പരിണയം: ഭാഗം 47

parinayam sheethal

രചന: ശീതൾ കൃഷ്ണ

""എങ്ങനെയുണ്ടായിരുന്നു ഇന്റർവ്യൂ??""... ആദി പുറത്തേക്ക് വന്നതും ഡയാന കൗതുകത്തോടെ അവനരികിൽ ചെന്നു ചോദിച്ചു.... ""കുഴപ്പമില്ല ഡാ... ടെമ്പററി പോസ്റ്റിലേക്ക് കേറിക്കോളാൻ പറഞ്ഞു.... എനിക്കും അതാണ് ആവശ്യം....""മുഖത്ത് പടർന്ന വിയർപ്പ് ഒപ്പിയെടുത്തു.... എന്നിട്ട് ചുറ്റുമോന്ന് നോക്കി.... ആളുകൾ പലയിടങ്ങളിലായി പരന്നു നടക്കുന്നു.... ""ഇപ്പോൾ ടീ ബ്രേക്ക്‌ ആണ്..."" അവന്റെ സംശയത്തോടെയുള്ള നോട്ടം കാണെ അവൾ പുഞ്ചിരിയോടെ അവനെ നോക്കി.... ""വാ.... നമുക്കൊരു കോഫീ കുടിക്കാം ക്ഷീണമൊക്കെ ഒന്ന് മാറട്ടെ..."" അവൾ പെട്ടന്ന് അവന്റെ കയ്യിൽ പിടിച്ചു മുന്നോട്ട് നടന്നു.... പെട്ടെന്ന് അവളെങ്ങനെ ചെയ്തപ്പോൾ അവൻ പകപ്പോടെ ചുറ്റുമോന്ന് നോക്കി....ചിലർ അവരെ തന്നെ നോക്കുന്നുണ്ട്.... എന്തൊക്കെയോ അടക്കം പറഞ്ഞു ചിരിക്കുന്നും ഉണ്ട്.... ""ഓ... താൻ അതൊന്നും കാര്യമാക്കണ്ട..."" അവൾ നടക്കുന്നതിനിടയിൽ ഇടങ്കണ്ണിട്ട് അവനെ നോക്കി....അവന്റെ അമ്പരപ്പ് കണ്ടപ്പോൾ കുസൃതിയോടെ പറഞ്ഞു.... രണ്ടാളും നേരെ ചെന്നത് കാന്റീനിലേക്ക് ആണ്.... ആദി ചുറ്റും നോക്കി....അത്യാവശ്യം വലുപ്പമുള്ളൊരു കാന്റീൻ... അവിടിവിടങ്ങളിലായി ചിലർ കൂട്ടം കൂടി ഇരിക്കുന്നുണ്ട്...

മറ്റുചിലരാകട്ടെ കോഫീ കുടിക്കുകയാണ്.... ""ഒരു കോഫീ അല്ലെ??.."" അവൾ സമയത്തോടെ പുരകം പൊക്കി.... ""മ്മ്ഹ്ഹ്...."" ഒന്ന് മൂളി കുസൃതിയോടെ അവളുടെ ചെഷ്ടകൾ ശ്രദ്ധിക്കുകയാണ്.... ""രണ്ടു കോഫീ.... ആ ടേബിളിലേക്ക്...."" കൈകൾ അപ്പുറത്തുള്ള ഒരു ടേബിളിലേക്ക് വിരൽ ചൂണ്ടി.... എന്നിട്ട് ആദിയെ നോക്കി വരാൻ ആംഗ്യം കാണിച്ചു..... ""അപ്പോൾ ഇനി നാളെ മുതൽ... താനും ഉണ്ടല്ലേ...."" അവൾ മുടിയൽപ്പം മുന്നിലേക്ക് ഇട്ടുകൊണ്ട്... കസേരയിൽ ഇരുന്നു.... ""മ്മ്ഹ്ഹ്....""എതിരെയുള്ള സീറ്റിൽ അവനും വന്നിരുന്നു.... ""പിന്നേയ്... വൈകിട്ട് നമുക്ക് ഒന്ന് പുറത്ത് പോകണം കേട്ടോ ആദി... വരില്ലേ എന്റെ കൂടെ??""... പെട്ടെന്ന് ഓർത്തെടുത്ത പോലെ അവൾ അവനെ നോക്കി....മറുപടിയായി അവനൊന്നു തലയാട്ടിയപ്പോളേക്കും കോഫീയും കൊണ്ട് വെയ്റ്റർ വന്നിരുന്നു..... ""ഇഷ്ടമായോ ഇവിടെ...??""ഒരു സിപ് കുടിച്ചു കൊണ്ടവൾ അവനെ നോക്കി.... അവന്റെ കണ്ണുകൾ അപ്പോളും അവളിൽ തന്നെയായിരുന്നു..... ""പിന്നല്ലാതെ...നാട്ടിൽ നിന്ന് വണ്ടി കയറുമ്പോൾ വിചാരിച്ചത്... ഒറ്റക്കാവും എന്നും... എങ്ങെനെയാ ഈ നാട്ടിൽ കഴിയുക എന്നുമായിരുന്നു.... ഇതിപ്പോൾ വലിയ ആശ്വാസമായി.... താൻ ഉള്ളത് വല്ലാത്ത ആശ്വാസമാണ് ടോ...."" അവന്റെ കണ്ണുകൾ തിളങ്ങിയിരുന്നോ??... ഒരു നിമിഷം ആ കണ്ണുകളുമായി കൊരുത്തു... ""ഏയ്യ്.... എനിക്കാണ് സത്യം പറഞ്ഞാൽ ആശ്വാസമായത്... അല്ലെങ്കിൽ ഒറ്റക്ക് ഇരുന്ന് ഞാൻ ബോർ അടിച്ചേനെ...""

