പരിണയം: ഭാഗം 38

parinayam sheethal

രചന: ശീതൾ കൃഷ്ണ

""വേഗം കേറ്..."" ബസ്സിൽ നിന്ന് ക്‌ളീനർ പറയുന്നത് കേട്ടപ്പോൾ അവൾ അയാളിൽ നിന്ന് കണ്ണെടുത്ത് പെട്ടെന്ന് ബസ്സിൽ കയറി.... നിറയെ ആളുകൾ ഉണ്ടായിരുന്നു.... അവൾ ചുറ്റും നോക്കി.... എന്നിട്ട് ഒഴിഞ്ഞു കിടക്കുന്ന ഒരു സീറ്റിൽ വന്നിരുന്നു.... നേരത്തെ കണ്ട ആ ചെറുപ്പക്കാരൻ അവൾക്ക് അരികിൽ ഇരിക്കുന്നുണ്ട്...അവളെ കണ്ടപ്പോൾ ആയാളും ഒന്ന് അമ്പരന്നു.... അവളെ നോക്കി അയാൾ ഒന്ന് പുഞ്ചിരിച്ചു...അത് കാണെ തിരികെ ചെറുപുഞ്ചിരി സമ്മാനിച്ചു കൊണ്ട് അവൾ ബാഗ് മുകളിൽ കയറ്റി വെച്ചു... എന്നിട്ട് അയാൾക്ക് അരികിലായി ഇരുന്നു.... ""ഡയാനയല്ലേ...??""... അവൻ ഓർത്തെടുത്ത് കൊണ്ട് ചോദിച്ചു... ""അതെ.... ഇയാളുടെ പേരെന്തായിരുന്നു??""..അവൾ സംശയത്തോടെ അയാളെ നോക്കി.... ""ആദി...."" അവൻ മനോഹരമായി ഒന്ന് പുഞ്ചിരിച്ചു... ""ഓഹ് ആദി... എനിക്ക് ഇപ്പോൾ ഓർമയുണ്ട് നമ്മൾ അന്ന് അമ്പലത്തിൽ വെച്ച് കണ്ടതല്ലേ.... കണ്മഷി എനിക്ക് ഇയാളെ പരിചയപ്പെടുത്തി തന്നതാണ്...."" അവൾ ഓർത്തെടുത്തു കൊണ്ട് പറഞ്ഞു... അത് കേട്ടപ്പോൾ വീണ്ടും അവൻ ഒന്ന് ചിരിച്ചു.... ""ആദി എങ്ങോട്ടാണ്??""... അവൾ സംശയത്തോടെ അവനെ നോക്കി... ""ബാംഗ്ലൂരിലേക്ക് ആണ്... "" അവൻ ഫോണിൽ നോക്കുന്നതിനിടയിൽ പറഞ്ഞു...

