പരിണയം: ഭാഗം 64

parinayam sheethal

രചന: ശീതൾ കൃഷ്ണ

""എനിക്ക് നിന്നോട് ഒരു കാര്യം പറയാൻ ഉണ്ട് ഡയാന..."""പെട്ടെന്നാണ് രുദ്രൻ ഡയാനയെ നോക്കി പറഞ്ഞത്.... ""എന്ത്???""...അവൾ സംശയത്തോടെ നോക്കി.... ""അത്...."""അവൻ ചെറിയ മടുപ്പോടെ പറഞ്ഞു തുടങ്ങി.... ""ഹാ നീ സസ്പെൻസ് ഇടാതെ ഒന്ന് പറയുന്നുണ്ടോ രുദ്ര...."""ഡയാന കണ്ണുരുട്ടിയപ്പോൾ രുദ്രൻ ഒന്ന് ചിരിച്ചു കാണിച്ചു.... ""ഞാനും കണ്മഷിയും ഇന്ന് എന്റെ ഫ്ലാറ്റിൽ നിന്നോളാം..."""പെട്ടെന്ന് പറയുന്നത് കേട്ടപ്പോൾ കണ്മഷി വായും പൊളിച്ചു നോക്കി നിന്നു രുദ്രനെ.... ""അതെന്തിനാ.... അവൾ ഇവിടെ നിന്നോട്ടെ..."""ഡയാനയുടെ പുരികം ചുളിഞ്ഞു....ആദിയുടെ മുഖത്തും അത് കേട്ടപ്പോൾ വിളറി പോയിരുന്നു.... ""എടി പ്ലീസ് ടി.... ഇന്ന് ഒരുദിവസം ഞങ്ങൾ അവിടെ നിൽക്കട്ടെ.... എനിക്ക് ഫ്ലാറ്റ് ഒന്ന് ക്ളീൻ ചെയ്യാനുമുണ്ട്....""" രുദ്രൻ പറയുന്നത് കേട്ടപ്പോൾ ഡയാന കപടദേഷ്യം കാണിച്ചു അവനെ നോക്കി.... ""നോക്കി പേടിപ്പിക്കേണ്ട.... കല്യാണം കഴിയുന്നത് വരെ രുദ്രൻ അത്തരക്കാരൻ നഹി ഹേ...."" അവൻ അതും പറഞ്ഞു കണ്മഷിയെ ചേർത്തു പിടിച്ചു.... അത് കേട്ടപ്പോൾ ഡയാന പിടിച്ചു വെച്ചിരുന്ന ചിരി പുറത്തേക്ക് തള്ളി പോയി.... അവൾ പതിയെ കണ്ണടച്ച് സമ്മതം മൂളിയപ്പോൾ...

രുദ്രൻ കണ്മഷിയെയും കൊണ്ട് എഴുന്നേറ്റു.... ""അപ്പൊ ഗുഡ് നൈറ്റ് മോളൂസ്...""" അവൻ കണ്മഷിയെയും കൊണ്ട് തിരിഞ്ഞു നടക്കുന്നതിനിടയിൽ... അവൾക്ക് നേരെ കൈ വീശി....ആദിയെ നോക്കാനും അവൻ മറന്നില്ല....ആദി അവനെ നേരെ പുഞ്ചിരിയോടെ കൈ വീശി..... ""ദേടാ പോകുന്നതൊക്കെ കൊള്ളാം... കുരുത്തക്കേട് വല്ലതും കാണിച്ചാൽ... നീ നല്ലത് മേടിക്കും എന്റെ കയ്യിൽ ന്ന്..."" അവൾ പറഞ്ഞപ്പോൾ ഒന്നും മിണ്ടാതെ തമ്പ്സ് ഉയർത്തി കാണിച്ചു....""ആലോചിക്കാം....""" അവൻ തിരിഞ്ഞു നിന്നു മീശ പിരിച്ചു വെച്ച് പറഞ്ഞു.... അത് കണ്ടപ്പോൾ ഡയാന കണ്ണുരുട്ടി.... കണ്മഷിക്ക് ആണേൽ പരിഭ്രമവും ചിരിയും എല്ലാം കൂടെ വന്ന് വല്ലാത്ത അവസ്ഥയിൽ നിൽക്കുവാണ്.... ആദിയുടെ റൂമിന് കുറച്ചകലെയാണ് രുദ്രന്റെ ഫ്ലാറ്റ്....രണ്ടു റൂമുകൾ കഴിഞ്ഞാൽ... രുദ്രൻ കണ്മഷിയെയും കൊണ്ട് അവിടേക്ക് ആണ് ചെന്നത്.... ""എന്താ രുദ്രേട്ടാ നിങ്ങടെ ഉദ്ദേശം???""... അവൾ പുരികം ചുളിച്ചു നോക്കിയവനെ... ""ദുരുദ്ദേശം.... ന്തേ???"".. അവൻ കുസൃതിയോടെ ആ മുഖത്തേക്ക് മുഖം അടുപ്പിച്ചു....അപ്പോളേക്കും ഫ്ലാറ്റിന്റെ ഡോർ തുറന്നിരുന്നു രുദ്രൻ.... നല്ല വൃത്തിയുള്ള ഫ്ലാറ്റ്... എല്ലാം നന്നായി അടുക്കി ഒതുക്കി വെച്ചിരിക്കുന്നു....

