പരിണയം: ഭാഗം 61

parinayam sheethal

രചന: ശീതൾ കൃഷ്ണ

""ഏയ്യ്... അവനെ ഞാൻ ഒന്നും ചെയ്യില്ല.... അല്ലെങ്കിലും ദൈവത്തിന്റെ കണക്ക് പുസ്തകത്തിൽ അവന് എന്നെ ഞാൻ കണക്ക് വിധിച്ചിരിക്കുന്നു.... ഒരു ഓർമപ്പെടുത്തൽ മാത്രം നടത്തണം എനിക്ക്.... അവൻ എനിക്ക് എത്ര മാത്രം വിലപ്പെട്ടിരുന്ന ഒരാൾ ആയിരുന്നു എന്ന് പറയണം എനിക്ക്...."" ഡയാന അത്രമാത്രം പറഞ്ഞു കൊണ്ട്.... ആദർശിനെ കെട്ടിയിട്ട മുറിയിലേക്ക് നടന്നടുത്തു.... മുറിയിൽ ചെല്ലുമ്പോൾ കാണുന്ന കാഴ്ച ഡയാന നിസങ്കതയോടെ നോക്കി നിന്നു.... അലറി കരയാൻ പോലും ആവാതെ ആദർശ് വേദനകൊണ്ട് കിടന്നു പുളയുന്നു.... അവനരികിൽ വന്നിരുന്നു ഡയാന....എന്നിട്ട് വേദന കൊണ്ട് ചുളിയുന്ന ആ മുഖത്തേക്ക് ഒന്ന് നോക്കി.... ""വേദനിക്കുന്നുണ്ടോ ആദർശ് നിനക്ക്???..."" ആ കണ്ണുകളിൽ നിസങ്കത മാത്രമായിരുന്നു... ""ശബ്‌ദം കേട്ടപ്പോൾ ആണ് ആദർശ് കണ്ണ് തുറന്നു നോക്കിയത്.... അരികിൽ ഡയാനയെ കണ്ടതും.... ആ വേദനയിലും അവൻ വല്ലാതെ ഞെട്ടി.... അവന്റെ മുഖത്ത് വിയർപ് തുള്ളികൾ സ്ഥാനം പിടിച്ചു.... ""വേദനിക്കുണ്ടോ ആദർശ് നിനക്ക്??..."" വീണ്ടും അതേ ചോദ്യം ഉയർന്നപ്പോൾ അവൻ ദേഷ്യത്തോടെ മുഖം തിരിച്ചു....വേദന കൊണ്ട് അലറി കരഞ്ഞു കൊണ്ടിരുന്നു....

പക്ഷെ വായിൽ തുണി തിരുകി ഇരിക്കുന്നത് കൊണ്ട് ശബ്‌ദം പുറത്തേക്ക് വരുന്നില്ല.... ""നീയിപ്പോൾ അനുഭവിക്കുന്നത് ഉണ്ടല്ലോ ആദർശ്.... ഈ നീറ്റൽ.... ഞാനത് കുറച്ച് കാലം മുൻപ് വരെ അനുഭവിച്ചു കഴിഞ്ഞതാണ്.... എനിക്കറിയാം അതിന്റെ വേദന....""" അവളുടെ കണ്ണുകൾ ആ മുറിയിൽ ടേബിളിൽ വെച്ച ഒരു കുഞ്ഞു ഗോളത്തിൽ ആയിരുന്നു.... ""ഒരുപക്ഷെ ഇതിലേറെ വേദനിച്ചതാണ്... "" അവൾ ഒന്ന് നിർത്തി.... ""ആരോരുമല്ലാത്ത ഒരുവളെ സ്‌നേഹിക്കുമ്പോൾ.... അവൾക്ക് എന്ത് മാത്രം സന്തോഷം തോന്നും എന്നറിയുമോ നിനക്ക് ആദർശ്.... ഒരുപക്ഷേ അവൾ സ്വന്തം ജീവൻ തന്നെ പകരമായി തന്നേനെ..."" ഓഹ് നിനക്ക് അതറിയില്ലല്ലോ അല്ലെ.... കാരണം... നിനക്ക് എല്ലാവരും ഉള്ളതല്ലേ... അത് കൊണ്ട് തന്നെ അത്തരം വികാരങ്ങൾ ഒന്നും തന്നെ നിനക്ക് ഉണ്ടാവാൻ ചാൻസില്ല.... പക്ഷെ എന്തിനായിരുന്നു ആദർശ്... എന്തിനായിരുന്നു.... ഇട്ടിട്ട് പോകാൻ ആണെങ്കിൽ പിന്നെ എന്നെ എന്തിനാ കൂടെ കൂട്ടിയിരുന്നത്???... "" അവൾ കിതച്ചിരുന്നു....

