പരിണയം: ഭാഗം 35

parinayam sheethal

രചന: ശീതൾ കൃഷ്ണ

""ഞാൻ ഇപ്പോൾ വരാം അമ്മേ..."" രാജീവിന്റെ മനസ്സിൽ ഒരു കൊള്ളിയാൻ മിന്നി....അവൻ പെട്ടെന്ന് തന്നെ കാറുമെടുത്ത് വീടിന്റെ പുറത്തേക്ക് ഇറങ്ങി... ആരൊക്കെയോ ആംബുലൻസിന് പിന്നാലെ ചെല്ലുന്നുണ്ട്.... ചിലരെല്ലാം എന്തൊക്കെയോ താടിക്ക് കൈ കൊടുത്ത് എന്തെല്ലാമൊ പറയുന്നു.... ""ചേട്ടാ... എന്താണ് പറ്റിയത്??.. ആരെയാണ് കൊണ്ട് പോകുന്നത്??""... വഴിയിൽ വണ്ടി നിർത്തി അവൻ തന്റെ അരികിലായി വരുന്ന ഒരു മനുഷ്യനോട് ചോദിച്ചു.... ""പാല് കൊണ്ട് നടന്നിരുന്ന തെക്കേലെ മാധവൻ മരിച്ചു.... ഹാർട്ടിന്റെ ഓപ്പറേഷൻ ചെയ്തു കിടപ്പായിരുന്നു ആശുപത്രിയിൽ..."" അത്രയും പറഞ്ഞു അയാൾ നടന്നകന്നു... ഒരു നിമിഷം വേണ്ടി വന്നു രാജീവിന് അത് ഇന്ദുവിന്റെ അച്ഛൻ ആണെന്ന് ഓർത്തെടുക്കാൻ....അവൻ ദൂരേക്ക് പോകുന്ന ആംബുലൻസിലേക്ക് മിഴി നട്ടു... എന്തിനോ എന്നപോലെ മനസ്സ് പിടഞ്ഞു.... ""രാജീവേ..."" പെട്ടെന്നാണ് പിന്നിൽ നിന്ന് ശബ്‌ദം കേട്ടത്... അവൻ പതർച്ചയോടെ നോക്കുമ്പോൾ കണ്മഷിയായിരുന്നു അത്.... ""ഇന്ദു ഇല്ലേ... പാല് കൊണ്ട് വരുന്ന... ആ കുട്ടിയുടെ അച്ഛൻ മരിച്ചു ത്രെ..."" കണ്മഷി അവന്റെ മുഖത്തേക്ക് നോക്കിയാണ് അത് പറഞ്ഞത്.... അവന്റെ മുഖത്ത് വിരിയുന്ന ഭാവങ്ങൾ ഒപ്പിയെടുക്കുകയായിരുന്നു അവൾ.... അവന്റെ മുഖം വിവർണമായി....

അവൾക്ക് അവനെ ഒന്ന് ആശ്വസിപ്പിക്കണം എന്ന് തോന്നി... കാരണം അവൾക്കറിയാമായിരുന്നു വെറുമൊരു പാൽകാരി പെണ്ണായ ഇന്ദുവിനോട് അവന് തോന്നിയ ചെറിയൊരു ഇഷ്ടത്തെ പറ്റി... അല്ലെങ്കിൽ അവൾക്കത് മനസ്സിലായിരുന്നു.... ""എന്ത ചെയ്യാ ല്ലേ...പാവം കുട്ടി.... വേറെ ആരും ഇല്ല ത്രെ ആ കുട്ടിക്ക്...ഓരോരോ വിധി...."" ദേവ ഒന്ന് നെടുവീർപ്പിട്ടു... അപ്പോളും ഒന്നും മിണ്ടിയില്ല രാജീവ്‌....അവന് ശരിക്കും എന്താണ് പറയേണ്ടത് എന്നറിയില്ലായിരുന്നു.... ""നിങ്ങളെ കാണാഞ്ഞിട്ട് സുഭദ്രാമ്മ വല്ലാത്ത ടെൻഷനിൽ ആണ്... വേഗം ചെല്ല്..."" അവൻ അത്ര മാത്രം പറഞ്ഞു കൊണ്ട് വണ്ടിയിൽ കയറി....ദേവയും ഡയാനയും പരസ്പരം ഒന്ന് നോക്കി.... ""നമുക്ക് പോവാം കണ്മഷി..."" ഡയാന കണ്മഷിയെ നോക്കി.... ""നിങ്ങൾ രണ്ടു പേരും നടന്നോളു ചേച്ചി... ഞാൻ ഇപ്പോൾ വരാം...."" അവൾ അതും പറഞ്ഞു കൊണ്ട് വണ്ടിയിൽ കയറി ഇരിക്കുന്ന രാജീവിനെ ഒന്ന് നോക്കി... ""നീ വീട്ടിൽ പോകുവാണോ??.. എനിക്ക് മാധവേട്ടനെ ഒന്ന് കാണണം എന്നുണ്ട്.... എന്റെ കൂടെ ഒന്ന് വരുമോ??"".... ""ഇപ്പോൾ പോകണോ കണ്മഷി??""... ഡയാനയാണ് ചോദിച്ചത്... അതും നേരം ഇരുട്ടിയ ഈ നേരത്ത്.... ""നമ്മളെ പോലെ ഒരു കുട്ടിയല്ലേ ചേച്ചി അവൾ... അവളും ഒറ്റക്കല്ലേ ഇന്നാ വീട്ടിൽ.... രണ്ടു വട്ടമേ കണ്ടിട്ടുള്ളു എങ്കിലും...

