പരിണയം: ഭാഗം 54

parinayam sheethal

രചന: ശീതൾ കൃഷ്ണ

""ഇറങ്ങാം നമുക്ക്???""... ഡയാന പതിവ് പോലെ രാവിലെ എല്ലാം റെഡിയാക്കി ആദിയുടെ ഫ്ലാറ്റിലേക്ക് ചെന്നു.... അവനും റെഡി ആയിരുന്നു..... ഇരുവരും കൂടെ ഫ്ലാറ്റിൽ നിന്നിറങ്ങി ഒരു കാബ് വിളിച്ചു ഓഫീസിലേക്ക് പോയി..... ""ഗുഡ് മോർണിംഗ്...."" അവനെ കണ്ടപ്പോൾ ഒരുപാട് പേർ അവനെ വിഷ് ചെയ്തു.... എല്ലാം ഒരു പുഞ്ചിരിയോടെ സ്വീകരിച്ചു കൊണ്ടവൻ അവന്റെ സീറ്റിൽ പോയിരുന്നു.... ആദിയുടെ സീറ്റും ഡയാനയുടെ സീറ്റും തമ്മിൽ കുറച്ചു ദൂരമേ ഉള്ളു.... ഇരുവർക്കും പരസ്പരം നോക്കിയാൽ കാണുവാൻ കഴിയും..... രാവിലെ അങ്ങനെ പണി തിരക്കുകൾ കൊണ്ട് കഴിഞ്ഞു പോയി.... ഇന്റർവെൽ ആയപ്പോൾ ഇരുവരും എഴുന്നേറ്റു....ആദിയാണ് ഡയാനക്കരികിൽ ചെന്നത്..... ""കോഫീ കുടിച്ചിട്ട് വരാം....""" ആദി പുഞ്ചിരിയോടെ അവളെ നോക്കി.... ""ഓഹോ... ചായയും കാപ്പിയും കുടിക്കാത്ത ആളാണോ ഈ പറയുന്നത്???"""... അവളിൽ കുസൃതി നിറഞ്ഞു.... അത് കേട്ടപ്പോൾ അവൻ ജാള്യതയോടെ മുഖം താഴ്ത്തി.... ""വാ എനിക്കും നല്ല വിശപ്പുണ്ട്.... രാവിലെ ഒന്നും കഴിച്ചില്ല....""അവൾ ഒന്ന് പറഞ്ഞു നിർത്തി എന്നിട്ട് അവന്റെ കൂടെ നടന്നു..... കോഫീ ഷോപ്പിൽ പോയി ഇരുവർക്കും രണ്ടു കോഫീ ഓർഡർ ചെയ്തു....ഡയാനക്ക് ഒരു കട്ലറ്റും....

എന്നിട്ട് അവർ ഒരു സഥലത്ത് പോയിരുന്നു.... ""ഹായ് ആദി...."" ഒരു പെൺകുട്ടി അവർക്ക് അരികിലൂടെ പോകുന്നതിനിടക്ക് ആദിയെ പുഞ്ചിരിയോടെ നോക്കി.... ""ഹായ്....""അവൻ തിരിച്ചും വിഷ് ചെയ്തു.... ""ആരാ അതെന്ന് മനസ്സിലായോ???..."""ഡയാന കുസൃതിയോടെ അവനെ നോക്കി.... അവൻ ആണെങ്കിൽ അറിയില്ല എന്ന് കൈ മലർത്തി കാണിച്ചു.... ""അപ്പൊ അറിയാതെ ആണോ...""" ഡയാനയിൽ കൗതുകം നിറഞ്ഞു....അതിന് മറുപടി ഒന്നും പറഞ്ഞില്ല ആദി.... ഒന്ന് കണ്ണിറുക്കി കാണിച്ചതെ ഉള്ളു....അത് കാണെ അവളും ചിരിച്ചു പോയി.... ആദി ഒരുവേള ഡയാനയെ നോക്കി.... അവനൊരുപാട് ആരാധന തോന്നുന്നു.... എന്തെല്ലാം പ്രതിസന്ധികളിലൂടെ കടന്നു പോയ ഒരു പെൺകുട്ടി.... എന്നിട്ടും ജീവിതത്തിൽ തോറ്റ് കൊടുക്കില്ല... എന്ന വാശി.... അവളോട് വല്ലാത്ത ബഹുമാനം... ആരാധന.... ആദി സ്വയം ഒന്ന് തലക്കുടഞ്ഞു.... ""എടോ ആദി... ഇന്ന് വരും രുദ്രൻ ഓഫീസിലേക്ക്...."" ഡയാന പറഞ്ഞപ്പോൾ അവൻ ആണോ എന്നർത്ഥത്തിൽ നോക്കി.... ""അസുഖം എല്ലാം ഭേദമായോ ആൾടെ???""".

