പരിണയം: ഭാഗം 4

parinayam sheethal

രചന: ശീതൾ കൃഷ്ണ

""രുദ്രനെ നോക്കുന്നതിനു ഒരു ഹോം നേഴ്സ് നെ വെക്കാൻ വിചാരിച്ചതായിരുന്നു പക്ഷെ വൈദ്യരാണ് പറഞ്ഞത്... കണ്മഷി മതിയെന്ന്... കുട്ടിക്ക് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടോ ദേവകിയമ്മേ??.."" രുദ്രേട്ടന്റെ അമ്മ സുഭദ്ര തങ്ങൾ ഇരുവരെയും ഒന്ന് നോക്കി.... എന്ത് മറുപടി പറയണമെന്നറിയാതെ പരസ്പരം തങ്ങളൊന്ന് നോക്കി... ""അറിയാലോ... ഹോം നേഴ്സ് എന്ന് പറഞ്ഞാൽ... എല്ലാ കാര്യങ്ങളും നോക്കി നടത്തണം... രാത്രി ഇവിടെ നിൽക്കേണ്ടി വരും... അത് പ്രശ്നം ഇല്ല... ഇവിടെ ഒരുപാട് മുറികളുണ്ട്... പക്ഷെ മോൾക്ക് സമ്മതം ആവണം... അവന്റെ വയ്യാഴി ഒന്ന് ബേധം ആവുന്ന വരെ മതി... പിന്നെ കാശിന്റെ ആണെങ്കിൽ ദേവകിയമ്മയ്ക്ക് അറിയാലോ.. എത്രയാ വേണ്ടത് എന്ന് വെച്ചാൽ ചോദിച്ചാൽ മതി...""..സുഭദ്ര ദയനീയതയോടെ തങ്ങളെ നോക്കി... ""അയ്യോ അതൊന്നുമല്ല സുഭദ്ര കുഞ്ഞേ... അവൾക്ക് സമ്മതമാണ്... പക്ഷെ അതല്ല രാത്രി ഇവിടെ നിൽക്കുക എന്നൊക്കെ പറയുമ്പോൾ... ആളുകൾ എന്തെങ്കിലും ഒക്കെ പറയില്ലേ... കല്യാണം കഴിയാത്ത ഒരു കുട്ടിയും..."" അവർ മടിച്ചു മടിച്ചു ഒന്ന് നിർത്തി... ""മഠശ്ശേരിയിലെ ചെക്കനെ വെച്ച് പറയാൻ ഈ നാട്ടിലെ ഏതവനാ ദേവകി ധൈര്യം ഉണ്ടാവാ... ഇനി അഥവാ പറഞ്ഞിട്ടുനെണ്ടെങ്കിൽ തന്നെ... പറഞ്ഞതെ ഓർമയുണ്ടാവൂ...

നാക്ക് അറിഞ്ഞെടുക്കും ഈ രാഘവൻ..."" വാതിൽ കടന്നു വന്ന രാഘവൻ അത് പറഞ്ഞപ്പോൾ ദേവകിയമ്മ ഒന്ന് പരുങ്ങി...അദ്ദേഹം കേൾക്കുമെന്ന് പ്രതീക്ഷിച്ചില്ല... അദ്ദേഹത്തിന്റെ മുഖത്ത് നോക്കാൻ പോലും ധൈര്യമില്ല ദേവകിയമ്മക്ക്... എന്നിരുന്നാലും... ഒരു പാവമാണ് രാഘവൻ... സുഭദ്രയെ പോലെ തന്നെ അലിവുള്ള ഒരാൾ... കുറച്ച് ദേഷ്യം ഉണ്ടെന്നേ ഉള്ളു... അതെ ദേഷ്യമാണ് രുദ്രനും കിട്ടിയിരിക്കുന്നത്... എന്നാൽ ദേവ അമ്മ സുഭദ്രയെ പോലെയാണ്.... ""ഒന്ന് കൊണ്ടും പേടിക്കണ്ട ദേവകി... നിന്റെ കുട്ടിയെ ധൈര്യമായി ഇവിടെ നിർത്താം.. നിനക്കും അറിയാലോ രുദ്രനെ.. നീ വളർത്തിയ ചെക്കനല്ലേ അവൻ.. പിന്നെ അതിനൊക്കെ പുറമെ... ഒന്ന് അനങ്ങാൻ പോലും വയ്യാതെ കിടക്ക ആ പാവം... പിന്നെ ഞാനും സുഭദ്രയും ദേവൂട്ടിയും... കണ്മഷിക്ക് ഒരു പ്രശ്നവും വരില്ല... മാത്രവുമല്ല രണ്ടാൾക്കും നല്ലൊരു തുക തരും..."" അദ്ദേഹം പറയുന്നത് കേട്ടപ്പോൾ ദേവകിയമ്മ തന്റെ കണ്ണുകളിലേക്ക് നോക്കി... എന്ത് പറയണം... ഒരു ജോലിക്കാരി ആയിട്ടെങ്കിലും അദ്ദേഹത്തെ ഈ സമയം നോക്കണമെന്ന് നല്ല ആഗ്രഹം ഉണ്ട്...

