പരിണയം: ഭാഗം 36

parinayam sheethal

രചന: ശീതൾ കൃഷ്ണ

നേരം നന്നേ ഇരുട്ടിയിരുന്നു....ഇന്ദുവിന്റെ വീടിന്റെ മുൻപിലെ ആളുകൾ കുറഞ്ഞു വന്നിരുന്നു.... എന്നാൽ അതിനോടൊപ്പം തന്നെ അറിഞ്ഞെത്തി ആളുകൾ വന്നു നോക്കി പോവുന്നും ഉണ്ട്..... ഇന്ദു അച്ഛന്റെ ശരീരത്തോടെ ചേർന്ന് കിടന്നു.... ആ തണൽ ഇനി മുതൽ നഷ്ടപ്പെടുകയാണ് എന്ന് ചിന്തിക്കാൻ പോലും പറ്റുന്നില്ല അവൾക്ക്... ഇല്ല... അച്ചേ.... പറ്റിക്കാതെ കണ്ണ് തുറന്നെ... ദേ എല്ലാരും നമ്മടെ വീട്ടിൽക്ക് വരുവാ.... അച്ഛൻ എണീറ്റിട്ട് പറഞ്ഞെ ഒന്നും ഇല്ല ന്ന്.... അവൾ മൗനമായി.... വളരെ മൗനമായി തേങ്ങി..... ""നാളെ രാവിലെ എടുക്കാം ല്ലേ ബോഡി..."" പുറത്ത് നിൽക്കുന്ന ആരോ പറയുന്നത് കേട്ടു രാജീവ്‌.... അവന് എന്ത് പറയണം എന്നോ... എന്ത് ചെയ്യണം എന്നോ അറിയില്ലായിരുന്നു.... ആകെ മരവിച്ച അവസ്ഥ.... അവളുടെ ഓരോ കണ്ണുനീരും വല്ലാതെ വേദനിപ്പിക്കുന്നു.... ചന്ദനത്തിരിയുടെ രൂക്ഷഗന്ധം ഇന്ദുവിനെ ഭ്രാന്ത് പിടിപ്പിക്കുന്ന പോലെ.... അവൾ വീണ്ടും ഒരു പൊട്ടികരച്ചിലോടെ കണ്മഷിയുടെ നെഞ്ചിലേക്ക് ചാഞ്ഞു.... ""ഒന്നു പറയ് ചേച്ചി അച്ഛനോട് എണീക്കാൻ.... ഇതിനാണോ ഞാൻ ഇത്രേം നാൾ....""അവൾ വീണ്ടും വിതുമ്പി.... വെള്ളപ്പുതച്ച ശരീരം പരതി... ആ മുഖം കൈകുമ്പിളിൽ എടുത്ത് ഉമ്മ വെച്ചു.... തുരുതുരെ ഉമ്മ വെച്ചു....

