പരിണയം: ഭാഗം 42

parinayam sheethal

രചന: ശീതൾ കൃഷ്ണ

""നീ അന്ന് എനിക്ക് പരിചയപ്പെടുത്തി തന്നില്ലേ ഒരു ആളെ അമ്പലത്തിൽ വെച്ച്.... ആദി.... ആദിത്യൻ..."" ഡയാന പറഞ്ഞു തുടങ്ങിയപ്പോൾ തന്നെ ദേവ കണ്മഷിയെ നോക്കി... ""ആഹ്....""കണ്മഷി ഒന്ന് മൂളി.... ""എടി അയാൾ ഇന്ന് എന്റെ കൂടെ ബസ്സിൽ ഉണ്ടായിരുന്നു....""ഡയാന പറയുന്നത് കേട്ടപ്പോൾ അവളുടെ റിലേ മൊത്തം പോയിരുന്നു....ദേവ ആണെങ്കിൽ ഇതെന്താ കഥ എന്ന രീതിയിൽ കണ്മഷിയെ നോക്കുവാണ്.... ""എന്നിട്ട്??""... കണ്മഷി വീണ്ടും ചോദിച്ചു ഡയാനയോട്... ""ആദി ഇവിടെ ഒരു ജോലിക്ക് വേണ്ടി വന്നതാണ്... അതും ഞങ്ങടെ അതെ ഓഫീസിൽ...."" ഡയാന പറയുന്നത് കേട്ടപ്പോൾ ദേവ പിന്നെയും കണ്മഷിയെ നോക്കി....കണ്മഷി ആണെങ്കിൽ നീയിത് എന്ത് തേങ്ങക്കാ എപ്പോളും എന്റെ മുഖത്തേക്ക് നോക്കുന്നത് എന്ന എക്സ്പ്രഷനിൽ നിൽക്കുവാണ്.... ""ആഹ്ഹ് എന്നിട്ട്..."" കണ്മഷി വീണ്ടും ഡയാനയോട് ചോദിച്ചു... ""ആൾക്ക് ഇവിടെ അങ്ങനെ പരിചയം ഒന്നുമില്ല... എന്നിട്ട് എന്റെ ഫ്ലാറ്റിന്റെ അരികിൽ തന്നെ ഒരു ഫ്ലാറ്റ് എടുത്തിട്ടുണ്ട് ആള്... രുദ്രന്റെ അടുത്ത ഫ്ലാറ്റിൽ...."" ഡയാന പറയുമ്പോൾ കണ്മഷി ഒന്നും മനസ്സിലാവുന്നുണ്ടയിരുന്നില്ല....കാരണം ആദിക്ക് നല്ലൊരു ജോലി ഉള്ളതാണ് നാട്ടിൽ... പിന്നെ അത് ഇട്ടെറിഞ്ഞു എന്തിനാണ് അങ്ങോട്ട് പോയതെന്ന് അവൾ ഒരു നിമിഷം ചിന്തിച്ചു..... ""നിങ്ങൾ രണ്ടാളും എന്താ ഒന്നും മിണ്ടാത്തത്...??""