അവൾ മുന്നിലേക്ക് പാറി വീണ മുടി വിരലുകളാൽ വകഞ്ഞു മാറ്റി കൊണ്ട് പറഞ്ഞു.... ""അതെന്താ... ഇവിടെ മാറ്റാരുമായും കൂട്ടില്ലേ??""...സംശയത്തോടെ ആ കണ്ണുകൾ കുറുകുന്നത് കണ്ടു.... മറുപടിയായി ഒന്ന് പുഞ്ചിരിച്ചു.... ""ഓഹ് ഉണ്ടല്ലോ.... രുദ്രൻ... പിന്നെ സിദ്ധുവും... ഞങ്ങൾ ബെസ്റ്റ് ഫ്രണ്ട്സ് ആണ്.... അറിയില്ലേ ആദിക്ക് അവരെ.."??... പുരികം പൊക്കി ചോദിച്ചപ്പോൾ പതിയെ തലയാട്ടുന്നത് കണ്ടു.... ""ഹാ... തന്റെ എക്ലസ്ന്റെ കാമുകൻ..."" ഡയാന ആരും കേൾക്കാതെ ശബ്‌ദം താഴ്ത്തി പറഞ്ഞപ്പോൾ ആദി ചിരിച്ചു പോയി... ""ഹഹഹ.... അതെനിക്ക് ഇഷ്ടമായി.... പക്ഷെ എന്റെ എക്സ് എന്നത് തെറ്റാണ് കുട്ട്യേ.... അവൾക്ക് എന്നെ ഇഷ്ട്ടമൊന്നുമല്ല.... അവളുടെ പ്രണയം രുദ്രനാണ്...."മനോഹരമായി ഒന്ന് പുഞ്ചിരിക്കാൻ ശ്രമിച്ചു ആദി.... അവന്റെ കണ്ണുകൾ വീണ്ടും തിളങ്ങുന്നുണ്ട്... ഡയാന അത് കൗതുകത്തോടെ നോക്കി നിന്നു.... ഒരു വലിയ ബെൽ അടിച്ചതും ഇരുവരും ഞെട്ടലോടെ ചുറ്റും നോക്കി... ആദിക്ക് മനസ്സിലായിരുന്നില്ല എന്താണ് സംഭവിക്കുന്നത് എന്നത് ... ""ഡ്യൂട്ടിക്ക് കേറാൻ സമയമായി.... താൻ ഇനി ഇവിടെ നിൽക്കുന്നില്ലല്ലോ....പോവുകയല്ലേ??"" സംശയത്തോടെ നോക്കി... ""ആഹ് പോകണം....താൻ വരുമ്പോൾ വിളിച്ചാൽ മതി... എനിക്കും കുറച്ച് ഷോപ്പിംഗ് ഉണ്ട്....""