അവൾ ചുറ്റും ഒന്ന് നോക്കിയിട്ട് നേരെ കണ്ണുരുട്ടി രുദ്രനെ നോക്കി.... ""ഇതാണോ വൃത്തിയാക്കണം എന്ന് പറഞ്ഞത്???""".. അവൾ കൈകൾ പിണച്ചു കെട്ടി പുരികം ഉയർത്തി....""ഈൗ.... അത് പിന്നെ.... അല്ലെങ്കിൽ അവൾ നിന്നെ വിടില്ല.... അതാ..."" അവൻ നേരെ സോഫയിലേക്ക് അമർന്നിരുന്നു.... എന്നിട്ട് അവളോട് ഡോർ ലോക്ക് ചെയ്യാൻ പറഞ്ഞു.... അവൾ പോയി ഡോർ കുറ്റിയിട്ടിട്ട് അവനരികിൽ വന്നിരുന്നു.... എന്നിട്ട് ആ നെഞ്ചിലേക്ക് തലചായ്ച്ചു... ""എനിക്ക് ആഗ്രഹമുണ്ടായിരുന്നു ഇങ്ങനെ....""അവൾ ആ നെഞ്ചിൽ മുഖമിട്ടുരസി.... ""എങ്ങനെ???"".. അവന്റെ സ്വരത്തിലെ കുസൃതി അവൾ അറിഞ്ഞിരുന്നു.... ""എന്റെ കംഫർട് സോൺ അല്ലെ ഇത്... കുറച്ചു നേരം നമ്മൾ ഒറ്റക്ക് ഇങ്ങനെ ഇരിക്കാൻ....""" അവൾ പാതിയിൽ നിർത്തി അവനെ നോക്കി.... ""ആഹ്.... എനിക്കത് തോന്നിയിരുന്നു.... അതല്ലേ ഞാൻ പൊക്കിക്കൊണ്ട് പോന്നത്...""" അവൻ ആ മുടിയിഴകളിൽ പതിയെ തലോടി.... എന്നിട്ട് റിമോട്ട് എടുത്ത് ടിവി ഓൺ ചെയ്തു....

