പരിണയം: ഭാഗം 34

parinayam sheethal

രചന: ശീതൾ കൃഷ്ണ

""ആഹാ ഇതെന്താ പുതിയ കാറിലൊക്കെ??""... കാറിൽ നിന്നിറങ്ങി വന്ന രാജീവിനെ കാണെ ദേവ കുസൃതിയോടെ ചോദിച്ചു.... ""എങ്ങെനെയുണ്ട് ഡീ...??"" അവൻ പുറത്തേക്ക് ഇറങ്ങി ചോദിച്ചപ്പോളേക്കും ഡയാനയും വീടിന്റെ മുറ്റത്തേക്ക് വന്നിരുന്നു..... ""അയ്യടാ ആരാപ്പോ ഇത്...പുതിയ കാറിലൊക്കെ...."" ഡയാനയും സ്റ്റെപ് ഇറങ്ങി വന്നു വണ്ടി ആകെ മൊത്തം നോക്കി കൊണ്ട് പറഞ്ഞു.... ""സെക്കന്റ്‌ ഹാൻഡ് ആണ് പിള്ളേരെ..."" അവൻ പുഞ്ചിരിയോടെ പറഞ്ഞു.... ""എന്നാലും എന്താ നമ്മുടെ വീട്ടിൽ ഒരു കാർ ആയില്ലേ..."" ദേവ അവനെ നോക്കി പുഞ്ചിരിച്ചു....മൂന്നാളും കൂടെ കാറിനെ പറ്റി ഓരോന്ന് സംസാരിക്കുമ്പോൾ ആണ് കണ്മഷി കുളിച്ചു അമ്പലത്തിൽ പോകാനായി റെഡി ആയി വന്നു.... മുറ്റത്ത് ഒരു പുതിയ കാർ കണ്ടപ്പോൾ ആദ്യം അവൾ സംശയത്തോടെ ചുറ്റും നോക്കിയെങ്കിലും പിന്നീട് രാജീവിനെ കണ്ടപ്പോൾ അവൾ പുഞ്ചിരിയോടെ അവർക്കരികിലേക്ക് നടന്നു.... ""ഹാ പുതിയ കാറൊക്കെ എടുത്തോ??""... അവൾ കുശലം ചോദിക്കുന്ന പോലെ ചോദിച്ചു.... ""ഏയ്യ് പുതിയത് ഒന്നുമില്ലടി... പഴയത് ആണ്.. കൂട്ടുകാരൻ കൊടുക്കുകയാണ് എന്ന് അറിഞ്ഞപ്പോൾ ഞാൻ അടവിന് വാങ്ങിച്ചു.... അവനും അത് ഒരു സന്തോഷം ആണ്... വണ്ടി പുറത്തേക്ക് പോകില്ലല്ലോ...""

രാജീവിന് അവൾ സംസാരിച്ചതിൽ വല്ലാത്ത സന്തോഷം തോന്നി....കാരണം ഒരുപാട് നാളുകൾക്കു ശേഷമാണ് അവൾ തന്നോട് നേരിട്ട് സംസാരിക്കുന്നത്.... പണ്ട് രുദ്രേട്ടനെ തള്ളി പറഞ്ഞ അന്ന് താനും അവളോട് ഒരുപാട് കയർത്ത് സംസാരിച്ചിട്ടുള്ളതാണ്... അതിന് ശേഷം ഇപ്പോൾ ആളാകെ മാറിയിട്ടുണ്ട് എന്ന് അവനും തോന്നിയിട്ടുണ്ട്.... ഇവിടെ പണിക്ക് വന്നതിന് ശേഷവും അവൾ തന്നോട്അങ്ങനെ മിണ്ടാറില്ല.... ഇന്നെന്തോ അവളുടെ ചോദ്യം നഷ്ടപെട്ട ഒരു സൗഹൃദം തിരിച്ചു കിട്ടിയ സന്തോഷം അവനിൽ നിറച്ചു... ""നിങ്ങൾ മൂന്നാളും ഇത് എങ്ങോട്ടാണ്??""... അപ്പോളാണ് അവൻ മൂന്നാളുടെയും വേഷം ശ്രദ്ധിച്ചത്....പുറത്തേക്ക് പോകാൻ ഉള്ള തിരക്കാണ് എന്നവന് മനസ്സിലായി.... അവൻ സംശയത്തോടെ അവരെ നോക്കി.... ""ഞങ്ങൾ അമ്പലം വരെ ഒന്ന് പോകാൻ..."" ഡയാനയാണ് മറുപടി പറഞ്ഞത്.... ""നിങ്ങളിത് എന്തിനാ എപ്പോളും പോകുന്നത്... ഭക്തകുചേലകളെ...."" രാജീവ്‌ കളിയാക്കി മൂന്നാളെയും നോക്കി.... ""അതെന്താ ഞങ്ങൾക്ക് അമ്പലത്തിൽ പോയാൽ??...

