പരിണയം: ഭാഗം 63

parinayam sheethal

രചന: ശീതൾ കൃഷ്ണ

""ഇതാരുടെ കാർ ആണ് അച്ഛേ??"".. അവൻ ബൈക്ക് സൈഡിൽ നിർത്തി... അതിൽ നിന്നിറങ്ങുന്ന രാവുവച്ചനെ നോക്കി ചോദിച്ചു.... ""അതെന്റെ പെങ്ങളും മക്കളും വന്നിട്ടുണ്ട് രാജീവേ.... അവരുടെ വണ്ടിയാണ്....""" അദ്ദേഹം പറഞ്ഞു തീർന്നപ്പോളേക്കും.... ഉമ്മറത്തേക്ക് ഒരു പെൺകുട്ടി കടന്നു വന്നിരുന്നു.... ""ഞാൻ എന്നാൽ പോവാണ് അച്ഛേ.... ചെന്നിട്ട് കുറച്ച് പണിയുണ്ട്....""" അവൻ രാവുവച്ചനെ നോക്കി ഒന്ന് പറഞ്ഞു കൊണ്ട്.... ബൈക്ക് തിരിച്ചു..... ""ആരാ അമ്മാവാ അത്....???""" ഉമ്മറത്തേക്ക് വന്ന പെൺകുട്ടി സംശയത്തോടെ ചോദിച്ചു.... ""അത് രുദ്രന്റെ കൂട്ടുകാരനാണ് മോളെ....""" അദ്ദേഹം ഉള്ളിലേക്ക് കയറി പോകുന്നതനിടയിൽ പറഞ്ഞു.... അത് കേൾക്കെ അവൾ ഒന്ന് പുഞ്ചിരിച്ച്അദ്ദേഹത്തിനൊപ്പം തിരിഞ്ഞു നടന്നു..... ""ദേ അമ്മേ ഏട്ടൻ വന്നൂ....""" രാജീവ്‌ ഉമ്മറത്തേക്ക് കേറുമ്പോളെ രാഗി ഉറക്കെ വിളിച്ചു പറഞ്ഞു... അത് കേൾക്കെ മുറിയിൽ ഇരുന്ന ഇന്ദു പെട്ടെന്ന് കയ്യിലെ തുണി കട്ടിലിൽ വെച്ച് ഉമ്മറത്തേക്ക് ഓടിയെത്തി.... ""എനിക്ക് ഇത്തിരി വെള്ളം കൊണ്ട് വാ രാഗി നീയ്....""" ബക്കറ്റിൽ നിന്ന് കുറച്ച് വെള്ളം എടുത്ത് കാൽ കഴുകി... കുറച്ച് എടുത്തു മുഖവും കഴുകി....മുണ്ടിന്റെ ഒരറ്റം പിടിച്ചുയർത്തി...

ക്ഷീണിച്ചു വരുന്നവനെ അവൾ വാതിലിൻ മറവിൽ കണ്ണിമ വെട്ടാതെ നോക്കി നിന്നു.... ഇടക്ക് ആ കണ്ണുകൾ തന്നിലേക്ക് നീണ്ടപ്പോൾ പിടപ്പോടെ മിഴികൾ താഴ്ത്തി.... ""ദാ ഏട്ടാ വെള്ളം...."" രാഗി അപ്പോളേക്കും വെള്ളം കൊണ്ട് കൊടുത്തു.... ""ഞാൻ ഇന്ന് രാവുവച്ചനെ കണ്ടിരുന്നു....""" തന്നെ നോക്കിയാണ് പറയുന്നത് എന്ന് കണ്ടതും വാതിൽ മറവിൽ നിന്ന് കുറച്ച് മുന്നോട്ടേക്ക് നിന്നു... ""വീട് ഇടക്ക് ഒന്ന് അടിച്ചു വാരി ഇടണ്ടേ.... നാളെ ആള് വരും.... ഏർപ്പാടാക്കിയിട്ടുണ്ട്.... ഒന്ന് എന്റെ കൂടെ വരേണ്ടി വരും ഇന്ദു...."" കാലിന്മേൽ കാൽ കേറ്റി വെച്ച് തലക്ക് കയ്യും കൊടുത്തു പറയുന്നവനെ കാണെ ഒന്നും പറയാൻ തോന്നിയില്ല.... കുറച്ച് ദിവസങ്ങൾ കൊണ്ട് എല്ലാം മറന്നിരിക്കുകയായിരുന്നു.... രാജീവ്‌ ഓർമിപ്പിച്ചപ്പോൾ.... മനസ്സെന്തോ വല്ലാതെ വിങ്ങുന്ന പോലെ....ആരുമില്ലാത്തവളാണ് എന്ന് തിരിച്ചറിവ് തരുന്ന പോലെ.... "'"മ്മ്ഹ്ഹ്.... വരാം ഞാൻ....""" പതിയെ മൂളി മുറിയിലേക്ക് നടന്നു....അപ്പോളും കേൾക്കുന്നുണ്ട് കുഞ്ഞിപെങ്ങൾ ഏട്ടനോട് എന്തോ കൊഞ്ചലോടെ പറയുന്നത്..... മുറിയിൽ എത്തി പതിയെ ബെഡിലേക്ക് അമർന്നിരുന്നു.... തലയിണയിലേക്ക് മുഖം പൂഴ്ത്തിയപ്പോൾ മനസ്സെന്തോ കൈ വിട്ട് പോകുന്ന പോലെ.....

