പരിണയം: ഭാഗം 65

parinayam sheethal

രചന: ശീതൾ കൃഷ്ണ

""ആദി ഡയാനയെയും കൊണ്ട് പോയത് ബീച്ചിലേക്കാണ്....നേരം ഇരുട്ടിയിരുന്നു അങ്ങിങ്ങായി സ്ട്രീറ്റ് ലൈറ്റിന്റെ വെട്ടം കാണാം.... ബൈക്ക് ഒരറ്റത്തായി നിർത്തി ആദി ഡയാനയോട് ഇറങ്ങാൻ പറഞ്ഞു.. ഇരുവരും തിരമാലകൾ എതിരെ നടന്നടുത്തു.... അപ്പോളും ഡയാനയുടെ മനസ്സ് ഇവിടെയൊന്നുമല്ല എന്ന് തോന്നി ആദിക്ക്.... അവൻ പതിയെ അവളെ നോക്കി.... ഇരുട്ടിലും ആ കണ്ണുകൾ ചെറുതായി നിറഞ്ഞിരിക്കുന്നു.... ബീച്ചിൽ കുറച്ചു പേരുണ്ട് ചിതറി നിൽക്കുന്നു.... അധികം പുരുഷൻമാർ ആണ്... ഡയാനയെ നോക്കി ആദി പതിയെ വിളിച്ചു..... ""ദിയ....""" അവന്റെ വിളിയിൽ ആദ്യം ഒന്ന് ഞെട്ടി ഡയാന.... പിന്നെ പുഞ്ചിരിയോടെ അവനെ നോക്കി.... ""എന്തോ..."""അവൾ അതേ ഈണത്തിൽ തിരിച്ചു വിളിച്ചു.... അത് കേൾക്കെ അവനൊന്നു പുഞ്ചിരിച്ചു.... അവന്റെ കൈകളിലേക്ക് അവളുടെ വിരലുകൾ കോർക്കുന്നത് അറിഞ്ഞു ആദി..... അവൻ അനങ്ങാതെ അങ്ങനെ തന്നെ നിന്നു.... ""വല്ലാതെ ഇൻസെക്യൂർ ആയി പോവാ ആദി ഞാൻ....

എന്തോ ആരുമില്ല എന്ന തോന്നൽ.... അത് വല്ലാത്ത ഭീകരതയാണ്...."" അവൻ മുൻപിലെ തിരമാലകളിലേക്ക് തന്നെ മിഴി നട്ടു.... അവളുടെ മുടിയിഴകൾ കടൽകാറ്റെറ്റ് പാറി പറക്കുന്നുണ്ട്.... ""എന്തെ ഇപ്പൊ അങ്ങനെ തോന്നാൻ..."" അവൻ ശാന്തമായി ചോദിച്ചു..... ""ആവോ അറിയില്ല.... എല്ലാവർക്കും അവരുടെ പ്രൈവസി ഇല്ലേ.... എന്തോ തനിച്ചായി പോവുന്നു എന്ന് തോന്നുവാ....""" അവൾ മെല്ലേ അവന്റെ അരികിലേക്ക് ചേർന്നിരുന്നു.... അവന് മുൻപിലേക്ക് കയറി നിന്നു... എന്നിട്ട് രണ്ട് കൈകൾ വിടർത്തി... ""ക്യാൻഐ ഹഗ് യു....""" അവൾ നിറഞ്ഞ മിഴികളോടെ ആ മുഖത്തേക്ക് നോക്കി....ആദി ഒന്നും പറഞ്ഞില്ല.... അവളെ നോക്കി നിന്നതേയുള്ളൂ.... പക്ഷെ ചുണ്ടിൽ പുഞ്ചിരിയുണ്ടായിരുന്നു.... അത് കാണെ അവൾ അവനെ ഇറുകെ പുണർന്നു.... ആളുകൾ അവരെ തന്നെയാണ് നോക്കുന്നത് എന്ന് പോലും ശ്രദ്ധിക്കാതെ.... അവൾ അങ്ങനെ തന്നെ അവനെ കെട്ടിപിടിച്ചു നിന്നു.... അവൻ അനങ്ങിയില്ല... ഷർട്ടിൽ നനവ് അറിഞ്ഞപ്പോൾ ആള് കരയുവാണ് എന്ന് മനസ്സിലായി....

