പരിണയം: ഭാഗം 59

parinayam sheethal

രചന: ശീതൾ കൃഷ്ണ

""ഹാ നിങ്ങൾ പെട്ടെന്ന് എത്തിയല്ലോ... "" വാതിൽ തുറന്ന ആൾ രുദ്രനെ കാണെ പുഞ്ചിരിയോടെ പറഞ്ഞു.... ""അത് പിന്നെ വരാതെ ഇരിക്കുമോ സാം... ആവശ്യം ഞങ്ങളുടെ ആയി പോയില്ലേ....""" രുദ്രൻ അയാൾക്കായി കൈ കൊടുത്തു കൊണ്ട് ഉള്ളിലേക്ക് കയറി.... വാതിൽക്കൽ തന്നെ ഒന്നും മനസ്സിലാകാതെ നിൽക്കുന്ന ഡയാനയെയും കണ്മഷിയെയും കാണെ സാം അവരെ നോക്കി പുഞ്ചിരിച്ചു.... ""രണ്ടാളും വരൂ....""" അവരുടെ നിൽപ്പ് കാണെ സാം തന്നെ ഇരുവരെയും ഉള്ളിലേക്ക് ക്ഷണിച്ചു.... ""ഹാ രണ്ടാളും വാ.... ഇത് നമ്മുടെ ചെറുക്കൻ തന്നെയാ....""" രുദ്രൻ സാമിനെ ചേർത്തു പിടിച്ചു പറയുന്നത് കേട്ടപ്പോൾ ഡയാനയും കണ്മഷിയും പതിയെ ഉള്ളിലേക്ക് കയറി.... ""ഒരുപാട് അന്വേഷിച്ചു നടന്നോ രുദ്രേട്ടാ???""സാം സോഫയിൽ ഇരിക്കാൻ പറഞ്ഞു കൊണ്ട് അവർക്കായുള്ള കോഫീ ഗ്ലാസ്സിലേക്ക് ഒഴിച്ച് കൊണ്ട് ചോദിച്ചു.... ""ഏയ്യ്... നീ ഗൂഗിൾ മാപ്പ് ലിങ്ക് അയച്ചു തന്നത് കൊണ്ട് സ്പോട് പെട്ടെന്ന് കിട്ടിയിരുന്നു....""അവന്റെ ചോദ്യത്തിന് പുഞ്ചിരിയോടെ രുദ്രൻ മറുപടി പറഞ്ഞു.... ഓരോ ഗ്ലാസ്‌ വീതം ഡയാനക്കും കണ്മഷിക്കും നേരെ നീട്ടി സാം... ആദ്യം ഒന്ന് മടിച്ചെങ്കിലും...

രുദ്രൻ കുടിച്ചോ എന്ന് കാണിച്ചപ്പോൾ ഇരുവരും അത് വാങ്ങി ... കണ്മഷി ഭിത്തിയിലേക്ക് നോക്കുമ്പോൾ ഒരുപാട് ഫോട്ടോസ് ചുമരിൽ തറച്ചു വെച്ചിട്ടുണ്ട്.... സാമും അമ്മയും അച്ഛനും ആണെന്ന് തോന്നുന്നു.... ""എന്റെ മമ്മയും പപ്പയും ആണ്... ഇപ്പൊൾ ഇവിടെയില്ല രണ്ടാളും യു എസ്സിൽ ആണ്...."""കണ്മഷിയുടെ നോട്ടം കാണെ സാം അവളെ നോക്കി പറഞ്ഞു.... അവൾ അത് കേൾക്കെ ഒന്ന് പുഞ്ചിരിക്കുക മാത്രം ചെയ്തു.... ""അല്ല.... ആളെവിടെ സാം???"".. രുദ്രന്റെ ചോദ്യം കേൾക്കെ പെട്ടെന്ന് സാമിന്റെ മുഖം പുച്ഛം വിരിഞ്ഞു.....""ദേ ആ മുറിയിൽ ഉണ്ട്...."" സാമും രുദ്രനും ആരെ പറ്റിയാണ് സംസാരിക്കുന്നത് എന്ന് മനസ്സില്ലയില്ലാ... ഒന്നും അറിയാതെ ഇങ്ങനെ നോക്കി നിൽക്കുന്നതിൽ ഡയാനക്ക് നല്ല ദേഷ്യം വരുന്നുണ്ടായിരുന്നു.... ""ഞാൻ ഒന്ന് പുറത്ത് പോവാണ്....നിങ്ങൾ ഇവിടെ നിൽക്ക്.... പോയിട്ട് പെട്ടെന്ന് വരാം...."""സാം മനപ്പൂർവം തങ്ങളെ അവിടെ നിർത്തി എങ്ങോട്ടോ പോകാൻ നിൽക്കുന്ന പോലെ തോന്നി ഡയാനക്ക്.... ഈ ചെക്കൻ ഇവിടെ നിന്നൊന്നിറങ്ങട്ടെ.... എന്നിട്ട് വേണം രുദ്രനോട് രണ്ട് വർത്തമാനം പറയാൻ എന്ന രീതിയിൽ തന്നെയാണ് ഡയാന നിൽക്കുന്നത്..... പെട്ടെന്ന് തന്നെ സാം കാറിന്റെ കീ എടുത്ത്.

