പരിണയം: ഭാഗം 58

parinayam sheethal

രചന: ശീതൾ കൃഷ്ണ

"""ഇതെന്താ ഇപ്പോ പെട്ടന്ന് ഒരു ചോദ്യം രുദ്രാ???.. """ഡയാന അവനെ തന്നെ നോക്കി.... ""അതൊക്കെയുണ്ടെന്നേ... നിങ്ങള് രണ്ടാളും റെഡിയാവ്...."""അവൻ കണ്മഷിയെയും കൂടെ നോക്കിയാണ് പറഞ്ഞത്.... ""എന്തോ കാര്യമായി ഉണ്ട്.... അല്ലെങ്കിൽ പിന്നെ.... ഇപ്പൊ ഇങ്ങനെ പറയില്ല...."""കണ്മഷി കുസൃതിയോടെ രുദ്രനെ നോക്കി.... ""ആഹ് ഉണ്ടെന്ന് കൂട്ടിക്കോ....""" അവൻ മീശ പിരിച്ചു.... എന്നിട്ട് ഒന്നു ഫ്രഷ് ആവാൻ ബാത്‌റൂമിൽ കയറി.... ""ന്നാലും എന്താവും ചേച്ചി???""".... കണ്മഷി ഡയാനയെ നോക്കുമ്പോൾ അവൾ കൈ മലർത്തി കാണിച്ചു..... മൂന്നാളും റെഡിയായി ഫ്ലാറ്റിന്റെ പുറത്തേക്ക് ഇറങ്ങുമ്പോൾ.... ആദിയുണ്ടായിരുന്നു കൈ വരിയിൽ കൈ പിടിച്ചു ഫോണിൽ ആരോടോ സംസാരിച്ചു നിൽക്കുന്നു.... അവരെ മൂന്ന് പേരെയും കണ്ടപ്പോൾ അവൻ സംശയത്തോടെ അവരെ നോക്കി.... ""ഞങ്ങൾ ഇപ്പോൾ വരാം ആദി.... ദേ ഇവൻ ഞങ്ങളെ എങ്ങോട്ടോ കൊണ്ട് പോവാണ്...""" ആദിയെ നോക്കി ഡയാനയാണ് പറഞ്ഞത്... അവളുടെ ശബ്‌ദം കേട്ടാൽ അറിയാം.... പനി പൂർണമായി മാറിയിട്ടില്ല..... മറുപടിയായി ഒന്നു പുഞ്ചിരിക്കുക മാത്രം ചെയ്തു ആദി.... എന്നിട്ട് ഫോണിലെ ആളോട് ഇപ്പോൾ വിളിക്കാം എന്ന് പറഞ്ഞു ഫോൺ കട്ട്‌ ആക്കി.... "