..ആദി സംശയത്തോടെ തിരക്കി..... ""ഉവ്വ്.... എല്ലാം ഒക്കെ ആയി.... അവന്റെ കൂടെ കണ്മഷിയും വരുന്നുണ്ട്....""" ഡയാന ഒന്ന് നിർത്തി അവനെ നോക്കി.... അപ്പോളേക്കും അവർക്കുള്ള കോഫീ കൊണ്ട് വന്നിരുന്നു..... ""മ്മ്ഹഹ്ഹ്...."""ഒന്ന് മൂളുക മാത്രം ചെയ്തു ആദി.... അത് കാണെ ഡയാന പുഞ്ചിരിയോടെ അവനെ നോക്കി.... ""ഒത്തിരി ഇഷ്ട്ടാ ല്ലേ കാണ്മഷിയെ...???"".... ഡയാനയുടെ കണ്ണുകളിൽ കുശുമ്പ് നിറഞ്ഞുവോ???.... ""ഏയ്യ്.... ഇഷ്ടമായിരുന്നു എന്ന് പറയ്.... ഇപ്പൊ അങ്ങനൊന്നും ഇല്ല.... ഞാൻ ഒക്കെ ആയി ഇപ്പോൾ.....""" അവൻ കോഫീ ചുണ്ടോട് അടുപ്പിച്ചു ഒരിറുക്ക് കുടിച്ചു..... ""കണ്മഷി ഇനി ഇവിടെ ആണ് പഠിക്കുന്നെ....""ഡയാന പിന്നെയും തുടർന്നു.... ""അത് നന്നായി.... രുദ്രൻ നല്ലവനാണ്.... ഒരുപക്ഷെ കണ്മഷിക്ക് മറ്റാരെക്കാളും ചേരുന്നവൻ....."""അവൻ പുഞ്ചിരിക്കാൻ ശ്രമിച്ചു..... അപ്പോളേക്കും ടീ ബ്രേക്ക്‌ കഴിഞ്ഞിരുന്നു.... ബെൽ അടിച്ചു.... അത് കേൾക്കെ ഇരുവരും പതിയെ എഴുന്നേറ്റു.... തിരികെ ജോലി തിരക്കുകളിലേക്ക് ഊളിയിട്ടു..... 💠💠💠💠💠💠💠💠💠💠💠💠💠💠💠

