പരിണയം: ഭാഗം 43

parinayam sheethal

രചന: ശീതൾ കൃഷ്ണ

""ഇന്ദു!!!"".... മുറിയിൽ എത്തിയ രാജീവ്‌ ഇന്ദു നിലത്ത് കിടക്കുന്നത് കണ്ട് പിടപ്പോടെ അവളുടെ അരികിലേക്ക് ഓടിയണഞ്ഞു.... ""ഇന്ദു.... എണീക്കെടാ...."" അവൻ അവളുടെ മുഖം കോരിയെടുത്ത് വിളിച്ചു.....എന്നാൽ അനക്കമൊന്നുമില്ല.... മാത്രവുമല്ല അവളുടെ മൂക്കിൽ നിന്ന് നല്ലത് പോലെ രക്തം വരുന്നുണ്ട്..... അവൻ ഒന്നും ചിന്തിക്കാതെ നിമിഷനേരം കൊണ്ട് അവളെ പൊക്കിയെടുത്തിരുന്നു.... എന്നിട്ട്... കട്ടിലിൽ കിടത്തി..... എന്ത് ചെയ്യണം എന്നവന് ഒരു നിശ്ചയവുമില്ല....ഒരു നിമിഷം ചിന്തിച്ചു നിന്ന്.... പെട്ടെന്ന് തന്നെ അടുക്കളയിലേക്ക് ഓടി.... കയ്യിൽ കിട്ടിയ പാത്രത്തിലേക്ക് കുറച്ച് വെള്ളം എടുത്തു കൊണ്ട് വന്ന് അവളുടെ മുഖത്ത് തളിച്ചു....പക്ഷെ അനക്കമൊന്നുമില്ല...അവൻ നേരെ ഫോൺ എടുത്തു.... എന്നിട്ട് സിദ്ധുവിന്റെ നമ്പർ ഡയൽ ചെയ്തു.... പെട്ടെന്ന് സിദ്ധുവിനെയാണ് ഓർമവന്നത്..... എന്നാൽ ഇവിടെ.... മഠശ്ശേരിയിൽ.... രുദ്രനോട് സംസാരിച്ചു ഇരിക്കുമ്പോൾ ആണ്... സിദ്ധുവിന് രാജീവിന്റെ ഫോൺ കോൾ വരുന്നത്.... സിദ്ധുവിന്റെ ഫോൺ ബെല്ലടിക്കുന്നത് കേട്ടപ്പോൾ.... രുദ്രൻ സംശയത്തോടെ അവനെ നോക്കി.... ""രാജീവ്‌ ആണ് ഡാ...."" സിദ്ധു പുഞ്ചിരിയോടെ പറഞ്ഞു... ശേഷം ഫോൺ എടുത്തു.... ""ഹാ... പറ രാജീവേ....""

സിദ്ധുവിന്റെ മുഖത്തു പുഞ്ചിരി ഉണ്ടായിരുന്നു.... എന്നാൽ പെട്ടെന്ന് തന്നെ അത് മറയുന്നതും രുദ്രൻ ശ്രദ്ധിച്ചു.... ""ദേ... ഞാൻ എത്തി...."" പെട്ടെന്ന് തന്നെ സിദ്ധു അത് പറഞ്ഞു കൊണ്ട് ഫോൺ വെച്ച് കസേരയിൽ നിന്ന് എഴുന്നേറ്റു.... ""ഇന്ദു എന്തോ ബുധിമോശം കാണിച്ചു... രാജീവ്‌ ആണ് വിളിച്ചത്.... ആ കുട്ടിയെ ഹോസ്പിറ്റലിൽ എത്തിക്കണം..."" അവൻ ധൃതി പെട്ട് പറഞ്ഞു കൊണ്ട് രുദ്രന്റെ മുറിയിൽ നിന്ന് പോയ്‌... നിമിഷനേരം കൊണ്ട് സിദ്ധുവിന് വന്ന മാറ്റം കണ്ട് രുദ്രൻ നന്നായി തന്നെ പേടിച്ചു.... ഇന്ദുവിന് ഒന്നും സംഭവിക്കല്ലേ എന്ന്.... അവന്റെ ഉള്ളിലും പ്രാർത്ഥിക്കുന്നുണ്ടായിരുന്നു.... 💠💠💠💠💠💠💠💠💠💠💠💠💠💠💠💠💠 സിദ്ധു നേരെ ബൈക്ക് എടുത്ത് ഇന്ദുവിന്റെ വീട്ടിലേക്ക് ആണ് പോയത്.... അവിടെ വീട് മുറ്റത്ത് തന്നെ അപ്പുറത്തെ വീട്ടിലെ ചേച്ചിയും... മറ്റു ചിലരും ഉണ്ടായിരുന്നു.... രാജീവ്‌ വിളിച്ചതായിരിക്കണം... സിദ്ധുവിന്റെ പിന്നാലെ തന്നെ ഒരു ഓട്ടോയും വരുന്നുണ്ടായിരുന്നു.... മഠശ്ശേരിയിൽ നിന്നിറങ്ങിയപ്പോൾ അവൻ വിളിച്ചതാണ്....

