പരിണയം: ഭാഗം 56

parinayam sheethal

രചന: ശീതൾ കൃഷ്ണ

""രാഗി മോളെ സൂക്ഷിക്ക് ട്ടോ..."" മരത്തിന്റെ മുകളിലേക്ക് കയറുന്ന രാഗിയെ നോക്കി പറയുമ്പോളേക്കും അവൾ നിലതെറ്റി പിന്നിലേക്ക് മറിഞ്ഞിരുന്നു..... ""സ്സ്സ്സ്....""...അത് കാണെ രാഗി നാവ് കടിച്ചു.... ഒരു മാങ്ങ കറക്റ്റ് ഇന്ദുന്റെ തലമണ്ടക്ക് തന്നെ വീണു.... ""നീയെന്നെ എറിഞ്ഞു വീഴ്ത്തുവാണോ ഡീ...""നിലത്തു കിടന്നു തല ഉഴിയുന്ന ഇന്ദു അവളെ നോക്കി.... ""ഈൗ... അത് പിന്നെ ഒരു കൈയ്യബദ്ധം..."" രാഗി നന്നായി ഒന്നു ചിരിച്ചു കാട്ടി.... അത് കാണെ ഇന്ദു പുഞ്ചിരിയോടെ എഴുന്നേറ്റു.... ""ദേ രാഗി മോളെ.... ഇവിടെ ഒരെണ്ണം ഉണ്ട്..."" ഇന്ദു ഓരോ സ്ഥലത്തേയും ചൂണ്ടി കാണിക്കുമ്പോൾ അതെല്ലാം രാഗി തോട്ടി വെച്ച് പറിച്ചിടുന്നുണ്ട്..... ചിലതൊക്കെ കിളികൾ കൊത്തി കേട് വരുത്തിയിരിട്ടുണ്ട്....എന്നാലും കുറെ കിട്ടിയിട്ടുണ്ട് മാങ്ങ.... ""ദേ ചേച്ചി.... എവിടെ എന്റെ മാതാശ്രീ... പുള്ളിക്കാരിയെ ഒന്നു ഇങ്ങോട്ട് വിളിച്ചേ.... അല്ലേൽ വേണ്ട ഞാൻ തന്നെ വിളിച്ചോളാം...""രാഗി മരത്തിൽ നിന്ന് ഇറങ്ങി... ടോപ് ഒന്നു നേരെയാക്കുന്നതിനിടയിൽ പറഞ്ഞു.... ""അമ്മേ... അമ്മേ.... അമ്മേ...."" അവൾ ഉള്ളിലേക്ക് നോക്കി അലറി വിളിക്കുവാണ്.... ""ഹോ.... നീ കാറി പൊളിക്കുവോ???...""" അമ്മ മുറ്റത്തേക്ക് വന്നു.... കയ്യിൽ ചട്ടുകവും ഉണ്ട്.... ""നിങ്ങടെ മോന് മാത്രം അല്ല ട്ടോ.... എനിക്കും അറിയാം ഇതൊക്കെ.... ദേ കണ്ടോ...."""അവൾ നിലത്തെ മാങ്ങകൾ ചൂണ്ടി കാണിച്ചു കൊണ്ട് പറഞ്ഞു..... ""ഓ... അതിനായിരുന്നോ ഈ അമറിയത്....