""എല്ലാം എടുത്തില്ലേ നീയ്???""... ദേവകിയമ്മ ബാഗ് എടുത്തു ഇറങ്ങാൻ നിന്ന കണ്മഷിയെ പിന്നിൽ നിന്ന് വിളിച്ചു ചോദിച്ചു.... ഇരുവർക്കും കുറച്ചു നാൾ മാറി നിൽക്കേണ്ടി വരുന്ന വിഷമമുണ്ട്.... ""മ്മ്ഹഹ്ഹ്.... എല്ലാം എടുത്തമ്മേ....""" അവൾ ഒന്ന് പുഞ്ചിരിക്കാൻ ശ്രമിച്ചു.... ""നന്നായി പഠിക്കണം ട്ടോ ന്റെ കുട്ടി....വെക്കേഷൻ വരുമ്പോ ഇങ്ങട് വന്നേക്കണം.... ഈ അമ്മ ഇവിടെ ഒറ്റക്കാണ്....""അമ്മ വിതുമ്പിയിരുന്നു..... ""ഞാൻ വരില്ലേ അമ്മേ.... ന്റെ അമ്മേനെ കഴിഞ്ഞേ നിക്ക് ആരും ഉള്ളു..... ലീവ് കിട്ടുമ്പോൾ ഓടി വരും ഞാൻ...'"" അവൾ അമ്മയുടെ കവിളിൽ അമർത്തി ചുംബിച്ചു.... നെറ്റിയിലും കണ്ണിലും കവിളിലും എല്ലാം ചുണ്ടുകൾ ഓടി നടന്നു..... എന്നിട്ട് ആ നെഞ്ചിലേക്ക് ചാഞ്ഞു അവൾ..... ""ദേ ആരോഗ്യം ശ്രദ്ധിക്കണം.... നന്നായി ഭക്ഷണം കഴിക്കണം.... ഓടി നടക്കരുത്....""" അവൾ ശാസനയോടെ പറയുവാണ്..... ""മ്മ്ഹഹ്ഹ്....."""അമ്മ ചെറുപുഞ്ചിരിയോടെ അതെല്ലാം കേട്ട് കൊണ്ട് അവളുടെ മുടിയിഴകൾ തലോടി..... """കണ്മഷി.... കണ്മഷി....."" പുറത്ത് നിന്ന് പരിചിതമായ ശബ്‌ദം കേൾക്കെ... അവൾ അമ്മയിൽ നിന്ന് വേർപെട്ട് കൊണ്ട് പുറത്തേക്ക് ചെന്നു.... ദേവയും രുദ്രനും ആണ്....ഇരുവരും പോവാനുള്ള തയാറെടുപ്പ് ഒക്കെ കഴിഞ്ഞാണ് വന്നത് എന്ന് തോന്നുന്നു.....

""ഇറങ്ങാം???"".... രുദ്രൻ സംശയഭാവേന അവളെ നോക്കി.... """മ്മ്ഹഹ്ഹ്....""അവളൊന്ന് മൂളി... എന്നിട്ട് ഉള്ളിൽ ചെന്നു ബാഗ് എടുത്തു..... ""ഞങ്ങൾ ഇറങ്ങുവാണ് ദേവുവമ്മേ...."" അവൻ ദേവകിയമ്മയുടെ അരികിൽ വന്നു പറഞ്ഞു.... അവർ സ്നേഹത്തോടെ അവന്റെ മുടിയിൽ തലോടി..... ""പൊന്ന് പോലെ നോക്കണേ ന്റെ കുട്ടിയെ...."""അമ്മയുടെ കണ്ണിൽ നീർത്തിളക്കം ഉണ്ടായിരുന്നു.... ""തീർച്ചയായും.... അമ്മ പേടിക്കണ്ട....""" രുദ്രൻ ആ ചുളിവ് വീണ കൈകളിൽ പതിയെ തലോടി..... ""നമുക്ക് അമ്പലത്തിൽ ഒന്ന് ഇറങ്ങാം രുദ്രേട്ടാ....???""... അവൾ അമ്പലപടിക്കൽ എത്തിയപ്പോൾ അവനെ നോക്കി.... അവൻ ആണെങ്കിൽ താൻ ഇട്ടിരിക്കുന്ന ജീൻസിലേക്കും അവളെയും മാറി മാറി നോക്കി..... ""ഇത് നേരത്തെ പറഞ്ഞൂടായിരുന്നോ നിനക്ക്????....""അത് പിന്നെ സോറി....പുറത്ത് നിന്നാൽ മതി രുദ്രേട്ടൻ.... അവൾ കണ്ണ് ചുരുക്കി പറയുന്നത് കേട്ടപ്പോൾ പിന്നെ അവൻ ഒന്നും മിണ്ടാതെ അമ്പലത്തിൽ ഇറങ്ങി..... ""ഞങ്ങൾ പോവാ തിരുമേനി.... ഇനി ലീവ് കിട്ടുമ്പോൾ വരാം...."""

