പരിണയം: ഭാഗം 55

parinayam sheethal

രചന: ശീതൾ കൃഷ്ണ

ഇരുവരെയും യാത്രയാക്കി.... ദേവ തിരികെ വീട്ടിലേക്ക് തന്നെ പോന്നു.... രുദ്രന്റെയും കണ്മഷിയുടെയും ബസ് പതിയെ നീങ്ങി തുടങ്ങി.... ബസ്സിൽ സീറ്റ് കിട്ടി ഇരുവരും ഇരുന്നു.... കേൾക്കാൻ ഇമ്പമുള്ള പാട്ട് ഒഴുകുന്നുണ്ട്... കണ്മഷി രുദ്രന്റെ നെഞ്ചിൽ ചാഞ്ഞു.... ""രുദ്രേട്ടാ...."""... അവൾ പതുക്കെ അവനെ വിളിച്ചു.... അവൻ മിഴികൾ താഴ്ത്തി തന്റെ തോളിൽ തലചായ്ച്ചു കിടക്കുന്നവളെ നോക്കി.... ""മ്മ്ഹ്ഹ്...??""... അവൻ പതിയെ അവളുടെ മുടിയിഴകളിൽ തലോടി... അവൻ ചുറ്റും നോക്കി ബസ്സിൽ ആളുകൾ കുറവാണ്.... ചിലർ ഹെഡ്സെറ്റ് വെച്ച് പാട്ട് കേൾക്കുന്നു.... മറ്റു ചിലർ മയക്കത്തിലാണ്.... ""നമ്മൾ അവിടെ എത്തിയാൽ എവിടെയാ നിൽക്കാ???... അവൾ സംശയത്തോടെ അവനെ നോക്കി.... ""അതൊക്കെ ഞാൻ ശരിയാക്കിയിട്ടുണ്ട്.... ഡയാനയുടെ ഫ്ലാറ്റിൽ നിൽക്കാം...പിന്നെ കോളേജിൽ അഡ്മിഷൻ കിട്ടിയ ശേഷം ഹോസ്റ്റലിൽ നിൽക്കാമല്ലോ.... ""അവൻ പറയുന്നത് കേൾക്കുകയായിരുന്നു അവൾ.... ""എന്റെ കമ്പനിക്ക് അടുത്ത് തന്നെ ഒരു കോളേജ് ഉണ്ട്.... അവിടെ അഡ്മിഷൻ നോക്കി വെച്ചിട്ട് ഉണ്ട് ഞാൻ....നിന്റെ ഡോക്യൂമെന്റസ് ഒക്കെ കൊടുക്കണം....പിന്നെ ചില ഫോർമാലിറ്റീസും... അതൂടെ ചെയ്താൽ മതി....""

അവൻ പറയുന്നത് അത്ഭുതത്തോടെ കേൾക്കുകയായിരുന്നു അവൾ.... ഇത്രയൊക്കെ ചെയ്തിട്ടാണ് തന്നെ കൊണ്ട് പോകുന്നത് എന്നവൻ അപ്പോളാണ് അറിയുന്നത്.... അവൻ കൂടെ വരുന്നോ എന്ന് ചോദിച്ചപ്പോൾ സമ്മതം മൂളി എന്നല്ലാതെ മറ്റൊന്നും ചിന്തിച്ചിരുന്നില്ല.... പക്ഷെ ഇപ്പോൾ എന്തോ തനിക്ക് വേണ്ടി ഇത്രയും ചെയ്തത് ഓർക്കുമ്പോൾ സന്തോഷം തോന്നുന്നു.... ""ന്നെ ഒത്തിരി ഇഷ്ട്ടാ ല്ലേ....""" അവൾ കുസൃതോയോടെ വളരെ ശബ്‌ദം താഴ്ത്തി പറഞ്ഞു....""ഏയ്യ്... ഇല്ല.... ആരാ പറഞ്ഞെ ഈ നുണ??? എനിക്ക് ഒട്ടും ഇഷ്ട്ടല്ല നിന്നെ.... അത് കൊണ്ടാണല്ലോ തിരിച്ചു പോകുമ്പോൾ കൂടെ കൂട്ടുന്നത്...'"അവന്റെ മുഖത്തെ നീരസം കാണെ ചിരി വന്നു.... ""ന്നാൽ ഞാൻ അവിടെ എത്തിയിട്ട് ഒരു സൂത്രം കാണിച്ചു തരാട്ടോ....."" അവൾ വിടർന്ന കണ്ണുകളോടെ പറഞ്ഞു.... ""എന്ത് സാധനം???..."" ""അതൊക്കെ ഉണ്ട്... ന്നെ ഇഷ്ടം അല്ല എന്നല്ലേ പറഞ്ഞത്.... അങ്ങനെ ആണെങ്കിൽ....ഞാൻ ആ ആദിയേട്ടനെ കെട്ടട്ടെ...???"""....അവൾക്കുള്ളിൽ കുറുമ്പ് നിറഞ്ഞു....അതൂടെ കേട്ടപ്പോൾ അവന് ദേഷ്യം കൂടി.... ""നീ ആരെയാ എന്ന് വെച്ചാൽ കെട്ട്.... അല്ലെങ്കിലും മുൻപ് ഒരുത്തനെ കെട്ടാൻ നിന്നതല്ലേ....ന്നിട്ട് എന്തായി??... കറങ്ങി തിരഞ്ഞു എന്റെ അടുത്ത് തന്നെ വന്നോ നീയ്....???..."