അതൊക്കെ ഞാനും എന്റെ ചെറുപ്പത്തിൽ ചെയ്തിട്ടുണ്ട്.... നീയതൊക്കെ പെറുക്കി ഉള്ളിലോട്ടു കേറാൻ നോക്ക്...."" അമ്മ അതും പറഞ്ഞു ഉള്ളിലേക്ക് കയറുന്നത് കണ്ട് രാഗി വാ പൊളിച്ചു നിന്നു പോയി.... ഇന്ദു ആണെങ്കിൽ ചിരി അടക്കാൻ പാട് പെടുവാണ്.....""ഈ സമൂഹമേ ഇങ്ങനാ.... എന്ത് ചെയ്യാനാ ഒന്നും അംഗീകരിക്കില്ല.... പുച്ഛം...മാത്രാ നമുക്ക്...."""പുള്ളിക്കാരി ഇരുന്നു മാങ്ങ പെറുക്കുന്നതിനിടയിൽ നുള്ളി പെറുക്കി പറയുവാണ്..... അതൂടെ ആയപ്പോൾ ഇന്ദുവിന് ചിരി പൊട്ടി..... ""യൂ ടൂ....""" അവൾ തിരിഞ്ഞു പൊട്ടിച്ചിരിക്കുന്ന ഇന്ദുവിനെയും നോക്കി പറഞ്ഞു.... ""എല്ലാരും.... കണക്കാ....""" രാഗി ചുണ്ട് കൂർപ്പിച്ചു പിറുപിറുക്കുന്നത് കണ്ട് ഇന്ദുവിന് വല്ലാത്ത വാത്സല്യം തോന്നി.... ""ഹാ പോട്ടെ ന്നേ.... വൈകിട്ട് ഏട്ടൻ വരുമ്പോ നമുക്ക് ഷൈൻ ചെയ്യാ...." ഇന്ദു അവൾക്കൊപ്പം മാങ്ങ പറിക്കാൻ ഇരുന്നു കൊണ്ട് പറഞ്ഞു.... അവളുടെ വാക്കുകൾ കേൾക്കെ.... രാഗി ശരിയാണല്ലോ എന്നോർത്തു..... 💠💠💠💠💠💠💠💠💠💠💠💠💠💠💠💠💠 ""എന്താടോ താൻ വരുന്നില്ലേ ഇന്ന് ഓഫീസിലേക്ക്???...""" രാവിലെ ഓഫീസിലേക്ക് പോകുവാനായി ആദി റെഡിയായി... ഫ്ലാറ്റിന്റെ പുറത്തേക്ക് ഇറങ്ങിയതായിരുന്നു.... അപ്പോളാണ് ഡയാന റെഡി ആവാതെ നിൽക്കുന്നത് കണ്ടത്...

. അത് കാണെ അവൻ സംശയത്തോടെ അവളെ നോക്കി.... ""എനിക്ക് നല്ല സുഖമില്ല ആദി.... ഇയാള് പൊക്കൊളു...."അവളുടെ ശബ്‌ദമെല്ലാം അടഞ്ഞിട്ടുണ്ട്....കണ്ണൊക്കെ ചുവന്നിരിക്കുന്നു..... ""എന്ത് പറ്റി ഇപ്പൊ പെട്ടന്ന് ഇങ്ങനെ.... പനിയാണോ???"""....ആദി അവളുടെ നെറ്റിയിൽ പതിയെ തൊട്ട് നോക്കി.... ""ഏയ്യ്.... ഇതെനിക്ക് ഇടക്ക് വരുന്നതാ.... ഈ പനിയും മറ്റ് ബുദ്ധിമുട്ടുകളും.... അത് കൊണ്ട്.... സാരമില്ല.... പൊക്കൊളു....""" അവൾ ഒന്ന് പുഞ്ചിരിച്ചു.... പിന്നെ അവന് ഒന്നും പറയാൻ തോന്നിയില്ല..... അവൻ യാത്ര പറഞ്ഞു കൊണ്ടിറങ്ങി.... അവൻ മുറിയിൽ നിന്നിറങ്ങിയപ്പോൾ അവൾ ഡോർ ലോക്ക് ചെയ്തു വന്നു കിടന്നു..... നല്ല പനിയുണ്ട് ആൾക്ക്.... ഇടക്ക് വരുന്നതാണ്... പൊള്ളുന്ന പനി.... ആദ്യമൊന്നും കാര്യമാക്കിയിരുന്നില്ല.... പക്ഷെ പിന്നീടാണ് എയ്ഡ്‌സ് ഉള്ളോർക്ക് വരുന്ന ലക്ഷണം ആണ് ഈ പനിയെന്ന് മനസ്സിലായത്.... അവൾ പാതി തളർച്ചയോടെ മയങ്ങുമ്പോൾ ആയിരുന്നു ഫോൺ ബെൽ അടിച്ചത്.... മെല്ലെ കണ്ണ് തുറന്ന് ഫോൺ കൈയെത്തി പിടിച്ചു... അത് എടുത്ത് നോക്കുമ്പോൾ രുദ്രനാണ്.... അവൾ കോൾ അറ്റൻഡ് ചെയ്തു ചെവിയോട് ചേർത്തു..... ""നീ എവിടെയാ....???.."" അവന്റെ ശബ്‌ദം ശാന്തമായിരുന്നു.... ""ഫ്ലാറ്റിൽ ഉണ്ട്...""തളർച്ചയോടെയുള്ള മറുപടി....

