പരിണയം: ഭാഗം 52

parinayam sheethal

രചന: ശീതൾ കൃഷ്ണ

""ഞാൻ ജനിച്ചതും വളർന്നതും ഒക്കെ നാട്ടിലാണ്.... ഒരു അനാഥാലയത്തിൽ....""" ഡയാന മറ്റെവിടെയോ നോക്കി പറഞ്ഞു തുടങ്ങി..... ""കുറച്ച് അമ്മമാർ നടത്തുന്ന ക്രിസ്ത്യൻ കോൺവെൻറ് ആയിരുന്നു അത്.... അത് കൊണ്ട് തന്നെ കുഞ്ഞിലേ ഉള്ള പഠനം മുഴുവൻ കോൺവെന്റിൽ വെച്ച് തന്നെ ആയിരുന്നു....""" ആദി അവൾ പറയുന്നതും കേട്ട് ചാരി ഇരുന്നു.... ""പത്ത് വരയെ അവിടെ പഠിക്കാൻ പറ്റിയുള്ളൂ.... പക്ഷെ അത്യാവശ്യം മാർക്ക്‌ ഒക്കെ കിട്ടിയപ്പോൾ സിസ്റ്റർമാര് തന്നെ എന്നെ നാട്ടിലെ ഗവണ്മെന്റ് സ്കൂളിൽ എനിക്ക് അഡ്മിഷൻ മേടിച്ചു തന്നു..... ആദ്യായിട്ട് അല്ലെ.... കോൺവെന്റിൽ നിന്ന് പുറത്തേക്ക്.... അതിന്റ ഒരു ബുദ്ധിമുട്ട് ഉണ്ട്.... പോരാത്തതിന് നമ്മുടെ നാട്ടിലെ പിള്ളേരല്ലേ.... പല സ്വഭാവക്കാരും.... കൂട്ടത്തിൽ ഏതോ ഒരു കൊച്ച് എന്നെ.... തന്തയും തള്ളയും ഇല്ലാത്തവൾ എന്ന് കളിയാക്കി വിളിച്ചു...""" അവൾ ചെറുപുഞ്ചിരിയോടെ അവനെ നോക്കി..... ""പിന്നെ പറയണോ പുകില്.... ഞാൻ കരഞ്ഞു നിലവിളിച്ചു....ഇനി പഠിക്കാൻ പോണില്ല ന്നും പറഞ്ഞു ആകെ പ്രശ്നം.... അവസാനം അമ്മമാർ ഓരോന്ന് പറഞ്ഞു... മനസ്സിലാക്കി തന്ന്... വീണ്ടും സ്കൂളിൽ പോവാൻ തുടങ്ങി..... പ്ലസ് ടു ഫുൾ എപ്ലസ് ഒക്കെയായിരുന്നു....

അത് കൊണ്ട് തന്നെയാണ് ഡിഗ്രിക്ക് ഒരു വലിയ കോളേജിൽ തന്നെ അഡ്മിഷൻ കിട്ടിയതും..... അവളൊന്ന് നെടുവീർപ്പിട്ടു..... ""ഹാ... അങ്ങനെ കോളേജിൽ ഒക്കെ പോയി.... എനിക്ക് രണ്ടു കൂട്ടുകാരെയും കിട്ടി... ""അവൾ ഒന്ന് പുഞ്ചിരിച്ചു... ""ഡിഗ്രി അങ്ങനെ പാസ്സായി... പി. ജിക്ക് അഡ്മിഷനും കിട്ടി...ലൈഫ് കുഴപ്പമില്ലാതെ സ്മൂത്ത്‌ ആയി പോയി കൊണ്ട് ഇരിക്കുമ്പോൾ ആണ് നമ്മടെ വില്ലന്റെ വരവ്.....""" ഡയാന പുഞ്ചിരിയോടെ പറയുന്നത് കേട്ടപ്പോൾ ആദി സംശയത്തോടെ നോക്കി.... ""ഒരു ചെറുപ്പക്കാരൻ.... പേര് ആദർശ്... പുള്ളിക്ക് എന്നോട് പ്രേമം ആണും പോലും...""" അവൾ പൊട്ടിച്ചിരിച്ചു....ആദി അവളെ തന്നെ നോക്കുകയായിരുന്നു.... ചിരിക്കുമ്പോൾ വിരിയുന്ന നുണക്കുഴി അവൾക്ക് ഭംഗി കൂട്ടുകയാണ് എന്നവന് തോന്നി..... ""ആദ്യമൊക്കെ.... ആസ് യുഷ്വൽ....ഒന്നും മിണ്ടിയില്ല.... അപ്പോളതാ എന്റെ പിന്നാലെ നടക്കുന്നു.... കുറച്ചു ആയപ്പോൾ എനിക്കും താല്പര്യം വരാൻ തുടങ്ങി....""" അവൾ ഒന്ന് നിർത്തി..... """ഒരാൾ നമ്മളെ അത്രമേൽ സ്നേഹിക്കുന്നു എന്നറിയുമ്പോൾ.... വല്ലാത്ത സന്തോഷം തോന്നും മാഷേ..... നമ്മൾക്ക് ആരൊക്കെയോ ഉണ്ടെന്ന് തോന്നും...പ്രത്യേകിച്ച് എന്നെ പോലൊരു അനാഥക്ക്....""" അവൾ മിഴികൾ ഉയർത്തി അവനെ നോക്കി....