ഫോണിൽ നിന്ന് ഡയാനയുടെ ശബ്‌ദം വീണ്ടും ഉയർന്നപ്പോൾ ദേവ കണ്മഷിയുടെ കയ്യിൽ നിന്ന് ഫോൺ തട്ടി പറിച്ചു.... ""അതേതായാലും നന്നായി.... ചേച്ചിക്ക് ഇനി മിണ്ടിയും പറയാനും ഒരാൾ ആയല്ലോ..."" ദേവ പറയുന്നത് കേട്ടപ്പോൾ കണ്മഷിക്ക് ചിരി വരുന്നുണ്ടായിരുന്നു.... കാരണം ആദി അങ്ങനെ ആരോടും അത്ര അടുത്ത് ഇടപെടാത്ത ആളാണ്... അത് ആരെക്കാളും തനിക്കാണ് അറിയുക എന്നത് അവൾക്ക് അറിയാമായിരുന്നു.... ""ഹാ ബെസ്റ്റ്.... നല്ല പാർട്ടിയാ...ഇത് തന്നെ ഞാൻ ഒരുപാട് ചോദിച്ചിട്ടാണ് എന്നോട് പറഞ്ഞത്... നിനക്കറിയുമോ ഞങ്ങൾ ഇവിടെ എത്തുന്നത് വരെ ഒരേ സീറ്റിൽ ഉണ്ടായിട്ടും അയാൾ ഒന്നും എന്നോട് മിണ്ടിയിരുന്നില്ല....."" ഡയാന പറയുന്നത് കേട്ടപ്പോൾ ദേവ ചിരിച്ചു പോയിരുന്നു.... ""അയ്യോടാ അപ്പോൾ വായ്നോക്കാൻ ആരും ഇല്ലായിരുന്നു അല്ലെ??.."" ""ടി ടി.. വേണ്ട...."" ഡയാനയുടെ ചുണ്ട് കൂർത്തത് ഇവിടെ നിന്ന് ദേവക്ക് മനസിലായിരുന്നു.... പിന്നെയും ഒരുപാട് വിശേഷങ്ങൾ ചോദിച്ചറിഞ്ഞാണ് ഡയാന ഫോൺ വെച്ചത്.... സംസാരം എല്ലാം കഴിഞ്ഞു ദേവയും കൺമഷിയും കൂടെ മുറിയിൽ നിന്ന് പുറത്തേക്ക് ഇറങ്ങിയപ്പോളേക്കും ഒരു ബൈക്ക് വന്നു ഉമ്മറത്ത് നിന്നിരുന്നു.... ഇരുവരും സംശയത്തോടെ ഉമ്മറത്തേക്ക് ചെന്നു നോക്കി....സിദ്ധാർഥ് ആയിരുന്നു അത്...അവൻ ഇരുവരെയും കണ്ടപ്പോൾ ഒന്ന് പുഞ്ചിരിച്ച് കൊണ്ട് ഉമ്മറത്തേക്ക് കയറി... ""ഏഹ്ഹ്ഹ്.... ഇങ്ങര് തിരിച്ചു ബാംഗ്ലൂരിലേക്ക് പോയില്ലേ??"".

.അവനെ കണ്ടപ്പോൾ...ദേവ സംശയത്തോടെ നഖം കടിച്ചു മുകളിലേക്ക് നോക്കി.... ""അട്ടത്ത് വായും പൊളിച്ചു നോക്കി നിൽക്കണ്ട.... വല്ല പ്രാണിയും വായിൽ കേറും..."" കയ്യിൽ താക്കോളും കറക്കി ഉള്ളിലേക്ക് കയറുന്നതിനിടയിൽ അവൻ പറഞ്ഞപ്പോൾ കണ്മഷി ചിരിച്ചു പോയ്‌.... അത് കേട്ടപ്പോൾ അവളുടെ റിലേ മൊത്തം പോയ്‌... കണ്ടാൽ പോലും ഒന്ന് തിരിഞ്ഞു നോക്കാത്ത മനുഷ്യൻ ആണ്.... ""ഈശ്വരാ ഇങ്ങേരുടെ തലക്കിട്ടു ആരേലും ചുറ്റിക വെച്ച് അടിച്ചോ??... "" അവൾ ചിന്തിച്ചു നിൽക്കുമ്പോളേക്കും കണ്മഷിയും സിദ്ധുവും വീടിനുള്ളിലേക്ക് കയറി പോയിരുന്നു.... ""എവിടെ എല്ലാവരും...?? ആരെയും കാണുന്നില്ലാലോ....??"" സിദ്ധാർഥ് മൂകമായി ഇരിക്കുന്ന വീട് കണ്ടു ചോദിച്ചു.... ""അവരെല്ലാവരും തോട്ടത്തിൽ പോയതാണ്... പിന്നെ ഡയാന ചേച്ചി തിരിച്ചു പോയില്ലേ..."" കണ്മഷി അവനുള്ള വെള്ളം എടുക്കാൻ പോകുന്നതിനിടയിൽ പറഞ്ഞു... ""ആഹ്ഹ്... അവൾ വിളിച്ചിരുന്നു എന്നെ.... ഞാനും ഇന്ന് പോകും...."" അവൻ ഒന്ന് തിരിഞ്ഞു നോക്കിയിട്ടാണ് അത് പറഞ്ഞത്.... ദേവ തൊട്ട് പുറകിൽ തന്നെ ഉണ്ടായിരുന്നു... പക്ഷെ അവനെ ഒന്ന് നോക്കുന്നു പോലുമില്ല.... അവൻ നോക്കുമ്പോൾ കണ്മഷി അടുക്കളയിൽ എത്തിയിരുന്നു....