"പനി കുറവില്ലേ ടോ തനിക്ക്???..""അവന്റെ കൈകൾ ഡയാനയുടെ നെറ്റിയിൽ അമർന്നു.... അത് കണ്ടപ്പോൾ കണ്മഷി കുസൃതിയോടെ രുദ്രനെ ഇടംകണ്ണിട്ട് നോക്കി.... എന്നാൽ അവന്റെ കണ്ണുകളിൽ പുഞ്ചിരി മാത്രമേ ഉണ്ടായിരുന്നുള്ളു.... ""ദാ പനി ഒക്കെ പെട്ടെന്ന് പോവും.... ഞങ്ങൾ തിരിച്ചു വരുമ്പോളേക്കും പനിയെല്ലാം മാറി ഉഷാറാവും അല്ലേടി... രുദ്രൻ ഡയാനയെ നോക്കി...... ആഹ്ഹ്...രാത്രി നമ്മൾക്ക്....ഇവിടുന്ന് ആക്കാം ആദി ഭക്ഷണം.... "" രുദ്രൻ പറയുന്നത് കേട്ടപ്പോൾ ആദി പുഞ്ചിരിച്ചു ശരി എന്ന് തലയാട്ടി.... എന്നിട്ട് മൂന്ന് പേരും കൂടെ സ്റ്റെപ്പുകൾ ഇറങ്ങുന്നത് നോക്കി നിന്നു..... 💠💠💠💠💠💠💠💠💠💠💠💠💠💠💠💠 ""ഇതെവിടെന്ന അമ്മേ ഇത്രയും മാങ്ങാ???""... വൈകിട്ട് വീട്ടിലേക്ക് വന്ന രാജീവ്‌ സംശയത്തോടെ അമ്മയെ നോക്കി.... മേശപുറത്ത് നിറയെ മാങ്ങ കണ്ടപ്പോൾ സംശയത്തോടെ നോക്കി.... ""നിന്റെ അനിയത്തിയോട് ചോദിക്ക്.... ദേ അപ്പുറത്ത് പച്ച മാങ്ങ ഉപ്പും കൂട്ടി കഴിക്കുന്നുണ്ട്...."" അമ്മ പറയുന്നത് കേട്ടപ്പോളാണ് അവൻ മുറയിലേക്ക് കണ്ണ് എത്തിച്ചു നോക്കിയത്.... ഇന്ദുവും ഉണ്ട് കൂടെ.... രാഗിയാണെങ്കിൽ നല്ല തീറ്റയിലാണ്.... ""എവിടുന്നാടി നിനക്കീ മാങ്ങാ???.."" രാജീവ്‌ സംശയത്തോടെ മുറിയിലേക്ക് കയറി ചെന്നു...

പെട്ടെന്ന് രാജീവിനെ കണ്ടപ്പോൾ ഇന്ദു പിടപ്പോടെ എഴുന്നേറ്റു.... ""ഏയ്‌... ഇരുന്നോ ടോ... "" അത് കണ്ടപ്പോൾ അവൻ അവളെ നോക്കി... ""ഞാൻ പറിച്ചതാ..."" രാഗി വെളുക്കനെ അവനെ നോക്കി ചിരിച്ചു... വായിൽ നിറയെ മാങ്ങയും വെച്ച് അവനെ നോക്കി ചിരിക്കുന്ന രാഗിയെ കണ്ടപ്പോൾ ഇന്ദുവിനും ചിരി പൊട്ടി.... ""നീയോ???"""... അവൻ വിശ്വാസം വരാതെ പുരികം ചുളിച്ചു... ""അതെന്താ എനിക്ക് മാങ്ങ പറിച്ചാൽ??? ഏട്ടന് മാത്രേ അത് പറ്റൂ എന്നുണ്ടോ???""".. അവൾ ചുണ്ട് കോട്ടി മുറിച്ചു വെച്ച ഒരു കഷ്ണം എടുത്തു കടിച്ചു.... ""എനിക്ക് അങ്ങനെ ഒരു നിർബന്ധവും ഇല്ലേ ... മരത്തിൽ ന്ന് വീണാൽ ആശുപത്രിയിൽ കൊണ്ടോവാൻ എന്നെ വിളിക്കരുത്.... അത്രേ ഉള്ളു...""" അവൻ ഒന്നിരുത്തി നോക്കി... എന്നിട്ട് മുറി വിട്ടിറങ്ങി.... വന്ന അതേ ഡ്രെസ്സിൽ ആണ് രാജീവ്‌.... അത് കൊണ്ട് തന്നെ അവന് ഡ്രസ്സ്‌ മാറാൻ ആയി മുറിയിലേക്ക് പോയി.... ""നീ പോടാ ഏട്ടാ....""" അവന്റെ പോക്ക് കണ്ടപ്പോൾ രാഗി ഇവിടുന്ന് പിറുപിറുത്തു...... ""ഡീ നിന്റെ ഏട്ടൻ എത്തേണ്ട ഇടത്ത് എത്തി...ഒന്നും കേൾക്കുന്നില്ല.... ബാ നമുക്ക് മുറിയിൽ പോയി ചീത്ത വിളിക്കാം....""" ഇന്ദു രാഗിയുടെ മുഖത്ത് മിന്നിമറിയുന്ന ഭാവങ്ങൾ കാണെ പുഞ്ചിരിയോടെ പറഞ്ഞു....