""ആഹാ... അപ്പോൾ കൂട്ടിന് ആളായി... ഞാനും അങ്ങോട്ടേക്ക് തന്നെയാണ്..."" ഡയാന കൂട്ടിച്ചേർത്തു....മറുപടിയായി ഒന്ന് പുഞ്ചിരിക്കുക മാത്രം ചെയ്തു ആദി.... ""അല്ല എന്താണ് പെട്ടെന്ന് ബാംഗ്ലൂരിലേക്ക്?? ആരെയെങ്കിലും കാണാൻ ആണോ??"" ഡയാന സംശയത്തോടെ ചോദിച്ചു.... ""ഏയ്യ് അല്ലടോ... ഞാൻ ഒരു ജോലിയുടെ ആവശ്യത്തിനാണ്..."" വണ്ടി എടുത്തു തുടങ്ങിയിരുന്നു.... ഡയാന വിന്ഡോ വഴി അവൾക്ക് നേരെ കൈ വീശുന്ന രാജീവിനെ കണ്ടിരുന്നു....അവൾ തിരിച്ചും റ്റാറ്റാ കൊടുത്തു....ബസിൽ പാട്ട് ഇട്ടു...അതിന്റെ വേഗത പതിയെ കൂടി വന്നിരുന്നു.... ""ഇയാൾക്ക് അതിന് ഇവിടെ നല്ലൊരു ജോലി ഇല്ലേ?? ഗവണ്മെന്റ് സ്റ്റാഫ്‌ അല്ലെ ഇയാള്??""..ഡയാന സംശയത്തോടെ അവനെ നോക്കി...സ്കൂളിലെ സാർ ആണ് ആളെന്ന് അന്ന് കണ്മഷി പറഞ്ഞത് ഓർമയുണ്ടായിരുന്നു ഡയാനക്ക്.... ""അതെ... പക്ഷെ ലോങ്ങ്‌ ലീവ് എടുത്തതാണ് ഞാൻ... കുറച്ചു നാൾ മാറി നിൽക്കണം എന്ന് തോന്നി...."" അവൻ വലിയ താല്പര്യം ഇല്ലാതെ പറഞ്ഞു... മടിച്ചു മടിച്ചു പറയുന്നത് കേട്ടപ്പോൾ അവൾക്ക് മനസിലായി ആൾക്ക് അങ്ങനെ പേർസണൽ കാര്യം പറയാൻ ഇഷ്ടമില്ല എന്നത്... പിന്നെ കൂടുതൽ ഒന്നും ചോദിക്കാൻ നിന്നില്ല അവൾ.... പതിയെ സീറ്റിലേക്ക് ചാഞ്ഞു.... എന്നിട്ട് പാട്ടിലേക്ക് പതിയെ ശ്രദ്ധ ചെലുത്തി.... 💠💠💠💠💠💠💠💠💠💠💠💠💠💠💠💠

കണ്മഷി മുറിയിലേക്ക് വരുമ്പോൾ ഒറ്റക്ക് എഴുന്നേറ്റ് നിൽക്കാൻ ശ്രമിക്കുന്ന രുദ്രനെയാണ് കാണുന്നത്... ആൾക്കിപ്പോൾ നല്ല മാറ്റമുണ്ട്....കാല് നിലത്ത് നല്ലത് പോലെ പരസഹായം ഇല്ലാതെ ഒറ്റക്ക് നിർത്താൻ പറ്റുന്നുണ്ട്.... അത് കണ്ടപ്പോൾ അവൾക്ക് നല്ല സന്തോഷം തോന്നിയെങ്കിലും അവൾ അത് മുഖത്ത് കാണിക്കാതെ കുറച്ച് ദേഷ്യത്തോടെ തന്നെ അരികിലേക്ക് വന്നു.... ""ഒന്ന് ആയപ്പോളേക്കും ആരെയും വേണ്ട എന്നായോ രുദ്രേട്ട..."" ശബ്‌ദം കേട്ടാണ് അവൻ മുൻപിലേക്ക് നോക്കുന്നത്.... കൈകൾ ഇടുപ്പിൽ പിടിച്ചു തന്നെ നോക്കുന്നവളെ കണ്ടപ്പോൾ കുസൃതിയാണ് തോന്നിയത്... പക്ഷെ ഇന്നലെ പറയാതെ പോയതിന്റെ പരിഭവം മുഖത്ത് കാണിച്ചു അവനത് ശ്രദ്ധിക്കാതെ വീണ്ടും എത്തി കുത്തി നടക്കാൻ നോക്കുകയാണ്.... അവൾ പറഞ്ഞത് ശ്രദ്ധിക്കുക പോലും ചെയ്യാതെ വീണ്ടും നടക്കാൻ ശ്രമിക്കുന്നത് കണ്ടപ്പോൾ അവൾക്ക് ദേഷ്യം ഇരട്ടിച്ചു.... ""എന്താ ഞാൻ പറയുന്നത് കേട്ടില്ലേ നിങ്ങള്??""... അവൾ അവന്റെ മുൻപിൽ തന്നെ കയറി നിന്ന് ചോദിച്ചു.... ""എനിക്കിപ്പോൾ നടക്കാൻ അറിയാമല്ലോ... ഇനിയിപ്പോൾ ആരുടേയും സഹായം ആവശ്യമില്ല... അത് കൊണ്ട് മോള് വേഗം ജോലി നിർത്തി തിരിച്ചു പോകുവാൻ നോക്ക്...""

