭാഗം 29

parinayam sheethal

രചന: ശീതൾ കൃഷ്ണ

""പണവും പ്രധാപവും നമുക്കെന്തിനാ.... ഫോണിണ്ടല്ലോ ഫോണിൽ ഇൻസ്റ്റയുണ്ടല്ലോ.. വാ വാ ഫോണെ വാ... ടെലിഫോണിന്റെ മോനെ വാ... വാ.. വാ.... വാ... വാ..."" ഉച്ചക്ക് ഭക്ഷണം ഒക്കെ കഴിച്ചു ദേവ റൂമിലേക്ക് വന്നതാണ്... എന്നിട്ട് ഫോൺ കയ്യിൽ എടുത്തു... പുള്ളിക്കാരി ഫോണിൽ തോണ്ടി കൊണ്ട് ഇരിക്കുവാണ്.... പെട്ടെന്നാണ് ഫോണിൽ സിദ്ധുവിന്റെ മിസ്സ്ഡ് കാൾ കണ്ടത്...അവൾ ഇല്ലാത്ത നേരത്ത് വിളിച്ചതാണ്...അവൾ ഞെട്ടലോടെ നോട്ടിഫിക്കേഷൻ നോക്കി... ""ഈശ്വരാ ഇത് ഇങ്ങേര് തന്നെയല്ലേ?? എനിക്ക് മാറിയിട്ട് ഒന്നുമില്ലല്ലോ??.."" അവൾ കണ്ണ് ഒന്ന് കൂടി തിരുമ്മി കൊണ്ട് നോക്കി... അതെ ഇത് അങ്ങേര് തന്നെയാണ്... തിരിച്ചു വിളിക്കണോ??.. അവൾ സ്വയം ഒന്ന് ചിന്തിച്ചു.... ആഹ് അതിനെന്താ വിളിച്ചാൽ... ആള് വിളിച്ചപ്പോൾ ഞാൻ ഉണ്ടായിരുന്നില്ലല്ലോ... ഒന്ന് വിളിച്ചേക്കാം... അവൾ പതിയെ അവന്റെ ഫോണിലേക്ക് തിരിച്ചു വിളിച്ചു എന്നിട്ട് ചെവിയോട് ചേർത്തു... ""ഹലോ..."" മറുപുറത്ത് കോൾ അറ്റൻഡ് ചെയ്തപ്പോൾ...കുറച്ച് വെയിറ്റ് ഇട്ട് തന്നെ സംസാരിച്ചു തുടങ്ങി....

""ആഹ്ഹ് ഹലോ..."" അപ്പുറത്ത് എന്തോ വല്ലാത്ത ശബ്‌ദം കേൾക്കുന്നുണ്ട്.... അതിനിടയിൽ ആണ് അവൻ സംസാരിക്കുന്നത് എന്നവൾക്ക് മനസ്സിലായി.... ""എന്റെ ഫോണിൽ ഒരു മിസ്സ്ഡ് കോൾ കണ്ടു... അത് കൊണ്ടാണ് വിളിച്ചേ.... "" അവൾ മാക്സിമം അകൽച്ച ഇട്ട് തന്നെ സംസാരിച്ചു... ""ആഹ് അത് ഞാൻ രുദ്രനെ വിളിച്ചതായിരുന്നു.... അവൻ കോൾ എടുക്കുന്നില്ല... ഒന്നവന് ഫോൺ കൊടുക്കുമോ??""... സിദ്ധു ആൾതിരക്കിൽ നിന്ന് അല്പം മാറി നിന്നു എന്നവൾക്ക് മനസ്സിലായി.... അവൻ നല്ലത് പോലെ കിതക്കുന്നുണ്ട്.... ""ഇപ്പോൾ കൊടുക്കാമെ..."" അവൾ അതും പറഞ്ഞു രുദ്രന്റെ മുറിയിലേക്ക് ചെന്നു.... അവിടെ ചെന്നപ്പോൾ അവന്റെ കാലിൽ മസ്സാജ് ചെയ്യുകയാണ് കണ്മഷി.... കയ്യും കാലും മുഴുവനും തിലയെണ്ണ തേച്ചു പിടിപ്പിച്ചിട്ടുണ്ട്.... ""ഏട്ടാ സിദ്ധുവേട്ടൻ ആണ് വിളിക്കുന്നത്... ഏട്ടനെ വിളിച്ചിട്ട് കിട്ടുന്നില്ല എന്ന്..."" ദേവ ഫോൺ നീട്ടി പറഞ്ഞപ്പോൾ കണ്മഷി അവളെ കണ്ണുരുട്ടി നോക്കി.... ഈ എണ്ണ തേച്ചു കിടക്കുന്നവൻ എങ്ങെനെയാണ് ഫോൺ എടുക്കുക... പിന്നെയാണ് അവൾ ഓർത്തത്...