അവൻ എഴുന്നേറ്റ് ടിഷ്യൂ കൊണ്ട് മുഖം തുടച്ച് പറഞ്ഞു.... ""ഒക്കെ ഡാ... എന്നാൽ വൈകിട്ട് കാണാം....""അവൾ കൈ കൊടുക്കുന്നതോടൊപ്പം തന്നെ അവനായി പുഞ്ചിരിയും നൽകി.... എന്നിട്ട് തിരിഞ്ഞു നടന്നു..... 💠💠💠💠💠💠💠💠💠💠💠💠💠💠💠💠 ""ചേട്ടാ ആ വളവിൽ നിർത്തിയാൽ മതി..."" കാർ ഒരു കരിങ്കൽ ഇരുപ്പിടത്തിനരികിൽ എത്തിയപ്പോൾ രാജീവ്‌ ഡ്രൈവറോട് അരികിലായുള്ള വളവിൽ നിർത്തുവാൻ പറഞ്ഞു....ഹോസ്പിറ്റലിൽ നിന്ന് ഇറങ്ങി... നേരെ രാജീവിന്റെ വീട്ടിലേക്ക് പോകുകയായിരുന്നു രാജീവും ഇന്ദുവും കൂടെ....സിദ്ധു ഇടക്ക് വെച്ച് ഇറങ്ങിയിരുന്നു.... എന്തോ അത്യാവശ്യം ഉണ്ടെന്ന് പറഞ്ഞ് .... ""വണ്ടി ഇവിടം വരയെ പോവുള്ളു.... ഇനി അങ്ങോട്ട് നടക്കണം..."" രാജീവ്‌ തിരിഞ്ഞു ഇന്ദുവിനെ നോക്കി.... നിസങ്കതയാർന്ന കണ്ണുകളോടെ ചുറ്റുമൊന്ന് നോക്കി.... എന്നിട്ട് പതിയെ കാറിൽ നിന്നിറങ്ങി....കാറിൽ നിന്നിറങ്ങിയ ഇന്ദുവിനെയും രാജീവിനെയും കണ്ടപ്പോൾ... അവിടെ കൂടി നിന്ന ആളുകൾ പരസ്പരം നോക്കുന്നുണ്ട്... അവർ എന്തൊക്കെയോ പറയുന്നുണ്ട്.... ഒരു നിമിഷം ഇന്ദുവിന്റെ നോട്ടം അവർ സംസാരിക്കുന്നതിടത്തിലേക്ക് ചെന്നെത്തി.... ""താൻ വാടോ..."" അത് കാണെ അവൻ പതിയെ അവളുടെ തോളിൽ കൈ ചേർത്ത് വളവ് കടന്ന് ചെന്നു....

ഒരു പഴയ ഓടിട്ട വീട്...വലിയ ആർഭാടങ്ങൾ ഒന്നുമില്ലാത്ത സാധാരണ വീട്... വീടിന്റെ മുൻപിൽ വലിയൊരു പൂന്തോട്ടമുണ്ട്.... അത് ഇരുവശത്തും നന്നായി തന്നെ കാണാം.... ഉമ്മറത്ത് തന്നെ ഒരു വയസ്സായ സ്ത്രീ നിൽക്കുന്നുണ്ട്... രാജീവിന്റെ അമ്മയാണ്...നൈറ്റിയാണ് അവരുടെ വേഷം....അവരുടെ നിൽപ്പ് കണ്ടാലറിയാം... തങ്ങളെ പ്രതീക്ഷിച്ചാണ് എന്ന് ഇന്ദുവിന് മനസ്സിലായി..... ""ഹാ... നിങ്ങളെന്താ വൈകിയത്??""... വീട്ടിലേക്ക് കയറിയപ്പോൾ തന്നെ ആ അമ്മ രാജീവിനെ സംശയത്തോടെ നോക്കി.... ""അത്ര വൈകിയൊന്നുമില്ല... അമ്മ ദേ ഇതൊക്കെ ഉള്ളിലേക്ക് വെച്ചേ...."" അവൻ പറയുന്നതോടൊപ്പം തന്നെ കൈയ്യിൽ ഉണ്ടായിരുന്ന കുറച്ച് കവറുകൾ അവർക്കായി നൽകി..... ""മോള് വാ...."" അവർ സ്നേഹത്തോടെ നോക്കി... തിരികെ ചെറുപുഞ്ചിരി മാത്രം നൽകി.... ""രാഗി എത്തിയില്ലേ അമ്മേ??"".... പിന്നിൽ നിന്ന് രാജീവ്‌ വീണ്ടും ചോദിച്ചു.... ""രാഗി എത്തിയിട്ടില്ല.... ട്യൂഷൻ കഴിഞ്ഞു വരണ്ടേ....""അവർ ഇന്ദുവിനെ ചേർത്തു പിടിക്കുന്നതിടയിൽ അവനെ തിരഞ്ഞു നോക്കി....

