പരിണയം: ഭാഗം 49

parinayam sheethal

രചന: ശീതൾ കൃഷ്ണ

""എവിടെക്കാ നമ്മൾ പോകുന്നെ ഡയാന??..""വലിയൊരു ഷോപ്പിങ്ങും കഴിഞ്ഞു തിരികെ ഫ്ലാറ്റിലേക്ക് പോകാൻ ഒരുങ്ങുമ്പോൾ ആണ് ഡയാനക്ക് മറ്റൊരു സ്ഥലത്തൂടെ പോകണം എന്ന് പറഞ്ഞു... രണ്ടാളും അവിടേക്ക് ഒരു ഓട്ടോ വിളിച്ചു പോവുകയാണ്.... എങ്ങോട്ടാണ് പോകുന്നത് എന്ന് ഇത് വരെ ഡയാന അവനോട് പറഞ്ഞിട്ടില്ല..... ""ഹാ... ദൃതി വെക്കല്ലേ.... ഞാൻ പറയാം ന്നെ....""അവൾ ഇടങ്കണ്ണിട്ട് നോക്കി... എന്നിട്ട് കണ്ണിറുക്കി കാണിച്ചു....അത് കേട്ടപ്പോൾ പിന്നെ അവൻ ഒന്നും ചോദിക്കാൻ പോയില്ല... ""പിന്നേയ്...എന്നെ ഡയാന എന്ന് വിളിക്കണ്ട... അതൊരു വലിയ പേരാണ്..."" ഗർവോടെ പറയുന്നത് കേട്ടപ്പോൾ അവന്റെ പുരികം ചുളിഞ്ഞു... ""പിന്നെ??... നിക്ക് നെയിം എന്തേലും ഉണ്ടോ തനിക്ക്??...""അവൻ സംശയത്തോടെ ചോദിച്ചു....""ഏയ്യ്... ഇത് വരെയില്ല.... ഇനി ഉണ്ടാക്കാമല്ലോ....""അവൾ കണ്ണിറുക്കി കാണിച്ചു.... അപ്പോളേക്കും ഓട്ടോ ഒരു വലിയ ഓർഫണേജിന്റെ മുൻപിൽ വന്നു നിന്നു.... ""വാടോ ഇറങ്...."" അവന്റെ പകപ്പോടെയുള്ള നോട്ടം കണ്ടപ്പോൾ അവൾ ആ കൈകളിൽ പിടിച്ചു... ""ഹാ... മോളെന്താ ഈ നേരത്ത്???""... മുറ്റത്തേക്ക് ഇറങ്ങിയപ്പോളെ സിസ്റ്റർ പുഞ്ചിരിയോടെ വന്നു ചോദിച്ചു..... ""ഒന്നുമില്ല സിസ്റ്ററെ...ഒന്നു കാണണം കുഞ്ഞുങ്ങളെ എന്ന് തോന്നി....