അവൻ പറഞ്ഞു തീർന്നപ്പോളേക്കും അവൾ അവന്റെ കൈ പിടിച്ചു നേരെ നിർത്തി... കണ്ണുകൾ നിറഞ്ഞു വരുന്നുണ്ട്... പക്ഷെ അത് കാണിക്കാതെ ആള് നടക്കാൻ സഹായിക്കാൻ നോക്കുവാണ്.... ""ഹാ... നിന്നോടല്ലേ പറഞ്ഞത്... എനിക്കിപ്പോൾ ഒറ്റക്ക് നടക്കാൻ പറ്റും എന്ന്... പറഞ്ഞാൽ മനസ്സിലാവില്ലേ നിനക്ക്...."" കുറച്ച് ശബ്‌ദം ഉയർത്തിയപ്പോളേക്കും അവന്റെ ചുണ്ടിന് മീതെ വിരൽ വെച്ച് തടഞ്ഞു അവൾ... ""മിണ്ടരുത്...മര്യാദക്ക് എന്നെ പിടിച്ചു നടന്നോ... ഇല്ലെങ്കിൽ ഞാൻ തലക്കിട്ട് ഒരു കിഴുക്ക് വെച്ച് തരും..."" മുഖം കൂർപ്പിച്ചു പറയുന്നത് കേട്ടപ്പോൾ അറിയാതെ ചിരിച്ചു പോയവൻ.... അത് കണ്ടപ്പോൾ അവൾക്കും കുസൃതി തോന്നി....""ഇന്നലെ എന്തെ പറയാതിരുന്നു??""... അവന്റെ കണ്ണുകൾ ശാന്തമായിരുന്നു.... ""പെട്ടെന്ന് പോയതല്ലേ രുദ്രേട്ടാ... എനിക്കെന്തോ അപ്പോൾ അങ്ങനെ തോന്നി.... പാവം കുട്ടി... ഒറ്റക്കായി... നെഞ്ച് പിടഞ്ഞു പോകും ആ കാഴ്ച്ച കണ്ടാൽ...."" അവനെ പിടിക്കുന്നതോടൊപ്പം തന്നെ അവളത് പറഞ്ഞപ്പോൾ പിന്നെ കൂടുതൽ ഒന്നും അവൻ ചോദിച്ചില്ല.... അവൾ പതിയെ അവനെ ഒറ്റക്ക് നടക്കാൻ സഹായിച്ചു....ഇടക്ക് ചുവട് പിഴക്കുമ്പോൾ മാത്രം അവൾ ചേർത്ത് പിടിക്കും.... അങ്ങനെ മുറിയാകെ നടന്നപ്പോളേക്കും അവന് കാലിന് ബലം നഷ്ടപെടുന്ന പോലെ തോന്നി....