""തരളമാം സന്ധ്യകള്‍ നറുമലര്‍ തിങ്കളിന്‍ നെറുകയില്‍ ചന്ദനം തൊട്ടതാവാം..... കുയിലുകള്‍ പാടുന്ന തൊടിയിലെ തുമ്പികള്‍ കുസൃതിയാല്‍ മൂളി പറന്നതാവാം.... അണിനിലാത്തിരിയിട്ട മണി വിളക്കായ് മനം അഴകോടെ മിന്നി തുടിച്ചതാവാം..... അണിനിലാത്തിരിയിട്ട മണി വിളക്കായ് മനം അഴകോടെ മിന്നി തുടിച്ചതാവാം...... ആരും കൊതിക്കുന്നൊരാള്‍ വന്നു ചേരുമെന്നാരോ സ്വകാര്യം പറഞ്ഞതാവാം.."" പാട്ട് കേൾക്കെ ഇരുവരുടെയും കണ്ണുകൾ ടി. വിയിലേക്ക് നീണ്ടു പോയി.... കണ്മഷി അവന്റെ നെഞ്ചിൽ പറ്റി ചേർന്നിരുന്നു.... ""ആരും കൊതിക്കുന്നൊരാള്‍ വന്നു ചേരുമെന്നാരോ സ്വകാര്യം പറഞ്ഞതാവാം..." അവൻ മെല്ലെ ആ കാതിൽ നിശ്വാസം പോലെ പോലെ പറഞ്ഞപ്പോൾ.... അവൾ വിടർന്ന കണ്ണുകളോടെ നോക്കി.... ""എനിക്ക് എന്ത് ഇഷ്ടാ എന്നറിയുമോ...."" അവളുടെ സ്വരം ആർദ്രമായിരുന്നു.... ""മ്ച്ചും.... അറിയില്ല.... പറഞ്ഞു തരുവോ...""" അവൻ ചുണ്ട് പിളർത്തി പറഞ്ഞപ്പോൾ അവൾ ആ കൈതണ്ടയിൽ ഒരടി വെച്ചു കൊടുത്തു....""ശരിക്കും ഇഷ്ടാണോ എന്നെ???"".. അവൻ ഒന്നൂടെ ആ അടുത്തേക്ക് വന്നു ആ കണ്ണുകളിലേക്ക് നോക്കി.... ""മ്മ്ഹ്ഹ്...."" അവൾ ആ നെഞ്ചിൽ അമർത്തി ചുംബിച്ചതെയുള്ളൂ....

""എന്നാൽ എനിക്ക് ഒരു കാര്യം അറിയണം കണ്മഷി....""" അവന്റെ മുഖത്തെ കുസൃതി ഒട്ടും മാഞ്ഞിരുന്നില്ല.... ശബ്‌ദം ശാന്തമായിരുന്നു.... ""എങ്ങെനെയാ ആദർശ് എന്റെ പെണ്ണിന്റെ ജീവിതത്തിലേക്ക് വന്നത് എന്ന് എനിക്ക് അറിയണം കണ്മഷി....ഇത്രയും നാൾ അത് ഞാൻ അറിയാൻ ശ്രമിച്ചിട്ടില്ല... ചോദിച്ചിട്ടുമില്ല.... പക്ഷെ ഇന്ന് ഈ രാത്രി എന്നോട് പറയണം അത്....""" അവന്റെ കൈക്കുള്ളിൽ കിടന്നിരുന്ന അവളുടെ മുഖം ആകെ വിളറിയിരുന്നു.... ആ കണ്ണുകൾ നിറഞ്ഞു വരുന്നത് കണ്ടിട്ടാണ് എന്ന് തോന്നുന്നു.... അവൻ ഒന്നൂടെ മാറോട് ചേർത്തു പിടിച്ചു അവളെ.... ""പറയില്ലേ നീയ്...""" ആ കണ്ണുകൾ അവളിൽ തന്നെ തറഞ്ഞു നിന്നിരുന്നു.... ""മ്മ്ഹ്ഹ്...."""അവൾ പതർച്ചയോടെ മൂളി.... എന്നിട്ട് ഓർക്കുവാൻ ഒരിക്കലും ഇഷ്ടപെടാത്ത ആ കഴിഞ്ഞു പോയെ നാളുകൾ ഓർത്തെടുത്തു പറയുവാൻ തുടങ്ങി..... 💠💠💠💠💠💠💠💠💠💠💠💠💠💠💠 ഡയാനയുടെ ഫ്ലാറ്റിൽ ആദിയും ഡയാനയും മാത്രമായി.... ഇരുവരും ടിവി കണ്ട് കൊണ്ട് ഇരിക്കുകയായിരുന്നു.... ഡയാനയുടെ മുഖത്തേക്ക് ഇടക്ക് പാളി നോക്കി ആദി..