പെട്ടെന്ന് ഒരു ദിവസം അത്രമേൽ സ്നേഹിക്കുന്ന വ്യക്തി പോവുന്നത്...അതിലേറെ ബേധം സ്വയം മരണം വരിക്കുന്നതാണ് എന്ന് തോന്നിയവൾക്ക്....വീണ്ടും.... വീണ്ടും കൊതി തീരാതെ അവൾ അച്ഛനെ ഇറുകെ പുണർന്നു.... ഇരു കണ്ണുകളും അവൾക്ക് കൂട്ടായി ഒഴുകി ഇറങ്ങുന്നുണ്ട്..... 💠💠💠💠💠💠💠💠💠💠💠💠💠💠💠💠💠 ഏറെ നേരം കഴിഞ്ഞിട്ടും രുദ്രൻ ഉറങ്ങിയിരുന്നില്ല.... അവനെന്തോ കണ്മഷിയെ കാണാഞ്ഞിട്ട് വല്ലാതെ അസ്വസ്ഥമായിരുന്നു.... സാധാരണ ഭക്ഷണം തരാനും മറ്റുമായി തനിക്ക് ചുറ്റും നടക്കുന്നവളാണ്.... ഇന്ന് ഇപ്പോൾ കാണാത്തപ്പോൾ വല്ലാത്ത മിസ്സിംഗ്‌ പോലെ... ""ഉറങ്ങിയില്ലേ ടാ??""... ശബ്‌ദം കേട്ട് മുൻപിലേക്ക് നോക്കുമ്പോൾ ഡയാനയാണ്....അവൾ പുഞ്ചിരിയോടെ അവനരികിൽ വന്നിരുന്നു.... കയ്യിൽ ഫോണും ഉണ്ടായിരുന്നു.... ""ഉറക്കം വന്നില്ല ടോ..."" അവൻ തിരികെ നോക്കി പുഞ്ചിരിച്ചു... അപ്പോളേക്കും അവൾ അവനരികിൽ ഒരു കസേര ഇട്ട് ഇരുന്നിരുന്നു.... ""കണ്മഷിയെ കാത്തിരിക്കുകയാണെങ്കിൽ അത് വേണ്ട... നീ ഉറങ്ങിക്കോളൂ... അവൾ നാളയെ വരൂ..."" ഡയാന പറഞ്ഞപ്പോൾ മനസ്സിലാവാത്ത പോലെ അവളെ നോക്കി.... ""ആ കുട്ടിയുടെ കാര്യം കഷ്ടമാണ്... അച്ഛൻ മാത്രമേ ഉണ്ടായിരുന്നുള്ളു....

ഇപ്പോൾ അച്ഛനും പോയില്ലേ.... ഈ നിമിഷം അവൾക്ക് ഒരു കൈ താങ്ങ് ആവശ്യമാണ്.... അത് കൊണ്ട് കണ്മഷി പോയതാണ്..."" ഡയാന പറയുന്നത് കേൾക്കുകയായിരുന്നു രുദ്രൻ.... അവന് ആ കുട്ടിയെ മുൻപ് പരിജയം ഒന്നുമില്ല... ആദ്യമായാണ് കേൾക്കുന്നത് തന്നെ.... ""നിനക്ക് ഓർമയില്ലേ അന്ന് രാജീവിന്റെ കൂടെ വന്ന ഒരു പെൺകുട്ടി... ഇന്ദു..."" അവന്റെ മുഖഭാവം കണ്ടപ്പോൾ തന്നെ ആൾക്ക് പിടി കിട്ടിയിട്ടില്ല എന്ന് വ്യക്തമായി... അത് കൊണ്ട് അവൾ ഓർമിപ്പിച്ചു...മുൻപ് ഒരിക്കൽ ഇന്ദു രാജീവിന്റെ കൂടെ തറവാട്ടിലേക്ക് വന്നിട്ടുണ്ട് എന്ന്.... ""ഓഹ്... ഇപ്പോൾ ഓർമ വന്നു...."" അവൻ പെട്ടെന്ന് ഓർത്തെടുത്ത പോലെ പറഞ്ഞു.... ""എന്ത് ചെയ്യാനാ ഓരോ വിധി അല്ലെ..."" അവനും ഒന്നു നെടുവീർപ്പിട്ടു.... ""മ്മ്ഹ്ഹ്... അതെ പെട്ടെന്ന് ഒരു ദിവസം നമ്മുടെ പ്രിയപ്പെട്ടവർ അകന്നു പോവുക എന്നത് സഹിക്കാൻ പറ്റാത്ത കാര്യമാണ് രുദ്രാ...."" ഡയാനയുടെ സ്വരം ആർദ്രമായിരുന്നു.... രുദ്രൻ നോക്കുമ്പോൾ അവളുടെ കണ്ണുകൾ ഒക്കെ നിറഞ്ഞു വരുന്നുണ്ട്.... പഴയ കാര്യങ്ങൾ ഓർത്തിട്ടുണ്ടാവും അവൾ എന്ന് രുദ്രൻ ഊഹിച്ചു.... ""ഏയ്യ്... തുടങ്ങി അവൾ.... "" രുദ്രൻ പെട്ടെന്ന് അവളുടെ കൈകളിൽ പിടിച്ചു.... ""ഏയ്യ്... ഞാൻ ഒക്കെ ആണ്...""