തന്നെ തന്നെ ഉറ്റുനോക്കുന്നത് കണ്ടപ്പോൾ പുഞ്ചിരിയോടെ തുടർന്നു..... ""പ്രേമം എന്നൊക്കെ പറഞ്ഞാൽ.... നല്ല കട്ട പ്രേമം.... ആരും കൊതിക്കുന്ന പ്രണയം.... ഈ ഐസ്ക്രീം മേടിച്ചു തരലും.... എന്നെ കറങ്ങാൻ കൊണ്ട് പോകലും അങ്ങനെ അങ്ങനെ..... ആള് വലിയ വീട്ടിലെ ചെക്കൻ ആയിരുന്നു.... അത് കൊണ്ട് തന്നെ എനിക്ക് കൗതുകമായിരുന്നു ആദ്യമൊക്കെ ഇതെല്ലാം മേടിച്ചു തരുമ്പോൾ....""" ""അങ്ങനെ പോകുമ്പോൾ ആണ് പുള്ളിക്കാരന് മറ്റൊരു കുസൃതി... പ്രണയിക്കുന്നവർ എല്ലാം സെക്സ് ചെയ്യും.... അങ്ങനെ നമുക്കും ചെയ്യാം എന്ന്....""" ആദിയുടെ മുഖം അത് കേൾക്കെ വിളറി...അവൾ ആണെങ്കിൽ ആത്മനിന്ദയോടെ ഓർത്തു..... ""അങ്ങനെ എല്ലാ അർത്ഥത്തിലും അവൻ എന്റെ പ്രണയമായി....അവന്റെ സ്നേഹം സത്യമാണ് എന്ന് വിശ്വസിച്ച കുറച്ച് നാളുകൾ.... പിന്നെ പറയണ്ടല്ലോ.. മിക്ക പൊള്ള പ്രണയങ്ങളിലും നടക്കുന്ന പോലെ തേപ്പ്.... നല്ല അസ്സൽ തേപ്പ് കിട്ടി....""" അവൾ ഒന്ന് പുഞ്ചിരിച്ചു.... ""ഇപ്പോൾ തമാശയാണെങ്കിലും അന്ന് ഇങ്ങനെ ഒന്നുമല്ലായിരുന്നു.... തകർന്നു പോയിരുന്നു ഞാൻ.... അത് പക്ഷെ അവൻ പോയത് കൊണ്ട് മാത്രമല്ല കേട്ടോ....""" അവൾ പറയുന്നത് കേട്ടപ്പോൾ ആദി സംശയത്തോടെ അവളെ നോക്കി...... ""പത്ത് കഴിഞ്ഞപ്പോൾ തൊട്ട്.... എനിക്ക് ഇടയ്ക്കിടെ പനി വരുമായിരുന്നു.....