""എന്നാൽ ഈ ഡോർ തുറക്ക്.... ഞങ്ങൾ പുറത്ത് ഉണ്ട്....""അവൻ അതും പറഞ്ഞു കൊണ്ട് ഫോൺ കട്ട്‌ ചെയ്തു....ഡയാന ആയാസപെട്ട് എഴുന്നേറ്റ് പോയി വാതിൽ തുറന്നു..... ""ഹായ് ചേച്ചി....""" കണ്മഷി അവളെ കണ്ടപാടെ കെട്ടിപിടിച്ചു... ""ന്റീശ്വരാ... എന്തൊരു ചൂടാ ഇത്.... നല്ല പൊള്ളുന്ന പനി ആണല്ലോ....""" കണ്മഷി തൊട്ട് നോക്കി.... ഡയാന ഒന്നും മിണ്ടാതെ സോഫയിൽ പോയി ഇരുന്നു.... ""നീ വാ.... നമുക്ക് ഹോസ്പിറ്റലിൽ പോവാം....."""രുദ്രൻ അവൾക്കരികിൽ ഇരുന്നു കൊണ്ട് പറഞ്ഞു.... ""ഏയ്യ് വേണ്ട ടാ.... ഇന്നലെ പോയിരുന്നു.... പിന്നെ മെഡിസിൻസ് ഉണ്ട്.... അത് കഴിച്ചു ഇരിക്കുവാ ഞാൻ....""അവൾ ഒന്നു പുഞ്ചിരിക്കാൻ ശ്രമിച്ചു..... ""എന്താ കഴിച്ചേ നീയ്???"""... അവൻ അവളെ സംശയത്തോടെ നോക്കി.... ""കഴിക്കണം..... ഞാൻ എഴുന്നേറ്റില്ലായിരുന്നു... ""അവൾ ചെറിയ മടിയോടെ പറഞ്ഞു.... ""എന്നാ കിടന്നൊ ചേച്ചി.... ഞാൻ കഞ്ഞി ഉണ്ടാക്കാം....""അവൾ ഡയാനയെ ഒന്നു നോക്കി.... എന്നിട്ട് അടുക്കളയിലേക്ക് നടക്കാൻ ഒരുങ്ങി.... ""ഏയ്യ്.... അതൊന്നും വേണ്ട.... ഞാൻ ഒക്കെ ആണ്....""അവൾ കൺമഷിയുടെ കയ്യിൽ പിടിച്ചു.... ""ആദ്യം നീ വാ.... ഞാൻ ഡ്രെസ് തരാം... അത് മാറ്റ്.... ഇത്രേം ദൂരം യാത്ര കഴിഞ്ഞു വന്നതല്ലേ...."""ഡയാന എഴുന്നേറ്റ് നേരെ അവളെയും കൊണ്ട് മുറിയിലേക്ക് പോയി....