. ""ആഹ് അതിന്റെ ആവശ്യവും എനിക്ക് അറിയാമല്ലോ അല്ലെ... എന്റെ ശരീരത്തിന്... അതിന് വേണ്ടിയല്ലേ നീ....""" അവളുടെ കണ്ണുകളിൽ ചിരി വിരിഞ്ഞു.... വിജയിച്ചവളുടെ പുഞ്ചിരി.... ""എന്നാൽ കേട്ടോ ആദർശ് നീ.... എന്നെ സ്നേഹിച്ചവർ ഒന്നും എന്നെ പെട്ടെന്ന് മറക്കില്ല.... അത് മനസ്സ് കൊണ്ട് സ്നേഹിച്ചവർ ആണെങ്കിലും... ശരീരം കൊണ്ട് സ്നേഹിച്ചവർ ആണെങ്കിലും....'"" അവൾ മേശമേൽ ഉണ്ടായിരുന്ന കത്തി എടുത്ത് ഒന്ന് തിരിച്ചു നോക്കി.... നേരിയ ചോര പാടുണ്ട് അതിൽ.... നേരത്തെ കണ്മഷി ഉപയോഗിച്ചതാണ് അത്‌ എന്ന് വ്യക്തമായി....""ആദ്യം മനസ്സ് കൊണ്ട് സ്നേഹിച്ചവരുടെ കാര്യം പറയാം.... അവൻ രുദ്രൻ.... അവൻ അതിന് തെളിവ് ആണ്.... എത്രയൊക്കെ ഞാൻ അകറ്റിയതാണ് അവനെ.... അവൻ എന്നെ അകറ്റിയതാണ്.... പക്ഷെ എന്നിട്ടും ഇന്നും എന്നെ നെഞ്ചോട് ചേർത്തു നിർത്തിയതാണ് അവൻ.... അത് തന്നെ വലിയ തെളിവാണ്..... പിന്നെ ശരീരം കൊണ്ട് സ്നേഹിച്ചവരുടെ.... അതിന്റെ തെളിവ് അല്ലെ ആദർശ് നീ.... ഇന്ന് എനിക്കൊപ്പമുള്ള ഒരുവൻ നിന്നെയും വേട്ടയാടുന്നുണ്ട്..... അവൾ തെളിഞ്ഞ പുഞ്ചിരിയോടെ അവനെ നോക്കി.....

അവൻ വേദനക്കിടയിലും മനസ്സിലാവാത്ത പോലെ അവളെ നോക്കി.... ""അതേടാ.... ഞാൻ ഒരു എയ്ഡ്‌സ് പേഷ്യൻറ് ആണ്..... ഇന്ന് ഞാൻ മാത്രമല്ല.... നീയും...""അവൾ പൊട്ടിച്ചിരിച്ചു.... അവന്റെ കണ്ണുകൾ അവിശ്വസനീയതയോടെ വിടർന്നു.... അടുതാത്തതെന്തോ കേട്ടത് പോലെ തലയിട്ട് രണ്ട് ഭാഗത്തേക്കും വെട്ടിച്ചു.... ""അറിഞ്ഞ അന്ന് ഞാൻ വല്ലാതെ വേദനിച്ചിരുന്നു ആദർശ്.... നീയും കൂടെ അതിൽ ബലിയാടായല്ലോ എന്ന് വിചാരിച്ചിട്ട്.... പക്ഷെ.... എന്നെ സ്നേഹിക്കുന്നതിന് മുൻപേ.... നീ കണ്മഷിയെ നോട്ടം ഇട്ടിരുന്നു എന്നും.... അവളെ ടോർച്ചർ ചെയ്ത് റേപ്പ് ചെയ്തിരുന്നു എന്നും അറിഞ്ഞപ്പോൾ...."" അവൾ നിർത്തി അവന് അരികിലേക്ക് കുനിഞ്ഞു... ""സത്യം പറയാലോ ആദർശേ.... നിന്നെ പച്ചക്ക് കത്തിക്കാൻ തോന്നി എനിക്ക് തുഫ്ഫ്........"" അവൾ നീട്ടി അവന്റെ മുഖത്തേക്ക് തുപ്പി... അവന്റെ കൺപോളയിലേക്ക് തുപ്പൽ തെറിച്ചതും അവൻ കണ്ണ് ഇറുക്കെ അടച്ചു... ""എത്ര പേരെയാടാ നീ ഇങ്ങനെ... നിന്റെ അമ്മയും ഒരു പെണ്ണല്ലേ...???..