" അവന്റെ വാക്കുകൾ കേൾക്കവേ.... പെട്ടന്ന് തന്നെ അവനിൽ നിന്നുള്ള പിടുത്തം അയഞ്ഞു.... എന്തോ മനസ്സിനെ കൊളുത്തി വലിച്ചു ആ വാക്കുകളിലൂടെ.... ഒന്നും ഓർമ ഇല്ലാത്ത നേരത്ത്... പെട്ടന്ന് ഇഷ്ടപെടാത്ത പലതും ഓർമയിൽ വരുമ്പോൾ തോന്നുന്ന മരവിപ്പ്.... അതായിരുന്നു അപ്പോൾ.... പറഞ്ഞു കഴിഞ്ഞാണ് അവൻ പറഞ്ഞതിനെ കുറിച്ച് ഓർത്തത്.... പെട്ടന്ന് വന്ന ദേഷ്യത്തിൽ പറഞ്ഞു പോയതാണ്....അവൾ നിശബ്ദയായി മാറി ഇരിക്കുന്നത് കണ്ടപ്പോൾ അവന് വല്ലായ്മ തോന്നി.... ""ഡീ... കണ്മഷി.... എടി..."" അവൻ അവളുടെ കൈ തണ്ടയിൽ മുറുക്കെ പിടിച്ചു..... ""സോറി ഡീ.... പെട്ടന്ന്...."" അവന്റെ കണ്ണുകൾ കുറുകി....അത് കാണെ അവൾ വെറുതെ ഒന്ന് പുഞ്ചരിച്ചു.... ""ഏയ്യ്.... സാരല്ല രുദ്രേട്ടാ.... അതിനിപ്പോൾ മോശം ഒന്നും പറഞ്ഞില്ലല്ലോ രുദ്രേട്ടൻ... ഉള്ള കാര്യമല്ലേ പറഞ്ഞുള്ളു...."" അവൾ മെല്ലെ സീറ്റിലേക്ക് തല വെച്ച് കിടന്നു.... കണ്ണുകൾ മെല്ലെ അടച്ചു....അവന് ഒന്നും പറയേണ്ടി ഇരുന്നില്ല എന്ന് തോന്നി.... "" ശോ ഇനി ഇപ്പൊ എന്ത്‌ ചെയ്യും... പെണ്ണ് ആകെ മൂഡ് ഓഫ്‌ ആയി.... ഇനി ഇപ്പോ ഒന്നും പറഞ്ഞു ചെന്നിട്ടും കാര്യമില്ല.... ആൾക്ക് എന്തെങ്കിലും കുഞ്ഞി കാര്യം കിട്ടിയാൽ മതി മൂഡ് ഓഫ്‌ ആവാൻ.... """ അവൻ സ്വയം പഴിച്ചു....