പിന്നെ അത് മാത്രമല്ല അച്ചുന്റെ പ്ലേ സ്കൂൾ തുറക്കാനും ആയില്ലേ....""പറയുന്നതോടൊപ്പം തന്നെ ബാഗിൽ നിന്ന് മൂന്ന് വലിയ മിട്ടായി കവറുകൾ എടുത്തവൾ സിസ്റ്റർക്ക് കൊടുത്തു..... ""എന്തിനാടോ ഇതൊക്കെ കൊണ്ട് വന്നത്??... ഇപ്പൊ തന്നെ ഓരോരുത്തർ കൊണ്ട് വന്നത് തന്നെ ഒരുപാടായി.... ഏതായാലും നീ തന്നെ ഇത് കൊടുത്താൽ മതി....""അവർ പറഞ്ഞപ്പോൾ ഒന്നു പുഞ്ചിരിച്ചു.... ""ഹാ ഇത് എന്റെ കൂടെ വർക്ക്‌ ചെയ്യുന്ന ആളാണ് സിസ്റ്റർ.... പേര് ആദിത്യൻ....""അവൾ പെട്ടെന്ന് അവനെ ഓർത്തെന്നപോലെ.... പരിചയപ്പെടുത്തി കൊടുത്തു..... ആദി ഒന്നു പുഞ്ചിരിച്ചു.... എന്നിട്ട് അവർക്ക് നേരെ കൈ കൂപ്പി.... ""നമസ്കാരം...."" സിസ്റ്റർ പുഞ്ചിരിയോടെ പറഞ്ഞു.... ""ചെല്ല് എല്ലാരും ഉണ്ടവിടെ...."" ""ഹൈസ്സ്.... ഇതെന്താ എല്ലാർക്കും പണി... ഏഹ്ഹ്ഹ്???...കൈ വിരിച്ചു... കൂട്ടം കൂടി കളിക്കുന്ന കുഞ്ഞുങ്ങൾക്ക് അരികിൽ വന്നിരുന്നു ഡയാന....അവളെ കണ്ടപ്പോളേക്കും കുഞ്ഞുങ്ങൾ അവളിലേക്ക് ഓടിയണച്ചു.... ""ഹാാായ് ദയാന ചേച്ചി....""കൂട്ടത്തിൽ ഒരുവൻ വീൽ ചെയറിൽ ഇരുന്നു പറഞ്ഞപ്പോൾ അവൾ പുഞ്ചിരിയോടെ ആ കുഞ്ഞിന്റെ അരികിലേക്ക് ചെന്നു.... ""ദാ... മുട്ടായി.... എല്ലാരും കഴിക്കണം ട്ടോ...""പൊട്ടിച്ചു എല്ലാർക്കും വീതിച്ചു കൊടുക്കുന്നത് കൗതുകത്തോടെ കാണുകയായിരുന്നു ആദി....

അവളുടെ ഭാവമാറ്റങ്ങൾ ഒപ്പിയെടുക്കുകയായിരുന്നു അവൻ.... ""അച്ചുകുട്ടാ.... ശുഗാണോഡാ...??""കുഞ്ഞിനെ വാരി എടുത്തവൾ ആദിക്ക് അരികിലേക്ക് ചെന്നു.... ""ദാ മാഷേ... ഇതാണ് ന്റെ പൊന്ന്... അല്ലേടാ അച്ചുകുട്ടാ....""കുഞ്ഞി കവിളിൽ അമർത്തി ഉമ്മ വെച്ചപ്പോൾ കുണുങ്ങി ചിരിക്കുന്നുണ്ട് കുഞ്ഞിചെക്കൻ.... ""അച്ചുകുത്തന് ഇപ്പൊ കൊറേ ഫ്രണ്ട്ഷ് ണ്ടല്ലോ...""കുഞ്ഞി കൈകൾ വിടർത്തി അവളുടെ കവിളിൽ അമർത്തി പിടിച്ചു...ആ കവിളത്ത് കുഞ്ഞി ചുണ്ടുകൾ അമർത്തി ഉമ്മ വെച്ചു.... ""ആഹാ..... അപ്പൊ അച്ചുകുട്ടന്റെ ബെസ്റ്റ് ഫ്രണ്ട് ആരാ??"".. വീണ്ടും കുസൃതിയോടെ ആ കുഞ്ഞി കണ്ണുകളിലേക്ക് നോക്കി... ""ദയാന ചേച്ചി....""കുണുങ്ങി ചിരിച്ചു കൊണ്ട് പറയുന്നവനെ സ്നേഹത്തോടെ നോക്കി.... ""ഇതാണ് മാഷേ ന്റെ അച്ചുകുട്ടൻ...ന്റെ മുത്ത് മണി....""ആദിയെ നോക്കി പറഞ്ഞപ്പോൾ അവൻ കൗതുകത്തോടെ പുഞ്ചിരിച്ചു..... ""ന്നാൽ അച്ചുകുട്ടൻ അവരുടെ കൂടെ പോയി കളിച്ചു ട്ടോ....""കുഞ്ഞിനെ വീൽ ചെയറിൽ ഇരുത്തി.... അപ്പോളേക്കും മറ്റു രണ്ടു കുട്ടികൾ അവനെയും കൊണ്ട് പോയിരുന്നു....

