പരിണയം: ഭാഗം 30

parinayam sheethal

രചന: ശീതൾ കൃഷ്ണ

""എന്ത് പറ്റി സുഭദ്രാമ്മേ??""... അവൾ സംശയത്തോടെ അവരെ നോക്കി.... ""അത് മോളെ വൈദ്യര് പറഞ്ഞ കാര്യം തന്നെയാണ് ചോദിക്കാൻ ഉള്ളത്..."" അവർ ഒരു ചെറിയ മുഖവര ഇട്ട് കൊണ്ട് തന്നെ പറഞ്ഞു....അവൾക്കറിയാമായിരുന്നു അതിനെ കുറിച്ച് തന്നെയാണ് അവർ സംസാരിക്കാൻ പോകുന്നത് എന്ന്.... അവൾ ഒരു നിമിഷം ദീർഘനിശ്വാസം വലിച്ചു വിട്ടു.... ""എനിക്ക് സമ്മതമാണ് സുഭദ്രാമ്മേ... രുദ്രേട്ടനെ വിവാഹം ചെയ്യാൻ എനിക്ക് സമ്മതം ആണ്...."" അവൾ ഒറ്റ ശ്വാസത്തിൽ പറഞ്ഞു അവസാനിപ്പിച്ചു.... അവർ അവളിൽ നിന്ന് ഒരിക്കലും അങ്ങനൊരു നീക്കം പ്രതീക്ഷിച്ചിരുന്നില്ല.... അവൾ സമ്മധിക്കില്ല എന്ന് തന്നെയായിരുന്നു അവരും വിചാരിച്ചത്... കേട്ട് നിന്ന എല്ലാവർക്കും വളരെ സന്തോഷമായി.... ദേവകിയമ്മ അവളെ പുഞ്ചിരിയോടെ നോക്കി.... അവൾ തിരികെ ചെറുപുഞ്ചിരി നൽകി... എന്നാൽ ദേവയും ഡയാനയും കൂടെ അവളുടെ അരികിലേക്ക് വന്നു ഓരോന്ന് ഒക്കെ ചോദിയുവാണ്... എല്ലാത്തിനും അവൾ പുഞ്ചിരിയോടെ മറുപടിയും പറയുന്നുണ്ട്.... അടുക്കളയിൽ നിന്ന് ഒച്ച കേട്ടപ്പോൾ രുദ്രൻ സംശയത്തോടെ അവിടേക്ക് ശ്രദ്ധിക്കുവാണ്... ദേവയുടെ ശബ്‌മാണ് കൂടുതൽ കേൾക്കുന്നത്... അവൻ നോക്കുമ്പോൾ ഡയാനയും ദേവയും എന്തോ പറഞ്ഞു ചിരിച്ചു കളിച്ചു രുദ്രന്റെ മുറിയിലേക്ക് വരുന്നുണ്ട്....

രുദ്രനെ കണ്ടപ്പോൾ ഡയാന കുറച്ച് ജാഡയിട്ട് അവന്റെ അരികിൽ വന്നിരുന്നു.... ""മിസ്റ്റർ രുദ്രൻ...."" അവൾ കാലിന്റെ മോളിൽ കാല് കേറ്റി വെച്ച് അവനെ പുച്ഛംഭാവത്തിൽ നോക്കി.... ""അവൻ ഒന്നും പറഞ്ഞില്ലെങ്കിലും കണ്ണുകൾ സംശയത്തോടെ അവളെ നോക്കുവാണ്... എന്താണ് അവൾക്ക് പെട്ടെന്നൊരു മാറ്റം എന്ന രീതിയിൽ.... ""നീയെന്താ പറഞ്ഞത്... കണ്മഷി കല്യാണത്തിന് സമ്മതിക്കില്ല എന്ന് അല്ലെ... എന്നാൽ ഇപ്പൊ കണ്ടോ..."" ഡയാന അവനരികിൽ വന്നു കുസൃതിയോടെ നോക്കി... ""നീ വലിയ ഡയലോഗ് അടിക്കാതെ എന്താ ഉണ്ടായത് എന്ന് പറയ്..."" അവന് നല്ലത് പോലെ ദേഷ്യം വരുന്നുണ്ടായിരുന്നു.... കുറച്ചു നേരമായി പുള്ളിക്കാരി വന്നു ഷോ ഇറക്കുന്നു.... ""ഹാ നീ ദേഷ്യപ്പെടല്ലേ.... എടാ പൊട്ട നിന്റെ കണ്മഷി കല്യാണത്തിന് സമ്മതിച്ചു ന്ന്..."" ഡയാന പറഞ്ഞത് കേട്ടപ്പോൾ അത്രയും നേരം മുഖം വീർപ്പിച്ചു ഇരുന്നവനിൽ പെട്ടെന്ന് പുഞ്ചിരി വിരിഞ്ഞു... ""സത്യം??""... അവൻ വിടർന്ന കണ്ണുകളോടെ ചോദിച്ചു... ""സത്യമല്ലാതെ പിന്നെ??""... ഡയാന പുഞ്ചിരിയോടെ അവന്റെ കൈകളിൽ കൈ അമർത്തി...