പക്ഷെ അപ്പോളും അനങ്ങിയില്ല അവൻ..... അൽപനേരം നേരം കഴിഞ്ഞപ്പോൾ അവൾ തന്നെ അടർന്നു മാറി..... ""എല്ലാം കഴിഞ്ഞോ???""... അവൻ കുസൃതിയോടെ അവളെ നോക്കി.... ""ഒന്നു പോയെടാ.... എനിക്കൊന്ന് കെട്ടിപിടിച്ചു കരയാൻ തോന്നിയാ പിന്നെ ഞാൻ എവിടെക്കാ പോവാ.... ആദ്യം രുദ്രൻ ഉണ്ടായിരുന്നു.... ഇപ്പൊ അവനെ കെട്ടിപിടിക്കാൻ കണ്മഷിയില്ലേ...""" അവൾ പറയുന്നത് കേട്ടപ്പോൾ ആദി ചിരിച്ചു പോയി.... അവൾ പതിയെ മണൽതരികൾക്ക് മേൽ ഇരുന്നു.... അവനും..... ""ഈ തിരമാലകളെ കണ്ടോ നീ ആദി.... എനിക്കീ കരയുടെയും തിരമാലകളുടെയും പ്രണയം വല്യ ഇഷ്ടാ.... ഒരിക്കലും ഒന്നിക്കില്ല എന്നറിഞ്ഞിട്ടും.... വെറുതെ ഇങ്ങനെ...ഇങ്ങനെ.... അവൾ മുന്നിലേക്ക് തന്നെ മിഴി നട്ടു.... ""ഓഹ്.... സാഹിത്യം ആണോ ദിയ....""" ആദി കുസൃതിയോടെ മുൻപിലേക്ക് നോക്കി.... കുറച്ചു ദിവസങ്ങളെ ആയിട്ടുള്ളു.... പക്ഷെ വല്ലാത്ത ഒരടുപ്പം തോന്നുന്നു ഈ പെൺകുട്ടിയോട്.... വല്ലാത്ത സ്നേഹം തോന്നുന്നു....വാത്സല്യം തോന്നുന്നു.... കരുണ തോന്നുന്നു.... പ്രണയം???... അവൻ സ്വയം ഒന്നു ചോദ്യം ചെയ്തു.... അപ്പോളേക്കും അവളുടെ വിരലുകൾ അവന്റെ കൈകളിൽ അമർന്നു...

""നമുക്ക് തിരിച്ചു പോവാം...."" അവൾ അവനെ നോക്കി..... ""മ്മ്ഹ്ഹ്ഹ്ഹ്....""" അവൻ ഒന്നു മൂളുക മാത്രം ചെയ്തു.... ഇപ്പോൾ ആ മനസ്സിൽ കുറച്ചു ശാന്തത വന്നെന്ന് തോന്നുന്നു.... ആളൊന്ന് നെടുവീർപ്പിടുന്നുണ്ട്..... പക്ഷെ അപ്പോളും ആദിയുടെ മനസ്സ് അവന്റെ ചോദ്യത്തിന്റെ അവസാന വാക്കിൽ തന്നെ കുരുങ്ങി ഇരിക്കുകയായിരുന്നു..... 💠💠💠💠💠💠💠💠💠💠💠💠💠💠💠💠 അന്ന് കോളേജിൽന്ന് സ്റ്റഡി ടൂർ പോയില്ലേ... രുദ്രേട്ടൻ ഓർക്കിണ്ടൊ... ന്നെ ബസ് കേറ്റി വിട്ട ഒരു യാത്ര.... കണ്മഷി പറഞ്ഞു തുടങ്ങി... അവൾക്ക് മുൻപിൽ കഴിഞ്ഞു പോയ കാലങ്ങൾ തെളിഞ്ഞു വന്നു..... കോളേജിൽ സെക്കന്റ്‌ ഇയർ പഠിക്കുമ്പോൾ ആയിരുന്നു തൃശ്ശൂർക്ക് ടൂർ ഉണ്ടായിരുന്നത്.... അന്ന് ദേവക്ക് പോവാൻ പറ്റിയിരുന്നില്ല.... കാരണം തറവാട്ടിൽ അമ്മയുടെ വീട്ടിൽ ഒരു പരിപ്പാട് ഉണ്ടായിരുന്നു.... രുദ്രന് ആണെങ്കിൽ ആ പരിപാടി കഴിഞ്ഞു പിറ്റേ ദിവസം വേണം തിരിച്ചു ബാംഗ്ലൂരിലേക്ക് പോകുവാൻ....പിന്നെ രാജീവ്‌ ആണെങ്കിൽ ചെക്കന്മാരുടെ ബസ്സിലും....അത് കൊണ്ട് തന്നെ ടൂറിനു കണ്മഷി മാത്രമായിരുന്നു പോയത്.... ""ഞാൻ മുൻപ് മുൻപ് രണ്ട് പ്രാവശ്യം ആദർശിനെ കണ്ടിട്ടുണ്ട്....

