പരിണയം: ഭാഗം 40

parinayam sheethal

രചന: ശീതൾ കൃഷ്ണ

ബസ്സിൽ നിന്നിറങ്ങിയ ആദി ചുറ്റുമോന്ന് നോക്കി...അവന് പിന്നാലെ തന്നെ ഡയാനയും ഇറങ്ങിയിരുന്നു... അവന്റെ പകപ്പോടെയുള്ള നോട്ടം കണ്ടപ്പോൾ തന്നെ ഡയാനക്ക് മനസ്സിലായി അവൻ ആദ്യമായി ആണ് ബാംഗ്ലൂരിൽ എന്ന്.... ""എടോ ഇയാൾ എവിടെക്കാ??""... ഡയാന സംശയത്തോടെ അവനെ നോക്കി... ""കൃഷ്ണറെഡ്ഢി ഇൻഡസ്ട്രിയൽ ഏരിയ..."" അവൻ പറയുന്നത് കേട്ടപ്പോൾ അവളുടെ കണ്ണുകൾ വിടർന്നു.... ""ആഹാ...ഞാനും അവിടേക്ക് തന്നെയാണ്...അപ്പോൾ ഇയാൾ ഏത് കമ്പനിയിലേക്ക് ആണ്??..."" അവളുടെ പുരികം ചുളിഞ്ഞു.... ""ജെക്സെറ്റർ ഇന്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡ്...""അവൻ പറഞ്ഞപ്പോളേക്കും അവൾ ആശ്ചര്യത്തോടെ അവനെ നോക്കി... ""അത് ഞാൻ വർക്ക് ചെയ്യുന്ന കമ്പനി ആണല്ലോ.... അവിടെ പുതിയതായി വരുന്ന ജോയിനി ആണോ??""... അവൾ ചോദിക്കുന്നത് കേട്ടപ്പോൾ അവൻ അതെ എന്ന് തലയാട്ടി.... ""ആഹാ അത് കൊള്ളാമല്ലോ.... എന്നാൽ എന്റെ കൂടെ വന്നോളൂ... ഞാൻ അങ്ങോട്ടാണ്... ഞാനും അവിടെ തന്നെയാണ് വർക്ക് ചെയ്യുന്നത്...""

അവൾ പറയുന്നത് കേട്ടപ്പോൾ അവന് ചെറിയൊരു ആശ്വാസം തോന്നി... ആദ്യമായാണ് ബാംഗ്ലൂരിലേക്ക് വരുന്നത്... ഓൺലൈൻ ആയി പരസ്യം കണ്ടിട്ടാണ് ജെക്സെറ്റർ ഇന്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയിൽ അപ്ലൈ ചെയ്തതും...ഇവിടെയുള്ള സ്ഥലങ്ങളെ പറ്റി വല്യ പിടിയില്ല ആദിക്ക്... ""നമുക്ക് ഒരു കാബ് വിളിക്കാം... അതാവുമ്പോൾ ഇവിടെ നിന്ന് കുറച്ചേ ഉള്ളു...."" ഡയാന അതും പറഞ്ഞു ഡയാന ഫോൺ എടുത്തു ഏതോ നമ്പർ ഡയൽ ചെയ്തു.... അത് കണ്ടപ്പോൾ ആദി ഒന്ന് നോക്കി... പെട്ടെന്നാണ് അവന്റെ ഫോണിലേക്കും ഒരു കാൾ വന്നത്....💠💠💠💠💠💠💠💠💠💠💠💠💠💠💠💠 രാവിലെ മഠശ്ശേരിയിലേക്ക് കണ്മഷി വരുമ്പോൾ ദേവക്കൊപ്പം രുദ്രനും ഉമ്മറത്ത് ഉണ്ടായിരുന്നു.... അവൻ പടിയിൽ ഇരിക്കുന്നുണ്ട്... സപ്പോർട്ട് ചെയ്യാനായി ഒരു സപ്പോർട്ടിങ് സ്റ്റിക്കും ഉണ്ട് കയ്യിൽ.... ""എന്താ രാവിലെ തന്നെ ഇവിടെ വന്നിരിക്കുന്നത്... തണുപ്പ് അടിക്കില്ലേ??..."" അവൾ കൊഞ്ചലോടെ രുദ്രനരികിൽ വന്നിരുന്നു.... അവൻ മറുപടി ഒന്നും പറഞ്ഞില്ല... പക്ഷെ അവന്റെ കണ്ണുകളിൽ അവളോടായുള്ള പ്രണയം അവൾക്ക് വായിച്ചെടുക്കാമായിരുന്നു.... ""ഞാൻ ഒരാളെ പ്രതീക്ഷിച്ചു ഇരുന്നതാണ്..."" അവന്റെ കണ്ണുകളിൽ കുസൃതി നിറഞ്ഞു...