ദേവ അവളുടെ കൂടെ പോകാനായി തിരിയുമ്പോളേക്കും സിദ്ധാർഥ് അവളുടെ കൈകളിൽ പിടുത്തമിട്ടിരുന്നു.... അവളുടെ കണ്ണുകൾ മിഴിഞ്ഞു പോയി.... ഇതെന്താ ഇപ്പോൾ സംഭവിക്കുന്നത്??... ആരാണ് ഇവിടെ പടക്കം പൊട്ടിക്കുന്നത്.... എന്ന് ആലോചിച്ചു നിൽക്കുമ്പോൾ അവൻ അവളുടെ മുഖത്തൂടെ വിരൽ ഞൊടിച്ചു.... ""എന്താടി പോത്തേ.... പന്തം കണ്ട പെരുചാഴിയെ പോലെ നോക്കി നിൽക്കുന്നത്..."" പറയുന്നതോടൊപ്പം അവളെയും വലിച്ചു അടുത്തുള്ള മുറിയിലേക്ക് എത്തിയിരുന്നു സിദ്ധു.... ""ഏയ്യ്... നിങ്ങളിത് എന്താണ് ചെയ്യുന്നത് സിദ്ധുവേട്ടാ??.."" അവൾ ഒന്നും മനസ്സിലാവാതെ അവനെ നോക്കി....അവന്റെ ഈ മുഖം അവൾക്ക് ആദ്യമായി ആയിരുന്നു.... ""എന്താണ് ചെയ്യുന്നത് എന്ന് നിനക്ക് കണ്ടൂടെ...??"" അവൻ ചുറ്റുമോന്ന് നോക്കി കൊണ്ട് വേഗം പോക്കെറ്റിൽ നിന്ന് ഒരു പേപ്പർ എടുത്തു.... ""ഇതാ... ഇത് നിനക്കുള്ളതാണ്..."" അവൻ ആ മടക്കിയ പേപ്പർ അവൾക്കായി നീട്ടി.... ""പ്രേമലേഖനം ആണോ സിദ്ധുവേട്ടാ??""... മുഖത്തു കുറച്ച് നാണമൊക്കെ വിതറി അവൾ ചോദിച്ചപ്പോൾ... അവന്റെ മുഖം ഇഞ്ചി കടിച്ച പോലെയായി.... ""അയ്യാ... പ്രേമലേഖനം തരാൻ പറ്റിയ ഒരു മുതല്...."" അവൻ അവളെ നോക്കി ഒന്ന് പുച്ഛിച്ചു... ""പിന്നെ എന്താണ് ഇത്??..""