ആ അമ്മക്ക് ഉള്ളത് തന്നെയല്ലേ എല്ലാ സ്ത്രീകൾക്കും ഉള്ളത്.... """ അവളുടെ മുഖത്ത് പുച്ഛം നിറഞ്ഞു.... ""ഇവിടെ നിന്ന് പോകുന്നതിന് മുൻപ് നിനക്കും രോഗം വന്നിട്ടുണ്ട് എന്ന് അറിയിക്കണം എന്ന് തോന്നി.... നിന്റെ സമയം എണ്ണപെട്ടു ആദർശ്...."" അവൾ പതിയെ എഴുന്നേറ്റു.... എന്നിട്ട് മുറി വിട്ടിറങ്ങാനായി തിരിഞ്ഞു നടന്നു....നടത്തം പകുതിയായി.... വാതിലിന്റെ അരികിൽ എത്തിയപ്പോൾ... അവൾ ഒന്ന് നിന്നു.... എന്നിട്ട് അവനെ തിരിഞ്ഞു നോക്കി... ""ഇനി ഒരിക്കലും കാണാതിരിക്കട്ടെ നമ്മൾ തമ്മിൽ.... അത്രയേറെ വെറുക്കുന്നു ഇന്ന് നിന്നെ....""അവൾ അത്ര മാത്രം പറഞ്ഞു മുറി വിട്ടിറങ്ങി.... ആദർശിന് താൻ ചെയ്ത കാര്യങ്ങൾ ഓരോന്നായി ഓർമയിൽ വന്നു.... അവന്റെ കണ്ണുകൾ കുറുകി... ഒന്ന് അനങ്ങാൻ പോലും ആവാതെ അവൻ അലറി കരഞ്ഞു... അവന്റെ അലർച്ച വെറും നിശ്വാസമായി മാത്രം പുറത്തേക്ക് ഉതിർന്നു വന്നു.... ഡയാന നേരെ പുറത്തേക്ക് വരുമ്പോൾ രുദ്രന്റെ നെഞ്ചിൽ കിടക്കുകയായിരുന്നു കണ്മഷി.... കണ്ടാൽ അറിയാം.... നന്നായി കരഞ്ഞിട്ടുണ്ട് താൻ പോയതിന്റെ ശേഷവും...ഡയാനയെ കണ്ടപ്പോൾ ഇരുവരും എഴുന്നേറ്റു.... ""പോകാം..."" രുദ്രൻ ഡയാനയെ നോക്കി ചോദിച്ചു....

