പരിണയം: ഭാഗം 53

parinayam sheethal

രചന: ശീതൾ കൃഷ്ണ

""ഒന്ന് വേഗം ഇറങ്ങ് എന്റെ രാഗിമോളെ.... എത്ര നേരമായി.....""" രാജീവ്‌ പുറത്ത് നിന്ന് രാഗിയെ വിളിക്കുവാണ്... അവൾക്ക് രാവിലെ ക്ലാസ്സിൽ പോകാനുള്ളതാണ്.... ഉച്ച വരെയേ ഉള്ളു ക്ലാസ്സ്‌.... ""ദേ ഇറങ്ങി ഞാൻ...."""രാഗി പെട്ടെന്ന് തന്നെ ദൃതിപെട്ടിറങ്ങി....ബാഗ് ഉമ്മറത്തു തന്നെ നേരത്തെ കൊണ്ട് വെച്ചിരുന്നു.....ഇന്ദു ഉമ്മറത്തേക്ക് വന്നു... ""ഞാൻ ഇറങ്ങി ട്ടോ ചേച്ചിയെ.... അമ്മേ ഞാൻ പോയി....""" പുറത്ത് നിന്ന് ഉള്ളിലേക്ക് വിളിച്ചു പറഞ്ഞു കൊണ്ട് അവൾ ഇന്ദുവിന് റ്റാറ്റാ കൊടുത്തു അവന്റെ ബൈക്കിന്റെ പിന്നിലായി കയറി.... ""രാജീവ്‌ ഇറങ്ങുന്നതിന്റെ മുൻപ് അവളെ ഒന്ന് തിരിഞ്ഞു നോക്കി.... ആ കണ്ണുകൾ തന്നിൽ തന്നെയാണ് എന്ന് കണ്ടതും ഒന്ന് പുഞ്ചിരിക്കാൻ ശ്രമിച്ചു അവൻ.... എന്നിട്ട് ബൈക്ക് സ്റ്റാർട്ട്‌ ആക്കി ....""പോയിട്ട് വരാം ഡോ....""" അവൻ അവളെ നോക്കി കണ്ണിറുക്കി.... അത് കേൾക്കെ അവൾ തൂണിൽ ചാരി തലയാട്ടി.... ബൈക്ക് മറയുന്നത് വരെ അത് നോക്കി നിന്നു.... ""എന്റെ മോളെ.... രാവിലെ ഇവിടെ ഒരു ബഹളമാണ്.... രണ്ടെണ്ണത്തിനെയും കൂടെ പറഞ്ഞയക്കുമ്പോളേക്കും ഞാൻ ഒരു വഴിയാവും....""" അമ്മ അവൾക്കുള്ള ഭക്ഷണം കൊണ്ട് ടേബിളിൽ വെച്ച് പറഞ്ഞു.... ഇന്ദു ഒന്ന് പുഞ്ചിരിച്ചതെ ഉള്ളു.... ""ഇത്രേം വലുതായി ന്ന് പറഞ്ഞിട്ട് കാര്യല്ല... ഇപ്പോളും ഡ്രസ്സ്‌ വരെ ഞാൻ തേച്ചു കൊടുക്കണം അവൾക്ക്....""" അമ്മ പറയുന്നത് കേട്ടപ്പോൾ അവൾ ചിരിച്ചു പോയി.... ""അവള് കുഞ്ഞല്ലേ അമ്മേ....""" ഇന്ദു പുഞ്ചിരിച്ചു...