""എന്റെ അനിയനാണ് ആദി...എനിക്ക് ഈ ലോകത്ത് ആരെങ്കിലും ഉണ്ടെന്നുണ്ടെങ്കിൽ അത് അവൻ മാത്രമാണ്...""അവന് ഒന്നും മാനസ്സിലായിരുന്നില്ല.... ""ഹാ ഇവിടെ നിൽക്കാണോ... "" സിസ്റ്റർ വന്നപ്പോൾ ഇരുവരും അങ്ങോട്ടേക്ക് നോക്കി.... ""അച്ചുട്ടന് ഇപ്പൊ എങ്ങെനുണ്ട് സിസ്റ്റർ???...""അവൾ വാത്സല്യത്തോടെ തിരക്കി.... ""ഇപ്പോൾ ഒരുപാട് ബേധമുണ്ട് ഡയാന.... അവന് നല്ല മാറ്റമുണ്ട് ഇപ്പോൾ.... അവന്റെ ഏറ്റവും വല്യ ഭാഗ്യടോ താൻ...."" മൂന്നാളും കളിച്ചു കൊണ്ടിരുന്ന കുഞ്ഞിനെ ഒരുനിമിഷം നോക്കി.... എന്നിട്ട് പതിയെ ഓഫീസിലേക്ക് നടന്നു..... ""ഞങ്ങൾ എന്നാൽ ഇറങ്ങാ സിസ്റ്റർ.... എനിക്ക് പെട്ടെന്ന് മക്കളെ കാണാൻ തോന്നി.... അത് കൊണ്ട് കാണാൻ ഇറങ്ങിയതാ.... മറ്റൊരു ദിവസം വരാം കേട്ടോ...""തിരിച്ചു ഇറങ്ങാൻ നേരം അവൾ എല്ലാവരോടുമായി യാത്ര പറഞ്ഞു പുറത്തേക്ക് ഇറങ്ങി.... എന്നിട്ട് ഒരു ഓട്ടോയിലേക്ക് കൈ കാണിച്ചു....""ആകെ വണ്ടർ അടിച്ചു ല്ലേ ആദി???.."" അവനെ നോക്കി കുസൃതിയോടെ പറഞ്ഞപ്പോൾ മറുപടിയായി അവനൊന്നു പുഞ്ചിരിച്ചു..... വണ്ടി അപ്പോളേക്കും ടൗണിലേക്ക് എത്തിയിരുന്നു..... 💠💠💠💠💠💠💠💠💠💠💠💠💠💠💠💠💠

""ഹാ ഇതെന്ത് ഇരിപ്പ ന്റെ ചേച്ചി.... എന്തേലും ഒന്നു കഴിച്ചേ....""എല്ലാരും രാത്രി അത്താഴം കഴിക്കാനായി ഇരുന്നു.... ഒന്നും കഴിക്കാതെ ഇരിക്കുന്ന ഇന്ദുവിനെ കണ്ടപ്പോൾ രാഗി സങ്കടത്തോടെ ചോദിച്ചു.... ""നിർബന്ധിക്കണ്ട രാഗി.... ഇവിടെ ഇഷ്ടം ഇല്ലാത്തോണ്ടാവും.... നാളെ തിരിച്ചു കൊണ്ടാക്കാം....""വാക്കുകളിലെ നീരസം വ്യക്തമായി അറിഞ്ഞിരുന്നു.... കണ്ണുകൾ ഉയർത്തി നോക്കുമ്പോൾ നോട്ടം പ്ലേറ്റിൽ തന്നെയാണ്..... ""ഒന്നു പോയെ ഏട്ടാ.... തത്കാലം ചേച്ചി എങ്ങടും വരണില്ല.... വേണേൽ ഏട്ടൻ പോയി നിന്നോ എവിടാ ന്ന് വെച്ചാൽ.... അല്ലെ ചേച്ചി...."" ""ചേച്ചിക്ക് മതി മോളെ....""കഴിപ്പ് നിർത്തി പതിയെ പ്ളേറ്റെടുത്തു എഴുന്നേറ്റു.... അമ്മ നോക്കുമ്പോൾ കണ്ണിറുക്കി കാണിച്ചു....""അതിനെ വിഷമിപ്പിച്ചപ്പോൾ സമാധാനായല്ലോ രാജീവേ നിനക്ക്???അവളുടെ മാനസികാവസ്ഥ ഇപ്പൊ നിനക്ക് മനസ്സിലാവാത്തത് കൊണ്ടാണോ നീയിങ്ങന പറയുന്നേ....ആ കുട്ടി വല്ലാത്തൊരു അവസ്ഥയിലാ മോനെ.... പെട്ടെന്നൊന്നും അവൾക്ക് പഴയ പോലെ ആവാൻ കഴിയില്ല.... സമയം വേണം....അത് വരെ അവളോട് ഒന്നും പറയല്ലേ...."" അമ്മ പറഞ്ഞപ്പോൾ അവന് വല്ലായ്മ തോന്നി.... പതിയെ അവനും കഴിപ്പ് മതിയാക്കി എഴുന്നേറ്റു.... ""ഹാ.... ഇവിടെ വന്നു നിക്കാണോ ചേച്ചിപെണ്ണ്???.... ദാ ഇത് കഴിച്ചേ....""