അവൾ വന്നാൽ മോൾക്ക് ഒരു കൂട്ടാവും..."" ഉള്ളിലേക്ക് കയറുന്നതിനിടയിൽ അവർ സ്നേഹത്തോടെ അവളെ നോക്കി... ""ഹാ... ഈ കസേരകൾ ഒന്ന് ഒതുക്കി വെച്ചൂടെ അമ്മ..."" ഹാളിലേക്ക് കയറുമ്പോൾ നിരന്നു നിന്നിരുന്ന കസേരകൾ കിടക്കുന്നത് കണ്ട്....ഒതുക്കി വെക്കുന്നതിനിടയിൽ അവൻ അമ്മയെ നോക്കി... ""അമ്മ അവൾക്ക് മുറിയൊന്ന് കാണിച്ചു കൊടുക്ക്... ഞാൻ കവല വരെ ഒന്ന് പോയിട്ട് വരാം... ചായക്ക് എന്തെങ്കിലും മേടിച്ചിട്ട്..."" മുറിയിൽ നിന്ന് ഒരു കൈലിയും ഉടുത്തു പുറത്തേക്ക് ഇറങ്ങുമ്പോൾ അമ്മയെ നോക്കി ഉറക്കെ പറയുന്നത് കേട്ടു... എന്ത് ചെയ്യണമെന്ന് അറിയില്ലായിരുന്നു... ഇട്ടിരുന്ന ചുരിദാറിന്റെ ഷാളിൽ പിടി മുറുക്കി... ചുറ്റും നോക്കുന്നത് കണ്ടാണ് എന്ന് തോന്നുന്നു അമ്മ അരികിലേക്ക് വന്നു... ""ദാ അതാണ് മുറി... വാ ഞാൻ ഒരു ഉടുപ്പ് എടുത്തു തരാം...മാറാൻ..."" അമ്മ തന്നെ മുൻപിൽ നടന്നു...ഒരു നിമിഷം ചിന്തിച്ചു നിന്നു... അപ്പോളേക്കും അമ്മ ഒരു ചുരിദാർ എടുത്തു കൊണ്ട് വന്നു... ""രാഗിയുടെയാണ്... മോൾക്ക് പകമാവും ഇത്... ഇന്നാ മാറിക്കോ..."" കൈകളിലേക്ക് വെച്ച് നീട്ടുമ്പോളും കണ്ണുകൾ എന്തിനോ എന്നപോലെ വീണ്ടും നിറഞ്ഞു വന്നു... അത് കണ്ടപ്പോൾ ആ കൈകൾ മുടിയിൽ തഴുകുന്നുണ്ട്....