സിദ്ധു ബൈക്കിൽ നിന്നിറങ്ങി.... ദൃതി പെട്ട് ഇന്ദുവിന്റെ മുറിയിലേക്ക് ഓടി ചെന്നു.... എന്നിട്ട് രാജീവും സിദ്ധുവും കൂടി ചേർന്ന് അവളെ കോരിയെടുത്തു.... സഹായത്തിനു അപ്പുറത്തെ വീട്ടിലെ ചേച്ചിയും ഉണ്ടായിരുന്നു.... മൂന്നാളും കൂടി ചേർന്ന്.... അവളെ എടുത്ത് ഓട്ടോയിൽ കിടത്തി.... രാജീവ്‌ അവളുടെ തലഭാഗത്ത് ഇരുന്നു... എന്നിട്ട് തല അവന്റെ മടിയിൽ കിടത്തി....സിദ്ധു കാൽ ഭാഗത്തും ഇരുന്നു.... എന്നിട്ട് വേഗം ഹോസ്പിറ്റലിൽ എത്തിക്കാൻ പറഞ്ഞു ഡ്രൈവറോട്.... രാജീവ്‌ അവളുടെ മുഖത്ത് പതിയെ തലോടി....അവളുടെ മുഖം കാണെ അവന് വല്ലാതെ നെഞ്ച് പിടഞ്ഞു പോയി.... അവന്റെ കണ്ണുകൾ എന്തിനെന്നറിയാതെ നിറഞ്ഞു തൂകി.....അവളുടെ മൂക്കിൽ നിന്ന് രക്തം വല്ലാതെ ഒഴുകുന്നുണ്ട്....അവൻ വിറയാർന്ന ചുണ്ടുകളോടെ പുറത്തേക്ക് നോക്കി.... കണ്ണുനീർ കാഴ്ചയെ മറക്കുന്നു എന്ന് മനസ്സിലായപ്പോൾ പിടപ്പോടെ കണ്ണുകൾ തുടച്ചു..... ""വാ പെട്ടെന്ന് ഇറക്കണം...."" ഹോസ്പിറ്റലിന്റെ ഗേറ്റ് കണ്ടതും ഇരുവരും പരസ്പരം ഒന്നു നോക്കി.... സിദ്ധു പറഞ്ഞപ്പോൾ.... അവൻ മെല്ലെ തലയാട്ടി....എന്നിട്ട് ഓട്ടോ നിർത്തിയപ്പോൾ തന്നെ അവളെ ഇരുവരും ചേർന്ന് പുറത്തേക്ക് എടുത്തു.... അപ്പോളേക്കും എമർജൻസി ഡിപ്പാർട്മെന്റ് സ്റ്റക്ചർ കൊണ്ട് വന്നു....