ആരുമല്ല താൻ ഇവിടെ എന്ന സത്യം തിരിച്ചറിഞ്ഞു.... ""വാ മോളെ ഭക്ഷണം കഴിക്കണ്ടേ....""" കുറച്ചു കഴിഞ്ഞപ്പോൾ അമ്മ വന്നു വിളിക്കുന്നത് കേട്ടു.... വേണ്ടമ്മേ എന്ന് പറഞ്ഞു നിഷേധിച്ചു.... എന്തോ കഴിക്കാൻ തോന്നിയില്ല.... അങ്ങനെ തന്നെ കിടന്നു.... രാഗിയും വന്നു ഒരുപാട് നിർബന്ധിച്ചു.... ഇക്കിളിയാക്കിയും... കുറുമ്പ് കാണിച്ചും ഒക്കെ തന്നെ കഴിപ്പിക്കാൻ നോക്കി പെണ്ണ്.... പക്ഷെ അപ്പോളും വേണ്ട മോളെ എന്ന് പറഞ്ഞു ഒന്ന് പുഞ്ചിരിക്കാൻ ശ്രമിച്ചു.... നേരം ഏറെ വൈകിയിരുന്നു.... മുറികളിലെ ലൈറ്റ് വെട്ടം അണയുന്നത് അറിഞ്ഞിരുന്നു താൻ.... രാഗി വന്നു കിടക്കുന്നതും.... അപ്പോളും അങ്ങനെ തന്നെ കിടന്നു.... ചിന്തകൾ ഒരുപാടുണ്ടായിരുന്നു ചിന്തിച്ചു കൂട്ടാൻ..... നാളെ വീട്ടിലേക്ക് പോകുമ്പോൾ.... എല്ലാം എടുത്തു വേണം പോകാൻ.... മതി ഇനി ഇവിടെ നിന്നത്.... ഇനിയും ഒരാളെ ബുദ്ധിമുട്ടിക്കാൻ വയ്യ.... അങ്ങനെ അങ്ങനെ ചിന്ത കാട് കയറിയപ്പോൾ കണ്ണുകൾ ഇറുകെ മൂടി..... കുറച്ചു കഴിഞ്ഞപ്പോൾ രാഗിമോള് വയറിനു മീതെ കൈ ചേർത്തു വെച്ചു....