.മൂന്നാളെയും നോക്കി ഒന്ന് പുഞ്ചിരിച്ചു കൊണ്ട് വാതിലടച്ചു പുറത്തേക്ക് ഇറങ്ങി പോയി.... ""ഹാ നിങ്ങളെന്താ പന്തം കണ്ട പോലെ ഇരിക്കുന്നെ.... കാപ്പി കുടിക്ക്....""" രുദ്രൻ കുസൃതിയോടെ തങ്ങളെ നോക്കുവാണ്.... ""അല്ല രുദ്രാ.... എന്താണ് ഇവിടെ നടക്കുന്നത്.... എന്തിനാണ് ഞങ്ങളെ ഇവിടേക്ക് വിളിച്ചു കൊണ്ട് വന്നത്..... നിനക്ക് നിന്റെ ഫ്രണ്ടിനെ കാണണം എന്നുണ്ടെങ്കിൽ....ഒറ്റക്ക് വന്നാൽ പോരെ.... അതിന് ഞങ്ങൾ എന്തിനാണ്???""" ഡയാനയുടെ ശബ്‌ദം ഉയർന്നിരുന്നു..... കണ്മഷിയും ശരിയാണ് എന്നർത്ഥത്തിൽ അവനെ നോക്കി.... ""ടെമ്പർ കേറാതെ എന്റെ ഡയാന.... ആദ്യം നീ ഈ കാപ്പി കുടിക്ക്... എല്ലാം ഞാൻ പറയാം.... അങ്ങനെ എന്റെ ഒരു കൂട്ടുകാരനെ കാണാൻ മാത്രം വന്നതല്ല നമ്മൾ ഇവിടെ....""" രുദ്രൻ മുഖം പെട്ടെന്ന് ഗൗരവം കൊണ്ട് നിറഞ്ഞു..... ""പിന്നെ???""" കണ്മഷിയാണ് ചോദിച്ചത്.... ""മറ്റൊരാൾ കൂടെയുണ്ട് ഇവിടെ....""" അവൻ പതിയെ എഴുന്നേറ്റു.... എന്നിട്ട് അവരോട് എഴുന്നേൽക്കാൻ പറഞ്ഞു.... ""ആര്???.."""ഡയാന പതിഞ്ഞ ശബ്ധത്തിൽ ചോദിച്ചു....അതിന് പക്ഷെ മറുപടി ഒന്നും പറഞ്ഞില്ല രുദ്രൻ.... പകരം രണ്ടാളെയും കൊണ്ട് ഒരു മുറി ലക്ഷ്യം വെച്ച് നടന്നു..... 💠💠💠💠💠💠💠💠💠💠💠💠💠💠💠💠💠