എന്നിട്ട് അവൾ ഒരു പ്ലേറ്റ് എടുത്ത് അമ്മയ്ക്കും ഉള്ള ഭക്ഷണം വിളമ്പി....പാവം രാവിലെ തൊട്ട് ഈ ഓട്ടമാണ്... എഴുന്നേറ്റ് വന്നപ്പോൾ കാണുന്നത് ഉപ്പേരിക്ക് അറിയുന്ന അമ്മയെയാണ്... ചോറ് മാത്രം ആയിട്ടുണ്ട്... ഒരാൾ ഒറ്റക്ക് എങ്ങെനെയാണ് ഇതെല്ലാം ചെയ്തു തീർക്കുക... അത് കൊണ്ട് തന്നെ ചായയും പലഹാരവും ഉണ്ടാക്കാൻ താൻ സഹായിച്ചു....രാജീവിന് പോകുമ്പോൾ എല്ലാം വേണമെന്ന് നിർബന്ധമാണ് എന്ന് തോന്നുന്നു.... അവളോർത്തു..... ""ഇനി ഉച്ചക്ക് വേണ്ടിയുള്ള തകൃതിയാണ്...അവള് ഉച്ചക്ക് വരും.... ഇന്നെന്തോ പരീക്ഷയോ മറ്റോ ആണ്.... രാജീവ്‌ ഇനി വൈകിട്ടെ എത്തു....""" അമ്മ പറഞ്ഞപ്പോൾ അവൾ പതിയെ തലയാട്ടി.....എന്നിട്ട് ഭക്ഷണം കഴിക്കുവാൻ തുടങ്ങി..... 💠💠💠💠💠💠💠💠💠💠💠💠💠💠💠💠💠 ""ഞാനും വരാം അമ്മേ മഠശ്ശേരിയിലേക്ക്... ഒറ്റക്ക് പോകണ്ട....""രാവിലേ ദേവകിയമ്മ പോകുവാൻ നിന്നപ്പോൾ ആണ് കണ്മഷി അമ്മയോട് പറഞ്ഞത്..... ""നീ വരാച്ചാൽ വന്നോളൂ....""" അമ്മ അവളെ നോക്കി..... ""ദേ ഞാൻ റെഡി ആയി ഇപ്പൊ വരാം...."" അവൾ പെട്ടെന്ന് മുറിയിലേക്ക് ചെന്ന് ഒരു പഴയ ചുരിദാർ എടുത്തിട്ടു.... എന്നിട്ട് കണ്ണാടിക്ക് മുൻപിൽ ചെന്നു നിന്നു....മുഖം നന്നായി തുടച്ചു.....

എന്നിട്ട് ഇത്തിരി പൌഡർ എടുത്ത് മുഖത്ത് ഇട്ടു....കണ്ണും എഴുതി.... ""കണ്മഷി....""" മുറ്റത്ത് നിന്ന് അമ്മ വിളിച്ചപ്പോൾ പെട്ടെന്ന് തന്നെ ഷാൾ എടുത്തു ദേഹത്തിട്ട് പുറത്തേക്ക് ഇറങ്ങി..... ""ഹാ... മോളും വന്നോ ഇന്ന്.... നാളെയല്ലേ പോണേ... സാധനങ്ങൾ ഒക്കെ എടുത്തു വെക്കണ്ടേ...????"""... സുഭദ്രാമ്മ ചോദിച്ചപ്പോൾ ഒന്ന് പുഞ്ചിരിച്ചു.... എത്ര പെട്ടെന്നാണ് ഒരാഴ്ച പോയതെന്ന് അവളോർത്തു.... നാളെയാണ് രുദ്രന്റെ കൂടെ ബാംഗ്ലൂർക്ക് പോകേണ്ടത്.... സർട്ടിഫിക്കറ്റുകൾ എല്ലാം രുദ്രന്റെ കൂടെ കോളേജിൽ പോയി മേടിച്ചു വന്നു.... ""അങ്ങനെ കാര്യമായി ഒന്നുമില്ല അമ്മേ....""അവൾ ഷാൾ എടുത്തു കുത്തി... സിങ്കിലെ പാത്രങ്ങൾ കഴുകി വെക്കാൻ തുടങ്ങി.... ""ആഹ്ഹ്.... അതൊക്കെ ഇപ്പൊ തോന്നും....അവിടെ എത്തിയാൽ ഒന്നും കഴിക്കാൻ പറ്റാത്ത അവസ്ഥ വന്നാലോ... ഇവിടുന്ന് കൊണ്ടൊണ അച്ചാർ എങ്കിലും കൂട്ടി കഴിക്കാം....""" സുഭദ്രാമ്മ പറഞ്ഞപ്പോളേക്കും രുദ്രന്റെ ശബ്‌ദം ഹാളിൽ നിന്ന് കേൾക്കുന്നുണ്ട്....""ദേവ ഇന്ന് പോവാ.... ദേ പോകാനായി റെഡി ആയി നിൽക്കാ.... നീ ചെല്ല്...."" സുഭദ്രാമ്മ പറഞ്ഞപ്പോൾ അവൾ കഴുകി കൊണ്ടിരുന്ന പാത്രം അവിടെ വെച്ചിട്ട് ഹാളിലേക്ക് ചെന്നു.... ദേവ ബാഗ് എല്ലാം പാക്ക് ചെയ്ത് സോഫയിൽ ഇരിക്കുവാണ്... ""നീ പോവാണോ ഡീ???"""...