പെട്ടന്ന് തന്നെ അസുഖം വരുന്ന പ്രകൃതമായിരുന്നു... ആദ്യമൊക്കെ അത് കാര്യക്കാതെ വെച്ചു.... പക്ഷെ പിന്നെയും അത് കൂടി വന്നപ്പോൾ.... സിസ്റ്റർമാര് തന്നെയാണ്.... അത് എന്താണ് എന്ന് കണ്ട് പിടിക്കണം ഈ തുടരേയുള്ള പനി എന്ന് പറഞ്ഞു ടെസ്റ്റ്‌ ചെയ്യാം എന്ന് പറഞ്ഞത്...""" അവളുടെ പറച്ചിൽ കേട്ട്.... ആദിയുടെ മുഖം സംശയത്താൽ കുറുകി..... ""അവൻ തേച്ചു പോയ ആ വീക്ക് ആയിരുന്നു അതിന്റെ റിസൾട്ടും വന്നത്... അതൂടെ ആയപ്പോൾ പൂർണമായി....""അവൾ പുഞ്ചിരിയോടെ പറഞ്ഞു.... ""ഞാൻ ഒരു എയ്ഡ്‌സ് രോഗിയാണെന്ന് അങ്ങനെ ഒഫീഷ്യലി കണ്ടു പിടിച്ചു.... അതിന്റെ ആണത്രേ ഇടക്ക് വന്നു കൊണ്ടിരുന്ന അസുഖം....""" അവൾ ഒന്ന് കിതച്ചു.... എന്നിട്ട് മിഴികൾ ഉയർത്തി നോക്കുമ്പോൾ ആദിയുടെ മുഖത്തെ ഞെട്ടൽ വ്യക്തമായി തന്നെ കണ്ടിരുന്നു..... ഒരു നിമിഷം ആദിക്ക് അവൻ കേട്ടത് സത്യമോ അതോ മിഥ്യയോ എന്നറിയാൻ കഴിയാതെയായി.... അവന്റെ പിടപ്പോടെയുള്ള നോട്ടം കാണെ അവൾ തുടർന്നു..... ""അന്നൊക്കെ ഒരു വല്ലാത്ത മനസ്സികാവസ്ഥയിൽ ആയിരുന്നു ഞാൻ.... ഒരുപക്ഷെ ജനിപ്പിച്ചവർ എനിക്ക് തന്നെ സമ്മാനമാവാം ആ രോഗം.... ഒരുപാട് കരഞ്ഞു.... ചങ്ക് പൊട്ടി പോകുന്ന പോലെ കരഞ്ഞു....."""അവളുടെ ശബ്‌ദം ഇടറിയിരുന്നു... എന്നാൽ അപ്പോൾ പോലും ഒരു തുള്ളി കണ്ണുനീർ വീണിരുന്നില്ല..... ""ഒരു ഉപകാരം ഉണ്ട്.... ഒരുപക്ഷെ എന്റെ അസുഖം അവന്.... ആ ആദർശിന് കിട്ടിയിട്ട് ഉണ്ടാവണം....

അക്കാര്യത്തിൽ എനിക്ക് സന്തോഷം തോന്നുന്നു.... കാരണം അവൻ എന്നെപ്പോലുള്ള ഒരുപാട് പേരെ അഭ്യൂസ് ചെയ്തിട്ടുണ്ട്....""" അവളുടെ കണ്ണുകളിൽ അവനോടുള്ള പകയെരിഞ്ഞു....പെട്ടെന്ന് തന്നെ സ്വബോധത്തിലേക്ക് വന്ന് അവൾ അവനെ നോക്കി..... ""പക്ഷെ ജീവിതം ഇങ്ങനെ ഒക്കെയല്ലേ മാഷേ.... അത് ജീവിച്ചു തീർക്കണ്ടേ.... അതിനിടക്ക് മുമ്പ് എപ്പോളോ കോളേജിൽ നിന്ന് എഴുതിയ ടെസ്റ്റിൽ റാങ്ക് കിട്ടുകയും.... അങ്ങനെ ഈ കമ്പനിയിൽ പ്ലെസ്‌മെന്റ് കിട്ടുകയും ചെയ്തു...""""ഒരുകണക്കിന് എനിക്ക് അതൊരു വലിയ ആശ്വാസമായിരുന്നു..... നാട്ടിൽ നിന്ന്.... എല്ലാത്തിൽ നിന്നും മാറി നിൽക്കുക എന്നത് എന്റെ ആവശ്യമായിരുന്നു.... ഒരുപാട് കൗൺസിലിങ് നടത്തി.... ഡോക്ടർസിനെ കണ്ടു.... മനസ്സും ശരീരവും അത്രമേൽ തളർന്നു പോയിരുന്നു.... ""അങ്ങനെ എല്ലാമോന്ന് ഒക്കെയായി വന്നപ്പോളാണ്....കമ്പനിയിലേക്ക് രുദ്രൻ വരുന്നത്.... ഒരു ടിപ്പിക്കൽ ക്യാരക്ടർ..... ഈ ഹലുവയും മത്തികറിയും പോലെ.... അവനും ഞാനും കൂട്ടായി.....""" അവൾ ഒന്ന് പുഞ്ചിരിച്ചു....അവൾ ആദിയെ നോക്കുമ്പോൾ മനസ്സിലാക്കാൻ പറ്റാത്ത ഒരു ഭാവമായിരുന്നു ആ മുഖത്ത്.... സങ്കടമാണോ??... അതോ പുഞ്ചിരിയാണോ.... അവൾക്ക് മനസ്സിലായിരുന്നില്ല..... ""എന്താടോ ബോർ അടിച്ചോ???"""