ഡ്രസ്സ്‌ എല്ലാം മാറി....കണ്മഷി ഹാളിലേക്ക് വരുമ്പോൾ രുദ്രൻ അവിടെ എവിടെയും ഇല്ലായിരുന്നു....ഡയാനയെ നിർബന്ധിച്ചു കിടത്തി ബെഡിൽ.... അല്ലെങ്കിൽ കൂടെ വരും എന്തേലും ഒക്കെ ഉണ്ടാക്കാൻ.... ""ശ്ശെടാ ഇങ്ങേരിത് എവിടെ പോയി???..."" അവൾ ചുറ്റും നോക്കുമ്പോളേക്കും.... മെയിൻ ഡോർ തുറന്നവൻ വന്നിരുന്നു.... ഒരു ഷർട്ടും കൈലി മുണ്ടും ആണ് വേഷം.... ""ഞാൻ ഫ്ലാറ്റിൽ പോയി ഡ്രസ്സ്‌ ചെയിഞ്ചു...""" അവളുടെ നോട്ടത്തിനർത്ഥം മനസ്സിലാകവേ അവൻ പറഞ്ഞു.... ഇരുവരും നേരെ അടുക്കളയിലേക്ക് ആണ് നടന്നത്.... അടുക്കള നല്ല വൃത്തിയായി ഇരിക്കുന്നത് കൊണ്ട് തന്നെ അധികം ബുദ്ധിമുട്ടേണ്ടി വന്നില്ല ഇരുവർക്കും.... കണ്മഷി ഒരു പാത്രം എടുത്ത് അതിലേക്ക് ചെറിയരി എടുത്ത് കഴുകി.... വെള്ളമൊഴിച്ചു അടുപ്പത്ത് വെച്ചു....ഡയാനക്ക് കഞ്ഞി കൊടുക്കാൻ.... ""അച്ചാർ എന്തെങ്കിലും ഉണ്ടോ ഇവിടെ രുദ്രേട്ടാ???"""".... അവൾ സംശയത്തോടെ അവനെ നോക്കി.... ""ആവോ അറിയില്ല.... നോക്കാം... ഇല്ലെങ്കിൽ താഴെ സെൽവന്റെ കടയിൽ നിന്ന് മേടിക്കാം.."""അവൻ പറഞ്ഞപ്പോൾ പിന്നെ ഒന്നും ചോദിച്ചില്ല അവൾ....""നമുക്ക് ബ്രെഡ്‌ ടോസ്റ്റ് ചെയ്താ പോരെ കണ്മഷി???""രുദ്രൻ അവളെ നോക്കി..... ""ഓഹ്... മതിയല്ലോ.... പക്ഷെ എനിക്ക് ആ സാധനം ഉണ്ടാക്കാൻ അറിയില്ല ട്ടോ...