ദൈവത്തിനെ കാണാൻ പ്രത്യേക നേരവും കാലവും ഉണ്ടോ??"" ദേവ തിരിച്ചു കുറച്ചു ദേഷ്യത്തോടെ നോക്കി.... അത് കണ്ടപ്പോൾ തന്നെ അവൻ ഒന്ന് കൂടെ ചൊടിപ്പിക്കാനായി കളിയാക്കി ചിരിക്കാൻ തുടങ്ങി... അത് കൂടെ കണ്ടപ്പോൾ അവൾക്ക് ഒന്ന് കൂടെ ദേഷ്യം വന്നു.... ""വാ കണ്മഷി.... ഈ മരപ്പട്ടിയോട് സംസാരിക്കാൻ നിന്നാൽ ഇന്നത്തെ പോക്ക് നടക്കില്ല...."" അവൾ പുച്ഛത്തോടെ തിരിഞ്ഞു നടക്കാൻ തുടങ്ങി..... ""എന്തുവാടേ ഇത് എന്ന രീതിയിൽ ഡയാന അവനെ നോക്കി.... അപ്പോൾ അവൻ കണ്ണിറുക്കി ഒന്നുമില്ല എന്ന് കാണിച്ചു...."" ഇതെല്ലാം കണ്ട് നിന്ന കണ്മഷിക്ക് വല്യ ഭാവവ്യത്യാസം ഒന്നുമുണ്ടായില്ല... കാരണം അല്ലെങ്കിലും ഇവർ രണ്ടും കൂടിയാൽ പിന്നെ ചെവിത്തലം കേൾപ്പിക്കില്ല.... ഏത് നേരം നോക്കിയാലും കീരിയും പാമ്പും പോലെ തന്നെയാവും....അത് പണ്ട് സ്കൂളിൽ വെച്ച് തന്നെ അങ്ങനെ തന്നെയാണ് എന്നവൻ ഓർത്തു.... ""എന്നാൽ ഞങ്ങൾ പോയി...."" കണ്മഷി അവനെ നോക്കി ഒന്ന് പുഞ്ചിരിച്ചു കൊണ്ട് ഡയാനക്കൊപ്പം നടക്കാൻ തുടങ്ങി.... ഒരുനിമിഷം രാജീവ്‌ അവളെ തിരിഞ്ഞു നോക്കി.... പാവമാണ്.... ഒരുപാട് അനുഭവിച്ചിട്ടുണ്ട്.... എന്താണ് ശരിക്കും സംഭവിച്ചത് എന്നറിയില്ലെങ്കിലും അവൾ രുദ്രൻ തള്ളി പറഞ്ഞത് അവളുടെ അവസ്ഥ മൂലമാണ് എന്ന് ദേവ പറഞ്ഞു കുറച്ചൊക്കെ അറിയാം....