നിമിഷ നേരം കൊണ്ട് അവളെ ഉള്ളിലേക്ക് കൊണ്ട് പോകുമ്പോളും രാജീവിന്റെ നെഞ്ച് വല്ലാതെ മിടിച്ചിരുന്നു.... അവൾക്ക് ഒന്നും സംഭവിക്കല്ലേ എന്ന്.... ഒരുപാട് പ്രാർത്ഥിച്ചിരുന്നു.....💠💠💠💠💠💠💠💠💠💠💠💠💠💠💠💠💠 ""ആഹാ എഴുന്നേറ്റോ... ഞാൻ വന്നിരുന്നു നേരത്തെ.... ഒച്ചയൊന്നും കേൾക്കാഞ്ഞപ്പോൾ ഞാൻ വിചാരിച്ചു നല്ല ഉറക്കമായിരിക്കും എന്ന്...."" ഡയാന കോഫീ കുടിക്കുമ്പോൾ ആയിരുന്നു അവളുടെ ഫ്ലാറ്റിലേക്ക് ആദി വന്നത്.... അവനെ കണ്ടപ്പോൾ അവൾ മനോഹരമായി പുഞ്ചിരിച്ചു.... ""നല്ല ഉറക്കക്ഷീണം തോന്നിയിരുന്നു.... അതാണ് മയങ്ങി പോയത്..."" അവൻ പുഞ്ചിരിയോടെ പറഞ്ഞു.... ""വാ ഇരിക്ക്...."" അവൾ സോഫയിലേക്ക് കൈ തട്ടി കൊണ്ട് പറഞ്ഞു.... എന്നിട്ട് അവനായും കോഫീ എടുക്കുവാൻ കിച്ചണിലോട്ട് പോയി.... ""ഇയാൾ കോഫീ കുടിക്കില്ലേ??""... അവൾ അവനെ നോക്കി.... ""അയ്യോ... അതൊന്നും വേണ്ട.... ഞാൻ വെറുതെ..."" അവന് വല്ലാത്ത ചടപ്പ് തോന്നി.... അത് വ്യക്തമായി ഡയാനക്ക് മനസ്സിലാവുകയും ചെയ്തു....""ഇവിടെ ഫോർമാലിറ്റിയുടെ ആവശ്യം ഒന്നുമില്ല....കുടിക്കില്ലേ താൻ??"".. അവൾ പുഞ്ചിരിയോടെ ചോദിച്ചപ്പോൾ വേണ്ട എന്ന് പറയാൻ അവന് കഴിഞ്ഞില്ല.... അവൾ അടുക്കളയിലേക്ക് പോകുന്നത് കണ്ടപ്പോൾ....

അവൻ ആ റൂം ഒന്നു നോക്കി.... നല്ല വൃത്തിയുള്ള കുഞ്ഞു ഹാൾ.... ഒരു ബാത്റൂം ഹാളിനോട് ചേർന്ന് ഉണ്ട്.... ബെഡ്‌റൂമും തൊട്ടരികിൽ തന്നെയുണ്ട്.... അവൻ ചുറ്റും നോക്കുന്നതിന്റെ ഇടയിൽ തന്നെ അവൾ അവനുള്ള കോഫിയും കൊണ്ട് വന്നിരുന്നു.... ""നാളെ രാവിലെ പോയ്‌ ഓഫീസിൽ ജോയിൻ ചെയ്യാം.... കേട്ടോ.... ഇന്ന് വന്നപ്പോൾ തന്നെ നേരം ഒരുപാട് ആയില്ലേ...."" അവൾ പറയുന്നത് കേട്ടപ്പോൾ അവൻ ഒന്ന് പുഞ്ചിരിച്ചു... ""എങ്ങെനുണ്ട് കോഫീ...വലിയ ടേസ്റ്റ് ഒന്നും ഉണ്ടാവാൻ ചാൻസ് ഇല്ല...."" ""ഏയ്യ്... അങ്ങനൊന്നും ഇല്ലെടോ... നല്ല രുചിയുണ്ട്.... പിന്നെ ഞാൻ അങ്ങനെ കാപ്പി കുടിക്കാത്ത കൂട്ടത്തിലാണ്.... "" അവൻ ഒരു സിപ് കുടിച്ചു കൊണ്ട് പറഞ്ഞു....""ഹാ... അതല്ലേ ഞാൻ ചോദിച്ചത്.... കാപ്പി കുടിക്കുമോ എന്ന്... വേറെന്താണ് കുടിക്കുക... ചായയോ??""... അവൾ നിരാശയോടെ പറയുന്നത് കേട്ടപ്പോൾ അവന് ചിരി വന്നു.... ""ഏയ്യ്.... അതൊന്നും വേണ്ട.... ഇത് നല്ല രുചിയുണ്ട്....പിന്നെ ചായയും കാപ്പിയും ഒന്നും പൊതുവെ കുടിക്കാറില്ല.... പുറത്ത് പോവുമ്പോൾ മാത്രമേ കുടിക്കുകയുള്ളു...