കണ്മഷി അവൾക്കരികിലേക്ക് ചെന്നിരുന്നു.... ""മ്മ്ഹ്ഹ്...."" ചുണ്ട് കൂർപ്പിച്ചു പതിയെ തലയാട്ടി അവൾ... കണ്ണൊക്കെ നിറഞ്ഞിരിക്കുന്നു.... ""ഞാൻ പറഞ്ഞതാ ഈ രണ്ടു പേരോടും... നാളെ നിങ്ങൾ പോയി കഴിഞ്ഞിട്ട് പൊക്കോളാ എന്ന്... സമ്മതിക്കണ്ടേ....""" അവൾ അച്ഛനെയും രുദ്രനെയും ചൂണ്ടി പിണക്കത്തോടെ പറഞ്ഞു.... അത് കണ്ടപ്പോൾ കണ്മഷി രണ്ടാളെയും നോക്കി... പ്ലീസ് എന്ന് കണ്ണ് ചുരുക്കി കാണിച്ചു.... കാരണം അവൾക്കും ദേവ പോകുന്നതിൽ വലിയ വിഷമം ഉണ്ട്.... ""നീയൊന്ന് പോയെ കണ്മഷി.... അവൾക്ക് ഇപ്പോൾ തന്നെ ഒരുപാടുണ്ട് പഠിക്കാൻ.... നാളെ നമ്മൾ പോയാൽ പിന്നെ ആരാ ഇവളെ കൊണ്ടാക്കാ???"""....രുദ്രൻ മുണ്ട് മടക്കി കുത്തി പുറത്തേക്ക് ഇറങ്ങാൻ നേരം അത് പറഞ്ഞു..... ""ഓ പിന്നെ.... പറയുന്ന കേട്ടാൽ തൊന്നും ഏട്ടൻ ബാംഗ്ലൂർ പോയ സമയത്ത് ഒക്കെ ഞാൻ ഇവിടുന്ന് ഒറ്റക്ക് പോയിട്ടില്ല എന്ന്.... ഒന്ന് പോയെ ഏട്ടാ...."" ദേവ കലിപ്പിൽ ചുണ്ട് കൂർപ്പിച്ചു.....രുദ്രൻ അത് കേട്ടതും കണ്ണുരുട്ടി കാണിക്കുവാണ് അവളെ.... ദേവ വേഗം രാവുവച്ചന്റെ അരികിലേക്ക് ചെന്നു..... ""അച്ഛേ... ഞാൻ നാളെ പൊക്കോളാം.... സത്യായിട്ടും പൊക്കോളാം...."" അവൾ കരയാൻ പാകത്തിന് ആയിട്ടുണ്ട്.... കണ്മഷിയും അവർക്കരികിലേക്ക് വന്നിരുന്നു... ""പ്ലീസ് രാവുവച്ചാ.... ഇന്നൂടെ അവൾ ഇവിടെ നൽകട്ടെ.... നല്ല രാവുവച്ചൻ അല്ലെ???..""" കണ്മഷിയും മറ്റേ കയ്യിൽ പിടിച്ചു പറഞ്ഞപ്പോൾ.... രാവുവച്ചൻ ദയനീയതയോടെ രുദ്രനെ നോക്കി.....