. ""അപ്പോൾ ബെറ്റിൽ നീ ജയിച്ചില്ലേ...."" രുദ്രന്റെ കണ്ണുകളിൽ കുസൃതി വിരിഞ്ഞു.... ""മ്മ്ഹ്ഹ്..."" അവളിൽ പക്വത നിറഞ്ഞൊരു പുഞ്ചിരി വിരിഞ്ഞു.... ""അപ്പോൾ ഇവിടെ നിന്ന് ഇനി നല്ലൊരു ചെക്കനെ തപ്പണം അല്ലെ ഡീ.. നിനക്ക്..."" അവനിൽ വീണ്ടും കുസൃതിയായിരുന്നു.... ""ഓഹ്... പിന്നെ ഒന്ന് പോയെടാ... എനിക്ക് ഇനി അങ്ങനെ ഒന്നും വേണ്ട.... ഒരുത്തനെ പ്രേമിച്ചതിന് തന്നെ കിട്ടി നല്ലത് പോലെ... ഇനിയും റിസ്ക് എടുക്കാൻ വയ്യ...."" ഡയാനയുടെ സ്വരമിടറി... അവൾ പതർച്ചയോടെ അവനിൽ നിന്ന് കണ്ണുകൾ പിൻവലിച്ചു.... ""അത് നീ പറയുകയല്ലേ... നമുക്ക് സെറ്റ് ആവുമെന്നെ...."" രുദ്രന്റെ വാക്കുകൾക്ക് മറുപടി ഒന്നും പറഞ്ഞില്ല ഡയാന.... പക്ഷെ കണ്ണുകൾ നിറഞ്ഞു വരുന്നുണ്ടായിരുന്നു.... അവൾ അത് മറക്കാൻ എന്നപോലെ പെട്ടന്ന് മുറിയിൽ നിന്ന് ഇറങ്ങി പോയി.... അത് കാണെ രുദ്രൻ ഒന്ന് നെടുവീർപ്പിട്ടു.... ചുണ്ടുകൾ നിദബ്ദമായി മൊഴിഞ്ഞു... ""പാവം...."".... ഉച്ച ആകുവോളം കണ്മഷി രുദ്രന്റെ അരികിലേക്ക് വന്നിരുന്നില്ല.... അവളെയും പ്രതീക്ഷിച്ചു കുറച്ചു നേരം കിടന്നു... പിന്നെ എപ്പോളോ ഒന്ന് മയങ്ങി പോയി.... ""രുദ്രേട്ടാ...."" പെട്ടെന്ന് അരികിൽ നിന്ന് വിളിക്കുന്നത് കേട്ടപ്പോൾ ആണ് രുദ്രൻ ഞെട്ടി എഴുന്നേറ്റത്... അവൾ ചോറുമായി അരികിൽ നിൽക്കുന്നത് കണ്ടപ്പോൾ പെട്ടന്ന് പിടഞ്ഞു എഴുന്നേൽക്കാൻ ശ്രമിച്ചു....

ഉറക്കപ്പിച്ചിൽ ആണെന്ന് അവൾക്കും മനസിലായി.... പക്ഷെ പണ്ടത്തെ പോലെയല്ല... എഴുന്നേൽക്കാൻ പറ്റുന്നുണ്ട്.... നല്ല മാറ്റം തോന്നുന്നുണ്ട്... കൈകളും കാലുകളും മാത്രമല്ല... ഇപ്പോൾ നടു വരെ അവന്റെ കൈപിടിയിൽ ആവുന്നുണ്ട് എന്നവൾ ശ്രദ്ധിച്ചു.... ""ഏയ്യ് പതിയെ മതി..."" അവന്റെ പിടയൽ കണ്ടപ്പോൾ അവൾ സൗമ്യമായി പറഞ്ഞു.... അത് കേട്ടപ്പോൾ അവൻ അവളെയൊന്ന് നോക്കി... പുള്ളിക്കാരി അരികിൽ ഒരു കസേര ഇട്ട് വന്നു ചോറ് കുഴക്കുവാണ്.... പച്ചടിയും ഓലനും ഉണ്ട് കറികൾ ആയിട്ട്... ഓലൻ അവന് വലിയ ഇഷ്ടമാണ്... ഓലനും മാമ്പഴപുളിശ്ശേരി ആണ് ആളുടെ ഫേവറേറ്റ് എന്ന് അമ്മക്ക് നന്നായിട്ട് അറിയാം.... അവൾ ഓരോ ഉരുളകളായി അവന് കൊടുക്കുവാൻ തുടങ്ങി...അവൻ കൊച്ചു കുട്ടികളെ പോലെ ആസ്വദിച്ചു കഴിക്കാൻ തുടങ്ങി...ഇരുവർക്കുമിടയിൽ നിശബ്ദതത മാത്രം തളം കെട്ടി കിടന്നു.... ""ഇന്ന് ഡയാന വന്നു എന്തെല്ലാമൊ പറഞ്ഞല്ലോ...."" കഴിച്ചു കഴിഞ്ഞു അവനെ വായ ഒക്കെ കഴുകിച്ചു പോകാൻ നിന്നപ്പോൾ ആണ് അവൻ അത് ചോദിച്ചത്.... അവന്റെ സ്വരം കേട്ടപ്പോൾ അവൾക്ക് പെട്ടെന്ന് എന്ത് പറയണം എന്നറിയില്ലായിരുന്നു... എന്നിരുന്നാലും പ്രതീക്ഷിച്ചിരുന്നു ഈ ചോദ്യം.... ഉത്തരം ഇല്ലാത്ത ചോദ്യം..... ""ഡയാന ചേച്ചി... എന്താണ് പറഞ്ഞത്??""..