കൂടുതൽ ഒന്നും അവൾക്കും അറിയില്ല... അല്ലെങ്കിൽ രുദ്രേട്ടൻ പറഞ്ഞിട്ടില്ല എന്നതാണ് സത്യം.... അവൻ ഒന്ന് നെടുവീർപ്പിട്ടു.... എന്നിട്ട് വീട്ടിലേക്ക് തിരിഞ്ഞു നടന്നു.... ഹാളിലേക്ക്‌ സുഭദ്ര അമ്മ വരുകയായിരുന്നു..... അവനെ കണ്ടപ്പോൾ അവർ പുഞ്ചിരിയോടെ അരികിലേക്ക് നടന്നു.... ""ഹാ മോനോ... അവരിപ്പോൾ പോയതേ ഉള്ളു അമ്പലത്തിലേക്ക്...."" ""ആഹ്ഹ്... കണ്ടിരുന്നു അവരോട് സംസാരിച്ചു വരുന്നതേ ഉള്ളു അമ്മേ....."" അവൻ അമ്മയെ നോക്കി പുഞ്ചിരിയോടെ പറഞ്ഞു ശേഷം രുദ്രന്റെ മുറിയിലേക്ക് പോയി.... രാജീവ്‌ ചെല്ലുമ്പോൾ നല്ല ഉറക്കത്തിൽ ആയിരുന്നു രുദ്രൻ.... കാൽ പെരുമാറ്റം കേട്ടാണ് രുദ്രൻ ഉറക്കത്തിൽ നിന്ന് ഉണർന്നത്... ""ആഹ്ഹ്... നീയോ... വാടാ...."" രാജീവിനെ കണ്ടപ്പോൾ രുദ്രൻ പതിയെ ബെഡിൽ നിന്ന് എഴുന്നേറ്റ് തലയിണ സപ്പോർട്ട് ചെയ്തു ഇരുന്നു.... ഇപ്പോൾ രുദ്രന് നല്ല മാറ്റമുണ്ട് എന്ന് രാജീവിന് തോന്നി.... മുൻപ് ആകെ avastgഅ പെട്ടാണ് ആളെ ഇങ്ങോട്ട് കൊണ്ട് വന്നിരുന്നത്.... അന്ന് ആക്‌സിഡന്റ് പറ്റി കിടക്കുമ്പോളും സിദ്ധാർഥ്വിനു ഒപ്പം രുദ്രന്റെ നിഴൽ പോലെ രാജീവും ഉണ്ടായിരുന്നതാണ്...

അത് കൊണ്ട് തന്റെ അവന്റെ മാറ്റങ്ങൾ നന്നായി തന്നെ അവന് മനസിലാവും... ""സിദ്ധുവേട്ടൻ വന്നിരുന്നില്ലേ രുദ്രേട്ടാ ഇങ്ങോട്ടേക്കു...??"" രാജീവ്‌ സംശയത്തോടെ രുദ്രനെ നോക്കി... അവന്റെ മുഖത്ത് ഗൗരവം നിറഞ്ഞിരുന്നു... ""മ്മ്ഹ്ഹ്... വന്നിരുന്നു..."" രാജീവിന്റെ മുഖത്തെ ഗൗരവം അവനിലേക്കും പടർന്നു.... അവന്റെ കണ്ണുകളിൽ പക എരിഞ്ഞു... ""അവനിപ്പോൾ എന്റെ കൂട്ടുകാരന്റെ ഗസ്റ്റ് ഹൌസിൽ ആണ് താമസം..."" രാജീവ്‌ ഒന്ന് നിർത്തി അവനെ നോക്കി... ഇരുവർക്കുമിടയിൽ നിശബ്ദത മാത്രമായിരുന്നു... ""കൂട്ടുകാരന്റെ പേരെന്താണ്...??"" രുദ്രന്റെ കണ്ണുകൾ സംശയത്താൽ കുറുകി... ""സ്റ്റീഫെൻ..."" ""അവന് കൂർഗ്....മസ്നഗുടി പോലുളള ഹൈ റേഞ്ച് ടൂറിസ്റ്റ് സ്പോട്ടിൽ റിസോർട്ട് ഉണ്ട്... അവനാണ് എന്നെ വിളിച്ചു പറഞ്ഞത്..."" രാജീവ്‌ കൂട്ടിച്ചേർത്തു.... ""രണ്ടു ആഴ്ച അവനെ അവിടെ പിടിച്ചു നിർത്തണം...എനിക്ക് വേണം അവനെ..."" രുദ്രന്റെ കണ്ണുകൾ തിളങ്ങി... വളരെ വന്യമായി.... ""ശ്രമിക്കാം രുദ്രേട്ടാ... ഉറപ്പില്ല..."" രാജീവ്‌ രുദ്രന്റെ കൈകൾ കവർന്നു ...