ഒരിക്കൽ ബസ് സ്റ്റോപ്പിൽ വെച്ച്.... അന്ന് എന്നോട് ഇഷ്ടവും പറഞ്ഞിരുന്നു.... എന്റെ കൂടെ ദേവയുണ്ടായിരുന്നു അന്ന്.... അത് കൊണ്ട് തന്നെ മറുപടി അവളാണ് പറഞ്ഞത്.... രുദ്രേട്ടൻ ഓർക്കുന്നില്ലേ അത്....""" കണ്മഷി ചോദിച്ചപ്പോൾ അവൻ ഓർത്തെടുക്കുകയായിരുന്നു.... ശരിയാണ് അവൾ ഒരാളെ പറ്റി പറഞ്ഞു തന്നെ അന്നൊക്കെ ചൊടിപ്പിക്കാറുണ്ട്.... താൻ അത് കാര്യമാക്കാറില്ല....അന്ന് അയാളെ കണ്ടതാണ്.... പിന്നീടൊരിക്കൽ കണ്ടത്.... നമ്മുടെ കൃഷ്ണന്റെ അമ്പലത്തിലെ പൂരത്തിനാണ്.... അന്ന് എന്നെ തന്നെ നോക്കി നിൽക്കുന്നവനെ എനിക്ക് കാണിച്ചു തന്നത് ദേവയാണ്.... അന്ന് രാജീവ്‌ അവനോട് ചോദിക്കാൻ പോവട്ടെ എന്നൊക്കെ ചോദിച്ചപ്പോൾ ഞാൻ തന്നെയാണ് അത് വേണ്ട എന്ന് പറഞ്ഞത്..... അന്ന് രുദ്രേട്ടൻ നാട്ടിൽ ഇല്ല.... ടൂർ പോയപ്പോൾ ഒക്കെ വല്ലാത്ത ഒറ്റപ്പെടൽ ആയിരുന്നു...... ഒന്നാമത് ദേവയില്ലാത്തതിന്റെ വിഷമം.... ഒറ്റക്കല്ലേ നടക്കുന്നത്.... അല്ലെങ്കിൽ ഞങ്ങൾ രണ്ടും എപ്പോളും ഒരുമിച്ചാണ്.... അന്ന് എല്ലാത്തിനും ഞാൻ തനിച്ചായിരുന്നു....

സ്റ്റഡി ടൂർ ആയത് കൊണ്ട് തന്നെ മേരി മിസ്സും അരുൺ സാറും മാത്രമേ കൂടെയുണ്ടായിരുന്നുള്ളു.... അരുൺ സാർ ബോയ്സിന്റെ കൂടെയും മേരി മിസ്സ്‌ ഗേൾസിന്റെ കൂടെയും.... പൈതൃകങ്ങളെ കാണിച്ചു തരാൻ ആയിരുന്നു ടൂർ....അതും രണ്ടു ദിവസത്തെ.... അന്ന് രാവിലെ മുഴുവൻ ഓരോ സ്ഥലങ്ങളിലും ചുറ്റി നടന്നു... വൈകിട്ട് ഒരു ഹോട്ടലിൽ കയറി ഫുഡ് കഴിച്ചു എല്ലാവരും....റെസ്റ്റോറന്റും ഹോട്ടലും ഒരുമിച്ചുള്ള ഒരു വലിയ റെസ്റ്റോറന്റ്.... അവിടെയായിരുന്നു നിന്നത്....എനിക്കും മറ്റു ബാച്ചിലുള്ള ഒരു കുട്ടിക്കും കൂടെയായിരുന്നു ഒരു റൂം അലോട്ട് ചെയ്തു തന്നിരുന്നത്....ആ കുട്ടിയെ ഞാൻ അന്നാണ് കാണുന്നത് പോലും.... അത്ര പരിചയം ഇല്ലായിരുന്നു.... ഭക്ഷണം കഴിച്ചു.... ഭക്ഷണം താഴെ നിന്ന് കഴിച്ചു... തിരിച്ചു മുകളിൽ സ്റ്റെപ്പുകൾ കയറി വേണം മുറിയിൽ എത്താൻ....എന്റെ കൂടെയുണ്ടായിരുന്ന കുട്ടി നേരത്തെ പോയിരുന്നു....ഭക്ഷണം കഴിച്ചു തിരിച്ചു പോകുന്നതിനിടയിൽ ഒരുപാട് മുറികൾ ഉണ്ട്.... അങ്ങനെ തിരിച്ചു മുറിയിലേക്ക് പോകുകയായിരുന്നു താൻ....