അവൾ പെട്ടെന്ന് നിറഞ്ഞു വന്ന കണ്ണുനീർ തുടച്ച് കൊണ്ട് പറഞ്ഞു.... ""ഡീ...."" അവൻ വിളിച്ചപ്പോൾ അവൾ എന്താ എന്നർത്ഥത്തിൽ അവനെ നോക്കി.... ""ആദർശ് മസ്നഗുടിയിൽ ഉണ്ട് ന്ന്...."" രുദ്രന്റെ മുഖം ശാന്തമായിരുന്നു.... എന്നാൽ അത് കേട്ടതും ഡയാനയുടെ മുഖം വലിഞ്ഞു മുറുകി.... ""അതിന് ഞാൻ ഇപ്പോൾ എന്ത് വേണം...."" അവൾ ദേഷ്യത്തോടെ അവനെ നോക്കി.... ""നീ ചൂടാവല്ലേ... നമുക്ക് അവനെ പോയി ഒന്നു കാണണ്ടേ??""..അവന്റെ കണ്ണുകളിൽ വീണ്ടും കുസൃതി നിറഞ്ഞു.... ""എന്തിന്??... എനിക്ക് കാണണ്ട ആ നായയെ.... എവിടെ എങ്കിലും പോയി നരകിക്കട്ടെ ശവം...."" പറയുന്നതോടൊപ്പം അവളുടെ മുഖം അവഗ്നതയോടെ ചുളിഞ്ഞു.... ""പക്ഷെ എനിക്ക് കാണണം അവനെ.... നിന്നെ ഇങ്ങനെ ആക്കിയ.... എന്റെ കണ്മഷിയെ ഇങ്ങനെ ആക്കിയ... എല്ലാത്തിനും ഒടുവിൽ എന്നെ ഇങ്ങനെ ആക്കിയ അവനെ എനിക്ക് നന്നായി ഒന്നു കാണണം...."" അവന്റെ കണ്ണുകൾ ചുവന്നു.... പക്ഷെ അപ്പോളും മായാതെ പുഞ്ചിരി ഉണ്ടായിരുന്നു ചുണ്ടിൽ.... ""എന്റെ കാര്യം വിട്.... ഒരനാഥ പെണ്ണിനോട് തോന്നിയ ടൈം പാസ് അതായിരുന്നു അവന് എന്നോട് തോന്നിയ പ്രേമം...."" അവളിൽ സ്വയമേ പുച്ഛം നിറഞ്ഞു..... ""ഇനി നീയങ്ങനെ പറയരുത് ഡയാന... എനിക്ക് ഇഷ്ടമല്ല അത്...."" രുദ്രന്റെ ശബ്‌ദം ഉയർന്നു....