ഒരു പ്ലേറ്റിൽ കുറച്ച് ചോറും മീൻകറിയും കൊണ്ട് വന്നു രാഗി മുറിയിലേക്ക്.... ""നിക്ക് വേണ്ട രാഗിമോളെ..... വിശപ്പില്ല...."" ""അയ്യടാ.... അതൊന്നും പറഞ്ഞാൽ പറ്റില്ല.... കഴിച്ചില്ലേൽ ഞാൻ മിണ്ടില്ല ട്ടോ..... വാ ഞാൻ വാരി തരാം.....""അപ്പോളേക്കും ചോറ് ഉരുള ഉരുട്ടിയിരുന്നു രാഗി.... ""വാ തുറന്നെ.... ആാാാ...."" വാ പൊളിച്ചു കാണിക്കുന്നവളെ കണ്ടപ്പോൾ അറിയാതെ ചിരിച്ചു പോയി.....ആദ്യം വേണ്ട എന്ന് പറഞ്ഞെങ്കിലും പിന്നീട്....നിർബന്ധം കാരണം.... ഓരോ ഉരുള മേടിച്ചു കഴിക്കാൻ തുടങ്ങി..... ""ന്റെ അച്ഛൻ കുഞ്ഞിലേ മരിച്ചതാ ട്ടോ ചേച്ചി..... അന്ന് നിക്ക് ആറ് മാസോ അങ്ങനെ എന്തോ ആണ്..... ഒരൂസം രാത്രി ഉറങ്ങാൻ കിടന്നതാ.... രാവിലെ എണീറ്റില്ല....."" രാഗി പറഞ്ഞു തുടങ്ങിയപ്പോൾ അവൾ കൗതുകത്തോടെ അത് കേട്ടിരുന്നു..... ""അമ്മ അന്ന് എന്നെ പ്രസവിച്ചു കിടക്കായിരുന്നു അമ്മേടെ വീട്ടില്.... പിറ്റേ ദിവസം രാവിലെ അച്ചേടെ വീട്ടിൽ ന്ന് ആള് വന്നപ്പോൾ പോലും അറിഞ്ഞില്ലായിരുന്നു.... അച്ഛ മരിച്ചതാ ന്ന്.... പാവം.... എന്തോ വയ്യാഴി വന്നു.... നിന്നെ കാണണം എന്ന് പറയുന്നു എന്നൊക്കെ പറഞ്ഞിട്ട അച്ചേടെ അനിയൻ അമ്മയെ വീട്ടിലേക്ക് കൂട്ടി കൊണ്ട് വന്നത്...... ""അതിലും കഷ്ട്ടായിരുന്നു ഏട്ടന്റെ കാര്യം..... അമ്മ പ്രസവത്തിനു പോയപ്പോൾ..... ഏട്ടൻ അച്ചേടെ കൂടെ വീട്ടിലായിരുന്നു.....