അത് കണ്ടപ്പോൾ വല്ലാത്ത വാത്സല്യം തോന്നി.... അവൾക്ക് നേരെ തിരഞ്ഞു കിടന്നു.... പാവം.... നല്ല ഉറക്കത്തിലായി പോയിട്ടുണ്ട്... ആ മുടിയിഴകളിൽ പതിയെ തലോടി കൊണ്ട്....എപ്പോളോ മയക്കത്തിലേക്ക് ആണ്ടിരുന്നു..... 💠💠💠💠💠💠💠💠💠💠💠💠💠💠💠💠 ""എന്റെ പൊന്ന് രുദ്രാ.... ഞാൻ ഓക്കെയാണ്...ഇനിയും നീ ഇവിടെ ഇരുന്നു സോറി പറഞ്ഞാൽ ദേ ഈ ജഗിലെ വെള്ളം തലവഴി ഞാൻ ഒഴിക്കും പറഞ്ഞേക്കാം....""" ഡയാന തുണികൾ മടക്കി വെക്കുന്നതിനിടയിൽ അടുത്തിരിക്കുന്ന രുദ്രനെ ഒന്ന് പാളി നോക്കി...എന്നിട്ട് കുസൃതിയോടെ പറഞ്ഞു..... അവളുടെ വാക്കുകൾ കേൾക്കെ അവൻ ഒന്ന് പുഞ്ചിരിച്ചു...രുദ്രൻ വന്നിട്ട് കുറെ നേരമായി.... അപ്പോൾ തൊട്ട് ഡയാനയോടെ സോറി പറഞ്ഞോണ്ട് ഇരിക്കുവാണ്..... ""എന്നാൽ ഇന്ന് രാത്രി നമുക്ക് ആദിയെയും കഴിക്കാൻ വിളിക്കാം.... അവനോട് നമ്മൾ പോയി വന്നിട്ട് വിളിക്കാം എന്ന് പറഞ്ഞതാണ്..."""രുദ്രൻ ഇടങ്കണ്ണിട്ട് ഡയാനയെ നോക്കിയപ്പോൾ അവൾ പതിയെ വേണം എന്ന് തലയാട്ടി....അപ്പോളേക്കും കണ്മഷി മുറിക്ക് അകത്തേക്ക് വന്നു.... ""വന്നേ.... ഇതൊക്കെ ഇനി പിന്നെ ചെയ്യാം.... ആ ഫുഡ് തണുത്ത് ആറിപോയി ട്ടോ...."""

അപ്പോളാണ് രണ്ടാളും പതിയെ ഇരുന്നിടത്ത് നിന്ന് എഴുന്നേറ്റത്.... ഡയാന അവസാനം ഉണ്ടായിരുന്ന രണ്ട് ടോപ് കൂടെ മടക്കി അലമാരയിലേക്ക് എടുത്ത് വെച്ചു.... ""നീ വിളിച്ചിട്ട് വാ.... ഞങ്ങൾ വിളിക്കുന്നതിലും നല്ലത് അതാണ്....""" രുദ്രൻ പറഞ്ഞപ്പോൾ ഡയാന അവനെ നോക്കി കണ്ണുരുട്ടി.... പിന്നെ ഒന്നും മിണ്ടാതെ ആദിയെ വിളിക്കാനായി ഫ്ലാറ്റിന്റെ പുറത്തേക്ക് നടന്നു..... അവർക്ക് തമ്മിൽ എന്തോ ഒരു കെമിസ്ട്രിയില്ലേ രുദ്രേട്ടാ.... """ ഡയാനയുടെ പോക്ക് കാണെ കണ്മഷി കുസൃതിയോടെ രുദ്രന്റെ ചെവിയിൽ രഹസ്യം പോലെ പറഞ്ഞു.....അത് കേൾക്കെ അവൻ ഒന്ന് പുഞ്ചിരിക്കുക മാത്രം ചെയ്തു ... ""ആദ്യം നമ്മൾക്ക് ഇടയിലുള്ള ബിയോളജി വർക്ക്‌ ഔട്ട്‌ ചെയ്യാം.... എന്നിട്ട് പോരെ....""" മീശ പിരിച്ചു പറയുന്നവനെ അവൾ കണ്ണുരുട്ടി കാണിച്ചു.... ഒപ്പം നീട്ടി വളർത്തിയ നഖം അവന്റെ കൈ തണ്ടയിൽ അമർന്നു.... ""ആാാാഹ്ഹ്.. എന്താടി പിശാശ്ശെ.... മാന്തി പൊളിക്കുന്നോ...???..."" അവൻ അലറിയപ്പോൾ അവൾ ഒന്ന് ചിരിച്ചു കാണിച്ചു കൊടുത്തു.... ""കെട്ടിക്കഴിഞ്ഞാൽ ആദ്യത്തെ പണി എന്താ എന്നറിയോ കണ്മഷി നിനക്ക്???"" അവൻ ചോദിക്കുന്നത് കേട്ടപ്പോൾ അവൾ നാണം കൊണ്ട് മുഖം താഴ്ത്തി....