അവൾ കുസൃതിയോടെ അവനെ നോക്കി.... അവൻ പതിയെ ഇല്ല എന്ന് തലയാട്ടി.... ""അങ്ങനെ ഇരിക്കുമ്പോൾ ആണ്.... ജീവിതത്തിൽ എന്തെങ്കിലും ഒക്കെ ചെയ്യണം എന്ന് തോന്നിയത്.... എന്നും അസുഖക്കാരിയായി ഇരുന്നു മരിക്കുന്നതിൽ ഒരു ത്രില്ല് ഇല്ല.... അങ്ങനെ രുദ്രന്റെ സപ്പോർട്ടും കൂടെ ഉണ്ടായിട്ട് ആണ് ഞാൻ അച്ചുകുട്ടന്റെ സ്പോൺസർ ആയത്....""അവളുടെ കണ്ണുകളിൽ സന്തോഷം നിറഞ്ഞു.... അത് ആദിയിലേക്കും പടർന്നിരുന്നു..... ""വലിയ ശമ്പളം ഒന്നുമില്ലെങ്കിലും.... ഉള്ള കാശ് വെച്ച് എനിക്ക് ഒരു കുട്ടിയെ നോക്കാൻ സാധിക്കുന്നു എന്നുണ്ടെങ്കിൽ... എന്നെ സംബന്ധിച്ചു ഈ ജീവിതത്തിൽ എനിക്ക് മറ്റൊരുസന്തോഷം കിട്ടാനില്ല..... അത് കൊണ്ട് തന്നെയാണ് അവനെ തിരഞ്ഞെടുത്തത്.... പലരും മറ്റുകുട്ടികളെ ഏറ്റെടുക്കുമ്പോൾ അവനെ മാത്രം മാറ്റി നിർത്തുന്നത് ശ്രദ്ധിച്ചു....

ഒരു പക്ഷെ അവന്റെ വയ്യാത്ത കാല് കണ്ടിട്ട് ആവാം....."" അത് കൊണ്ട് തന്നെയാണ്.... അച്ചുകുട്ടനെ മതി എന്ന് പറഞ്ഞത്.... ഇപ്പോൾ ഞാൻ ഹാപ്പി.... അവനും ഞാനും.... ഞങ്ങളെ പോലുള്ള ഒരുപാട് പേരും ഉള്ള ആ കോൺവെൻറ് പോലുളള ഇടങ്ങളിൽ മനസ്സ് ശൂന്യമാവുമ്പോൾ പോകും..... ഒത്തിരി നേരം അവർക്കൊപ്പം ചിലവഴിക്കുമ്പോൾ ഒത്തിരി സന്തോഷം തൊന്നും മാഷേ..... അവൾ നിർത്തി അവനെ നോക്കി.... ഒന്നും മിണ്ടാതെ താൻ പറയുന്നത് കേട്ടിരിക്കുകയാണ്... ""ദേ എന്റെ ജീവിത ചരിത്രം കേട്ട് കഴിഞ്ഞപ്പോളേക്കും കറി റെഡിയായി.... വാ ഫുഡ് അടിക്കാം.... """കുസൃതിയോടെ കണ്ണ് ചിമ്മിയപ്പോൾ അവനും ഒന്ന് പുഞ്ചിരിച്ചു.... എന്നിട്ട് അവൾക്ക് പിന്നാലെ ഹാളിലേക്ക് പോയി...............തുടരും...... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story