രാത്രി ഉറങ്ങാൻ കിടന്നതല്ലേ......അന്ന് ഏട്ടനും കുഞ്ഞാ..... രാത്രി മൂത്രം ഒഴിക്കാൻ മുട്ടുന്നു ന്നും പറഞ്ഞു ഉറക്കപ്പിച്ചിൽ എണീറ്റ് കരഞ്ഞു...... അച്ഛൻ എണീക്കിണില്ല ന്ന് കണ്ടപ്പോ.... പാവം ഉറങ്ങാ ന്ന വിചാരിച്ചേ..... മൂത്രം പിടിച്ചു വെച്ച് കെട്ടിപിടിച്ചു കിടന്നു ത്രെ..... രാവിലെ ആരോ വന്നു തട്ടിയപ്പോ ആണ്.... അച്ഛൻ മരിച്ചു കിടക്കാ ന്ന് മനസ്സിലായെ.... ഏട്ടൻ ആണെങ്കിൽ കിടക്കേല് മൂത്രം ഒഴിച്ച് ഉറക്കപ്പിച്ചിൽ കരയാ..... ""നിക്ക് അച്ഛനെ ഓർമയൊന്നുല്ല..... ആകെയുള്ളത് അച്ചേടെ ഫോട്ടോ ആണ്.... ഏട്ടന് ഇപ്പോളും അച്ഛൻ ന്ന് പറഞ്ഞ ജീവന...."" അവൾ പറഞ്ഞു തീർന്നപ്പോളെക്കും ഇന്ദു ഭക്ഷണം കഴിച്ചു കഴിഞ്ഞിരുന്നു.....ഇരുവരുടെയും കണ്ണുകൾ നന്നായി നിറഞ്ഞിരുന്നു..... ""അന്ന് തൊട്ട് അമ്മ ഞങ്ങളെ നോക്കാൻ തുടങ്ങിയതാ..... അതോണ്ട് തന്നെ ന്റെ അച്ഛൻ ഏട്ടനും അമ്മയും തന്നെയാ.....""

അവൾ കൊഞ്ചി പറയുന്നത് കേട്ടപ്പോൾ ഇന്ദു കരച്ചിലിനിടയിലും ചിരിച്ചു പോയിരുന്നു.... ""നമ്മള് വിചാരിക്കും നമ്മടയ ഏറ്റവും വലിയ വേദന ന്ന്.... പക്ഷെ അങ്ങനല്ലേ ചേച്ചിയെ.... ഓരോരുത്തരുടെ ജീവിതത്തിലും ഉണ്ടാവും അവർക്ക് ഒരു കഥ പറയാൻ.... നമ്മൾ സങ്കടപെടുന്നത് കാണുമ്പോൾ..... നമ്മളെ വിട്ട് പോയവർക്ക് സങ്കടം ആവേ ഉള്ളു.... ന്തിനാ ചേച്ചിയെ.. അച്ഛനെ വേദനിപ്പിക്കണേ.... പാവല്ലേ അച്ഛാ....""രാഗി കൊഞ്ചി പറഞ്ഞപ്പോൾ.... ഇന്ദു ചുണ്ട് പിളർത്തി വിതുമ്പി.... ""ഇനീം കരഞ്ഞാ ഞാൻ പിന്നെ മിണ്ടൂല.... സത്യായിട്ടും മിണ്ടില്ല...."" അവൾ പിണക്കത്തോടെ എണീറ്റപ്പോൾ ഇന്ദു വീണ്ടും ഒഴുകിയിറങ്ങിയ കണ്ണുകൾ തുടച്ചു... ഇല്ല എന്ന് തലയാട്ടി....അപ്പോൾ രാഗി അവളുടെ നെറ്റിയിൽ അമർത്തി ചുംബിച്ചു.... അവർ സംസാരിക്കുന്നത് മുറിക്കിപ്പുറം രണ്ടു കണ്ണുകൾ കാണുന്നുണ്ടായിരുന്നു.....ആ കണ്ണുകൾ നിറഞ്ഞിരുന്നു...............തുടരും...... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story