""ഹോ മാങ്ങ മുഴുവൻ തിന്ന് മനുഷ്യന്റെ വയറ് വേദനിക്കുന്നു....""" ഇന്ദു മുറിയിൽ ഇരിക്കുമ്പോൾ ആണ് വയറും താങ്ങി രാഗി വരുന്നത് കണ്ടത്.... അവളെ കണ്ടപ്പോൾ തൊട്ട് ഇന്ദുവിന് ചിരി പൊട്ടി.... ""എന്റെ രാഗിമോളെ ഒരു മയത്തിൽ ഒക്കെ തിന്നണ്ടേ...."""ഇന്ദു കുസൃതിയോടെ അവളെ പിടിച്ചു അരികിൽ ഇരുത്തി കൊണ്ട് ചോദിച്ചു.... ""എന്ത്‌ പറയാനാ ചേച്ചി.... എനിക്കും ആഗ്രഹം ഒക്കെയുണ്ട്.... പക്ഷെ മാങ്ങ കണ്ടാൽ പിന്നെ എന്റെ കണ്ട്രോൾ പോകും.... അത്ര ഇഷ്ടമാ എനിക്ക് മാങ്ങ.... ചേച്ചിക്ക് അറിയോ.... ഒറ്റയടിക്ക് ആറേഴ് മാങ്ങ വരെ ഒറ്റക്ക് തിന്നും ഞാൻ....""" ""ഹോ തള്ളാണെങ്കിലും കേൾക്കാൻ ഒക്കെ ഒരു രസണ്ട്.... """പെട്ടെന്നാണ് മുറിയുടെ വാതിൽക്കലിൽ നിന്ന് രാജീവിന്റെ ശബ്‌ദം കേട്ടത്.... അവനെ കണ്ടപ്പോൾ രാഗി ചുണ്ട് കോട്ടി.... ""അതിന് ഞാൻ ചേച്ചിയോടല്ലേ പറഞ്ഞത്... ഏട്ടന് എന്താ???""".. പുള്ളിക്കാരി ഇന്ദുവിന് നേരെ തിരിഞ്ഞു ഇരുന്നു കൊണ്ട് പറഞ്ഞു.... ഇന്ദു ചിരിക്കുന്നതിനിടയിലും തന്റെ നേരെ വരുന്ന രണ്ട് കണ്ണുകളെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു....

അവൾക്ക് ആകെ ഒരു പരവേശം പോലെ തോന്നി..... ""രാഗി മോളെ.... ഒന്നിങ് വന്നേ....""" അടുക്കളയിൽ നിന്ന് അമ്മയുടെ വിളി കേൾക്കെ അവളുടെ മുഖം ചുളിഞ്ഞു.... ""ഓ വല്ല പാത്രവും കഴുകാൻ ആയിരിക്കും..."""രാഗി പിറുപിറുത്തു കൊണ്ട് എഴുന്നേറ്റ് പോയി.... അവളുടെ ചവിട്ടി തുള്ളിയുള്ള പോക്ക് നോക്കി നിൽക്കുന്ന ഇന്ദുവിൽ തന്നെയായിരുന്നു രാജീവിന്റെ കണ്ണുകൾ.... അവൾക്ക് വല്ലാത്ത മടി തോന്നി അവന്റെ മുൻപിൽ ഇരിക്കാൻ.... ഇരുവർക്കുമിടയിൽ നിശബ്ദത മാത്രം സ്ഥാനം പിടിച്ച കുറച്ച് നേരങ്ങൾ... ""എടോ....""" അവൻ തന്നെയാണ് സംസാരത്തിന് തുടക്കം ഇടാനായി അവളെ വിളിച്ചത്... അവന്റെ വിളി പ്രതീക്ഷിച്ച പോലെ അവനെ തിരിഞ്ഞു നോക്കി ഇന്ദു.... ""താൻ ഒക്കെയല്ലേ....""" അവൻ അവൾക്കരികിലേക്ക് നീങ്ങിയിരുന്നു.... അവൾ ഒരുനിമിഷം എന്ത്‌ പറയണം എന്നറിയാതെ പതർച്ചയോടെ നിന്നു.... ഒക്കെ ആണോ എന്ന് ചോദിച്ചാൽ....അല്ല... ഒട്ടും ഒക്കെയല്ല.... ഓരോ ദിവസവും.... തനിച്ചിരിക്കുമ്പോൾ.... അച്ചേടെ കുഞ്ഞോളെ എന്നുള്ള വിളിയാണ് ഓർമ വരുന്നത്... ഒരുപക്ഷെ രാഗി ഇവിടെ ഇല്ലെങ്കിൽ.... താൻ വല്ലാതെ ഒറ്റപ്പെട്ടു പോയേനെ എന്നവൾ ഒരുനിമിഷം ചിന്തിച്ചു.... '"ഇന്ദു.... ""