""മ്മ്ഹ്ഹ്...."" ഒന്ന് മൂളുക മാത്രം ചെയ്തു ഡയാന.... ആ മുഖത്ത് വലിയൊരു കാർമേഘം മൂടി നിൽക്കുന്നുണ്ട്....അത് രുദ്രന് വ്യക്തമായി മനസ്സിലാവുകയും ചെയ്തു....""ഏയ്യ്... സാരമില്ല ഡീ...."" അവൻ പതിയെ ഡയാനയെ ചേർത്തു പിടിച്ചു.... ""ഏയ്യ്... ഞാൻ ഒക്കെ ആണ് രുദ്രൻ..."" അവൾ പുഞ്ചിരിയോടെ അവനെ നോക്കി.... ""വാ പോകാം നമുക്ക്....""" അവൾ അവന്റെ കൈ പിടിച്ചു മുന്നോട്ട് നടന്നു.... അവൾക്ക് എത്രയും വേഗം തിരിച്ചു ഫ്ലാറ്റിൽ എത്തിയാൽ മതി എന്നായിരുന്നു.... ""മ്മ്ഹ്ഹ്...."" രുദ്രൻ പതിയെ മൂളി.... എന്നിട്ട് ഫ്ലാറ്റിന് പുറത്തേക്ക് ഇറങ്ങി ഡോർ പുറത്ത് നിന്ന് ലോക്ക് ചെയ്തു.... എന്നിട്ട് രണ്ടാളെയും കൂട്ടി താഴേക്ക് ഇറങ്ങി.... രുദ്രൻ പ്രതീക്ഷിച്ച പോലെ തന്നെ സാം താഴെ അവരുടെ കാറിനരികിൽ നിൽക്കുന്നുണ്ടായിരുന്നു.... രുദ്രൻ അവനരികിലേക്ക് ചെന്നു.... എന്നിട്ട് അവനായി ഫ്ലാറ്റിന്റെ കീ കൊടുത്തു.... ""താങ്ക്യൂ ടാ.... ഞാൻ രാത്രി നിന്നെ വിളിക്കാം....""രുദ്രൻ അവനെ കെട്ടിപിടിച്ചു... എന്നിട്ട് ചെവിയിൽ സ്വകാര്യം പോലെ പറഞ്ഞു.... അതിന് മറുപടി എന്നോണം സാം അവനെ ഇറുകെ പുണർന്നു....""വാ കേറ്..."" രുദ്രൻ രണ്ടാളെയും നോക്കി.... കണ്മഷി ആകെ ഡിസ്റ്റർബ്ട് ആണ്.... അതവളെ കണ്ടാൽ തന്നെയറിയാം....

എന്നാൽ ഡയാനക്ക് ഉള്ളിൽ ഒരു തിരമാല തന്നെ ആർത്തിരമ്പുന്നുണ്ട്... പക്ഷെ അവളത് പുറത്തേക്ക് കാണിക്കുന്നില്ല.... മനസ്സിൽ ഒളിപ്പിച്ചു വെച്ച് പുറത്തേക്ക് പുഞ്ചിരിക്കുന്നവൾ ആണ്.... തിരിച്ചുള്ള യാത്രയിൽ മൂവരും നിശബ്ദരായിരുന്നു.... രുദ്രൻ ഒന്നും ചോദിച്ചതും ഇല്ല.... അവരോട്ട് ഒന്നും പറഞ്ഞതുമില്ല.... നേരം നന്നേ വൈകിയിരുന്നു മൂന്നാളും തിരിച്ചു അപ്പാർട്മെന്റിൽ എത്തിയപ്പോൾ... ആകാശത്ത് നിന്ന് സൂര്യൻ ചേക്കേറാൻ ഒരുങ്ങുന്നു.... അമ്പിളിമാമന് വേണ്ടി സ്ഥാനം ഒഴിഞ്ഞു കൊടുക്കുന്ന ഒരു യോദ്ധാവിനെ പോലെ അത് ചുവന്നു കല്ലച്ചു കിടക്കുന്നു.... രുദ്രൻ കാർ താഴെ പാർക്ക്‌ ചെയ്ത് നേരെ പുറത്തേക്ക് ഇറങ്ങി....ഒപ്പം ഡയാനയും കണ്മഷിയും.... ""വാ ഫ്ലാറ്റിലേക്ക് പോകാം...."" രുദ്രൻ രണ്ടാളെയും നോക്കി.... എന്നിട്ട് നേരെ മുകളിലേക്കുള്ള സ്റ്റെപ് കയറാൻ തുടങ്ങി.... സ്റ്റെപ് കയറി ഫ്ലാറ്റിലേക്ക് എത്തുമ്പോൾ റൂമിന്റെ ഡോറിന്റെ ലോക്ക് ആരോ തുറന്നിരിക്കുന്നു....അത് കാണെ ഡയാന ഞെട്ടലോടെ രുദ്രനെ നോക്കി.... ""രുദ്രാ.... ഇത്...??""... അവൾ സംശയത്തോടെ പെട്ടെന്ന് ഡോർ തുറന്നതും... എന്തോ അവളുടെ മുഖത്ത് വന്നു പതിച്ചതും ഒരുമിച്ചായിരുന്നു.... ""ആാാാഹ്ഹ്..."" അവൾ പെട്ടെന്ന് പിന്നോട്ടേക്ക് ആഞ്ഞു.... അപ്പോളേക്കും രുദ്രൻ ഹാലിനുള്ളിലേക്ക് എത്തിയിരുന്നു............തുടരും...... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story