""ഏട്ടനെ എണ്ണ തേപ്പിച്ചു കൊടുക്കുകയാണ്..."" രുദ്രനെ നോക്കി കളിയാക്കി അവൾ ഫോണിൽ സംസാരിച്ചു... അത് കേട്ടപ്പോൾ കണ്മഷിക്കും ചിരി പൊട്ടി....രുദ്രൻ നോക്കുന്നത് കണ്ടപ്പോൾ അവൾ ഫോൺ കട്ട്‌ ചെയ്തു അവനരികിലേക്ക് വന്നു.... ""ഓലതുമ്പത്തിരുന്നൂയലാടും ചെല്ല പൈങ്കിളി.... എന്റെ ബാലഗോപാലനെ എണ്ണ തേപ്പിക്കുമ്പോൾ പാടടി..."" അവൾ പാട്ടും പാടി കൊണ്ട് വരുന്നത് കണ്ടപ്പോളെ രുദ്രന് കലി കയറി....അവൻ കലിപ്പിച്ചു നോക്കുമ്പോൾ അവൾ ഒന്നൂടെ പാടുവാണ്.... ""ദേ കണ്മഷി മര്യാദക്ക് ഇവളോട് പറഞ്ഞു വിട്ടോ... ഞാനൊന്ന് എഴുന്നേൽക്കട്ടേടി... നിനക്കിട്ടു വെച്ചിട്ടുണ്ട്..."" അവൻ കണ്ണുരുട്ടി പറഞ്ഞു തിരിഞ്ഞു കിടന്നു.... ""ഓ പിന്നെ... എന്നെ മൂക്കിൽ വലിച്ചു കേറ്റുവോ... ഒന്ന് പോയെ ഏട്ടാ...."" അവളും രുദ്രനെ നോക്കി പുച്ഛിച്ചു.... ""ആഹ് നീയെങ്ങനെ വിചാരിച്ചു ഇരുന്നോ... ഞാൻ ഒന്ന് എഴുന്നേൽക്കട്ടെ... അങ്ങനെ പലതും നടത്തും..."" അവൻ പറഞ്ഞപ്പോൾ അടുത്ത് കസേര ഇട്ട് അവൾ ഇരുന്നു.... ""എന്ത്‌ ഏട്ടാ??... ദേ ഇവളുമായുള്ള കല്യാണം ആണോ??"" അവന്റെ മുഖത്തേക്ക് അടുപ്പിച്ചു പറയുന്നത് കേട്ടപ്പോൾ കണ്മഷി വായും പൊളിച്ചു നിന്ന് പോയി.... ""അല്ല ... നിന്നെ ഒരുത്തനെ കൊണ്ട് കെട്ടിക്കുന്നത്...."" ""ഓ... അതിന് ഇപ്പോൾ ഒന്നും യോഗല്ല അമ്മിണിയെ...

ആ പായ മടക്കിക്കോ... എന്റെ ചെക്കൻ അമ്പിനും വില്ലിനും അടുക്കുന്നില്ല...."" ""ഏഹ്ഹ്ഹ്.... നിന്റെ ചെക്കനോ!!""... രുദ്രനും കണ്മഷിയും ഒരു പോലെ ചോദിച്ചു... അവരുടെ പറച്ചിൽ കേട്ടപ്പോൾ ഞെട്ടിയത് ദേവയാണ്.... ""നിങ്ങളെന്തിനാ ഇങ്ങനെ ഞെട്ടുന്നത്??.. ഞാൻ അതിന് മോശം ഒന്നും പറഞ്ഞില്ലാലോ.."" അവൾ നിഷ്കളങ്കമായി പറയുന്നത് കേട്ടപ്പോൾ രുദ്രൻ കണ്മഷിയെ ഒന്നു നോക്കി... അവളുടെ ചുണ്ടിലും ചെറുപുഞ്ചിരി വിരിഞ്ഞിരുന്നു.... ""എന്നാലും..."" രുദ്രൻ പറഞ്ഞപ്പോൾ ദേവ അവനെ പുച്ഛത്തോടെ നോക്കി... ""പിന്നെ... നിങ്ങക്ക് രണ്ടാൾക്കും പ്രേമിക്കാം... ഇവിടെ എണ്ണയും തേപ്പിച്ചു ഏട്ടന് ജയൻ കളിക്കാം... അതിനൊന്നും കുഴപ്പം ഇല്ല... ഞാൻ ഒന്നു പ്രേമിച്ചാൽ ഇപ്പോൾ എന്താ..."" അവൾ പറയുന്നത് കേട്ടപ്പോൾ കണ്മഷി ശരിക്കും ചിരിച്ചു പോയിരുന്നു....അവളുടെ ചിരി കേട്ടപ്പോൾ രുദ്രനും ദേവയും അവളെ നോക്കി... കാര്യം കളിയായി ഒക്കെയാണ് പറയുന്നത് എങ്കിലും എല്ലാവർക്കും അറിയാം കണ്മഷി ഇപ്പോൾ അങ്ങനെ ചിരിക്കുന്നു പോലുമില്ല എന്ന്... അവളെ ഒന്ന് ചിരിപ്പിക്കാൻ സാധിച്ചതിന്റെ സന്തോഷത്തിലാണ് ദേവ... ""എന്നിട്ട് ആരാടി ആ ഹതഭാഗ്യൻ..."" രുദ്രൻ ചോദിക്കുന്നത് കേട്ടപ്പോൾ ദേവ അവനെ ചൂഴ്ന്നു നോക്കി....