. അവളിൽ പുഞ്ചിരി വിരിഞ്ഞു അവൾ പതർച്ച മറച്ചു അവനെ ഒന്ന് നോക്കി... ""നീ വിവാഹത്തിന് സമ്മതിച്ചു എന്ന് പറഞ്ഞു... ശരിക്കും തീരുമാനിച്ചിട്ടാണോ നീ ഈ തീരുമാനം എടുത്തത്...??""... അവൻ അവളെ മനസ്സിലാവാത്ത പോലെ നോക്കി.... ""ഉവ്വ്... ശരിക്കും തീരുമാനം എടുത്തിട്ട് തന്നെയാണ്... ""അവളിൽ പുഞ്ചിരി മാറി... ഒരുതരം നിർവികാരത തുടർന്നു.... ""വിവാഹം കഴിക്കണ്ട നിനക്ക് എന്നല്ലേ പറഞ്ഞത്??""...അവനിൽ വീണ്ടും സംശയം ഉയർന്നു... ശരിയാണ് താൻ വിവാഹം വേണ്ട എന്നാണ് പറഞ്ഞത്... പക്ഷെ ഒരു ദിവസം കൊണ്ട് തന്റെ തീരുമാനം മാറി... അല്ലെങ്കിൽ മാറ്റി....പെട്ടെന്നുള്ള അവന്റെ ചോദ്യത്തിന് ഒന്ന് പതറി കണ്മഷി... അവൾക്ക് എന്ത് മറുപടി പറയണം എന്നറിവില്ലായിരുന്നു... അത് അവന് മനസ്സിലായത് കൊണ്ട് തന്നെ അവൻ അവളുടെ കൈകളിൽ മുറുക്കെ പിടിച്ചു....

""എന്താടോ തനിക്ക് പറ്റിയെ??... "" അവൻ വളരെ സൗമ്യമായി അവളോട് ചോദിച്ചു... അവന്റെ ആ ചോദ്യം മതിയായിരുന്നു അവളിൽ അടക്കി വെച്ചിരുന്ന കണ്ണുനീർ പുറത്തേക്ക് വരാൻ.... അവൾ പെട്ടെന്ന് അവനെ ഇറുകെ പുണർന്നു...അത്രമേൽ ഇറുക്കി പുണർന്നു കൊണ്ട് പൊട്ടികരഞ്ഞു അവൾ.... പെട്ടന്നുള്ള അവളുടെ നീക്കത്തിൽ അവനൊന്നു പതറി... പക്ഷെ അടുത്ത നിമിഷം തന്നെ അവളെ ചേർത്ത് പിടിച്ചിരുന്നു അവൻ.... ""എനിക്ക് ഇനിയും പറ്റണില്ല രുദ്രേട്ടാ.... ഇനിയും ഇങ്ങനെ ജീവിച്ചാൽ മരിച്ചു പോവും ഞാൻ....""അവൾ പൊട്ടിക്കരഞ്ഞു കൊണ്ട് പറയാൻ തുടങ്ങി... വിതുമ്പലോടെ അവന്റെ നെഞ്ചിലേക്ക് മുഖം ഒളിപ്പിച്ചു.... അവളുടെ കണ്ണുനീരിൽ അവന്റെ ഷർട്ട് കുതിർന്നു... അപ്പോളും അവന്റെ കൈകൾ അവളെ ചേർത്തു പിടിച്ചിരുന്നു.... അവൾ പറയാൻ പോകുന്ന കാര്യം കേൾക്കാനായി രുദ്രൻ കാതോർത്തു..............തുടരും...... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story