പക്ഷെ ഇവിടെ നിന്ന് കൊണ്ട് എന്നൊക്കെ പറയുമ്പോൾ... ""എന്താ കണ്മഷിയുടെ അഭിപ്രായം??.."" അദ്ദേഹം തന്നിലേക്ക് മുഴിവുറ്റി... ""അതേയ്... ഇവിടെ ആരെയും വേറെ പണിക്ക് കിട്ടാനിട്ട് അല്ല... ഇയാൾക്ക് നല്ല കൈപ്പുണ്യം ഉണ്ടെന്ന് വൈദ്യര് പറഞ്ഞു... പോരാത്തതിന് ദേവകിടെ കുട്ടി ഞങ്ങടെ കുട്ടി കൂടെയാ...""അയാളുടെ മുഖത്ത് ഒരുവേള വാത്സല്യം നിറഞ്ഞു... ""നി...നിക്ക്... സമ്മതമാണ് രാവുവച്ചാ..."" അവൾ വിക്കി വിക്കിയാണ് അത് പറഞ്ഞത്... "" രാവുവച്ഛൻ.. ""അത് കേൾക്കെ അയാളുടെ കണ്ണുകൾ വിടർന്നു... തന്റെ ഉറ്റസുഹൃത്ത് കേശവന്റെ മകൾ... ഒരു മനസ്സും ഇരുശരീരവുമായി കഴിഞ്ഞവർ ആയിരുന്നു തങ്ങൾ... അവൻ വലിയ തമ്പുരാട്ടി കുട്ടിയായ ദേവകിയെ പ്രണയിച്ചു ഇറക്കി കൊണ്ട് വരുമ്പോൾ താനായിരുന്നു കൂടെ ധൈര്യത്തിന് ഉണ്ടായിരുന്നത്... വെറും കൂലിപ്പണിക്കാരൻ ആയിരുന്നവൻ വലിയ വീട്ടിൽ കഴിഞ്ഞ ദേവകിയെ പൊന്ന് പോലെ നോക്കുന്നത് കണ്ടപ്പോൾ അത്ഭുതം തോന്നിയിട്ടുണ്ട്... പിന്നീട് ഒരു ദിവസം പെട്ടന്നായിരുന്നു അവന്റെ മരണം... ഹാർട്ട്‌ അറ്റാക്ക് ആയിരുന്നു... അന്ന് കണ്മഷിക്ക് രണ്ട് വയസ്സ്... ആ പിഞ്ചു കുഞ്ഞിനേയും കൊണ്ട് ആരുടെ മുൻപിലും ജോലിക്ക് പോകരുത് എന്ന് തനിക്ക് നിർബന്ധമായിരുന്നു...