""ആ.. അങ്ങനെ ഇപ്പൊ സുഖിക്കണ്ട... അത് സർപ്രൈസ് മോനൂസേ... ആദ്യം പുള്ളി സെറ്റ് ആവട്ടെ.... എന്നിട്ടാവാം ഡിസ്ക്ലോസിങ്..."" അവൾ അതും പറഞ്ഞു കൊണ്ട് മുറിയുടെ പുറത്തേക്ക് ഇറങ്ങി പോയി.... ""പാവം..."" അവൾ പോകുന്ന വഴിയേ നോക്കി രുദ്രൻ പുഞ്ചിരിയോടെ പറഞ്ഞു....അത് കേട്ടപ്പോൾ ഒന്ന് ചിരിച്ചതെ ഉള്ളു കണ്മഷി.... ""അപ്പോൾ ഞാൻ പാവമല്ലേ??""... അവൾ അവനെ കുസൃതിയോടെ നോക്കി... ആ ചോദ്യം കേട്ടപ്പോൾ ആദ്യം ഞെട്ടലാണ് ഉണ്ടായത്... ആ പഴയ കണ്മഷിയെ അവളിൽ അവൻ കണ്ടെത്തിയ പോലെ.... ""അത്ര പാവമാണെന്നു തോന്നുന്നില്ല..."" അവളുടെ കുറുമ്പ് കാണാനായി അവൻ പറഞ്ഞു... ""ഉവ്വ്.... അതല്ലേലും അങ്ങനെ ആവുമല്ലോ.... അവൾ അനിയത്തി അല്ലെ...."" അവൾ അവസാനത്തെ റൗണ്ട് മെസേജിങ്ങും കൂടെ ചെയ്യുന്നതിനിടയിൽ പറഞ്ഞു... ""അപ്പോൾ നീയെനിക്ക് ആരാണ്??""... അവൻ വീണ്ടും ചോദിച്ചു... ""ആവോ... ആർക്കറിയാം..."" അവൾ അവന്റെ മുഖത്തേക്ക്‌ നോക്കിയില്ല... അവളിലെ കുറുമ്പ് ആസദിക്കുകയായിരുന്നു അവൻ... എണ്ണ തേപ്പിച്ചു കഴിഞ്ഞു അവനെ അവിടെ കുറച്ചു നേരം കിടത്തി... പിന്നെ എണ്ണ പാത്രവുമായി അടുക്കളയിലേക്ക് ചെന്നു....അടുക്കളയിൽ പതിവ് പോലെ ദേവകിയമ്മയും സുഭദ്രാമ്മയും ഉണ്ട്....

അവർ അവളെ കണ്ടപ്പോൾ ഒന്ന് പുഞ്ചിരിച്ചു.... അവൾ നേരെ പാത്രം കഴുകി വെച്ച് തിരിഞ്ഞു നടക്കാൻ തുടങ്ങിയപ്പോൾ അടുക്കളയിലേക്ക് ഡയാനയും ദേവയും കൂടെ വന്നു.... "അവർ രണ്ട് പേരും തന്നെ തന്നെ നോക്കുന്നത് കണ്ടപ്പോൾ അവൾ സംശയത്തോടെ അവരെ ഒന്ന് നോക്കി...അവരെ മറികടന്നു പോവാൻ നിന്നപ്പോളേക്കും ഡയാന അവളുടെ കൈയിൽ പിടിച്ചു നിർത്തി.... ""പോവാൻ വരട്ടെ... ഞങ്ങൾക്ക് ഒരു കാര്യം ചോദിക്കാൻ ഉണ്ട്...."" ഡയാന മുഖവരയിട്ട് ചോദിക്കുന്നത് കേട്ടപ്പോൾ കണ്മഷി സംശയത്തോടെ അവളെ നോക്കി.... ""എന്താണ്...."" അവൾ സമയമായി അവരോട് ചോദിച്ചു.... ""ഞങ്ങൾക്കല്ല... സുഭദ്ര അമ്മക്കാണ് ചോദിക്കാൻ ഉള്ളത്..."" ഡയാനയാണ് പറഞ്ഞത്... അതും പറഞ്ഞു ദേവയും ഡയാനയും വീതനയിൽ കയറി ഇരുന്നു.... കണ്മഷി സംശയത്തോടെ സുഭദ്രാമ്മയെ നോക്കി....അവർ പറയാൻ പോകുന്നത് എന്താണ് എന്നറിയാമായിരുന്നിട്ടും അവർ പറയുന്നത് കേൾക്കാനായി...............തുടരും...... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story