അപ്പോളാണ് അവൻ... ""തന്നെ വലിച്ചു ഒരു മുറിയിലേക്ക് ഇട്ടു.... താൻ ആരോ ബലമായി പിടിച്ചു.... ബെഡിലേക്ക് ഇടുന്നത് കണ്ടപ്പോൾ ഒച്ച വെച്ചു.... പക്ഷെ ഒരു വട്ടമേ അലറാൻ കഴിഞ്ഞുള്ളു.... അപ്പോളേക്കും അവൻ എന്ത് കൊണ്ടോ തലക്ക് അടിച്ചിരുന്നു രുദ്രേട്ടാ..... ചെവികുറ്റിയിൽ കിട്ടിയ പ്രഹാരത്തിൽ ബോധം പോയിരുന്നു എന്റെ.... പിന്നെ ഒരു തുണി കൊണ്ട് വായയിൽ കുത്തി കേറ്റി വെച്ചിരുന്നു.... അവൾ അറച്ചു കൊണ്ടാണ് പറയുന്നത്.... രുദ്രന് എല്ലാം കേൾക്കുമ്പോൾ നല്ലത് പോലെ ദേഷ്യം വരുന്നുണ്ടായിരുന്നു.....പക്ഷെ ഒന്നും മിണ്ടാതെ....ശാന്തമായി.... വളരെ ശാന്തമായി കേൾക്കുന്നു അവൻ.... ""നിന്നെ എനിക്ക് വേണം കണ്മഷി... അത് ഏത് വിധമാണെങ്കിലും... നീ എന്നാൽ എനിക്ക് ഭ്രാന്താണ് അതിന് ഞാൻ എന്ത് വേണമെങ്കിലും ചെയ്യും ദേ ഇപ്പൊ നീയെന്റെ കിടപ്പറയിൽ വന്നിരിക്കുന്ന പോലെ..."" ബോധം തെളിഞ്ഞപ്പോൾ കേട്ട വാക്കുകൾ ആണത്... അവൻ പാതി മയക്കത്തിൽ ആയിരുന്നു.... എന്തോ കുത്തി വെച്ചുള്ള കിടപ്പായിരുന്നു.....

രുദ്രേട്ടൻ പറയ്.... ആ നേരം എന്താണ് ഞാൻ ചെയ്യേണ്ടത്....???.. ഒന്നുറക്കെ കരയാൻ പോലും ആവാതെ.... ഒരു മൂലയിലേക്ക് പതുങ്ങി നിന്നു പോയി.... ഭിത്തിയിലേക്ക് നോക്കിയപ്പോൾ.... മുറിയിലേക്ക് വലിച്ചിട്ടിട്ട് മുക്കാൽ മണിക്കൂറുകളോളം കഴിഞ്ഞിരിക്കുന്നു.... വല്ലാത്ത വേദനയും.... മരിച്ചു പോയിരുന്നുവെങ്കിൽ എന്ന് ആഗ്രഹിച്ചു പോയി ഞാൻ.... അവൻ മയക്കത്തിൽ ആണെന്ന് മനസ്സിലായപ്പോൾ പതിയെ എഴുന്നേറ്റു.... എന്നിട്ട് വാതിൽ തുറന്ന് പുറത്തേക്ക് ഇറങ്ങി... തന്റെ മുറിയിലേക്ക് ചെല്ലുമ്പോൾ പ്രതീക്ഷിച്ച പോലെ ആ കുട്ടി ഉറങ്ങിയിരുന്നില്ല.... ഒരുപാട് തന്നോട് ചോദിച്ചു എവിടെ പോയി എന്ന്.... ഒരു ഫോൺ വന്നു.... അത് അറ്റൻഡ് ചെയ്യാൻ പോയതാണ് എന്ന് കള്ളം പറഞ്ഞു...മുഖത്തെ പാടുകൾ കണ്ടപ്പോൾ അവൾ വിശ്വസിച്ചിരുന്നില്ല.... എല്ലാം നഷ്ടപ്പെട്ടവൾക്ക്.... മറ്റൊരുവൾ എന്ത് വിചാരിക്കുന്നു എന്ന് ചിന്തിക്കുന്നതിൽ അർദ്ധമില്ലല്ലോ.... അന്ന് കണ്മഷി മരിച്ചു പോയിരുന്നു രുദ്രേട്ടാ.... രുദ്രേട്ടന്റെ കണ്മഷി അന്ന് നശിച്ചു പോയതാണ്.... അപ്പോളും മനസ്സിൽ അവശേഷിച്ച ചോദ്യമായിരുന്നു.... അവൻ എന്തിന്.... എന്തിനാണ് അത് ചെയ്തത് എന്ന്.... വീട്ടിലേക്ക് വന്ന അന്ന് തന്നെ അമ്മ ഒരുപാട് ചോദിച്ചു എന്റെ മൂകത കണ്ട്.....