എനിക്ക് സ്വന്തം അനിയത്തിയെ പോലെ തോന്നുന്നു... നിങ്ങൾ അമ്മയോട് പറഞ്ഞാൽ മതി..."" അവൾ ദേവയെ നോക്കി പറഞ്ഞു... എന്നിട്ട് വീണ്ടും രാജീവിനെ നോക്കി.... ""നീ വരില്ലേ??""... ""മ്മ്ഹ്ഹ്....""... ഒന്ന് മൂളുക മാത്രം ചെയ്തു....അപ്പോളേക്കും അവൾ അവന്റെ കൂടെ വണ്ടിയിൽ കയറി.... 💠💠💠💠💠💠💠💠💠💠💠💠💠💠💠💠 ""നിങ്ങൾ ഇത് എവിടെ പോയിരിക്യായിരുന്നു കുട്ട്യോളെ?? മനുഷ്യനെ പേടിപ്പിക്കാൻ ആയിട്ട്...."" വീടിന്റെ മുറ്റത്തെക്ക് കേറിയപ്പോൾ തന്നെ അമ്മ ആധിയോടെ ചോദിക്കുന്നുണ്ട്.... ""അതൊന്നും പറയണ്ട അമ്മേ... ഇവിടെ പാല് കൊണ്ട് വരുന്ന ആ കുട്ടി ഇല്ലേ ഇന്ദു.... അവരുടെ അച്ഛൻ മരിച്ചു.... ആശുപത്രിയിൽ നിന്ന് വന്ന എന്തോ പിഴവ് ആണത്രെ..."" ദേവ പറഞ്ഞു കൊണ്ട് ഉമ്മറത്തെക്ക്‌ കയറി... അവൾക്ക് പിന്നാലെ ഡയാനയും കയറി.... അവരെ കണ്ടപ്പോളാണ് രാവുവച്ചനും സുഭദ്രാമ്മക്കും സമാധാനം ആയത്.... ""എന്നിട്ട് കണ്മഷി എവിടെ??.. "" സുഭദ്രാമ്മ സംശയത്തോടെ നോക്കി.... ""അവൾക്ക് ആ കുട്ടിയെ ഒന്നു കാണണം എന്ന് പറഞ്ഞു രാജീവിന്റെ കൂടെ പോയി..."" ""ആഹ് അവൻ നിങ്ങളെ അന്വേഷിച്ചു പോയതായിരുന്നു....""രാഘവൻ കൂട്ടിചേർത്തു.... ""അമ്മേ.... അമ്മേ...."" രുദ്രന്റെ മുറിയിൽ നിന്ന് വിളി കേട്ടപ്പോൾ എല്ലാവരുടെയും ശ്രദ്ധ അവിടേക്ക് ആയി... ""ഞാൻ ചെല്ലാം അമ്മേ..."" ദേവ ഡയാനയെയും അമ്മയെയും ഒന്നു നോക്കി.... എന്നിട്ട് വീടിന്റെ ഉള്ളിലേക്ക് പോയി....