അമ്പലനട പൂജ കഴിഞ്ഞു അടച്ചിരിക്കുകയായിരുന്നു... പൂജാരി മണ്ഡപത്തിൽ ഉണ്ടായിരുന്നു.... അവൾ പുറത്ത് നിന്ന് ഒന്ന് തൊഴുത്.... അവർക്കരികിലേക്ക് നടന്നു.... ""നന്നായി വരും നൃത്തം കുട്ടിക്ക്..."" ആ വൃദ്ധൻ സ്നേഹത്തോടെ നോക്കി.... ""എവിടെ വാരസ്സ്യാര്... കണ്ടില്ലലോ....""" അവൾ ചുറ്റും നോക്കി... സംശയത്തോടെ തിരക്കി.... ""ആയമ്മക്ക് തീരെ സുഖല്ല്യാ... പനിയാണ്...."""അദ്ദേഹം പറഞ്ഞു.... ""ഒന്ന് കാണണം ന്ന് ണ്ടായിരുന്നു.... ഇനി ലീവിന് വരുമ്പോൾ കാണാം.... തിരുമേനി പറയണേ...."""അവളിൽ നിരാശ പടർന്നു....""അത് കുഴപ്പമില്ല.... മോള് പോയി വാ.... ഞാൻ ഭാഗവാനോട് നല്ലത് പോലെ പ്രാർത്ഥിക്കുന്നുണ്ട്.... എല്ലാം ഭഗവാൻ കാണുന്നുണ്ട്.... അത് കൊണ്ടല്ലേ.... ഇപ്പോൾ എല്ലാം കലങ്ങി തെളിഞ്ഞത്....""" അദ്ദേഹം സന്തോഷത്തോടെ യാത്രയാക്കി.... അവൾ പുറത്തേക്ക് വരുമ്പോൾ കാണുന്നത് തന്നെ കാത്ത് നിൽക്കുന്ന രുദ്രനെയാണ്.... .""പോവാം???..""അവൾ പുഞ്ചിരിയോടെ അവനെ നോക്കി.... ""ഒക്കെ....""ഇരുവരും കൂടെ വീണ്ടും കാറിൽ കയറി ദേവയും ഉണ്ട് അവർക്കൊപ്പം വണ്ടിയിൽ....

അവരെ പറഞ്ഞയച്ചിട്ട് വേണം അവൾക്കും തിരികെ പോകുവാൻ... ബസ്സിൽ ആണ് ഇരുവരും തിരിച്ചു പോകുന്നത്.... രുദ്രന് ഇപ്പോൾ നടക്കാൻ വലിയ പ്രശ്നങ്ങൾ ഒന്നുമില്ലാത്തത് കൊണ്ടാണ് അങ്ങനെ തീരുമാനിച്ചത്.... അല്ലെങ്കിൽ ട്രെയിനിൽ ആയിരുന്നു പോകാറ്.... ""ദേ ഏട്ടാ അപ്പൊ പറഞ്ഞത് പോലെ.... എത്തിയിട്ട് വിളിക്കണേ...."" ഇരുവരെയും യാത്രയാക്കി കൊണ്ട് അവൾ പറഞ്ഞു.... അത് കേൾക്കെ രുദ്രൻ പുഞ്ചിരിയോടെ തലയാട്ടി..... ""കുരുത്തക്കേട് ഒന്നും കാട്ടാതെ നല്ല കുട്ടിയായി പഠിക്കണം ട്ടോ....""" അവൾ നേരെ കണ്മഷിയുടെ മുഖത്തേക്ക് നോക്കി... എന്നിട്ട് ഒരു ഫ്‌ളൈയിങ് കിസ്സും കൊടുത്തു.... അത് കാണെ കണ്മഷി പുഞ്ചിരിയോടെ തലയാട്ടി.... ""ഞങ്ങൾ പോയിട്ട്.... മോളും വേഗം സ്ഥലം വിട്ടോ.... ഇനിയും ഇവിടെ കിടന്നു കറങ്ങേണ്ട കേട്ടല്ലോ...."" രുദ്രൻ കണ്ണുരുട്ടി പറഞ്ഞപ്പോൾ.... അവൾ പോടാ എന്നർത്ഥത്തിൽ ചുണ്ട് കോട്ടി.... അത് കാണെ.... കണ്മഷി ചിരിച്ചു പോയി.... ഇരുവരെയും യാത്രയാക്കി.... ദേവ തിരികെ വീട്ടിലേക്ക് തന്നെ പോന്നു.... രുദ്രന്റെയും കണ്മഷിയുടെയും ബസ് പതിയെ നീങ്ങി തുടങ്ങി..................തുടരും...... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story