എത്രയാ എന്ന് വെച്ചാണ് ആ പാവത്തിനോട് മറച്ചു വെക്കുക.... പറഞ്ഞു.... എല്ലാം പറഞ്ഞു.... എല്ലാം കേട്ട് കഴിഞ്ഞപ്പോൾ.... എന്നെ കുറ്റപ്പെടുത്തിയില്ല.... ചേർത്തു പിടിച്ചതേയുള്ളൂ ആ പാവം.... അന്ന് വൈകുന്നേരം ആണ് രുദ്രേട്ടൻ എന്നെ കാണാൻ വീട്ടിലേക്ക് വന്നതും.... ഞാൻ കയർത്തു സംസാരിച്ച്.... വിഷമിപ്പിച്ചു ഇറങ്ങി പോയതും.... ഉപ്പുരസം അറിഞ്ഞ ദിവസങ്ങൾ.. വെറുത്തു പോയിരുന്നു ജീവിതത്തോട് തന്നെ.... ആരോടെങ്കിലും പറയാൻ പോലും കഴിയാതെ..... നീറി നീറി.... അങ്ങനെ ഇരിക്കെയാണ് ആദർശിനെ വീണ്ടും കണ്ടത്.... അവൻ വീട്ടിലേക്ക് വന്നിരുന്നു.... അവന് എന്നെ കല്യാണം കഴിക്കാൻ ആഗ്രഹം ഉണ്ടത്രേ.... അമ്മക്ക് ആദ്യം സമ്മതം അല്ലായിരുന്നു.... എതിർത്തു... പിന്നെയറിഞ്ഞു അവനാണ് എന്നെ ഇങ്ങനെ ആക്കി തീർത്തവൻ എന്ന്.... അവസാനം അമ്മ നിർബന്ധിക്കാൻ തുടങ്ങി.... കല്യാണത്തിന്.... കാരണം മറ്റൊന്നുമല്ല.... അപ്പോളേക്കും എന്റെ വയറ്റിൽ.... അവന്റെ തുടിപ്പ് വളർന്നിരുന്നു.... എന്റെ അവസ്ഥ മുതലെടുക്കുകയായിരുന്നു അവൻ....അതിനടക്ക് ദേവയും രാജീവും വന്നിരുന്നു വീട്ടിലേക്ക്.... ഒരുപാട് ശക്കാരിച്ചു.... ശപിച്ചു.... അല്ലെങ്കിലും അവരെ പറഞ്ഞിട്ട് കാര്യമില്ല....