"""അയ്യടാ.... എന്നിട്ട് വേണം... അങ്ങേരെന്നെ ഭിത്തിയിൽ ഒട്ടിക്കാൻ.... എന്തിനാ വെറുതെ ഞാൻ ആയിട്ട് എന്റെ കുഴി തോണ്ടുന്നേ....""" രാഗി അതും പറഞ്ഞു പിന്നേം മാങ്ങ എടുത്തു ഉപ്പിലും മുളക് പൊടിയിലും മുക്കി കടിച്ചു....ഇത് കണ്ട് കൊണ്ടിരുന്ന ഇന്ദുവിൽ ചെറുപുഞ്ചിരിയുണ്ടായിരുന്നു..... 💠💠💠💠💠💠💠💠💠💠💠💠💠💠💠💠 ""ഇതെങ്ങോട്ടാ രുദ്രാ ഈ കൊണ്ട് പോകുന്നെ... ഒന്നു പറ...."" രുദ്രൻ കാർ ഷെഡിൽ നിന്ന് തന്റെ കാർ എടുത്ത്... ഡയാനയെയും കണ്മഷിയെയും കൊണ്ട് എങ്ങോട്ടോ പോവുകയാണ്.... ആക്‌സിഡന്റ് പറ്റിയതിനു ശേഷം... കാർ നന്നാക്കാൻ കൊടുത്തിരിക്കുകയിരുന്നു...രുദ്രൻ വരുന്നുണ്ട് എന്ന് പറഞ്ഞപ്പോൾ സിദ്ധുവാണ് തിരിച്ചു കൊണ്ട് ഇടാൻ പണിക്കാരോട് പറഞ്ഞത്... ഇപ്പോൾ രുദ്രന് ഡ്രൈവ് ചെയ്യുന്നതിൽ വല്യ പ്രശ്നങ്ങൾ ഒന്നുമില്ല...മുൻപ് രുദ്രൻ ഉണ്ടായിരുന്ന സമയത്ത്... ഓഫീസിലേക്ക് പോകാറ് അവന്റെ കൂടെയാണ്.... സിദ്ധുവിനും തനിക്കും വേറെ കാബ് വിളിക്കേണ്ടി വന്നിരുന്നില്ല എന്നോർത്തു ഡയാന..... ""എങ്ങോട്ടാ പോണേ രുദ്രേട്ടാ...."" സഹികെട്ടു കണ്മഷിയും സംശയത്തോടെ അവനെ നോക്കി..... ""ഓ ഈ ചോദ്യം ഒന്നു നിർത്തുവോ രണ്ടാളും....