അവൻ ദേഷ്യം കൊണ്ട് വിറച്ചു.... പെട്ടെന്നുള്ള അവന്റെ ഭാവമാറ്റത്തിൽ അവളും പേടിച്ചിരുന്നു.... ""ഏയ്യ് കൂൾ...."" അവൾ അവനെ അനുനയിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്.... എന്നാൽ അവളുടെ കൈകൾ തട്ടി മാറ്റി അവൻ... എന്നിട്ട് കുറച്ചു ആയാസപെട്ട് ആണെങ്കിലും എഴുന്നേറ്റ് ഇരുന്നു.... ""ഇപ്പോളും ഇങ്ങനെ ആണ് ചിന്ത എങ്കിൽ നാളെ തന്നെ തിരിച്ചു പൊയ്ക്കോളൂ... ഇവിടെ നിനക്ക് ആരുമില്ല..."" അവന്റെ ശബ്‌ദം കനത്തിരുന്നു.... ""ഞാൻ വെറുതെ പറഞ്ഞതാ ടാ.... "" അവൾ കുസൃതിയോടെ അവനെ നോക്കി.... ""അന്ന് നീയില്ലായിരുന്നു എങ്കിൽ മരിച്ചു പോകുമായിരുന്നു ഞാൻ....എന്നെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ട് വന്നത് നീയല്ലേ..."" അവൾ സ്നേഹത്തോടെ അവനെ നോക്കി.... ""ഞാനും....കണ്മഷിയും....മറ്റ് ഒരുപാട് പെൺകുട്ടികൾ....അവനെ വെറുതെ വിടരുത് രുദ്രാ..എനിക്കെന്തോ കൊല്ലാൻ തോന്നുന്നു അവനെ...."" അവൾക്ക് ദേഷ്യം നിയന്ത്രിക്കാൻ ആവുന്നില്ല...സ്വയം ഒന്നു തലക്കിട്ടു തട്ടി അസ്വസ്ഥമായി അവൾ.... ""എനിക്ക് തിരിച്ചു പോകണം രുദ്രാ...."" ഡയാന പെട്ടെന്ന് അവനെ നോക്കി.... അവൻ ആണെങ്കിൽ ഒന്നും മനസ്സിലാവാത്ത പോലെ അവളെ നോക്കുവാണ്.... ""നിനക്കെന്താ ഭ്രാന്താണോ??""..

. '"ഞാൻ പൊയ്ക്കോട്ടേ രുദ്രാ.... പ്ലീസ്.. വേഗം തന്നെ തിരിച്ചു വരാം....അത് കഴിഞ്ഞു നമ്മൾ രണ്ടു പേർക്കും കൂടെ ഒരുമിച്ചു പോകാം..."" അവൾ പറഞ്ഞപ്പോൾ പിന്നെ കൂടുതൽ ആയി ഒന്നും പറഞ്ഞില്ല അവളോട്.... ആളുടെ സ്വഭാവം അങ്ങനെ ആണ്... പെട്ടന്ന് എടുക്കുന്ന തീരുമാനങ്ങൾ ആണ്.... ഇത്രയും നാൾ ഗ്രാമം ആണ് ബെസ്റ്റ് എന്ന് പറഞ്ഞു നടന്ന ആളാണ്.... പെട്ടന്ന് തിരിച്ചു പോകണം എന്ന് വാശി പിടിക്കുന്നത്.... ""നിന്റെ ഇഷ്ടം പോലെ ചെയ്യ് നീ...."" രുദ്രൻ കൂടുതൽ ഒന്നും പറയാതെ തിരിഞ്ഞു കിടന്നു.... അവൾക്ക് അറിയാമായിരുന്നു അവനത് ഇഷ്ടപ്പെട്ടിട്ടില്ല എന്ന്...പക്ഷെ എന്തോ അവൾക്ക് അപ്പോൾ അങ്ങനെ ആണ് തോന്നുന്നത്.... തിരിച്ചു പോകണം.... ചെന്നിട്ട് മേരി സിസ്റ്ററെ കാണണം... തന്റെ കോൺവെന്റിൽ ഒന്നു പോകണം.... അതിന് വേണ്ടിയാണ് തിരിച്ചു പോകുന്നത്....അവളുടെ മനസ്സിൽ പല കണക്ക് കൂട്ടലുകളും നടന്നു.... അവൾ മനസ്സിലോർത്തു കൊണ്ട് അവന്റെ മുറിയിൽ നിന്ന് തിരിയുമ്പോൾ രണ്ടു പേര് വാതിൽ പടിക്കൽ നിൽക്കുന്നുണ്ടായിരുന്നു... അവരുടെ മുഖം വിവർണമായിരുന്നു...........തുടരും...... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story