തെറ്റ് എന്റെ ഭാഗത്ത് ആണല്ലോ.... ഒരു വാക്ക് അന്ന് രുദ്രേട്ടനോട് പറഞ്ഞാൽ മതിയായിരുന്നു എന്ന് തോന്നുന്നു ഇപ്പോൾ....കണ്മഷി പറഞ്ഞു നിർത്തി ഒരുനിമിഷം നിശബ്ദയായി.... രുദ്രന്റെ ഷർട്ട് അവൾ സംസാരിക്കുന്തോറും നനഞ്ഞു വരുന്നുണ്ടായിരുന്നു.... അവൻ പക്ഷെ അനങ്ങിയില്ല.... എല്ലാം മനസ്സിൽ നിന്ന് കളയട്ടെ.... എല്ലാം കണ്ണുനീരായി പുറത്തേക്ക് വരട്ടെ എന്ന് അവനും വിചാരിച്ചു..... അവൾ അടഞ്ഞു വന്ന മൂക്ക് തുടച്ച്.... വീണ്ടും തുടർന്നു.... ""അങ്ങനെ കല്യാണം ഉറപ്പിച്ചു.... പീഡിപ്പിച്ചവൻ തന്നെ കല്യാണം കഴിക്കുക... എത്ര വിചിത്രമായ പ്രവൃത്തി...."" അവൾ ഒന്നു നിശ്വസിച്ചു.... അത് തന്നെയായിരുന്നു അവന്റെ ഉദ്ദേശം എന്നാണ് ഡയാന ചേച്ചിയെ കാണുന്നത് വരെ വിചാരിച്ചിരുന്നത്.... എന്നാൽ.... അവന് പെണ്ണുങ്ങൾ എന്ന് പറഞ്ഞാൽ വെറും കളിപ്പാവകൾ ആണെന്ന് ചേച്ചിയിലൂടെ അറിഞ്ഞത്....ആ പാവത്തിനോട് സ്നേഹത്തോടെ സംസാരിക്കുമ്പോൾ ആയിരുന്നു... ആശ കൊടുക്കുമ്പോൾ ആയിരുന്നു... അവൻ അന്ന് എന്നെ ആ ഹോട്ടലിൽ ഇട്ട്.... അവൾ പാതിയിൽ നിർത്തി.... കരച്ചിലിന്റെ ചീളുകൾ പുറത്തേക്ക് തെറിച്ചു.... അവളത് വാ കൊണ്ട് മൂടി.... ഡയാന ചേച്ചിയുടെ കൂടെ പഠിച്ചിരുന്നവൻ ആണെന്നും....

ചേച്ചിയുമായി പ്രണയത്തിൽ ആയിരുന്നവൻ ആണെന്നും... പിന്നെയാണ് അറിഞ്ഞത്.... എന്നെപോലെ ഒരുപാട് പേര് ഉണ്ടെന്നും അറിഞ്ഞത് വൈകിയാണ്.... അറപ്പാണ് തോന്നിയത്.... തോന്നുന്നത്.... ആണുങ്ങളെ പറയിക്കാൻ ആയിട്ട്..... അവൾ വെറുപ്പോടെ മുഖം തിരിച്ചു.... പക്ഷെ പിന്നീട് ചേച്ചി വഴി തന്നെയാണ് അറിഞ്ഞത്.... എന്നെ പറ്റി ചേച്ചിയോട് പറഞ്ഞു.... ആ കാരണം കൊണ്ടാണ് ചേച്ചിയെ ഉപേക്ഷിച്ചത് എന്ന്... ആൾക്ക് ചേച്ചിയെ മടുത്തു എന്നും....അവൾ പറഞ്ഞു നിർത്തി.... എന്നിട്ട് നിർമിഴികളോടെ രുദ്രനെ നോക്കി.... ആ ചുണ്ടിൽ അപ്പോളും മായാത്ത പുഞ്ചിരിയുണ്ടായിരുന്നു.... ""ഇപ്പൊ കുറച്ചു ആശ്വാസം ഇല്ലേ???"... അവൻ ആ മൂക്കിൽ മൂക്ക് മുട്ടിച്ചു.... ""ഒരുപാട്....""" അവൾ സ്നേഹത്തോടെ അവനെ നോക്കി. . ഒന്നൂടെ ആ നെഞ്ചിൽ പറ്റിച്ചേർന്നു കിടന്നു..... ആ രാത്രി ഇരുവരും ഉറങ്ങിയില്ല.....അവർ അതേ ഇരുപ്പ് ഇരുന്നു.... അവന്റെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി അവൾ ഒരുപാട് കരഞ്ഞു.... ഒരുപാട് വിതുമ്പി....ഒരു ജന്മത്തിൽ പെയ്തൊഴിക്കേണ്ട മിഴിനീർ മുഴുവനും ഒഴുക്കി കളഞ്ഞു..... അവൻ ചേർത്തു പിടിച്ചതെയുള്ളൂ....കരച്ചിലിന്റെ ആക്കം കൂടുമ്പോൾ ആ നെറ്റിയിൽ ചുണ്ടുകൾ അമർത്തും.... മുടിയിഴകളിൽ പതിയെ തലോടും.... അങ്ങനെ അങ്ങനെ.... അപ്പോളും പുറത്ത് രാത്രിമഴ പെയ്യുന്നുണ്ടയിരുന്നു.... ആ രാത്രിമഴ അവരെ നോക്കി അസൂയയോടെ നിന്നിരുന്നു..............തുടരും...... 

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story