""എടി.. പൊട്ടിക്കാളി.... സോറി ന്ന്.... ഇനി അതിന് മുഖം വീർപ്പിക്കണ്ട....""" അവൻ കണ്ണടച്ച് കിടക്കുന്നവളുടെ അരികിൽ ചെന്നു സ്വകാര്യം പറഞ്ഞു.... പക്ഷെ അപ്പോളും മറുപടി ഒന്നും തന്നെയില്ല....പിന്നെ ഒന്നും നോക്കിയില്ല....നേരെ അവളുടെ തോളിലേക്ക് തല വെച്ച് കിടന്നു.... ആദ്യം അവളൊന്ന് ഞെട്ടിയെങ്കിലും.... അനങ്ങിയില്ല അവൾ.... കണ്ണുകൾ അടച്ചു അങ്ങനെ തന്നെ കിടന്നു....ഇരുവരും പിന്നെ പരസ്പരം മിണ്ടിയില്ല....എപ്പോളോ ഇരുവരും മയക്കത്തിലായിരുന്നു....അപ്പോളും ബസ് പോയ്കൊണ്ടിരിക്കുകയായിരുന്നു...... 💠💠💠💠💠💠💠💠💠💠💠💠💠💠💠💠💠 ""ഞാൻ ഇല്ലാഞ്ഞിട്ട് ബോർ അടിച്ചോ ചേച്ച്യേ??""... ബാഗും പിടിച്ചു വീട്ടിലേക്ക് വരുമ്പോൾ തന്നെ രാഗി ഉമ്മറത്ത് അമ്മക്കൊപ്പം ഇരിക്കുന്ന ഇന്ദുവിനെ കണ്ടു... പഴുത്ത മാങ്ങ പൂളുക യായിരുന്നു....അവൾ ഓടി ചെന്ന് ഇരുവർക്കും അരികിൽ ഇരുന്നു... എന്നിട്ട് ഇന്ദുവിനെ നോക്കി ചോദിച്ചു.... ""അയ്യടാ.... ബോർ അടിക്കാൻ അവൾ ഒറ്റക്ക് അല്ലല്ലോ ഇവിടെ... ഞാൻ ഇല്ലേ...???""... അമ്മ രാഗിയെ നോക്കിയപ്പോൾ അവൾ നന്നായി ഇളിച്ചു കാണിച്ചു.....

""ഹായ് പഴുത്ത മാങ്ങാ...""" രാഗി പാത്രത്തിൽ നിന്ന് എടുക്കാൻ നിന്നപ്പോൾ.... അമ്മ അവളുടെ കൈക്കിട്ട് ഒരെണ്ണം കൊടുത്തു.... ""വെറും വയറ്റിൽ കഴിക്കണ്ട.... ആദ്യം പോയി ചോറുണ്ണ്.... ഇത് കഴിച്ചാൽ പിന്നെ ചോറുണ്ണില്ല...."""അമ്മ പറയുന്നത് കേട്ടപ്പോൾ അവൾ ചുണ്ട് പിളർത്തി കാണിച്ചു... ""എല്ലാം പഴുത്തോ അമ്മേ???.."" അവൾ മുൻപിലെ മാവ് നോക്കി കൊണ്ട് ചോദിച്ചു.... ""ഏയ്യ് ഇല്ല....ഇത് താഴെ വീണത് മാത്രം ആണ്.... വൈകിട്ട് അവൻ വരട്ടെ.... അവനെ കൊണ്ട് പറിപ്പിക്കാം....""" അമ്മ പറഞ്ഞപ്പോൾ ഇന്ദു ഒന്ന് പുഞ്ചിരിച്ചു.... ""അയ്യാ... അതിന് അമ്മേടെ മോൻ വേണം എന്നൊന്നുമില്ല.... ഈ ഞാൻ വിചാരിച്ചാലും നടക്കും....""അവൾ യൂണിഫോമിന്റെ കോളർ ഒന്ന് പൊക്കി കൊണ്ട് പറഞ്ഞപ്പോൾ ഇന്ദു നേരാണോ എന്ന രീതിയിൽ അവളെ നോക്കി.... ""ചേച്ചിക്ക് വിശ്വാസം ഇല്ലേ.... ഞാൻ ഇപ്പൊ കാണിച്ചു തരാം....""അവൾ എഴുന്നേറ്റ് പോകാൻ നിന്നപ്പോളേക്കും അമ്മ അവളെ പിടിച്ചു.... ""ടി.. ടി... ആദ്യം ഈ ഡ്രസ്സ്‌ ഒക്കെ ഒന്ന് അഴിച്ചു കുളിക്ക്.... എന്നിട്ട് എന്തെങ്കിലും കഴിക്ക്...ഒന്നും കഴിച്ചില്ലല്ലോ നീയ്.... വാ... അമ്മ ചോറ് വിളമ്പി തരാം...."""