അതും ആരെങ്കിലും ഇത് പോലെ ഓഫർ ചെയ്യുമ്പോൾ...."" അവനെ തന്നെ നോക്കിയിരിക്കുകയായിരുന്നു അവൾ.... സംസാരിക്കുമ്പോൾ പിടയുന്ന അവന്റെ കണ്ണുകൾ അവൾക്കൊരു കൗതുകമായി.... അവന്റെ സംസാരം കെട്ടിരിക്കാൻ തന്നെ ഒരു രസമാണ്....അവൾ പുഞ്ചിരിയോടെ ഓർത്തു... ""അല്ല... മാഷ് എന്തിനാ... നാട്ടിലെത്തെ ജോലി ഉപേക്ഷിച്ചു.... ഇവിടേക്ക് വന്നത്..."" അവനായി പലഹാരം നീട്ടുമ്പോൾ ആയിരുന്നു അവളത് ചോദിച്ചത്... കേട്ടപ്പോൾ പുഞ്ചിരിയോടെ ഇരുന്ന അവന്റെ മുഖം പെട്ടെന്ന് മങ്ങിയത് അവൾ ശ്രദ്ധിച്ചിരുന്നു..... ""അങ്ങനെ ചോദിച്ചാൽ.... എനിക്ക് പെട്ടെന്ന് നാട്ടിൽ നിന്ന് മാറി നിൽക്കാൻ തോന്നി.... അതിന് ഈ മാർഗമേ മനസ്സിൽ ഉണ്ടായിരുന്നുള്ളു....മനസ് ഒന്ന് ഒക്കെ ആയി കഴിഞ്ഞാൽ തിരികെ തന്നെ പോകുമെടോ..."" അവൻ കോഫീ ചുണ്ടോട് അടുപ്പിക്കുന്ന ഇടയിൽ പറഞ്ഞു.... അത് കേട്ടപ്പോൾ അവൾ ഒന്ന് പുഞ്ചിരിച്ചു.... ""കണ്മഷിയുടെ കാര്യം ഓർത്തിട്ടാണോ??"".. പെട്ടെന്നായിരുന്നു ഡയാനയുടെ ചോദ്യം.... അവളുട ചോദ്യത്തിൽ ആദ്യമൊന്ന് പതറിയെങ്കിലും...മറുപടിയായി ഒന്ന് പുഞ്ചിരിക്കുക മാത്രം ചെയ്തു ആദി....

മറുപടി ഒന്നുമില്ല എന്നത്.... അവൻ ഒഴിഞ്ഞു മാറുകയാണ് എന്നവൾക്ക് മനസ്സിലായി....പിന്നീട് അതിനെ പറ്റി അവൾ ചോദിച്ചില്ല..... മറ്റു പല വിഷയങ്ങളിലേക്കും അവരുടെ സംസാരം നീണ്ടു.... ഒരുപാട് നേരം സംസാരിച്ചു കഴിഞ്ഞാണ്... ആദി തിരികെ ഫ്ലാറ്റിലേക്ക് മടങ്ങിയത്.... ""എന്നാൽ ഞാൻ ഇറങ്ങട്ടെ...."" അവൻ പോകുവാനായി എഴുന്നേറ്റ് പതിയെ അവളെ നോക്കി.... ""ഏതായാലും സംസാരിക്കുവാൻ എനിക്ക് ഒരാളെ കിട്ടി....ഇടക്ക് ഈ വഴി വരണം....""അവൾ കുസൃതിയോടെ മറുപടി പറഞ്ഞു.... ""അതിനെന്താ തീർച്ചയായും വരും...."" അവൻ ഡോറിനരികിൽ എത്തിയപ്പോൾ തിരിഞ്ഞു നോക്കി പറഞ്ഞു..... ""ആദി നന്നായി സംസാരിക്കുമെന്ന് ഞാൻ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല...."" അവൾ കൂട്ടിച്ചേർത്തു.... എന്നിട്ട് അവനരികിലേക്ക് നടന്നു..... ""നാളെ ഓഫീസിൽ ജോയിൻ ചെയ്തു കഴിഞ്ഞാൽ അടുത്ത പ്ലാൻ എന്താ ആദിക്ക്??...അവൾ അവനെ നോക്കി.... ""കുറച്ച് പർച്ചേസിംഗ് ഉണ്ട്... എന്റെ കൂടെ കൂട്ടിന് വരുമോ??"".. അവൻ അപ്പോളാണ് പെട്ടെന്ന് ഓർത്തത്... തനിക്ക് പാത്രങ്ങളൊക്കെ വാങ്ങണമെല്ലോ എന്ന്..... ""അതിനെന്താ ഞാൻ വരാമല്ലോ.... പക്ഷെ പകരം എന്റെ കൂടെ ഒരിടം വരെ വരണം..."" അവൾ പറഞ്ഞപ്പോൾ അതിന് മറുപടിയായി തലയാട്ടി... ""ഷുവർ.... ഈ വീക്കെൻഡ് നമുക്ക് ഇറങ്ങാം...."" അവൻ അതും പറഞ്ഞു കൊണ്ട് മുറിയുടെ പുറത്തേക്ക് ഇറങ്ങി.............തുടരും...... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story