""ഞാൻ ഒന്നും പറയുന്നില്ല ഇനി...."" അത് കണ്ടപ്പോൾ രുദ്രൻ കൈ മലർത്തി പുറത്തേക്ക് ഇറങ്ങി പോയി.... ""നാളെ പൊക്കോളണം.... കേട്ടല്ലോ..."" അച്ഛൻ താക്കീത് പോലെ പറഞ്ഞപ്പോളേക്കും ദേവ സന്തോഷത്തോടെ തുള്ളി ചാടി..... ""ഉമ്മമ്മഹ്ഹ....അല്ലേലും ന്റെ അച്ഛൻ മുത്താണ്...."""അവൾ അച്ഛനെ കെട്ടിപിടിച്ചു ഉമ്മ കൊടുത്തു.... എന്നിട്ട് വേഗം ബാഗ് എടുത്തു മുറിയിലേക്ക് ഓടി...കൂടെ കണ്മഷിയും..... ഇതെല്ലാം കണ്ട മൂന്നാളും പുഞ്ചിരിയോടെ പരസ്പരം നോക്കി..... ""ഹലോ മിസ്റ്റർ പെരേര....""" രുദ്രൻ മുറ്റത്തെ ചാമ്പക്ക മരത്തിന്റെ താഴെ ആരോടോ സംസാരിച്ചു കഴിഞ്ഞു ഫോൺ കട്ട്‌ ചെയ്യുമ്പോൾ ആണ് പിന്നിൽ നിന്ന് ശബ്‌ദം കേട്ടത്.... അവൻ ശബ്‌ദം കേട്ടപ്പോൾ തന്നെ പുഞ്ചിരി വന്നത് കടിച്ചു പിടിച്ചു തിരിഞ്ഞു നോക്കി.... ""എന്നെ കെട്ട്കെട്ടിക്കാൻ നോക്കിയ പണി എട്ട് ആക്കി മടക്കി പോക്കറ്റിൽ ഇട്ടത് എങ്ങെനെയുണ്ട് ബ്രോ???""".... പുള്ളിക്കാരി നല്ല ഫോമിൽ ആണ്.... ""ഓ നീ അറ്റന്റൻസ് ഇല്ലാതെ തോറ്റാൽ എനിക്ക് ഇപ്പൊ എന്താ....""" രുദ്രൻ അത് കേൾക്കെ ചുണ്ട് കോട്ടി....

അപ്പോളേക്കും കണ്മഷിയും അവൾക്ക് പിന്നാലെ വന്നിരുന്നു.... ""ഓഹ് ഈ പുച്ഛം... അതാണ് സാറേ ഈ കോന്തന്റെ മെയിൻ.... എന്റെ പൊന്ന് കണ്മഷി.... നിന്റെ കാര്യം പോക്കാ.... ഇമ്മാതിരി ഒരു മാക്കാച്ഛനെ ആണല്ലോ നിനക്ക് കിട്ടിയത്.... അതിൽ ഞാൻ ഖേദിക്കുന്നു....."" അവൾ വല്ലാത്ത സങ്കടത്തിൽ കണ്മഷിയുടെ തോളിൽ കുലുക്കി പറഞ്ഞപ്പോളേക്കും ചാമ്പക്ക മരത്തിന്റെ കൊമ്പ് അവനൊടിക്കുന്നത് കണ്ടു.... ""നീ മരങ്ങോടാൻ.... മരപ്പട്ടി...."""" അവൾ തിരിഞ്ഞു ഓടുന്നതിന്റെ ഇടയിൽ വിളിച്ചു കൂവി.... അത് കേൾക്കെ ഇരുവരും പുഞ്ചിരിച്ചു.....പെട്ടെന്നാണ് രുദ്രന് വീണ്ടും ഒരു ഫോൺ കോൾ വന്നത്.... ഇരവരുടെയും ശ്രദ്ധ അങ്ങോട്ടേക്ക് ആയി.... രുദ്രൻ പെട്ടെന്ന് ഫോൺ എടുത്തു അവളിൽ നിന്ന് മാറി....അവൾ അവനെ സംശയത്തോടെ നോക്കി................തുടരും...... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story