രുദ്രന്റെ മുറിയിലേക്ക് ചെല്ലുമ്പോൾ അവൻ വല്ലാതെ ആസ്വസ്ഥമായി എഴുന്നേറ്റ് ഇരിക്കുന്നതാണ് കാണുന്നത്.... ""എന്ത് പറ്റി ഏട്ടാ??.."" അവന്റെ ഇരുപ്പ് കണ്ട് അവൾ സംശയത്തോടെ നോക്കി.... ""എനിക്ക് കുറച്ച് വെള്ളം വേണം ദേവ...."" അവൻ വല്ലാതെ ആസ്വസ്ഥതയോടെ പറഞ്ഞു.... ""ഇപ്പോൾ കൊണ്ട് വരാം ട്ടോ..."" അവൾ വേഗം കാലിയായ ജഗ്‌ കൊണ്ട് അടുക്കളയിലേക്ക് പോയി....അല്പം നേരം കൊണ്ട് തന്നെ അവൾ വെള്ളവുമായി വന്നിരുന്നു..... അവന് നേരെ നീട്ടിയതും... അവൻ അത് വാങ്ങി ആർത്തിയോടെ കുടിച്ചു.... ""എന്ത് പറ്റിയേട്ടാ??""... അവൾ വീണ്ടും അവനെ നോക്കി ചോദിച്ചു.... ""ഏയ്യ് ഒന്നുമില്ല ഡീ.... എനിക്കെന്തോ പെട്ടെന്ന് ഒരു നെഞ്ച് വേദന പോലെ... ഇപ്പോൾ ഒക്കെ ആയി..."" അവൻ പതിയെ ബെഡിലേക്ക് തന്നെ ചാഞ്ഞു.... ""കണ്മഷി എവിടെ??""... ചെറിയൊരു ചടപ്പോട് കൂടിയാണ് അവനത് ചോദിച്ചത്.... ""അവൾ ഇപ്പോൾ വരും ഏട്ടാ... രാജീവിന്റെ കൂടെ ഒരിടം വരെ പോയതാണ്..."" ""എവിടേക്ക്??"".. അവന്റെ കണ്ണുകൾ സംശയത്തോടെ കുറുകി... അവൾ karyam പറഞ്ഞപ്പോൾ അവൻ പതിയെ തലയാട്ടി... എന്നിട്ട് ബെഡിലേക്ക് അമർന്നു.... ""പാവം കുട്ടി ല്ലേ...."" എല്ലാം കേട്ട് കഴിഞ്ഞപ്പോൾ അവൻ പതിയെ പറഞ്ഞു... 💠💠💠💠💠💠💠💠💠💠💠💠💠💠💠💠💠

ഇന്ദുവിന്റെ വീടിന്റെ മുന്നിലേക്ക് ചെല്ലുമ്പോൾ തന്നെ ചന്ദനത്തിരിയുടെ രൂക്ഷഗന്ധം ഉയരുന്നുണ്ട്... ""അച്ചേ...."" ഉമ്മറത്ത് നിന്ന് ഇന്ദുവിന്റെ പൊട്ടികരച്ചിൽ ഉയർന്നു കേൾക്കുന്നുണ്ട്... രാജീവിന് നെഞ്ച് പിടയുന്ന പോലെ തോന്നി... അവൻ ഇടറിയ കാലടികൾ കൊണ്ട് പതിയെ ഉമ്മറത്തേക്ക് കയറി... ഒരു ചോർന്നൊലിക്കുന്ന കുഞ്ഞു വീട്.... ഓടിന്റെ ഇടയിലൂടെ നേർത്ത കാറ്റ്‌ വീശുന്നുണ്ട്....ആ കാറ്റിന് വിഷാദഭാവമായിരുന്നു.... അവൾക്ക് ആരെയും കാണാൻ കഴിയുന്നില്ല...ആകെ തകർന്നു നിൽക്കുന്നവളെ കാണെ അവന് ഒന്നു ചേർത്ത് നിർത്തണം എന്ന് തോന്നി.... ആശ്വസിപ്പിക്കണം എന്ന് തോന്നി.... പക്ഷെ ഒന്നിനും കഴിയുന്നില്ല...അവൻ ഒരരികത്തായി മാറി നിന്നു.... കണ്മഷി വേഗം അവൾക്കരികിലേക്ക് ചേർന്ന് നിന്നു.... അവളെ ആശ്വസിപ്പിക്കാൻ എന്നപോലെ ചേർത്തു പിടിച്ചു.... ""ന്നെ ഒറ്റക്കാക്കി പോവല്ലേ.... അച്ചേ.... അച്ചേടെ മോളെ ഒറ്റക്കാക്കി പോവല്ലേ...."" അവൾ അച്ഛന്റെ ചേതനയറ്റ ശരീരത്തിനെ പൊതിഞ്ഞു പിടിച്ചു വിതുമ്പി.... ""ഒന്നു പറയ് ചേച്ചി.... അച്ഛനോട് കണ്ണ് തുറക്കാൻ ഒന്നു പറയ്.... ന്നെ തനിച്ചാക്കല്ലേ ന്ന് ഒന്നു പറയ്.... നിക്ക് ഒറ്റക്ക് ഇങ്ങനെ.... പേടിയാ....""അവൾ കണ്മഷിയുടെ കൈകൾ തട്ടി മാറ്റി തേങ്ങി.... കണ്ണുകൾ തോരാതെ പെയ്തിറങ്ങി..... ""അ.... ച്ചേ...."" വീണ്ടും വീണ്ടും വിതുമ്പലോടെ വിളിച്ചു.... തളർച്ചയോടെ അവൾ നിലത്തേക്ക് ഉതിർന്നു വീണു..............തുടരും...... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story