അമ്മ കയ്യിൽ ഉണ്ടായിരുന്ന കത്തി അവിടെ വെച്ചിട്ട് എഴുന്നേൽക്കാൻ നിന്നു.... ""ഏയ്യ്... വേണ്ടമ്മേ.... അവൾക്ക് ഞാൻ വിളമ്പി കൊടുത്തോളം.... അമ്മ അരിഞ്ഞോളു...."""ഇന്ദു പെട്ടെന്ന് എഴുന്നേറ്റു...കേട്ടപ്പോൾ അമ്മക്ക് വല്ലാത്ത സന്തോഷം തോന്നി അവൾ അമ്മയെ പോലെ ആണ് കാണുന്നത് എന്ന് അറിഞ്ഞപ്പോൾ.... അവൾ അമ്മ എന്ന് വിളിച്ചത് കണ്ടപ്പോ രാഗിയും കുസൃതിയോടെ അമ്മയെ നോക്കി.... ""ചേച്ചി പറഞ്ഞത് കേട്ടില്ലേ.... ചേച്ചി എനിക്ക് വിളമ്പി തന്നോളും... ചേച്ചി വാ...."" അവൾ ഇന്ദുവിനെയും വിളിച്ചു കൊണ്ട് അകത്തേക്ക് പോയി.... ചോറ് പാത്രത്തിൽ വിളമ്പി കറിയും എടുത്ത്...രാഗി ഉമ്മറത്തേക്ക് വന്നു....ഇന്ദുവും അമ്മയും അവളും കൂടെ എന്തൊക്കെയോ സംസാരിച്ചു ഇരുന്നു.... മാമ്പഴം മുഴുവൻ അരിഞ്ഞു കഴിഞ്ഞ്.... കുറച്ച് മാമ്പഴപുളിശ്ശേരിക്ക് മാറ്റി വെച്ചു അമ്മ.... ബാക്കി രണ്ടാളും കൂടെ കഴിക്കാൻ എടുത്തു.... ""ഏട്ടന് വല്യ ഇഷ്ടാ പഴുത്ത മാങ്ങാ...."" പുള്ളിക്കാരി മാങ്ങാണ്ടി നക്കി കൊണ്ടാണ് പറയുന്നത്.... ""ആഹാ... പക്ഷെ ഈ തീറ്റ കണ്ടാൽ നീയാണ് മാങ്ങാ പ്രാന്തി എന്ന് തോന്നുവല്ലോ ഡീ....""

ഇന്ദു കുസൃതിയോടെ അവളെ നോക്കി.....അത് കേൾക്കെ അവൾ നന്നായി ഇളിച്ചു കാട്ടി... ""ഞാൻ ബാക്കി മാങ്ങയും കൂടെ പറിക്കട്ടെ അമ്മേ... """രാഗി ഡ്രസ്സ്‌ എല്ലാം മാറ്റി വന്ന്... മുറ്റത്തേക്ക് ഇറങ്ങി.... അവളുടെ കൂടെ ഇന്ദുവും.... ""ഓ... അതൊന്നും വേണ്ട.... അവൻ വന്നിട്ട് പഠിച്ചോളും...""" അമ്മ പറഞ്ഞെങ്കിലും അത് കേൾക്കാതെ മരം കേറാൻ പോകുവാണ് രാഗി.... ""വൈ ഷുട് ബോയ്സ് ഹാവ് ഓൾ ദി ഫൺ??അല്ലെ ചേച്ചി...."""അവൾ തിരിഞ്ഞു നോക്കി ഇന്ദുവിനെ.... ""ഹോ ഈ പെണ്ണ് പറഞ്ഞാൽ കേൾക്കില്ല...."" അമ്മ ഉമ്മറത്ത് നിന്ന് പിറുപിറുക്കുന്നുണ്ട്... ഇതെല്ലാം കാണെ ഇന്ദുവാണെങ്കിൽ ചിരിയാണ് വരുന്നത്.... ""രാഗി മോളെ സൂക്ഷിക്ക് ട്ടോ..."" മരത്തിന്റെ മുകളിലേക്ക് കയറുന്ന രാഗിയെ നോക്കി പറയുമ്പോളേക്കും അവൾ നിലതെറ്റി പിന്നിലേക്ക് മറിഞ്ഞിരുന്നു...................തുടരും...... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story