""ഇനി ഇത്തിരി നേരം നമുക്ക് ഇരിക്കാം..."" അവന്റെ മുഖഭാവം മാറിയത് കണ്ടപ്പോൾ അവൾ തന്നെയാണ് അത് പറഞ്ഞത്... അത് ശരി വെച്ച് അവൻ പതിയെ ബെഡിലേക്ക് അമർന്നു.... ""നാളെ വൈദ്യര് വരും ന്ന് പറഞ്ഞിട്ടുണ്ട് രുദ്രേട്ടാ...."" അവൾ പറയുന്നത് കേട്ടപ്പോൾ അവൻ ഒന്ന് തലയാട്ടുക മാത്രം ചെയ്തു.... ""ഞാൻ വൈകിട്ട് ഇന്ദുവിന്റെ വീട്ടിലേക്ക് പോകും.... ആ കുട്ടി ഒറ്റക്കല്ലേ അവിടെ...""അവൾ അത് കണ്ടപ്പോൾ വീണ്ടും പറഞ്ഞു... ""മ്മ്ഹ്ഹ്.... പൊക്കൊളു ടോ... ദേവകി അമ്മയോട് പറഞ്ഞോ താൻ...??"" അവൻ സംശയത്തോടെ ചോദിച്ചപ്പോൾ അവൾ പറഞ്ഞു എന്നർത്ഥത്തിൽ തലയാട്ടി... ""പിന്നെ വൈകാതെ തന്നെ ഞാനും പോകും ബാംഗ്ലൂരിലേക്ക്.... നാളെ വൈദ്യര് വരുമ്പോൾ ഒന്ന് ചോദിക്കണം...യാത്ര പൊയ്ക്കോട്ടേ എന്ന്..."" അവൻ ഒന്ന് നിവർന്നു കിടന്നു പറഞ്ഞപ്പോൾ അവൾ മനസ്സിലാവാത്ത പോലെ അവനെ നോക്കി.... ""ഇരുന്നിട്ട് പോരെ കാല് നീട്ടുന്നതിനെ കുറിച്ച് ചിന്തിക്കുന്നത്??"".. അവൾ അവനരികിൽ ഇരുന്നു....അവളുടെ മുഖം കണ്ടപ്പോളെ മനസിലായി പുള്ളികാരിക്ക് ആ തീരുമാനം അത്ര ഇഷ്ടമായില്ല എന്നത്.....

""ഹ ഹ ഹ.... അതെനിക്ക് ഇഷ്ടമായി....പക്ഷെ പോകണം എടോ... പോകാതെ പറ്റില്ല... അപ്പോളേക്കും എന്റെ കാല് ഒക്കെ ആവും.... പോരാത്തതിന് നീ ഇങ്ങനെ അടുക്കള പണിയും കൊണ്ട് ഇരിക്കാൻ പറ്റുമോ?? നമുക്ക് മുടങ്ങി പോയ കോഴ്സ് കംപ്ലീറ്റ് ചെയ്യണ്ടേ??""..അവൻ ചോദിച്ചപ്പോൾ അവൾ ഒന്നും മിണ്ടിയില്ല.... ആ മുഖം വാടി ഇരിക്കുന്നത് കണ്ടപ്പോൾ അവൻ പതിയെ എഴുന്നേറ്റ് ആ മുഖത്തേക്ക് മുഖം അടുപ്പിച്ചു..... ""എന്ത് പറ്റി??.."" അവൻ ആർദ്രമായി ചോദിച്ചു..... ""എനിക്ക് ഇവിടെ പഠിക്കണ്ട രുദ്രേട്ടാ....""അവളുടെ ശബ്‌ദം ചിലമ്പിച്ചിരുന്നു.... കണ്ണുകൾ നിറയാൻ വെമ്പുന്നു.... ""അതെന്താ ഇപ്പോൾ അങ്ങനെ പറയാൻ??""..അവനിൽ സംശയം ഉയർന്നു.... ""എനിക്കറിയില്ല... പക്ഷെ എനിക്കിവിടെ പഠിക്കണ്ട...."" അവൾ അത്രയും പറഞ്ഞു... തിരികെ മുറി വിട്ടു പോയി.... അവൻ അവളുടെ പോക്ക് ഒരു നിമിഷം നോക്കി നിന്നു.... അപ്പോളും അവന്റെ മനസ്സിൽ നിറയെ സംശയമായിരുന്നു.............തുടരും...... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story