""ആഹാ അത് കൊള്ളാമല്ലോ... എന്നിട്ട്??"" അവൾ പുഞ്ചിരിയോടെ അവനെ നോക്കി പറയുന്നതോടൊപ്പം ഇടംകണ്ണിട്ട് ദേവയെ നോക്കാനും മറന്നില്ല.... എവിടെ ആൾക്ക് നല്ല ദേഷ്യം വരുന്നുണ്ട്... അല്ലെങ്കിലും അവളുടെ മുൻപിൽ വച്ചു റൊമാൻസിക്കാൻ നിന്നാൽ നല്ലത് കിട്ടുമെന്ന് കണ്മഷിക്ക് നന്നായി അറിയാം....""ഓഹ് തുടങ്ങി കെട്ടിയോളും കെട്ടിയോനും കൂടി...ഇനി നമ്മൾക്കൊന്നും ഇവിടെ നിക്കേണ്ടി വരില്ല...ഒന്നുമില്ലെങ്കിലും എന്നെപ്പോലത്തെ സിംഗിൾ കുട്ടികൾ ഇവിടെ ഉണ്ടെന്ന് ചിന്ദിക്കണ്ടേ നിങ്ങൾ....."" ദേവയുടെ സംസാരം കേട്ടപ്പോൾ ചിരി വരുന്നുണ്ടായിരുന്നു രുദ്രന്.... ""അതെന്താടി എനിക്ക് എന്റെ പെണ്ണിനോട് ഒന്ന് മിണ്ടിക്കൂടെ.. ഒന്നുമില്ലെങ്കിലും കുറെ കാലത്തിനു ശേഷം എല്ലാം ഒന്ന് കലങ്ങി തെളിഞ്ഞതല്ലേ..."" രുദ്രൻ കണ്മഷിയെ നോക്കിയാണ് അത് പറഞ്ഞത്... അത് കേട്ടപ്പോൾ അവൾ പുഞ്ചിരിയോടെ അവന് നേർക്ക് കൈകൾ നീട്ടി.... അവനതിൽ കൈ പിടിച്ചു പതിയെ എഴുന്നേറ്റു.... രുദ്രനെ തിരിച്ചു മുറിയിൽ കൊണ്ട് ആക്കി കണ്മഷി... ദേവ അവളുടെ മുറിയിലേക്കും പോയിരുന്നു....നേരെ മുറിയിൽ എത്തി....കണ്മഷി കുളിക്കാനായായി കയറുമ്പോൾ ആണ് ഫോൺ ബെൽ അടിക്കുന്നത് ശ്രദ്ധച്ചത്.... രണ്ട് റിങ് അടിച്ചു... ശേഷം അത് കട്ട്‌ ആയി പോവുകയും ചെയ്തു...