ജസ്റ്റ്‌ പൊരിച്ചു തരാൻ ആണെങ്കിൽ ഒക്കെ...."" ""അതിന് ടോസ്റ്റർ ഉണ്ട്.... അതിൽ ചെയ്യാം.. ഞാൻ ചെയ്തോളാം.... തത്കാലം ഞാൻ പോയി കുറച്ചു സാധനങ്ങൾ മേടിച്ചു വരാം.... നീ ഫ്രണ്ട്ഡോർ ലോക്ക് ചെയ്തോ...."" അവനതും പറഞ്ഞു പുറത്തേക്ക് ഇറങ്ങി... കൂടെ കണ്മഷിയും.... കുറച്ചു നേരം കഴിഞ്ഞപ്പോൾ തന്നെ രുദ്രൻ തിരികെ വന്നു.... കയ്യിൽ ഒരു കവറും.... അത്യാവിശ്യം കഴിക്കാൻ വേണ്ട സാധങ്ങൾ ആണ്....അവൻ തന്നെ അവർക്ക് കഴിക്കാൻ ഉള്ള ചായയും ബ്രെഡ്‌ ടോസ്റ്റ് ചെയ്തതും ഉണ്ടാക്കി.... അവൾ ഡയാനക്ക് കഞ്ഞിയും.... പയർ ഉണ്ടായിരുന്നു ഫ്രിഡ്ജിൽ.... അതരിഞ്ഞു ഉപ്പേരിയും വെച്ചു.... ""ദാ വന്നേ.... നമുക്ക് ഇത് കഴിക്കാം...""" കണ്മഷി മുറിയിൽ ചെല്ലുമ്പോൾ മയങ്ങുന്ന ഡയാനയെ ആണ് കാണുന്നത്..... അവൾ ഡയാനയെ എഴുന്നേൽപ്പിച്ചു കഞ്ഞി കൊടുത്തു..... കണ്മഷി കഞ്ഞി കൊടുക്കുന്ന നേരം.... രുദ്രൻ വീട്ടിലേക്ക് വിളിച്ചു.... അച്ഛനോടും അമ്മയോടും എത്തിയ കാര്യം പറഞ്ഞു.... ദേവകിയമ്മയും വീട്ടിൽ ഉണ്ടായിരുന്നു....അവർ രുദ്രന്റെ ഫോൺ ആണെന്ന് പറഞ്ഞപ്പോൾ പെട്ടെന്ന് തന്നെ വന്നു ഫോൺ എടുത്തു....അവരോടും വിശേഷങ്ങൾ ഒക്കെ പറഞ്ഞു.....കണ്മഷി ഡയാനക്ക് അരികിൽ ആണെന്ന് അറിഞ്ഞപ്പോൾ പിന്നെ അവർ അവളോട് പിന്നെ വിളിക്കാൻ പറഞ്ഞു.....

ഫോൺ വെച്ച് കഴിഞ്ഞു രുദ്രൻ നേരെ അവർക്കരികിലേക്ക് ചെന്നു.... ഇരുവരും ബെഡിൽ ഇരിക്കാണ്.... കണ്മഷി ഡയാനക്ക് കഞ്ഞി കോരി കൊടുക്കുന്നു..... ഡയാനക്ക് ആണെങ്കിൽ ഒട്ടും വയ്യ എന്നത് ആ മുഖത്ത് നിന്ന് തന്നെ വ്യക്തമാണ്..... ""കഞ്ഞി കുടിച്ചിട്ട് വാ.... നമുക്ക് ഒന്നൂടെ ഹോസ്പിറ്റലിൽ പോവാം.... ഇത് കുറയുന്ന ലക്ഷണമില്ല...."" രുദ്രൻ വന്നു തൊട്ട് നോക്കുമ്പോളും നല്ല പനി.... അത് കൊണ്ട് രുദ്രൻ ഹോസ്പിറ്റലിൽ പോവാം എന്ന് പറഞ്ഞു..... ""അതൊന്നും വേണ്ട...""""അത് നീയാണോ തീരുമാനിക്കുന്നത്???..""" പുള്ളിക്കാരി എതിർക്കുകയാണ്....അത് കേൾക്കെ രുദ്രൻ അവൾക്ക് നേരെ ദേഷ്യപ്പെട്ടു.... പിന്നെ ആൾ ഒന്നും മിണ്ടാതെ ഇരുന്നു..... അവനോട് പറഞ്ഞിട്ട് കാര്യമില്ല എന്നവൾക്ക് അറിയാം..... ഡയാനക്ക് കഞ്ഞി കൊടുത്തു....അവർ ചായയും കുടിച്ചു കഴിഞ്ഞു.... ""നീ ഇവിടെ നിൽക്ക്.... ഞങ്ങൾ പെട്ടെന്ന് പോയി വരാം...."""രുദ്രൻ കണ്മഷിയോട് പറഞ്ഞു.... അത് കേൾക്കെ അവൾ മൂളി.... അങ്ങനെ കണ്മഷിയെ ഫ്ലാറ്റിൽ ആക്കി ഡയാനയും രുദ്രനും കൂടെ ഹോസ്പിറ്റലിലേക്ക് പോയി...............തുടരും...... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story