""അയ്യാ... അതല്ല.... ദാ ഈ നഖം മുഴുവൻ വെട്ടി കളയും.... എന്നിട്ട് എന്റെ റൂമിലേക്ക് പോലും കയറ്റൂ....."""അവൻ പറഞ്ഞപ്പോൾ അവൾ ആകെ ചമ്മിപോയി.... അവനെ മുഖം വീർപ്പിച്ചു കാണിച്ചിട്ട്.... അവൾ പെട്ടെന്ന് തന്നെ എഴുന്നേറ്റ് പോവാനായി തുടങ്ങിയതും.... അവന്റെ കൈ അവളെ പിടിച്ചു വലിച്ചതും ഒരുമിച്ചായിരുന്നു..... ""പിണങ്ങിയോടി കാന്താരി.....""" അവളുടെ മുഖത്തേക്ക് പതിയെ ഒന്ന് ഊതികൊണ്ട് പറഞ്ഞപ്പോൾ.... അവളൊന്ന് പൊള്ളിപിടഞ്ഞു.... ""മ്മ്മ്ഹ്ഹ്... മ്മ്ഹ്ഹ്ഹ് """ ഇല്ല എന്ന് പതിയെ തലയാട്ടി അവൾ.... എന്നിട്ട് നാണത്തോടെ അവന്റെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി.... 💠💠💠💠💠💠💠💠💠💠💠💠💠💠💠💠 ഡയാന ആദിയെ അന്വേഷിച്ചു ചെല്ലുമ്പോൾ.... അവൻ ടീവി കണ്ടു കൊണ്ട് ഇരിക്കുകയായിരുന്നു.....അവളുടെ വരവ് കണ്ടപ്പോൾ.... അവൻ പുഞ്ചിരിയോടെ എഴുന്നേറ്റു.... ""ഹാ എപ്പോ വന്നെടോ...???""... അവൻ സംശയത്തോടെ നോക്കി..... ""ആഹ് കുറച്ചു നേരം ആയുള്ളൂ.... നീയെന്താ ഇവിടെ ഇരിക്കുന്നെ.... വന്നേ.... അങ്ങോട്ട്...."""ഡയാന ആ കൈകളിൽ പിടിച്ചു എഴുന്നേൽപ്പിക്കാൻ തുടങ്ങി.... അത് കണ്ടപ്പോൾ ആദി പുഞ്ചിരിയോടെ എഴുന്നേറ്റ് അവൾക്കൊപ്പം നടന്നു..... അവർ രണ്ടാളും നേരെ ചെല്ലുമ്പോൾ കാണുന്നത്....

ഹാളിൽ ഇരിക്കുന്ന രുദ്രനെയും കണ്മഷിയെയും ആണ്.... ആദിയെ കണ്ടപ്പോൾ കണ്മഷി പുഞ്ചിരിയോടെ എഴുന്നേറ്റു.... എന്നിട്ട് മേശമേൽ എടുത്തു വെച്ചിരുന്ന ഭക്ഷണം വിളമ്പാമായി തുടങ്ങി..... ഓരോ വിശേഷവും പറഞ്ഞാണ് നാലാളും ഭക്ഷണം കഴിക്കുന്നത്.... ഒരുപാട് നാളുകൾക്കു ശേഷമാണ് ആദി തന്നോട് ഇത്രയും നന്നായി സംസാരിക്കുന്നത് എന്ന് തോന്നി കണ്മഷിക്ക്..... അവൾ എല്ലാവരും പറയുന്നത് കെട്ട് കഴിക്കുവാണ്.... ഡയാനയുടെ അവസ്ഥയും മറിച്ചല്ല.... ആദി വന്നപ്പോൾ റൂം ഒന്ന് ഉണർന്നു.... രുദ്രൻ കൂടി ഉണ്ടെങ്കിൽ പറയണ്ട....തമാശയും... കളിയും ചിരിയും ആയിരിക്കും.... അങ്ങനെ ഭക്ഷണവും കഴിച്ചു.... എല്ലാവരും സോഫയിൽ ടീവി കണ്ടു കൊണ്ടിരിക്കുകയാണ്.... ഡയാനയും കണ്മഷിയും ഒരു സോഫയിൽ.... രുദ്രനും ആദിയും മറ്റേ സോഫയിൽ.... നേരം പത്ത് മണി കഴിഞ്ഞിട്ടുണ്ടാവും..... ""എനിക്ക് നിന്നോട് ഒരു കാര്യം പറയാൻ ഉണ്ട് ഡയാന..."""പെട്ടെന്നാണ് രുദ്രൻ ഡയാനയെ നോക്കി പറഞ്ഞത്.... ""എന്ത്???""...അവൾ സംശയത്തോടെ നോക്കി.... ""അത്...."""അവൻ ചെറിയ മടുപ്പോടെ പറഞ്ഞു തുടങ്ങി................തുടരും...... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story