വീണ്ടും ശബ്‌ദം ഉയർത്തി അവൻ വിളിച്ചപ്പോൾ മിഴികൾ ഉയർത്തി അവളവനെ നോക്കി.... ആ നിറഞ്ഞ കണ്ണുകൾ കാണെ ചോദിക്കാൻ ഇരുന്നതവൻ പാതിയിൽ നിർത്തി..... ""എനിക്ക് ആശ്വസിപ്പിക്കാനോ... ചേർത്ത് നിർത്താനോ അറിയില്ല....""" അവന്റെ വാക്കുകൾ പാതിയിൽ മുറിഞ്ഞു പോയി.... അവൾ ഒന്നും മിണ്ടിയില്ല.... ""ഈ കുറച്ച് ദിവസങ്ങൾ കൊണ്ട് തന്നെ മനസ്സിലായി കാണുമല്ലോ.... ഇവിടെ ഇങ്ങനെയാണെന്ന്.... ആ വായാടി ഉള്ളത് കൊണ്ടാണ്.... വീട് ഉണർന്നിരിക്കുന്നത്.... ഇല്ലെങ്കിൽ ആകെ നിശബ്ദതയാണ്....""" അവൻ മിഴികളുയർത്തി അവളെ നോക്കി.... ഒന്നും മിണ്ടാതെ തന്നെ നോക്കുവാൻ ബുദ്ധിമുട്ടുന്ന അവൾ ഒരു കൗതുകമായിരുന്നു അവന്.....""ഹാ.... രണ്ടെണ്ണവും കത്തിയടിക്കുവാണോ???""".... രാഗി തിരിച്ച് മുറിയിലേക്ക് വന്നപ്പോൾ ഇന്ദുവിനോട് സംസാരിക്കുന്ന രാജീവിനെ കണ്ടപ്പോൾ കുസൃതിയോടെ അവൾ ഇന്ദുവിന്റെ അരികിൽ വന്നിരുന്നു.... ""ചേച്ചിക്ക് അറിയോ.... ഈ ഏട്ടന്... പണ്ട് ഒരു പെൺകുട്ടിയെ വല്യ ഇഷ്ടായിരുന്നു ട്ടോ....""" പുള്ളിക്കാരി വന്നിരുന്നു കൊണ്ട്... തനിക്കിട്ട് പണിയാൻ തുടങ്ങുവാണല്ലോ ദൈവമേ.... അതും ആസ്ഥാനത്ത് തന്നെ....