""ഇനിയും കരയല്ലേ മോളെ.... എല്ലാം വിധിയാണ്... ഇനിയും മോള് വിഷമിക്കുന്നത് കണ്ടാൽ... ഒരുപക്ഷെ അച്ഛന് വിഷമമാകും..."" ആ അമ്മയുടെ ചുണ്ടുകൾ നെറ്റിയിൽ അമരുന്നതറിഞ്ഞു.... കണ്ണുകൾ അടച്ചു നിന്നതേയുള്ളൂ.... കണ്ടിട്ട് കണ്ണുനീർ.... അനുസരണയില്ലാതെ നിലത്തേക്ക് പൊഴിഞ്ഞു വീണിരുന്നു.... ""അമ്മാ... അമ്മോ...."" പുറത്ത് നിന്ന് ആരോ വിളിക്കുന്നത് കേട്ടപ്പോളേക്കും അമ്മ ഉമ്മറത്തേക്ക് പോയിരുന്നു... അമ്മ പോകുന്നത് നോക്കി നിൽക്കുമ്പോളാണ് ഒരു പെൺകുട്ടി വീടിനുള്ളിലേക്ക് കയറി വന്നത്.... 💠💠💠💠💠💠💠💠💠💠💠💠💠💠💠💠 ""ഞാൻ ഇറങ്ങാണ് രുദ്രേട്ടാ.... നാളെ രാവിലെ വരാം അമ്മയുടെ കൂടെ പണിക്ക്..."" എല്ലാ സാധനങ്ങളും പാക്ക് ചെയ്തു വീട്ടിലേക്ക് തന്നെ കൊണ്ട് വെച്ചിരുന്നു കണ്മഷി.... തിരികെ വന്നു രുദ്രനോട് കൂടെ പറഞ്ഞിട്ട് പോകാനായി വന്നതാണ്.... അവന്റെ മുറിയിൽ കാണാതായപ്പോൾ.. അവൾ ദേവയുടെ മുറിയിൽ ചെന്നു.... കണ്മഷി ചെന്നു നോക്കുമ്പോൾ.... ഷെൽഫിൽ നിന്ന് ഏതോ പുസ്തകം നോക്കുകയാണ് രുദ്രൻ.... ""തത്കാലം ഇങ്ങോട്ട് വരാൻ ഒന്നും നിൽക്കണ്ട... അടുത്ത ആഴ്ച പോകാൻ ഉള്ളതല്ലേ.... കുറച്ച് ദിവസം വീട്ടിൽ തന്നെ നിന്നോ... പിന്നെ എനിക്ക് നാളെ ഒരിടം വരെ പോകണം എന്നുണ്ട്... വരുവോ നീയ്....""

പറയുന്നതോടൊപ്പം തന്നെ.... അവൻ കബോർഡിനരികിൽ നിന്ന് ജനാലക്കരിലേക്ക് നടന്നു .... ""എങ്ങടാ രുദ്രേട്ടാ..??"" അവൾ സംശയത്തോടെ അവനെ നോക്കി.... അവന്റെ പിന്നാലെ നടന്നു ... ""നീ മറന്നോ നമ്മടെ മുത്തശ്ശിക്കാവ്??..."" അവൻ തിരിഞ്ഞു അവളെയൊന്നു നോക്കി.... ആ കണ്ണുകൾ വിടരുന്നത് കൗതുകത്തോടെ കണ്ടു.... ""നമുക്ക് നാളെ ഒന്ന് പോവാടി അങ്ങട്??""... അവൻ അവൾക്കഭിമുഖമായി നിന്നു.... ആ കണ്ണുകളിൽ സ്നേഹമായിരുന്നു അപ്പോൾ.... ""രുദ്രേട്ടന് കാണണോ മുത്തശ്ശിക്കാവ്??"".. അവൾ ഒന്ന് മുന്നിലേക്ക് രണ്ടടി വെച്ചു... എന്നിട്ട് തിരിഞ്ഞവനെ നോക്കി.... ""മ്മ്ഹ്ഹ്.... പോണം കണ്മഷി... കാണാൻ തോന്നിണ്ട് എനിക്ക്...നിന്നെ നഷ്ടപ്പെട്ടു ന്ന് വിചാരിച്ചിരുന്ന ഇടത്ത് നിന്നല്ലേ... വീണ്ടും എനിക്ക് ഇങ്ങനെ ചേർത്തു പിടിക്കാൻ പറ്റുന്നെ... നന്ദി പറയണ്ടേ നമുക്ക്..."" അവളുടെ കൈകളിൽ അവൻ വിരലുകൾ ചേർത്തു.... ""മ്മ്ഹ്ഹ്... പോണം രുദ്രേട്ടാ.... ഞാൻ ഒരുപാട് വഴിപാട് കഴിപ്പിച്ചതാണ്... രുദ്രേട്ടന്റെ അസുഖം പെട്ടെന്ന് മാറാൻ.... രുദ്രന്റെ ഒപ്പം നിക്ക് പോണം അമ്മേടെ അടുത്ത്....""അവൾ അവന്റെ നെഞ്ചിലേക്ക് പുഞ്ചിരിയോടെ ചാഞ്ഞു....മുറിക്കപ്പുറം രണ്ടു കണ്ണുകൾ അവർ പറയുന്നത് കേൾക്കുന്നുണ്ടായിരുന്നു.... ആ കണ്ണുകൾ അത് കേൾക്കെ വിടർന്നു...............തുടരും...... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story