ഒരുപക്ഷെ തന്റെ വീടിനോളം സുരക്ഷിതമാവില്ല മറ്റൊരിടവും എന്നറിയാമായിരുന്നത് കൊണ്ടാവാം...ദേവകിയെ ഇവിടെത്തെ ജോലിക്കാരി എന്ന പേരിൽ സംരക്ഷിച്ചു... ഉറ്റ ചങ്ങാതിയുടെ കുടുംബം വഴിയിൽ ആവരുത്... സുഭദ്രക്കും അതറിയാവുന്നത് കൊണ്ട് തന്നെ ദേവകിയെ ഒരിക്കൽ പോലും ഒരു ജോലിക്കാരിയെ പോലെ കണ്ടിട്ടില്ല അവൾ... പക്ഷെ ദേവകി... ആത്മഭിമാനം ഉള്ള സ്ത്രീയാണവൾ...വലിയ വീട്ടിൽ നിന്നും ഒന്നുമില്ലാത്ത ഒരുവന്റെ കൂടെ ഇറങ്ങി വന്നവൾ... കുഞ്ഞിനെ പോറ്റാൻ ജോലി ചെയ്‌തവൾ... ഒരിക്കൽ പോലും പണിയെടുക്കുന്ന വീട് എന്നതിനപ്പുറം അതിൽ കവിഞ്ഞ് പെരുമാറിയിട്ടില്ലവർ എന്നയാൾ ഓർത്തു.... കുഞ്ഞിലേ പട്ടുപാവാട ഇട്ട് ദേവകിക്കൊപ്പം വരാൻ തുടങ്ങിയതാണ് കണ്മഷി... ദേവൂന്റെ ഒപ്പം എപ്പോളും ഉണ്ടാവും കൈയ്യിൽ തൂങ്ങി... അന്ന് ദേവുവും രുദ്രനും തന്നെ അച്ഛൻ എന്ന് വിളിക്കുമ്പോൾ അവൾ എന്ത് വിളിക്കും എന്ന് എന്നാലോചിച്ചു നിന്നപ്പോൾ താൻ ആണ് രാവുവച്ഛ എന്ന് വിളിച്ചാൽ മതിയെന്ന് പഠിപ്പിച്ചത്... ഇപ്പോളും കുട്ടി അങ്ങനെ തന്നെ വിളിക്കുന്നത് കേട്ടപ്പോൾ അയാൾക്ക് വാത്സല്യം തോന്നി അവളോട്... വല്ലാത്ത വാത്സല്യം തോന്നി.... 💠💠💠💠💠💠💠💠💠💠💠💠💠💠💠

രാത്രി കഞ്ഞിയുമായി കണ്മഷി റൂമിലേക്ക് ചെന്നപ്പോൾ രുദ്രൻ നല്ല ഉറക്കത്തിലായിരുന്നു... ""ക...കഞ്ഞി..."" വിക്കി പറയുന്ന ശബ്‌ദം കേട്ടാണ് അവൻ ഉറക്കത്തിൽ നിന്ന് ഉണർന്നത്... അവൻ അവളെ സംശയത്തോടെ ഒന്ന് നോക്കി...ഈ നേരത്ത് എന്താണ് ഇവിടെ എന്നർത്ഥത്തിൽ...അത് മനസിലായെന്ന് പോലെ അവൾ ഒരു കസേര കട്ടിലിന്റെ അരികിലായ് ഇട്ട് അതിലിരുന്നു കഞ്ഞി കൊടുക്കാൻ തുടങ്ങി... ""ന്നോട് ഇവിടെത്തെ ഹോം നേഴ്സ് ആവാൻ പറഞ്ഞു... ഇവിടെത്തെ അച്ഛൻ... ഞാൻ കുറെ ഒഴിഞ്ഞു മാറിയത... വൈദ്യർ പറഞ്ഞിട്ടാ ത്രെ..."" അവൾ കഞ്ഞി പാത്രത്തിൽ സ്പൂൺ ഇട്ട് ഇളക്കി കൊണ്ട് പറഞ്ഞു... ""മ്മ്മ്മ്...""അവൻ ഒന്ന് ഇരുത്തി മൂളിയാതെ ഉള്ളു... അവൾ ഒരു സ്പ്പൂൺ ആയി അവന് കൊടുക്കുവാൻ തുടങ്ങി... അവൻ അവളുടെ മുഖത്തേക്ക് തന്നെ നോക്കി കൊണ്ടിരുന്നു... അവളുടെ മുഖത്ത് വിരിയുന്ന ഭാവങ്ങൾ ഒപ്പിക്കൊണ്ട്...ഏറെ നേരം നിദബ്ദത തളം കെട്ടി കിടന്നു... ""നീയിപ്പോൾ പഠിക്കാൻ ഒന്നും പോകുന്നില്ലേ??""ഏറെ നേരം കഴിഞ്ഞാണ് അവനത് ചോദിച്ചത്.... ""ഇ...ഇല്ല...""അവൾ പറഞ്ഞു അവനെയൊന്ന് നോക്കി... ""അതെന്താ... ആദർശിനോടുള്ള പ്രതികാരമാണോ??..""ഭാവഭേദങ്ങൾ ഒന്നുമില്ലാതെ അവളോടായി ചോദിച്ചു... അവന്റെ വാക്കുകൾ കേൾക്കെ...അവൾ ഒരുനിമിഷം തറഞ്ഞു നിന്നു... രുദ്രേട്ടൻ എല്ലാം അറിഞ്ഞോ???... അവളുടെ കണ്ണുകൾ വിടർന്നു...ഞെട്ടലോടെ അവനെ നോക്കിയവൾ....