. ആ മുഖത്ത് വല്ലാത്ത ശോകം പോലെ... മുൻപത്തെ പ്രസരിപ്പ് ആ മുഖത്തില്ല.... ""എന്ത് പറ്റിയെടോ.... മുഖം വല്ലാതെ ഇരിക്കുന്നെ...."" അവൻ പതിയെ അവളുടെ അടുത്ത് വന്നിരുന്നു കൊണ്ട് ചോദിച്ചു.... ""ഏയ്യ്... ഒന്നുമില്ല... ആദിക്ക് വെറുതെ തോന്നുന്നതാ....""" ടിവിയിൽ നിന്ന് കണ്ണെടുക്കാതെ തന്നെ പെട്ടെന്ന് അവളുടെ മറുപടി കിട്ടി.... ""അങ്ങനെ ആണോ.... എങ്കിൽ... നമുക്ക് ഒന്ന് പുറത്തേക്ക് പോയാലോ...""" ആദി പെട്ടെന്നങ്ങനെ ചോദിച്ചപ്പോൾ അവൾ തല ചരിച്ചു നോക്കി അവനെ....""എന്താ ഇപ്പൊ പെട്ടെന്ന് ഇങ്ങനൊരു ചോദ്യം...""" അവളുടെ ചുണ്ടിൽ ചിരി വിരിഞ്ഞു.... ""വരുന്നുണ്ടോ താൻ.... പെട്ടെന്ന് തിരിച്ചു വരാം....""അവന്റെ ചോദ്യം കേട്ടപ്പോൾ പതിയെ തലയാട്ടി.... പക്ഷെ വണ്ടി എവിടെ നിന്ന് സങ്കടിപ്പിക്കും??.. അവൾ ചോദ്യഭാവേന അവനെ നോക്കി.... ""അതൊക്കെ ഞാൻ സെറ്റ് ആക്കാം...""" അവൻ എഴുന്നേറ്റു പറഞ്ഞപ്പോൾ.... അവൾ പുഞ്ചിരിച്ചു.... ""എന്നാൽ ഞാൻ എപ്പോളെ വരുന്നു...."" അവൾ അതും പറഞ്ഞു എഴുന്നേറ്റു.... എന്നിട്ട് റൂമിലേക്ക് നടന്നു...

""ഡ്രസ്സ്‌ മാറ്റി വരാം....""" അവൾ തിരിഞ്ഞു നടക്കുന്നതിനിടയിൽ വിളിച്ചു പറഞ്ഞു.... അവൻ അത് കേൾക്കെ പുഞ്ചിരിയോടെ ഒന്ന് തലയാട്ടി.... ""ഹാ ഇതെവിടെന്ന ഒപ്പിച്ചെടുത്തു???""... ആദിയുടെ ഒപ്പം ഇറങ്ങി വന്ന ഡയാന ഒരു ബൈക്ക് കാണെ സംശയത്തോടെ ചോദിച്ചു.... ""അപ്പം തിന്ന പോരെ മോളെ.... എന്തിനാ കുഴി എണ്ണുന്നെ...""അവൻ ബൈക്കിൽ കേറി അവളോട് കേറാനായി കണ്ണ് കൊണ്ട് കാണിച്ചു... ""എന്നാലും ഒന്ന് പറയടാ..."" അവൾ അവന്റെ തോളിൽ കൈ ചേർത്തു പറഞ്ഞപ്പോൾ അവൻ കോളർ ഒന്ന് പൊക്കി.... ""വേറെ എവിടുന്ന്... രുദ്രനോട് പോയി ചോദിച്ചു.... അവൻ ഒപ്പിച്ചു തന്നതാ...""" വണ്ടി പതിയെ മുന്നോട്ട് എടുത്തു.... ഡയാന ആദിയുടെ തോളിൽ കൈ ചേർത്ത് പിടിച്ചു... വണ്ടി പതിയെ മുന്നോട്ടേക്ക് നീങ്ങി തുടങ്ങി...............തുടരും...... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story