കുറെ നേരമായി ചെവി കേൾപ്പിക്കുന്നില്ല ഓരോ ചോദ്യം ചോദിച്ചിട്ട്...."""അവൻ കണ്ടാളെയും കണ്ണുരുട്ടി നോക്കി.... അതിൽ പിന്നെ രണ്ടാളും ഒന്നും മിണ്ടാൻ നിന്നില്ല..... അപ്പോളേക്കും വണ്ടി ഒരു വലിയ അപ്പാർട്മെന്റിന് മുൻപിൽ വന്നു നിന്നിരുന്നു.... വണ്ടി നിർത്തിയിട്ട് ഇരുവരെയും നോക്കി രുദ്രൻ.... ""അതൊക്കെയുണ്ട്.... നിങ്ങള് രണ്ടാളും വാ...""അവൻ പതിയെ കാറിൽ നിന്നിറങ്ങി.... അവന്റെയൊപ്പം സംശയത്തോടെ ഇരുവരും ഇറങ്ങി ചുറ്റും നോക്കി.... അത്യാവശ്യം വലിയൊരു അപ്പാർട്മെന്റ്.... ഒരുപാട് ഫ്ലാറ്റുകൾ ഉണ്ട്.... താഴെ പാർക്കിംഗ് ഏരിയയിൽ ഒരുപാട് വണ്ടികൾ നിർത്തിയിരിക്കുന്നു.... കണ്മഷി ചുറ്റും നോക്കുന്നത് കണ്ട് രുദ്രൻ അവളെ ചേർത്തു പിടിച്ചു.... വാടോ.... നമുക്ക് പെട്ടെന്ന് പോവണ്ടേ.... ഡയാന ആണെങ്കിൽ ഒന്നും മനസ്സിലാവാതെ അവനെ തന്നെ നോക്കുവാണ്... പനിച്ചു കിടന്നിരുന്ന ഞാനാണ്.... എന്നെ എന്തിനാണാവോ ഇങ്ങോട്ട് കൊണ്ട് വന്നത് എന്ന് ചിന്തിക്കുകയാണ് ഡയാന..... മൂന്നാളും കൂടെ മെയിൻ എൻട്രൻസിലൂടെ കയറി ലിഫ്റ്റിന്റെ മുൻപിലേക്ക് എത്തി... ലിഫ്റ്റ് വന്നപ്പോൾ രുദ്രൻ തന്നെയാണ് ആദ്യം കയറി നാലാമത്തെ ഫ്ലോർ ഞെക്കിയത്.... ""ഈ സസ്‌പെൻഡ് ഇടാതെ ഒന്നു പറയ് എന്റെ രുദ്രാ...

"""ഡയാനക്ക് ക്ഷമ നശിച്ചിരുന്നു.... ""ഞാൻ പറയുന്നതിനെക്കാളും നിങ്ങൾ നേരിട്ട് കാണുന്നതാണ് നല്ലത്...""" അവൻ പാതിയിൽ നിർത്തി... അപ്പോളേക്കും ലിഫ്റ്റിലേക്ക് മറ്റു ചിലർ കൂടെ കയറി.... ലിഫ്റ്റ് നേരേ നാലാമത്തെ ഫ്ലോറിൽ വന്നു നിന്നപ്പോൾ....രുദ്രൻ പുറത്തേക്ക് ഇറങ്ങി.... ഒപ്പം ഡയാനയും കണ്മഷിയും.... അവർ മൂന്നാളും ബി 4 എച് കെ ഫ്ലാറ്റിന് മുൻപിൽ വന്നു നിന്നപ്പോൾ.... സംശയത്തോടെ കണ്മഷി ചുറ്റും നോക്കി... ""ടാ തുറക്ക്.... ഞങ്ങൾ പുറത്തുണ്ട്...."""രുദ്രൻ ഫോൺ എടുത്തു ആരോടോ സംസാരിക്കുന്നത് കേട്ടു.... ""ഒന്നു പറയ് രുദ്രാ.... എങ്ങോട്ടാ നമ്മളീ പോണേ.... ആരേ കാണാനാ???""".. ഡയാനക്ക് ഒട്ടും താല്പര്യമില്ലാതെ ആയിരിക്കുന്നു.... അവൾ ചുറ്റും നോക്കി കൊണ്ട് ചോദിച്ചു..... ""നിങ്ങളെ രണ്ടാളേം കൊല്ലാൻ കൊണ്ടോവാ... ന്തെ??""" രുദ്രൻ കുസൃതിയോടെ അവരെ നോക്കി.... അപ്പോളേക്കും മുൻപിലെ ഡോർ തുറക്കപ്പെട്ടിരുന്നു..... റൂം തുറന്ന ആളെ കണ്ടപ്പോൾ കണ്മഷിയും ഡയാനയും മനസ്സിലാവാതെ പരസ്പരം നോക്കി.... ""നിങ്ങള് വാ...."" അയാൾ മൂന്ന് പേരെയും ഉള്ളിലേക്ക് ക്ഷണിച്ചു.... രുദ്രൻ ഉള്ളിലേക്ക് കയറുന്നത് കണ്ടപ്പോൾ കണ്മഷിയും ഡയാനയും പതിയെ ആ ഫ്ലാറ്റിന്റെ ഉള്ളിലേക്ക് കയറി..............തുടരും...... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story