അവന്റെ ചുണ്ടിൽ സ്നേഹത്തോടുള്ള പുഞ്ചിരി ഉണ്ടായിരുന്നു... ""കണ്മഷി കല്യാണത്തിന് സമ്മതിച്ചു... എന്നിട്ട് രുദ്രേട്ടൻ അത് വേണ്ട എന്നൊക്കെ പറഞ്ഞു എന്ന് കേട്ടല്ലോ..."" രാജീവിന്റെ കണ്ണിൽ കുസൃതി വിരിഞ്ഞു.... അവന്റെ ചോദ്യം കേട്ടപ്പോൾ രുദ്രൻ ഒന്ന് പുഞ്ചിരിച്ചു... ""ദേവയാണ് നിന്നോട് പറഞ്ഞത് എന്നറിയാം....അതെ ശരിയാണ്... വിവാഹമാണ് ആദ്യം വേണ്ടത് എന്നെനിക്ക് തോന്നുന്നില്ല രാജീവ്‌... ഇപ്പോൾ അവൾ കല്യാണത്തിന് സമ്മതിച്ചത് തന്നെ പൂർണമനസ്സോടെ അല്ല... ആദ്യം അവളുടെ കുറച്ച് ആഗ്രഹങ്ങൾ സാധിക്കാൻ ഉണ്ട്... അത് കഴിയട്ടെ.... എന്നിട്ടാവാം വിവാഹം..."" രുദ്രന്റെ മറുപടി രാജീവിന് അവനോടുള്ള സ്നേഹം കൂട്ടുകയാണ് ചെയ്തത്... ഒരു പെണ്ണിനെ മനസ്സിലാക്കുന്നവൻ ആകുന്നു യഥാർത്ഥ പുരുഷൻ എന്ന് മുൻപ് എവിടെയോ വായിച്ചിട്ടുണ്ട്.... ഇന്ന് കണ്മുന്നിൽ കാണുന്നു.... രാജീവ്‌ ചിന്തിച്ചു.... ഒരുപാട് നേരം കഴിഞ്ഞാണ് രാജീവ്‌ മഠശ്ശേരിയിൽ നിന്ന് ഇറങ്ങിയത്.... സന്ധ്യ കഴിഞ്ഞിരുന്നു... അപ്പോളും അമ്പലത്തിൽ പോയ ആളുകൾ തിരിച്ചു വന്നിട്ടില്ല....

""ശെടാ ഈ കുട്ട്യോൾ ഇതെന്താ ഇത്ര നേരമായിട്ടും വരാത്തത്...??"" രാജീവ്‌ കാർ ഓൺ ആക്കി വണ്ടിയിൽ കേറുമ്പോൾ ആണ് സുഭദ്രാമ്മ അത് പറഞ്ഞത്... അപ്പോളാണ് അവരുടെ കാര്യം രാജീവ്‌ ഓർത്തത്.... അപ്പോളേക്കും രാഘവനും ഉമ്മറത്തേക്ക് വന്നു.... ""അവർ ദീപാരാധന കഴിയാൻ കാക്കുന്നതാവും സുഭദ്രേ... നീയിങ്ങനെ പേടിക്കാതെ..."" രാവുവച്ചൻ അവരെ ആശ്വസിപ്പിക്കുന്നുണ്ട്... ""ഞാൻ പോയി നോക്കണോ അമ്മേ??""... രാജീവ്‌ സുഭദ്രാമ്മയെ നോക്കി പറഞ്ഞു.... അപ്പോളേക്കും ഒരു ആംബുലൻസിന്റെ ശബ്‌ദം ദൂരെ നിന്ന് അടുത്തേക്ക് വരുന്ന ശബ്‌ദം കേൾക്കാൻ തുടങ്ങി.... മൂന്ന് പേരുടെ കണ്ണുകളും റോഡിലേക്ക് നീണ്ടു.... രാജീവിന്റെ നെഞ്ച് വല്ലാതെ മിടിക്കുന്നു.... അവക്ക് വല്ലാതെ വേഗതയേറുന്ന പോലെ.... ""ഈശ്വരാ ന്റെ കുട്ടികൾ...."" സുഭദ്രാമ്മ അപ്പോഴേക്കും മുറ്റത്തേക്ക് ആധിയോടെ ഇറങ്ങി..............തുടരും...... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story