. ""ഇതാരാണ് ഈ നേരത്ത് എന്നെ വിളിക്കാനായി??"" അവൾ ബാത്‌റൂമിൽ നിന്ന് സംശയത്തോടെ സ്വയം ചോദിച്ചു... എന്നിട്ട് പെട്ടന്ന് കുളിക്കാനായി തുടങ്ങി.... കുളി കഴിഞ്ഞു ഇറങ്ങി കണ്മഷി നേരെ അടുക്കളയിലേക്ക് ആണ് ചെന്നത്.... അവിടെ ദേവകിയമ്മ വന്നിട്ടുണ്ട്.... രാവിലേക്കുള്ള ഭക്ഷണം ഒരുവിധം ആയിട്ടുണ്ട്.... ""ആഹ്ഹ് അമ്മ വന്നോ??.."" അവൾ അമ്മയെ കണ്ടപ്പോൾ പുഞ്ചിരിച്ചു.... ""മ്മ്ഹ്ഹ്.... നീയെപ്പോളാണ് ഇന്ദുവിന്റെ വീട്ടിൽ നിന്ന് വന്നത്. ???"" ദേവകിയമ്മ ദോശ മാവ് ചട്ടിയിലേക്ക് ഒഴിക്കുന്നതിനിടയിൽ അവളെ സംശയത്തോടെ നോക്കി.... ""കുറച്ച് മുൻപേ വന്നതേ ഉള്ളു അമ്മേ... പാവം ആരുമില്ല ആ കുട്ടിക്ക്.... വല്ലാത്ത കഷ്ടം തൊന്നും....""രുദ്രനുള്ള ഭക്ഷണം ഒരു പാത്രത്തിലേക്ക് എടുക്കുന്നതിനിടയിൽ അവൾ പറഞ്ഞു.... ""എന്ത് ചെയ്യാനാ ഓരോ വിധികൾ...."" അവർ ഒന്ന് നേടിവീർപ്പിട്ടു.... കണ്മഷി ചായയുമായി നേരെ രുദ്രന്റെ മുറിയിലേക്ക് ചെന്നു.... അവിടെ ചെല്ലുമ്പോൾ അവൻ പല്ല് ഒക്കെ തേച്ചു ഫ്രഷ് ആയി...ബാത്‌റൂമിൽ നിന്ന് ഇറങ്ങി വരുന്നതാണ് കാണുന്നത്.... ആൾക്കിപ്പോൾ പതിയെ ആണെങ്കിലും എല്ലാം ചെയ്യാൻ സാധിക്കും.... ""ആഹാ ഇപ്പോൾ എല്ലാം ഒറ്റക്ക് ആയല്ലോ...""കണ്മഷി അവനെ കുസൃതിയോടെ നോക്കി....

""എനിക്ക് വലിയ താല്പര്യം ഒന്നുമില്ല ഇങ്ങനെ ഒറ്റക്ക് ചെയ്യുവാൻ... നീയും കൂടി ഉണ്ടെങ്കിൽ..."" പാതിയിൽ നിർത്തി ഇടങ്കണ്ണിട്ട് അവളെ നോക്കി.... പതിയെ അവളുടെ അരികിലേക്ക് നടന്നടുത്തു.... ""അയ്യടാ.... എന്താ ആഗ്രഹം നോക്കിയെ...മര്യാദക്ക് പെട്ടന്ന് അസുഖം എല്ലാം മാറ്റിക്കോ.... എന്നിട്ട് വേണം എനിക്ക് എന്റെ ജോലി നോക്കി പോകാൻ..."" അവൾ തിരിഞ്ഞു ഭക്ഷണം ടേബിളിൽ വക്കുമ്പോളേക്കും അവൾക്ക് തൊട്ട് പിന്നിൽ അവൻ എത്തിയിരുന്നു.... അവൾ തിരിയുന്നതിന് മുൻപ് അവളുടെ കൈകൾക്ക് മീതെ ആ കരങ്ങൾ ചേർത്ത് പിടിച്ചിരുന്നു.... അത്രമേൽ പ്രണയത്തോടെ.... ""വി... വിട് രുദ്രേട്ടാ...."" അവളുടെ സ്വരം വിക്കി.... കൈകൾ വെറുതെ വിടുവിപ്പിക്കാൻ ഒരു ശ്രമം നടത്തുന്നുണ്ട്.... ""പറയ്... ഇനി എന്നെ ഇട്ടിട്ട് എങ്ങോട്ടാണ് പോകുന്നത്??.. മ്മ്ഹ്ഹ്??"" അവന്റെ സ്വരം അവളുടെ ചെവിയിൽ തട്ടിയപ്പോൾ അവളൊന്ന് പൊള്ളി പിടഞ്ഞു... ""രു... രുദ്രേട്ടാ..."" അവൾ പതിയെ വിളിച്ചു.... ""അപ്പോൾ വിറയൽ ഒക്കെ വരും ന്റെ കണ്മഷിക്ക്... ല്ലേ....""അവൻ ഒന്ന് കൂടി ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞു...