""രുദ്രേട്ടാ....""അവൾ ഞെട്ടലോടെ അവനെയൊന്ന് നോക്കി.... അവളുടെ ഭാവമാറ്റങ്ങൾ നോക്കി കാണുകയായിരുന്നു രുദ്രൻ... ""ഞാൻ നിനക്കൊരിക്കൽ ഒരു വാക്ക് തന്നിരുന്നു... ഒരിക്കലും ഇട്ടിട്ട് പോവില്ലെന്ന്... ഓർക്കുന്നുന്നുണ്ടോ??"" തന്റെ കണ്ണുകളിൽ നോക്കിയാണത് അവൻ പറഞ്ഞത്... ആ ചോദ്യത്തിന് പതിയെ തലയാട്ടി... അപ്പോളേക്കും കണ്ണുകൾ നിറഞ്ഞൊഴുകിയിരുന്നു.... ""അങ്ങനെ പോവും എന്ന് തോന്നിയിരുന്നു നിനക്ക്???.."" അവന്റെ ചോദ്യം കേൾക്കവേ ഞെട്ടലോടെ അവനെ നോക്കി... ""ഞാൻ ശെരിക്കും ഒരു പൊട്ടനായിരുന്നു ല്ലേ കണ്മഷി... കഥയറിയാതെ ആട്ടം കണ്ട പൊട്ടൻ.... എന്നെ പറ്റിച്ചതല്ലേ എല്ലാരും കൂടെ... നീയും...."" അവന്റെ വാക്കുകൾ മുഴുവിപ്പിക്കും മുൻപേ അവളിൽ നിന്ന് എങ്ങലടികൾ ഉയർന്നിരുന്നു... ""കരയണ്ട... കരഞ്ഞിട്ട് ഇനി ഇപ്പോൾ എന്താണ് കാര്യം.... എന്റെ കണ്മഷിയെ ഞാൻ ഒരിക്കൽ പോലും ഇങ്ങനെ ഒരാളായി വിചാരിച്ചില്ല...""അവൻ നോട്ടം അപ്പുറത്തെ ജനൽ പാളികളിലേക്ക് മാറ്റി പറഞ്ഞു തുടങ്ങി... കുഞ്ഞിലേ മുതൽ എന്നെ ചുറ്റി പറ്റി നടന്നൊരു പെണ്ണ്... ആദ്യമൊക്കെ കൗതുകയിരുന്നു... കിലുക്കാംപെട്ടി പോലെ ചിരിക്കുന്നവളോട്....പിന്നീട് ഇഷ്ടം തോന്നി... പിന്നീട്... പിന്നീട് പ്രണയവും....

""താൻ ഗൗവത്തോടെ നടക്കുമെങ്കിലും... ഒന്നും അവളെ പറ്റി അന്വേഷിക്കുന്നില്ലെങ്കിലും അറിയാമായിരുന്നു അവളെയെനിക്ക്...ആ ഒരു അഹങ്കാരം ഉള്ളിൽ ഉണ്ടായിരുന്നു.... പക്ഷെ അത് തന്റെ അഹങ്കാരം മാത്രം ആയി മാറി.... ആ പെൺകുട്ടി ഇന്നില്ല.... അവളുടെ ഓർമക..."" ബാക്കി പറയാൻ സമ്മതിക്കാതെ അവൾ അവന്റെ വായ മൂടി... പിന്നീട് പൊട്ടിക്കരഞ്ഞു കൊണ്ട് മുറിയിൽ നിന്ന് പിന്തിരിഞ്ഞു ഓടി... അത് കാൺകെ അവന്റെ കണ്ണുകളും നിറഞ്ഞു... പക്ഷെ അപ്പോളും പണ്ടെങ്ങോ മാഞ്ഞൊരു പുഞ്ചിരി വീണ്ടും അവനിൽ തെളിഞ്ഞു വന്നു.... ....തുടരും...... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story