അവൾ സംശയത്തോടെ അവൻ കൊടുത്ത പേപ്പർ തിരിച്ചും മറിച്ചു നോക്കി.... ""ഇത് നീ ഇപ്പോൾ കയ്യിൽ വെക്ക്.... ഞാൻ പറയുന്ന സമയത്ത് തുറന്ന് നോക്കിയാൽ മതി...."" അവൾ തുറക്കാൻ പോയപ്പോളേക്കും ആ കൈക്കിട്ട് ഒരെണ്ണം കൊടുത്തു കൊണ്ട് അവൻ പറഞ്ഞു.... ""തുറക്കുവോ നീയ്??"".. അവൻ കുട്ടിയോട് ചോദിക്കുന്ന ടീച്ചറെ പോലെ ചോദിച്ചപ്പോൾ അവൾ അനുസരണയുള്ള സ്കൂൾ കുട്ടിയെ പോലെ ഇല്ല എന്ന് ചുമൽ കൂച്ചി കാണിച്ചു.... ""ഗുഡ് ഗേൾ... എന്നാൽ മോള് ഇത് സേഫ് ആയ സ്ഥലത്ത് കൊണ്ട് പോയ്‌ വെക്ക് വേഗം...."" അവൻ പറഞ്ഞപ്പോൾ അവൾക്ക് സംശയം തോന്നിയെങ്കിലും... ഭാവി കെട്ടിയോൻ ആദ്യമായി ഒരു കാര്യം പറഞ്ഞതല്ലേ എന്ന് വിചാരിച്ചു അവൾ അത് ഒന്നും മിണ്ടാതെ അവളുടെ മുറിയിൽ കൊണ്ട് പോയ്‌ വെക്കാനായി ഒരുങ്ങി.... ""ദേ... ഇതിന്റെ ഒക്കെ സ്മരണ ഉണ്ടായാൽ മതി.... ഞാൻ മുൻപ് പറഞ്ഞതിന് മറുപടി ഒന്നും ഇത് വരെ കിട്ടിയില്ല ട്ടോ...."" നടക്കുന്നതിനിടയിൽ അവൾ തിരിഞ്ഞു നോക്കി പറഞ്ഞപ്പോൾ അവന്റെ മുഖത്ത് ഒരു കള്ളച്ചിരിയുണ്ടായിരുന്നു....ഈശ്വര എനിക്ക് തോന്നിയതാണോ ആ മുഖത്ത് ഒരു ചിരി??.... അവൾ സ്വയം ചിന്തിച്ചു ഒന്ന് കൂടെ തിരിഞ്ഞു നോക്കുമ്പോളേക്കും അവൻ രുദ്രന്റെ മുറിയിലേക്ക് വെച്ച് പിടിച്ചിരുന്നു.... 💠💠💠💠💠💠💠💠💠💠💠💠💠💠💠💠

രാജീവ്‌ ഉച്ചക്കുള്ള ഭക്ഷണവുമായി വന്നതായിരുന്നു ഇന്ദുവിന്റെ വീട്ടിലേക്ക്..... മുറ്റത്ത് നിറയെ ചമ്മലകളാണ്.... കണ്ടാൽ തന്നെ ആകെ മൂകമായി ഇരിക്കുന്നുണ്ട് വീടും പരിസരവും..... അവൻ കയ്യിലെ കവർ ഉമ്മറത്ത് വെച്ച് ചുറ്റും ഒന്ന് നോക്കി... അപ്പുറത്തെ വീട്ടിൽ നിന്ന് എന്തൊക്കെയോ ഒച്ച കേൾക്കാം.... അവനപ്പോൾ മനസ്സിലായി അയൽവാസി ചേച്ചി വീട്ടിൽ ഇല്ല എന്ന കാര്യം.... അവൻ ഒരു പടി കൂടെ കയറി കോളിങ്ങ് ബെൽ അമർത്തി.... രണ്ട് മൂന്ന് വട്ടം ബെൽ അമർത്തിയിട്ടും അനക്കമൊന്നുമില്ല.... അവന് മനസ്സിൽ എന്തോ ഒരു പേടി പോലെ തോന്നി.... അവൻ പെട്ടെന്ന് ഉമ്മറത്തേ വാതിലിൽ ശക്തിയായി തട്ടാൻ തുടങ്ങി.... ""ഇന്ദു??...."" അവൻ നീട്ടി വിളിച്ചു.....പക്ഷെമറുപടി ഒന്നും തന്നെയില്ല.... വാതിൽ തുറക്കുന്നില്ല..... അവസാനം അവൻ സർവശക്തിയുമെടുത്തു വാതിൽ ചവിട്ടി തുറന്നു.... ""ഇന്ദു....."" അവൻ വീണ്ടും ഉറക്കെ വിളിച്ചു..... എന്നിട്ട് പിടപ്പോടെ ചുറ്റും നോക്കി..........തുടരും...... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story