അത് കേട്ടപ്പോൾ അവളിൽ നാണത്തിൽ പൊതിഞ്ഞ പുഞ്ചിരി വിരിഞ്ഞു.... ""നമുക്ക് വീണ്ടും പഠിക്കാൻ പോയാലോ കണ്മഷി...."" അവളെ പിന്നിൽ നിന്ന് കെട്ടിപിടിച്ചു ചെവിയോരമാണ് അവനത് ചോദിച്ചത്... ആ ചോദ്യം കേട്ടപ്പോൾ അവൾ പിടപ്പോടെ അവനെ നോക്കി...എന്നിട്ട് പതിയെ വേണ്ട എന്ന് തലയാട്ടി.... ""നിനക്കല്ലേ പഠിക്കാൻ ഒത്തിരി ഇഷ്ടം ആയിരുന്നത്.... ഇപ്പോളെന്തെ ഇങ്ങനെ??""അവന്റെ സ്വരം ശാന്തമായിരുന്നു.... ""എനിക്ക് ഇവിടെ പഠിക്കണ്ട രുദ്രേട്ടാ.... എനിക്ക് ഇവിടെ ഇഷ്ടമല്ല...."" അവന്റെ നെഞ്ചിലേക്ക് തല ചായ്ച്ചാണ് അവളത് പറഞ്ഞത്.... ""അതെന്താണ് എന്ന് എന്നോട് ചോദിക്കരുത്... പറയാം ഞാൻ... പിന്നീട് ഒരിക്കൽ.... ഞാൻ പഠിച്ച അവിടെ എന്നോട് ഇനി പോകുവാൻ നിർബന്ധിക്കരുത്...."" അവൾ നിറഞ്ഞു തൂകിയ കണ്ണുകൾ കൊണ്ട് അവനെ നോക്കി....

""ഓഹ്... എന്തെങ്കിലും പറഞ്ഞാൽ അപ്പോൾ തന്നെ ഇങ്ങനെ കണ്ണ് നിറച്ചോളും... ഇതിനും മാത്രം കണ്ണുനീർ എവിടെയാടോ സ്റ്റോക്ക് ഇരിക്കുന്നത്??"".. അവൻ പറയുന്നത് കേട്ടപ്പോൾ പെട്ടന്ന് അവൾക്ക് ചിരി വന്നു.... അവൾ കൂർപ്പിച്ചു നോക്കിയപ്പോൾ അവൻ വീണ്ടും അവളെ ചേർത്തു പിടിച്ചു.... ""ഇവിടെ പഠിക്കണ്ട എന്നത് ഒക്കെ.... കാരണം ഞാൻ ചോദിക്കുന്നില്ല... പിന്നീട് എനിക്ക് പറഞ്ഞു തരാം എന്ന് പറഞ്ഞതാണ് താൻ.... അപ്പോൾ മറ്റൊന്ന് ഞാൻ ചോദിക്കട്ടെ... അതിന് താൻ സമ്മതിക്കാതെ ഇരിക്കരുത്..."" അവളുടെ കണ്ണുകളിലെക്ക് നോക്കി അത് ചോദിക്കുമ്പോൾ.... അവൾ സംശയത്തോടെ അവനെ നോക്കി... എന്താണ് അവൻ പറയാൻ പോകുന്നത് എന്നറിയാൻ അവൾ അവനെ ഉറ്റുനോക്കി.............തുടരും...... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story