അവൻ സ്വയം ഒന്ന് ആലോചിച്ചു പതിയെ എഴുന്നേൽക്കാൻ തുടങ്ങി..... ""ഹാ പോവല്ലേ ഏട്ടാ.... ഞാൻ പറഞ്ഞു തീരട്ടെ.... എന്നിട്ടുണ്ടല്ലോ ചേച്ചി.... ആരാ ആളെന്ന് അറിയുവോ.... ഏട്ടന്റെ ക്ലാസ്സിലെ ഒരു കൊച്ചാണെ.... വല്യ ഇഷ്ടമായിരുന്നു പുള്ളിക്ക്.... അങ്ങനെ ഇഷ്ടം ആണെന്ന് പറയാൻ നിന്ന ദിവസം ആണ് അറിയുന്നേ.... ആ കുട്ടിക്ക് ആ ക്ലാസിലെ ഇഷ്ടം ഇല്ലാത്ത ആരെങ്കിലും ഉണ്ടെങ്കിൽ അത് ഏട്ടനെ ആണെന്ന്...."""രാഗിയുടെ പറച്ചിൽ കേട്ടാൽ തന്നെ അറിയാം.... ആള് ചുമ്മാ പുളു പറയുവാണ് എന്ന്.... എന്നിരുന്നാലും ഇന്ദുവിന് അവളുടെ കുസൃതിത്തരം വലിയ ഇഷ്ടാണ്.... അത് കണ്ടിരിക്കാൻ തന്നെ ഒരു രസമുണ്ട്....""എന്നാൽ ഞാൻ പോവാ.... മനസ്സമാധാനത്തോടെ പെണ്ണിനോട് ഒന്ന് സംസാരിക്കാൻ കൂടെ സമ്മതിക്കില്ല കുഞ്ഞി കുരുപ്പ്...""" രാജീവ്‌ സ്വയം ഒന്ന് പറഞ്ഞു കൊണ്ട്... പതുക്കെ എഴുന്നേറ്റ് പോയി.... അത് കാണെ... രാഗി ഇടങ്കണ്ണിട്ട് ഇന്ദുവിനെ നോക്കി.... ഒരു നിമിഷം അവനെ നോക്കി നിന്നു ഇരുവരും....... അവന്റെ മാനസ മൈനേ പാടി പോകുന്ന പോലെയുള്ള പോക്ക് കാണെ ഇരുവരും അടുത്ത നിമിഷം പൊട്ടിച്ചിരിച്ചു പോയി.... ഇന്ദുവിന്റെ മനസ്സിൽ വല്ലാത്ത ഇഷ്ടം തോന്നി....

വെറുതെ... വെറുതെ ഒരിഷ്ടം തോന്നി..... 💠💠💠💠💠💠💠💠💠💠💠💠💠💠💠💠 ""നിങ്ങൾ രണ്ടാളും വാ....""" ഡയാനയെയും കണ്മഷിയെയും കൊണ്ട് രുദ്രൻ ഒരു മുറിയിലേക്ക് നടന്നു.... വാതിൽ തുറന്നതും കട്ടിലിൽ അബോധാവസ്ഥയിൽ കിടക്കുന്ന ആളെ കാണെ കണ്മഷിയുടെ കണ്ണുകളെ അവൾക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല..... ""രു... രുദ്രേട്ടാ...."" അവൾ പേടിയോടെ അവന്റെ കൈകളിൽ പിടി മുറുക്കി.... ആ മുഖം പേടികൊണ്ട് ചുവന്നിരുന്നു....അത് മനസ്സിലായി എന്നപോലെ രുദ്രൻ അവളെ ചേർത്ത് പിടിച്ചു.... പക്ഷെ ഡയാനയുടെ അവസ്ഥ മറിച്ചായിരുന്നു.... ഇനിയൊരിക്കലും ആരെ കാണരുത് എന്ന് ആഗ്രഹിച്ചോ.... അയാൾ തന്നെ കൺമുന്നിൽ..... അവൾക്ക് ഒരു നിമിഷം തലകറങ്ങുന്ന പോലെ തോന്നി.... അവൾ ഒരു ബലത്തിനായി അടുത്ത് കണ്ട മേശമേൽ പിടി മുറുക്കി.....അപ്പോളും ആ കണ്ണുകൾ വല്ലാതെ നിറഞ്ഞിരുന്നു.... ആ ചുണ്ടുകൾ എന്നോ മറക്കാൻ ശ്രമിച്ച ആ പേര് വീണ്ടും മൊഴിഞ്ഞു.... ""ആദർശ്!!!..""".........തുടരും...... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story